2012 ഒക്ടോ 12
പേറ്റ് നോവിനുള്ള മറുപടി
പേറ്റ് നോവ് അനിര്‍വചനീയമായ ഒന്നാണെന്നതില്‍ തര്‍ക്കമില്ല. സ്ത്രീക്ക് മാത്രം നുണയാന്‍ കഴിയുന്ന ഒന്നാണെന്നതും. ആ അനുഭവത്തെ അഹങ്കാരത്തോടെ ആഘോഷമാക്കുന്നതും സന്തോഷം തന്നെ. എന്നാല്‍ വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്തിയവര്‍ മറ്റൊരു വിവാഹത്തിന് തയ്യാറാകുമ്പോള്‍ കൊടുക്കുന്ന വിവാഹ പരസ്യം കാണാത്തവര്‍ ഉണ്ടാകില്ല. തന്റേതല്ലാത്ത കാരണത്താല്‍....എന്നു പറയുന്ന ഇതേ കാരണങ്ങള്‍ കൊണ്ട് അവാച്യമായ അനുഭൂതിയെ അറിയാന്‍ കഴിയാത്ത സ്ത്രീ അനുഭവിക്കുന്ന മാനസിക വൈകാരികതയ്ക്ക് മറുപടി നല്‍കാന്‍ ആര്‍ക്കും ആവുന്നില്ലെന്ന സത്യം മഫറക്കാനാവുന്നില്ല. ഗര്‍ഭിണിയുടെ വയറു നോക്കി അസ്ലീലം പറയുന്ന അതേ പുരുഷന്‍ തന്നെ പെറാത്ത സ്ത്രീകളോട് പറയുന്ന അസഭ്യവര്‍ഷങ്ങള്‍ പതിവായി കാതില്‍ വീഴാറുണ്ട്. ആ കളിയാക്കലില്‍ അവര്‍ അനുഭഴിക്കുന്ന മാനസിക സന്തോഷത്തെ അളക്കാനും കഴിയാറില്ല. ഇതില്‍ പേറ്റു നോവറിഞ്ഞ സ്ത്രീയും ഉള്‍പ്പെടുന്നു എന്നത് പിടയുന്ന മനസിന് കൂടുതല്‍ ആഘാതം തന്നെയാണ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷക്കാലം സ്ത്രീ ഒരു പക്ഷേ ഇത്തരം ചോദ്യങ്ങളില്‍ നിന്ന് സ്വതന്ത്രയാകുമായിരിക്കും. പിന്നീട് താമസിക്കുന്തോറും ഇങ്ങനെ നടന്നാല്‍ മതി ട്ടോ..എന്ന കളിയാക്കലലിന്റെ ഉമിനീര് പറ്റിയ വാക്കുകളാണ് അവളില്‍ ഛര്‍ദ്ദിയുണ്ടാക്കുക. ആ അപമാന ഭാരം പുരുഷനും താങ്ങുന്നുണ്ടാവാം. ഇല്ല എന്നല്ല. മറിച്ച് ഗര്‍ഭത്തിലുണ്ടാകുന്ന കുഞ്ഞ് ചലനത്തെ ഉള്‍ക്കൊള്ളാന്‍ ആര്‍ത്തവം മുതല്‍ സ്ത്രീകള്‍ ആരോടും മനസില്‍ സ്വകാര്യമായി കാത്ത് സൂക്ഷിക്കുന്ന നിറമുള്ള സാങ്കല്പിക സ്വപ്‌നമാണത്. ആ സ്വപ്നത്തെ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ തനിക്കാവില്ലെന്ന് ബോധ്യം വരുന്നത് മുതല്‍ സ്ത്രീയുടെ മനസ് ഏത് വാക്കുകളില്‍ ഒതുക്കും. നിസഹായതക്കപ്പുറം വെറും പച്ചയായ മാംസം മാത്രമാകുന്ന അവളുടെ മാനസികാവസ്ഥയെ ആര്‍ക്കും അറിയാന്‍ കഴിഞ്ഞെന്നും വരില്ല. തന്റെ കണ്ണിനപ്പുറം സമൂഹമെന്ന കണ്ണിനെ പിന്നീടാണ് അവള്‍ സഹതാപം ആഗ്രഹിച്ചുകൊണ്ടും ദയനീയതയതയോടെയും പേടിയോടെയും ഒക്കെ നോക്കുക. ആ കണ്ണുകളില്‍ നിന്ന് പൊടിയുന്ന കണ്ണുനീരിന് ചൂടോ തണുപ്പോ എന്നത് ഇനിയും പറയാന്‍ കഴിയില്ല. നോവറിയാതെ പ്രസവത്തെക്കുറിച്ച് എങ്ങനെ പ്രസംഗിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ മനുഷ്യനായതുകൊണ്ടാവാം ചുറ്റുപാടും കാണുന്ന അനുഭവങ്ങള്‍ക്ക് നേരെ കണ്ണടച്ച് പോകാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ശ്വേതാ മേനോന്റെ പ്രസവം ചര്‍ച്ചയാകുമ്പോളും ഈ മറുപുറത്തെക്കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ തയ്യാറാകുന്നത്. മറുപുറത്തിന്റെ വേദനയെ കാണുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
2012 സെപ്റ്റം 30
ദേശീയ ഗെയിംസ് ധാരണാപത്രം കേരളം ഒപ്പുവെച്ചു
Saturday, November 08, 2008
ന്യൂഡല്‍ഹി: കേരളത്തില്‍ ആദ്യമായി നടക്കുന്ന 25-ാമതു ദേശീയ ഗെയിംസിന്റെ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാറും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ സംബന്ധിച്ചു. 2010 മേയിലാണ് ദേശീയ ഗെയിംസിന് കേരളം ആതിഥ്യമരുളുക.
സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്ന് മന്ത്രി എം.വിജയകുമാര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ഗെയിംസ് കേരളത്തിനു ലഭിച്ചത് സംസ്ഥാനത്തിന്റെ കായിക നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ്. കഴിഞ്ഞ ഒരു വര്‍ഷമായുള്ള കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഗെയിംസിനായി 1000 കോടി രൂപയുടെ നിക്ഷേപം നീക്കിവെയ്ക്കും.....
ദേശീയ ഗെയിംസിന് ഇന്ന് തുടക്കം
DATE : 2011-02-12
റാഞ്ചി: ആറുവട്ടം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാറ്റി വച്ച ഝാര്‍ഖണ്ഡ് ദേശീയ ഗെയിംസന് ഇന്ന് തുടക്കം. 2008-ല്‍ നടക്കേണ്ട 34-ാം ദേശീയ ഗെയിംസ് കേരളത്തിന് അനുവദിച്ച ദേശീയ ഗെയിംസിനെപ്പോലും അനിശ്ചിതത്വത്തില്‍ ആക്കിക്കൊണ്ടാണ് ഏതാണ്ട് മൂന്നു വര്‍ഷങ്ങളോളം നീണ്ടത്. 8000 അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന ഗെയിംസില്‍ കേരളം ശക്തമായ ടീമിനെയാണ് അയച്ചിട്ടുള്ളത്.
1924-ല്‍ ലാഹോറില്‍ ഇന്ത്യന്‍ ഒളിമ്പിക് ഗെയിംസ് എന്ന പേരില്‍ ആരംഭിച്ച ഗെയിംസ് 1940-ലെ ബോംബെ ഗെയിംസോടെയാണ് ദേശീയ ഗെയിംസായി മാറുന്നത്. 1985-ലെ ഡല്‍ഹി ഗെയിംസോടെ പുതിയ രൂപത്തിലേയ്ക്ക് ദേശീയ ഗെയിംസ് മാറി. 325 ഏക്കറില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിച്ച ഝാര്‍ഖണ്ഡ് ഒളിമ്പിക് അസോസിയേഷന്‍ ദേശീയ ഗെയിംസിനെ വരവേല്‍ക്കുന്നത് നല്ലൊരു നീന്തല്‍ പരിശീലന കേന്ദ്രംപോലുമില്ലാതെ ഝാര്‍ഖണ്ഡിലെ താരങ്ങള്‍ സിമന്റ്തറയില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഗെയിംസിന്റെ ഒരുക്കങ്ങളെക്കുറിച്ച് സംശയം ഉയര്‍ത്തുന്നുണ്ട്. റാഞ്ചി, ധന്‍ബാദ്, ജംഷഡ്പൂര്‍ എന്നിവിടങ്ങളിലായാണ് ഗെയിംസിന്റെ 34 ഇനങ്ങള്‍ നടക്കുക. കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി 1200 ഫഌറ്റുകളാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്.
59 റണ്‍ സ്വര്‍ണവും 46 വെള്ളിയും 37 വെങ്കലവുമായി സര്‍വീസസായിരുന്നു 2007-ലെ ഗുവാഹത്തി ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്മാരായത്. മണിപ്പൂര്‍ (51, 32, 40), അസം(38, 53, 57) എന്നിവരായിരുന്നു തൊട്ടുപിന്നില്‍ എത്തിയത്. കഴിഞ്ഞ ഗെയിംസില്‍ നിലവിലെ ആതിഥേയരായ ഝാര്‍ഖണ്ഡിന് ആറ് സ്വര്‍ണവും ഒന്‍പത് വെള്ളിയും ഏഴ് വെങ്കലവുമാണ് ലഭിച്ചത്. ട്രാക്ക് ഇനങ്ങള്‍ 16നാണ് ആരംഭിക്കുന്നത്. 45 അംഗ ടീമിനെയാണ് കേരളം ദേശീയ ഗെയിംസിനായി അയച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളായ ജോസഫ് എബ്രഹാം, പ്രീജ ശ്രീധരന്‍, സിനി ജോസ് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളായ രഞ്ജിത് മഹേശ്വരി, പ്രജുഷ, ദേശീയ റെക്കോഡ് ജേതാവ് മയൂഖ ജോണി തുടങ്ങിയവരടങ്ങിയ കേരള ടീം ശക്തമാണ്. പരിക്കുമൂലം ഏഷ്യന്‍ ഗെയിംസിലെ 800 മീറ്റര്‍ വെങ്കലമെഡല്‍ ജേതാവായ ടിന്റു ലൂക്ക പങ്കെടുക്കാത്തത് കേരളത്തിന് തിരിച്ചടിയാണ്. തേജസ്വിനി സാവന്ത്, അഞ്ജലി ഭാഗവത്, വീര്‍ ധവാല്‍ ഘാട്ടെ, സൈന നെഹ്‌വാള്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. മണിപ്പൂരിനായി കഴിഞ്ഞ ദേശീയ ഗെയിംസില്‍ ഇറങ്ങിയ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം ഝാര്‍ഖണ്ഡിനായി മത്സരിക്കാന്‍ നല്‍കിയ അപേക്ഷ മണിപ്പൂര്‍ പൊലീസ് ഇതുവരെ പരിഗണിച്ചിട്ടില്ല എന്നതിനാല്‍ മേരികോമിന്റെ സാന്നിധ്യം ഏഷ്യന്‍ ഗെയിംസില്‍ ഉണ്ടായേക്കില്ല.
ബംഗാള്‍, ഗോവ, പഞ്ചാബ്, തമിഴ്‌നാട്, സര്‍വീസസ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, മിസോറാം തുടങ്ങിയ ടീമുകള്‍ പങ്കെടുക്കുന്ന പുരുഷ ഫുട്‌ബോളില്‍ യോഗ്യത നേടാന്‍ ഇക്കുറി കേരളത്തിന് കഴിഞ്ഞിട്ടില്ല. ഹാന്‍ഡ്‌ബോളിലും കേരളം ടീമിനെ അയച്ചിട്ടില്ല. വനിതകളുടെ ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ ടീം ഇനം, വനിതാ വോളിബോള്‍, വനിതാ ബോക്‌സിംഗ്, ഖോഖോ, റോവിംഗ്, കനോയിംഗ് കയാകിംഗ് എന്നീ ഇനങ്ങളിലാണ് കേരളം മെഡല്‍ പ്രതീക്ഷിക്കുന്നത്. ബാഡ്മിന്റണിലെ നിലവിലെ ജേതാക്കളായ കേരളം. ഗെയിംസ് 26ന് സമാപിക്കും.
ഒറ്റ പ്രഖ്യാപനത്തിലൂടെ ദേശീയ ശ്രദ്ധയിലേക്ക്
FRIDAY, JUNE 3, 2011
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനനിരതമായ ഭരണമാതൃകയിലൂടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്
ഭരണം സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടിയെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ ജനകീയ തീരുമാനങ്ങള്‍ എടുത്ത സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്ക് മുന്നില്‍, ഭരണം ഒരു തുറന്ന പുസ്തകമാക്കി മാറ്റാനുള്ള തയ്യാറെടുപ്പാണിതെന്ന് പറയാം. അഴിമതി വിമുക്ത ഭരണം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതെല്ലാം നടപ്പാകുമോയെന്ന് ആശങ്കപ്പെടുന്ന ജനങ്ങളോട്, നടപ്പാക്കാനാകാത്ത ഒരു പരിപാടിയും പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രായോഗികതയും സാങ്കേതികത്വവും പരിശോധിച്ച ശേഷമാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി ഉറപ്പ്‌നല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് പാലിക്കപ്പെടുമെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം ചരിത്രത്തിന്റെ പുസ്തകത്താളില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും വകുപ്പ് തലവന്മാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന പ്രഖ്യാപനം തന്നെയാണ് കര്‍മ്മ പദ്ധതിയിലെ പ്രധാന ഹൈലൈറ്റ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, അഡ്വക്കേറ്റ് ജനറല്‍, സര്‍ക്കാര്‍ ലോ ഓഫീസര്‍മാര്‍ എന്നീ വിഭാഗങ്ങളെയും സ്വത്ത് വിവരം വെളിപ്പെടുത്തുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസല്ല, ഇനി മുഖ്യമന്ത്രിയുടേത്. അവധി ദിനങ്ങളില്ലാതെ 24 മണിക്കൂറും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കും. ഏത് സമയത്തും പരാതികള്‍ നല്‍കാന്‍ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെത്താം.
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ലാത്ത പുതിയ ഭരണപരിഷ്‌കാരമാണിത്. ഇത് ആദ്യഘട്ടമാണ്. ഈ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം എല്ലാമന്ത്രിമാരുടെയും ഓഫീസ് 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള രൂപരേഖയും തയ്യാറായിട്ടുണ്ട്. ഭരണം തുറന്ന പുസ്തകമാക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം തല്‍സമയം ജനങ്ങളുടെ കണ്‍മുന്നിലെത്തിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് വെബ്‌സൈറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന ഓരോ ചലനങ്ങളും കാണാന്‍ കഴിയും. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി, തന്റെ ഓഫീസ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെച്ചത് കേരളം കണ്ടതാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവപ്പ്‌നാടയില്‍ കുരുങ്ങിക്കിടക്കുന്ന ഫയലുകള്‍ക്ക് മോചനം നല്‍കാനുള്ള പരിപാടിയും സ്വാഗതാര്‍ഹമാണ്. മൂന്നുലക്ഷത്തോളം ഫയലുകളാണ് വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത്. സെക്രട്ടറിയേറ്റില്‍ മാത്രം ഏതാണ്ട് ഒന്നരലക്ഷത്തോളം ഫയലുകളുണ്ട്. ഇതില്‍ നിയമപരമായ തടസങ്ങളില്ലാത്തവ ഉടന്‍ തീര്‍പ്പാക്കും. ജില്ലാതലങ്ങളിലും ഫയലുകളുടെ തീര്‍പ്പാക്കലിന് അടിയന്തര നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്ന വ്യക്തിയ്ക്ക് അതേദിവസം തന്നെ റേഷന്‍കാര്‍ഡ് നല്‍കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. അപേക്ഷ കിട്ടിയാല്‍ ഉടന്‍ റേഷന്‍ കാര്‍ഡ് അനുവദിക്കും. അപേക്ഷകന് റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ യോഗ്യതയുണ്ടോയെന്ന പരിശോധന പിന്നീടാണ് നടത്തുക. യോഗ്യതയില്ലെങ്കില്‍ റേഷന്‍കാര്‍ഡ് റദ്ദാക്കും. മൂന്നുലക്ഷത്തോളം റേഷന്‍ കാര്‍ഡ് അപേക്ഷകളാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. അവ നല്‍കാനുള്ള നടപടിയും പ്രഖ്യാപിച്ചിട്ടുണ്ട്. റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസവും ചികില്‍സയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സമൂഹത്തിന് ഇത് ഗുണം ചെയ്യും.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാകുടുംബങ്ങള്‍ക്കും ഒരുരൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതി കേരളം കയ്യടിയോടെ സ്വീകരിക്കുമെന്നുറപ്പാണ്. നൂറുദിവസത്തിനുള്ളില്‍ തന്നെ ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. അനാഥരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മലയാളികള്‍ക്കുള്ള ഓണസമ്മാനമായാണ് സര്‍ക്കാര്‍ ഒരു രൂപ അരി പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ആശ്രയ പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. നിരാലംബരെയും പരമദരിദ്രരെയും ലക്ഷ്യംവെച്ചാണ് ആശ്രയ പദ്ധതി വ്യാപിപ്പിക്കുന്നത്. പക്ഷാഘാതമോ മറ്റോ പിടിപെട്ട് പൂര്‍ണമായും ശരീരം തളര്‍ന്നുപോയവരെക്കൂടി ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. 25,000 രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ ഒഴികെയുള്ള എല്ലാ ആദിവാസി കുടുംബങ്ങളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി വിപുലമായി നടപ്പാക്കും. റോഡപകടങ്ങളില്‍പെടുന്നവരുടെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കളക്ടറേറ്റുകളിലും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. ഓരോ ജില്ലയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ മന്ത്രിയെ ചുമതലപ്പെടുത്തും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കും. ഇതെല്ലാം സാധാരണക്കാരനെ ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനങ്ങളാണ്.
അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നവര്‍ക്ക് റിവാര്‍ഡ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പൊതുപ്രവര്‍ത്തകരില്‍ ഏറെ ആഹ്‌ളാദം ഉണ്ടാക്കുന്നുണ്ട്. പൊതുരംഗത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് മതിയായ സംരക്ഷണമാണ് വാഗ്ദാനം. അഴിമതി വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഒപ്പം അവാര്‍ഡും നല്‍കും. കരാറുകളിലെ അഴിമതി ഏറെ ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തില്‍ എല്ലാ കരാറുകളും ഒപ്പിടുന്ന അതേദിവസം തന്നെ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് പ്രസക്തിയേറെയുണ്ട്. വിവരാവകാശ നിയമം സുശക്തമായി നടപ്പാക്കും. വിവരങ്ങള്‍ പരസ്യപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. വിവരാവകാശ അപേക്ഷകളും ഫീസും ഓണ്‍ലൈനായി സ്വീകരിക്കാനുള്ള നിര്‍ദ്ദേശവും സംസ്ഥാനത്ത് ആദ്യമാണ്. ടെണ്ടര്‍, പര്‍ച്ചേസ് നടപടികള്‍ക്ക് ചീഫ് വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗരേഖ നടപ്പാക്കും. കേന്ദ്രസര്‍ക്കാരും പൊതുസമൂഹവും ചേര്‍ന്ന് രൂപീകരിക്കുന്ന ലോക്പാല്‍ ബില്ലിന് അനുസൃതമായി സംസ്ഥാനത്ത് ലോകായുക്ത ബില്‍ ഭേദഗതി ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രധാന പദ്ധതികളുടെ ധനവിനിയോഗം, സാമൂഹിക നേട്ടം, സുതാര്യത എന്നിവ വിലയിരുത്താന്‍ സാമൂഹിക സാമ്പത്തിക ഓഡിറ്റ് സംവിധാനം മുന്‍കൂറായി നടപ്പാക്കും.
പൊലീസിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊതുജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഗുണ്ടാവിരുദ്ധ നിയമം കര്‍ശനമായി നടപ്പാക്കും. ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കി നിയമം ലംഘിക്കുന്നവര്‍ക്കെതിരേയും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.
മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരും. വിരമിക്കല്‍ തീയതി ഏകീകരിച്ചതിനെ തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്‌സിന് ഉണ്ടാകുന്ന ആശങ്ക അകറ്റുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം വരെയുള്ള ഒഴിവുകുള്‍ കൂടി കണക്കിലെടുത്തായിരിക്കും ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുക. സര്‍വകലാശാല നിയമനങ്ങളും പി.എസ്.സിക്ക് വിടും. വികലാംഗര്‍, അന്ധ-മൂക-ബധിരര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൂന്നുശതമാനം ജോലി സംവരണം കുടിശിക നികത്തി നടപ്പാക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. ശബരിമല സീസണ്‍ ആരംഭിക്കാന്‍ അഞ്ചുമാസം ബാക്കിയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് നൂറുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. സിനിമാവ്യവസായത്തെ രക്ഷിക്കാനുള്ള കര്‍മ പദ്ധതിയും ഇതോടൊപ്പമുണ്ട്. ഇന്റര്‍നെറ്റിലും വ്യാജസി.ഡി വഴിയും സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന റാക്കറ്റുകള്‍ക്കെതിരെ കര്‍ശന നടപടിക്കുള്ള നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. റാക്കറ്റുകളെ പിടികൂടാന്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കും. കായിക കേരളം കാത്തിരിക്കുന്ന ദേശീയ ഗെയിംസിന് 560 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഏഴു ജില്ലകളിലായാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കും. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പണിയുടെ പുരോഗതിയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പശ്ചാത്തലത്തിലാണെന്ന് വ്യക്തമാണ്. നൂറുദിന കര്‍മ പരിപാടിയില്‍ ജീവല്‍പ്രശ്‌നങ്ങള്‍ക്കും ഏറെ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പ്രത്യേക പാക്കേജാണ് ഇതില്‍ പ്രധാനം. മൂലമ്പിള്ളി പാക്കേജും ചെങ്ങറ പാക്കേജും ബാലവേലയും ബാലഭിക്ഷാടനവും തടയാനുള്ള നടപടികളും ഇതോടൊപ്പമുണ്ട്. വയനാട്ടിലെ അവിവാഹിതരായ അമ്മമാരുടെ പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികളും പ്രതീക്ഷയുണര്‍ത്തുന്നു. ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ പ്രയോജനകരവും വിപുലവുമായി നടപ്പാക്കാനും റോഡ് അപകടങ്ങളില്‍പ്പെടുന്നവരുടെ ചികില്‍സാ ചെലവിന് പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകുന്നത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്. വന്‍ പദ്ധതികള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നയം, വികസന അതോറിറ്റികള്‍, മാലിന്യവിമുക്ത കേരളം തുടങ്ങി നിരവധി കര്‍മ പരിപാടികള്‍ വേറെയുമുണ്ട്.
കേരളത്തിന് 320 കോടിയുടെ അധിക കേന്ദ്ര സഹായം
Published: Friday, April 20, 2012, 15:30 [IST]
Posted by: Nisha Bose
How To Make A Pendant Necklace
SHARE THIS STORY
0
Ads by Google
Play Rummy Online RummyCircle.com
at India's Largest Rummy Website. Win exciting Prizes, Play & Win.
ദില്ലി: കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 320 കോടി രൂപയുടെ അധിക സഹായം ലഭിക്കും. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എംഎസ് അലൂവാലിയയാണ് ഇക്കാര്യം അറിയിച്ചത്.
കേരളം സമര്‍പ്പിച്ച വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിയായിരുന്നു കേരളം സമര്‍പ്പിച്ചത്. ഇതിന് പുറമേയാണ് അധിക സഹായമായി 320 കോടി രൂപ കൂടി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിനുള്ള സംഘത്തിനാണ് അലുവായിയ അധിക സഹായം നല്‍കുന്നത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്.
ആരോഗ്യമേഖല, സ്‌കില്‍ ഡെവലപ്‌മെന്റ്, ദേശീയ ഗെയിംസ് എന്നീ മേഖലകളിലാണ് അധിക സഹായം നല്‍കിയിരിക്കുന്നത്.
ആകെ 620 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 320 കോടി ഉടന്‍ നല്‍കും. വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് ബാക്കി തുക കൂടി ലഭിക്കും.
കഴിഞ്ഞ വര്‍ഷം 11,030 കോടി രൂപ ചോദിച്ചപ്പോള്‍, 12,010 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ ഇത്തവണ സംസ്ഥാനം ചോദിച്ച 14,010 കോടിയും അനുവദിക്കുകയായിരുന്നു. വാര്‍ഷികപദ്ധതിയില്‍ കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. 1288.47 കോടി രൂപയാണ് കാര്‍ഷികമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കെഎം മാണി, കെസി ജോസഫ്, ചീഫ് സെക്രട്ടറി കെ ജയകുമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെഎം ചന്ദ്രശേഖര്‍ തുടങ്ങിയവരും അലൂവാലിയയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു
കായികം
ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം ഹോക്കിയാണ്. ഇന്ത്യൻ ഹോക്കി ഫെഡറേഷനാണ് ഇന്ത്യയിലെ ഹോക്കി നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഹോക്കി ടീം 1975-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പു ജേതാക്കളായിട്ടുണ്ട്. അതു പോലെ ഒളിമ്പിക്സിൽ 8 സ്വർണ്ണമെഡലുകളും ഒരു വെള്ളിയും 2 വെങ്കലമെഡലുകളും ഹോക്കിയിലൂടെ ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ ജനപ്രിയ കായിക ഇനം ക്രിക്കറ്റാണ്. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം 1983-ലെയും 2011-ലെയും ക്രിക്കറ്റ് ലോകകപ്പും, 2007-ലെ ഐ.സി.സി. വേൾഡ് ട്വന്റി 20-യും നേടിയിട്ടുണ്ട്. അതു പോലെ 2002-ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ശ്രീലങ്കയുമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ബിസിസിഐ ആണ് ഇന്ത്യയിലെ ക്രിക്കറ്റ് കാര്യങ്ങൾ നോക്കി നടത്തുന്നത്. ബി.സി.സി.ഐ. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ദിയോദർ ട്രോഫി,ഇറാനി ട്രോഫി,ചാലഞ്ചർ സീരീസ് തുടങ്ങിയ ദേശീയ ക്രിക്കറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ്, ഇന്ത്യൻ ക്രിക്കറ്റ് ലീഗ് എന്നീ ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട്.
ഇന്ത്യൻ ഡേവിസ കപ്പ് ടീം നേടിയ വിജയങ്ങൾക്കു ശേഷം ഇന്ത്യയിൽ ടെന്നീസിനും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ ഇന്ത്യയിലെ തെക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പശ്ചിമ ബംഗാൾ, ഗോവ, കേരളം എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഒരു കായിക ഇനമാണ്. ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പ് നിരവധി തവണ നേടിയിട്ടുണ്ട്. ചെസ്സ് എന്ന കായിക വിനോദം പിറവിയെടുത്തത് ഇന്ത്യയിലാണ്. നിരവധി ഗ്രാൻഡ് മാസ്റ്റർമാർ ഇന്തയിൽ നിന്നു ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയിൽ ചെസ്സും പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ തനതായ കായിക ഇനങ്ങളായ കബഡി, ഖൊ ഖൊ തുടങ്ങിയ ഇനങ്ങൾ രാജ്യത്തെങ്ങും കളിക്കാറുണ്ട്.പ്രാചീന കായിക ഇനങ്ങളായ കളരിപ്പയറ്റ്, വർമ്മ കലൈ തുടങ്ങിയ ഇനങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്.
അർജുന അവാർഡ്, രാജീവഗാന്ധി ഖേൽരത്ന പുരസ്കാരം എന്നിവയാണ് ഇന്ത്യയിലെ കായികരംഗത്തു നൽകുന്ന പ്രധാന ബഹുമതികൾ. കായികരംഗത്തു പരിശീലനം നൽകുന്നവർക്കു നൽകുന്ന പ്രധാന ബഹുമതി ദ്രോണാചാര്യ പുരസ്കാരവുമാണ്.1951, 1982 എന്നീ വർഷങ്ങളിലെ ഏഷ്യാഡുകൾക്കും, 1987, 1996 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പുകൾക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.2010-ലെ കോമൺവെൽത്ത് ഗെയിംസ്, 2011-ലെ ക്രിക്കറ്റ് ലോകകപ്പ് എന്നീ മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകുന്നുണ്ട്.
സെല്‍ഫ് ഗോള്‍ എന്ന ബ്ലോഗില്‍ നിന്നും
AUGUST 23, 2009
നാളെയാണ്... നാളെയാണ്... ദേശീയ ഗെയിംസ്‍
നാളെയാണ്...
നാളെയാണ്...നാളെയാണ്
ദേശീയ ഗെയിംസ്...
ലോട്ടറിക്കച്ചവടക്കാരുടേതു പോലെ കേരളത്തിന്റെ സ്‌പോര്‍ട്‌സ് മന്ത്രി പങ്കെടുക്കുന്ന വേദികളിലെല്ലാം ഉയരുന്ന വാക്കുകളാണിത്. രാജ്യത്തെ ഏറ്റവും വലിയ കായികമേള കണ്ണടച്ചുതുറക്കും മുന്‍പ് കെങ്കേമമായി നടത്തുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. മന്ത്രിയായി ചുമതലയേറ്റെടുത്തത് മുതല്‍ എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സുകളും പഞ്ചായത്തുകള്‍ തോറും സ്‌റ്റേഡിയങ്ങളും നീന്തല്‍ക്കുളങ്ങളും നിര്‍മ്മിച്ച് "അത്ഭുതങ്ങള്‍' സൃഷ്ടിക്കുന്ന മന്ത്രിക്ക് ദേശീയ ഗെയിംസും നിസ്‌സാരം. ജാര്‍ഖണ്ഡില്‍ രണ്ടു വര്‍ഷം മുന്‍പ് നടക്കേണ്ട ദേശീയ ഗെയിംസ് എന്നു നടക്കുമെന്ന് അവര്‍ക്കുപോലും നിശ്ചയമില്ലാത്തപ്പോഴാണ് നമ്മുടെ മന്ത്രിയുടെ ഗ്വാ-ഗ്വാ വിളി.
പിടികിട്ടാത്ത ഗെയിംസുകള്‍
2008ലാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുപ്പത്തിയഞ്ചാമത് ദേശീയ ഗയിംസ് കേരളത്തിന് അനുവദിച്ചത്; അവസാനമായി നടന്ന ഗുവാഹത്തി ദേശീയ ഗെയിംസിന് പിന്നാലെ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഗെയിംസ് നടത്തണമെന്നാണ് നിയമം. നാലുവര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന ഒളിംപിക്‌സിനും ഏഷ്യന്‍ ഗെയിംസിനും മുന്നോടിയായി താരങ്ങള്‍ക്ക് മത്‌സരപരിചയം ലഭിക്കുക എന്നതിനാലാണ് രണ്ടു വര്‍ഷത്തെ ഇടവേള നിശ്ചയിച്ചത്. 1985ല്‍ ദേശീയ ഗെയിംസ് നവീകരിച്ച ശേഷം ഒരിക്കല്‍ മാത്രമേ ഗെയിംസ് കൃത്യസമയത്ത് നടന്നിട്ടുളളൂ. 1987ല്‍ കേരളത്തില്‍. തുടര്‍ന്ന് പത്ത് ഗെയിസ് നടക്കേണ്ട സ്ഥാനത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മുടന്തി മുടന്തി ഏഴു തവണയാണ് നടന്നത്. മുടന്തലിന്‍െറ ഏറ്റവും അവസാന പതിപ്പാണിപ്പോള്‍ കേരളത്തില്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ചരിത്രം നീണ്ടുനിവര്‍ന്നു കിടക്കുമ്പോഴാണ് സ്‌പോര്‍ട്‌സ് മന്ത്രി ഗെയിംസ് നാളെ നാളെയെന്ന് അലമുറയിടുന്നത്.ഗെയിംസ് കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു പോലുമറിയാമായിരുന്നു നിശ്ചിതസമയത്ത് മത്‌സരങ്ങള്‍ നടക്കില്ലെന്ന്. കാരണം, എന്നു നടക്കുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയാത്ത ചരിത്രമാണ് ദേശീയ ഗെയിംസിനുളളത്.
കോമണ്‍വെല്‍ത്ത് ഗെയിംസും തടസ്‌സം
2004ലെ ഗെയിംസ് ഗുവാഹത്തിയില്‍ നടന്നത് മൂന്നു വര്‍ഷം കഴിഞ്ഞായിരുന്നു. 2007ലെ ഗെയിംസാണെങ്കില്‍ ഇതുവരെ നടന്നിട്ടുമില്ല. സ്‌റ്റേഡിയങ്ങള്‍ അടക്കമുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ നാല് തവണ ജാര്‍ഖണ്ഡ് ഗെയിംസ് മാറ്റിവച്ചു. ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയാണ് ഏറ്റവും ഒടുവില്‍ നിശ്ചയിച്ചിരിക്കുന്ന മത്‌സരക്രമങ്ങള്‍. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ തീയതികളിലും ഗെയിംസ് നടക്കാനിടയില്ല. കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയില്‍ തന്നെ. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പും ഇതിനോട് അടുപ്പിച്ചാണ് നടക്കാനിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ സ്വാഭാവികമായും ഗെയിസ് നീട്ടിവയ്ക്കും.
അപ്പോഴേക്കും കലണ്ടറില്‍ നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നു വീഴും.അടുത്ത വര്‍ഷമാണെങ്കില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുകയാണ്. 2010 ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ ഡല്‍ഹിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ലോകശ്രദ്ധയാകര്‍ഷിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് രണ്ടു തവണ ദേശീയ ഗെയിംസ് നടത്തുകയും പ്രയാസം. അതോടെ കേരളം 2009ല്‍ നിന്ന് ഇതിനകം മാറ്റിയ ഗെയിംസ് അടുത്ത വര്‍ഷവും നടക്കില്ലെന്ന് വ്യക്തം. ജാര്‍ഖണ്ഡ് ഗെയിംസ് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് നടത്തുക എന്നതുതന്നെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് വെല്ലുവിളിയായി നില്‍ക്കേ.
ട്രാക്കും ഫീല്‍ഡുമില്ലാതെ ഗെയിംസിന്
മത്‌സരങ്ങള്‍ നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഗെയിംസ് നടത്താന്‍ കേരളം തയ്യാറായി നില്‍ക്കുന്നത്. നിലവില്‍ 2010 മേയ് ഒന്നു മുതല്‍ 14 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ വേദിയായ തിരുവനന്തപുരത്ത് ദേശീയ മത്‌സരങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റേഡിയങ്ങളൊന്നുമില്ല. കൃത്യസമയത്ത് നടക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം പൊടിതുടച്ചെടുക്കാനാണ് സംഘാടകരുടെ നീക്കം.
ഗെയിംസ് വില്ലേജ് എന്ന പദ്ധതി തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത നഗരത്തിലെ ഫ്‌ളാറ്റുകളും ബാലരാമപുരത്ത് ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിക്കാനൊരുങ്ങുന്ന ഫ്‌ളാറ്റുകളും തട്ടിക്കൂട്ടിയെടുക്കാമെന്നും സംഘാടകര്‍ കരുതുന്നു. കാര്യവട്ടത്തെ മുഖ്യ സ്‌റ്റേഡിയവും വട്ടിയൂര്‍ക്കാവിലെ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സും കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയവുമെല്ലാം ജലരേഖയായിക്കഴിഞ്ഞുവെന്ന് ചുരുക്കം. മറ്റ് ജില്ലകളിലെ മത്‌സരവേദികളുടെ അവസ്ഥയും ഇതൊക്കെയാണ്.
ദീര്‍ഘവീക്ഷണമില്ലാതെയുളള ഒരുക്കം
സാധാരണ ദേശീയ ഗെയിംസ് ഒരു നഗരത്തിനാണ് അനുവദിക്കുക. ഗെയിംസ് നടക്കുന്നതോടെ ആ നഗരം ഒരു സ്‌പോര്‍ട്‌സ് സിറ്റിയാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിവിധ മത്‌സരങ്ങള്‍ക്കുളള ഗ്രൗണ്ടുകളും മറ്റ് സൗകര്യങ്ങളും ഒരൊറ്റ നഗരത്തില്‍ ലഭ്യമാവും. തുടര്‍ പരിശീലനങ്ങള്‍ക്കും ദേശീയ- അന്തര്‍ദേശീയ മത്‌സരങ്ങള്‍ക്കും ഇങ്ങനെയുളള നഗരങ്ങള്‍ തിരഞ്ഞെടുക്കപ്പെടും. ഹൈദരാബാദും പൂനെയും ഗുവാഹത്തിയുമെല്ലാം കണ്‍മുന്നിലെ ഉദാഹരണങ്ങളാണ്. ഹൈദരാബാദിലും പൂനെയിലും രാജ്യാന്തര മത്‌സരങ്ങള്‍ ഇടക്കിടെ നടക്കുന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് കേരളം ഏഴു നഗരങ്ങളിലായി ഗെയിംസ് നടത്താനൊരുങ്ങുന്നത്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ എന്നിവയാണ് തിരുവനന്തപുരത്തെക്കൂടാതെ മത്‌സരവേദികളായി നിശ്ചയിച്ചിരിക്കുന്നത്. ഈ വീതംവെപ്പിലൂടെ ഒരൊറ്റ കളിക്കളംപോലും പുതിയതായി ഉണ്ടാവില്ല. നിലവിലെ സ്‌റ്റേഡിയങ്ങളും വേദികളും മുഖം മിനുക്കുകയാവും ഉണ്ടാവുക. അതോടെ ഇന്നത്തെ താരങ്ങള്‍ക്ക് മാത്രമല്ല നാളെയുടെ താരങ്ങള്‍ക്ക് കൂടി ലഭ്യമാവേണ്ട മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ സ്വപ്നമായി
ദേശീയ ഗെയിംസ്: അത്‌ലറ്റിക്‌സില്‍ കേരളം ചാമ്പ്യന്മാര്‍
Posted by : Staff Reporter on : 2011-02-21
Share on facebook Share on twitter Share on print
റാഞ്ചി: ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം റാഞ്ചിയിലും കിരീടം നിലനിര്‍ത്തി. സര്‍വീസസുമായി ഇഞ്ചോടിഞ്ച് പോരാടി ഒമ്പത് സ്വര്‍ണ്ണവുമായാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ഇന്ന് പുരുഷന്മാരുടെ 5000 മീറ്ററില്‍ കേരളത്തിന്റെ സിജോ മാത്യുവും ട്രിപ്പിള്‍ ജമ്പില്‍ മയൂഖ ജോണിയും വനിതകളുടെ റിലേ ടീമും സ്വര്‍ണ്ണം നേടിയതോടെയാണ് കേരളം ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്.
വനിതകളുടെ 5000 മീറ്ററില്‍ സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന പ്രീജാ ശ്രീധരന് വെള്ളി നേടാനെ സാധിച്ചുള്ളു. മഹാരാഷ്ട്രയുടെ കവിതാ റൗത്തിനാണ് സ്വര്‍ണ്ണം.
വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ പ്രജുഷയും ഹാമര്‍ത്രോയില്‍ അനിത അബ്രാഹാമും വെള്ളിയും വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന്റെ ശാന്തിനി വള്ളിക്കാട് വെങ്കലവും നേടി.
ഒളിമ്പിക്‌സിന് ഗണേഷും; അത്‌ലറ്റുകള്‍ വഴിയാധാരം
ഒളിമ്പിക്‌സിന് ഗണേഷും; അത്‌ലറ്റുകള്‍ വഴിയാധാരം
Updated: Friday, July 13, 2012, 11:07 [IST]
Posted by: Ajith Babu
How To Make A Pendant Necklace
SHARE THIS STORY
0
Ads by Google
New Microwaves from LG www.LG.com/in/Microwave_Ovens
Cooks tasty. Preserves Nutrition. World's 1st Charcoal Light Heater
കൊച്ചി: ലണ്ടന്‍ ഒളിമ്പിക്‌സിന് കേരളത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ ഒരു മെഡല്‍ നേടുമോ? ഉണ്ടെന്നും ഇല്ലെന്നും ഉത്തരമുണ്ടാവും. എന്തായാലും ലണ്ടന്‍ ഒളിമ്പിക്‌സ് വേദിയില്‍ കേരളത്തിന്റെ സാന്നിധ്യം ഉറപ്പായിക്കഴിഞ്ഞു. പക്ഷേ ഇത് കളിക്കളത്തിലല്ല, ഗ്യാലറിയിലാണെന്ന് മാത്രം.
സംസ്ഥാന കായികവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലണ്ടനിലേക്ക് പോകാനൊരുങ്ങുന്നത്. സ്‌പോര്‍ട് സെക്ട്രറി എം ശിവശങ്കരന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ് എന്നിവരും മന്ത്രിയെ അനുഗമിയ്ക്കും. ഇവരുടെ യാത്രാനുമതി രേഖകളെല്ലാം ശരിയായിക്കഴിഞ്ഞുവെന്ന്് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
2008ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് പ്രഖ്യാപിച്ച സമ്മാനത്തുക ഇനിയും നല്‍കിയിട്ടില്ലെന്ന പരാതി നിലനില്‍ക്കെയാണ് മന്ത്രിയും സംഘവും ലണ്ടനിലേക്ക് യാത്ര തിരിയ്ക്കുന്നത്.
പത്ത് ദിവസം ലണ്ടനില്‍ കേരളത്തിന്റെ മൂവര്‍ സംഘം ഉണ്ടാവുമെന്നാണ് അറിയുന്നത്. ഇവരുടെ ദിവസച്ചെലവിനായി (400 യൂറോ) 27500 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിയ്ക്കുന്നത്. പത്ത് ദിവസം കൊണ്ട് 12,000 യൂറോ (ഏതാണ്ട് 8,23,000 രൂപ) രൂപ ഈ ഇനത്തില്‍ ചെലവാകുമെന്നും പറയപ്പെടുന്നു.
മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ലണ്ടന്‍ ഒളിമ്പിക്‌സ് യാത്രയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇത്രയും വലിയ തുക മുടക്കുന്നുവെന്ന വാര്‍ത്ത കായികപ്രേമികളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരിയ്ക്കുന്നത്. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളും ഇതില്‍ കൂടുതല്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒന്നും തരുന്നില്ലെന്ന് സംസ്ഥാനത്തെ പ്രമുഖ അത്‌ലറ്റുകള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിലെ മെഡല്‍ നേടിയ ജേതാക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ല.
ലണ്ടന്‍ യാത്രക്കെതിരെ പ്രതിഷേധം വ്യാപകമാവുമെന്ന് മുന്‍കൂട്ടിക്കണ്ട് ഇതിന് തടയിടാനുള്ള ശ്രമങ്ങളും കായിക വകുപ്പ് തുടങ്ങിക്കഴിഞ്ഞു. കായികതാരങ്ങള്‍ക്ക് നല്‍കാന്‍ കുടിശ്ശികയുണ്ടായിരുന്ന 5.47 കോടി രൂപയുടെ സമ്മാനത്തുക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമായാണ്. ഏറെ തിരക്കുപിടിച്ച് ചൊവ്വാഴ്ചയാണ് ഇക്കാര്യം കായികമന്ത്രി ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്.
2008 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെ കേരളത്തെ പ്രതിനിധീകരിച്ചു ദേശീയതലത്തില്‍ വിജയിച്ചവരും ജാര്‍ഖണ്ഡ് ദേശീയ ഗെയിംസ് വിജയികളും വിവിധ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ വിജയിച്ചവരുമായ 1500 താരങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇനി കാഷ് അവാര്‍ഡുകള്‍ ആ വര്‍ഷം തന്നെ ബാങ്ക് വഴി വിതരണം ചെയ്യുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചത്. എന്നാലിതെല്ലാം കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രങ്ങളാണെന്നാണ് കായികതാരങ്ങള്‍ പറയുന്നത്. എന്തെങ്കിലും ഒരു തടസ്സം പറഞ്ഞ് ഇത് മുടക്കുമെന്നും അവര്‍ പറയുന്നു. എന്തായാലും ഗണേഷ് കുമാറിന്റെ ലണ്ടന്‍ യാത്ര വരുംദിവസങ്ങളില്‍ വിവാദമാകുമെന്നാണ് കരുതപ്പെടുന്നത്.
ദേശീയ ഗെയിംസ് ഒരുക്കം: കേന്ദ്രമെത്തി, തൃപ്തരായി
മനോരമഓണ്‍ലൈന്‍ – 2012 മാര്‍ 19, തിങ്കള്‍
Email
Print
കൊച്ചി • ദേശീയ ഗെയിംസിനായുള്ള അടിസ്ഥാനസൗകര്യ വികസനം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘം മൂന്നുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിക്കു മടങ്ങി. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള വിവിധ വേദികളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച സംഘം കൊച്ചിയില്‍ മന്ത്രി കെ. ബി. ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങളില്‍ സംഘം തൃപ്തി പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു.സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെക്രട്ടറി ഗോപാല്‍കൃഷ്ണ, കായികമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി രാഹുല്‍ ഭട്നാകര്‍, പ്ളാനിങ് കമ്മിഷന്‍ ഡപ്യൂട്ടി അഡ്വൈസര്‍ ആര്‍.പി. സിങ്, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രതിനിധി എം.എം. അബ്ദുല്‍ റഹ്മാന്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ദേശീയ ഗെയിംസ് നടത്തിപ്പിനായി മുന്‍പ് ആവശ്യപ്പെട്ട 220 കോടി രൂപയുടെ എസ്റ്റിമേറ്റില്‍നിന്നു 391 കോടി രൂപകൂടി അധികം ആവശ്യപ്പെട്ടു സംസ്ഥാനം കേന്ദ്ര കായികമന്ത്രിക്കു കത്തു നല്‍കിയിരുന്നു. കായികമന്ത്രാലയം പ്ളാനിങ് ബോര്‍ഡിനയച്ച ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ അധിക ഫണ്ടിന്‍റെ ആവശ്യമുണ്ടോ എന്നു പരിശോധിക്കാനാണു കേന്ദ്രസംഘമെത്തിയത്. 2008ല്‍ തയാറാക്കിയ മുന്‍ എസ്റ്റിമേറ്റില്‍നിന്നു 40 ശതമാനം അധികമാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന 611 കോടി രൂപ. ഈ വര്‍ഷം സെപ്റ്റംബറോടെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു. 23ന് നിയമസഭാ സമ്മേളനം പൂര്‍ത്തിയായശേഷം നിര്‍മാണം നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. എല്ലാ വ്യാഴാഴ്ചയും സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയും ഡയറക്ടറും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരെ വിളിച്ച് അവലോകന യോഗം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കോഴിക്കോടും തൃശൂരും സ്‌റ്റേഡിയം നിര്‍മാണം റീ ടെന്‍ഡര്‍ ചെയേ്‌യണ്ടിവന്നതിനാല്‍ അല്‍പം താമസമുണ്ടായി. 60 കോടി രൂപ ചെലവില്‍ കഴക്കൂട്ടത്തു നിര്‍മിക്കാനുദ്ദേശിക്കുന്ന ഗെയിംസ് ഗ്രാമം പദ്ധതിക്കു കേന്ദ്രസംഘത്തില്‍നിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്നു മന്ത്രി അറിയിച്ചു. ആവശ്യം കഴിയുന്പോള്‍ അഴിച്ചുമാറ്റാവുന്ന തരം പ്രീഫാബ്റിക്കേറ്റഡ് സാധനങ്ങള്‍ ഉപയോഗിച്ച് അഞ്ചുമാസംകൊണ്ടു പണിയാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമത്തിനുള്ള സ്ഥലം ഐടി വകുപ്പ് വിട്ടുനല്‍കും.ഉദ്ഘാടനച്ചടങ്ങുകള്‍ക്കായി കാര്യവട്ടം ക്യാംപസില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തെ സംബന്ധിച്ചു കേന്ദ്രസംഘം സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമിലെ്ലന്നും ക്രിക്കറ്റും ഫുട്‌ബോളുമുള്‍പ്പെടെയുള്ള കളികള്‍ക്കു പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പണിയുന്ന സ്‌റ്റേഡിയത്തിന്‍റെ നിര്‍മാണം ഈയാഴ്ചതന്നെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. നിര്‍മാണപ്രവൃത്തികള്‍ നിശ്ചയപ്രകാരം പൂര്‍ത്തിയായാല്‍ 2013ല്‍ കേരളം ദേശീയ ഗെയിംസിന് ആതിഥ്യമരുളും.
ദേശീയ ഗെയിംസ് 2013 ല്‍ തന്നെ
Published on Tue, 12/06/2011 - 23:52 ( 42 weeks 4 days ago)
(+)(-) Font Size ShareThis
തിരുവനന്തപുരം: കേരളം ആതിഥ്യം വഹിക്കുന്ന 35ാമത് ദേശീയ ഗെയിംസ് 2013ല്‍തന്നെ നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഗെയിംസ് അവലോകന യോഗം തീരുമാനിച്ചു. തീയതി സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി കൂടിയാലോചിച്ച ശേഷം ഗവേണിങ്ബോഡി യോഗം ചേര്‍ന്ന് ഡിസംബര്‍ 28ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. കേരളത്തിന്‍െറ കാലാവസ്ഥയും സാഫ് ഗെയിംസ് ഉള്‍പ്പെടെ മറ്റ് മീറ്റുകളുടെ തീയതിയും പരിശോധിച്ചശേഷം സൗകര്യപ്രദമായ തീയതി തെരഞ്ഞെടുക്കും. ടെക്നോസിറ്റിയിലെ സ്ഥലമാണ് ഗെയിംസ് വില്ളേജ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഗെയിംസിന്‍െറ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളുണ്ട്. ഇതുസംബന്ധിച്ച് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡിസംബര്‍ 14ന് വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗെയിംസ് വില്ളേജിന്‍െറ നിര്‍മാണത്തിന് 12 കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വില്ളേജിന്‍െറ മോക്ക് യൂനിറ്റ് നിര്‍മിച്ച് നല്‍കാന്‍ ഇവരോട് ആവശ്യപ്പെടും. പൊതുസ്ഥലത്ത് ഇത് സ്ഥാപിച്ച് എല്ലാവരുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ചാകും വില്ളേജ് നിര്‍മിക്കുക. ഗെയിംസിന് രണ്ട് മാസം മുമ്പുതന്നെ വേദികളുടെയും വില്ളേജിന്‍െറയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. 30 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 36 കോടി ചെലവാക്കിക്കഴിഞ്ഞു.
ദേശീയ ഗെയിംസ് പതാക തലസ്ഥാനത്തെത്തി
Sunday, 30 September 2012
തിരുവനന്തപുരം:കേരളം ആതിഥ്യം വഹിക്കുന്ന 35-ാം ദേശീയ ഗെയിംസിന്റെ പതാക സംസ്ഥാനത്തെത്തി. റാഞ്ചിയില്‍ നിന്ന് സംസ്ഥാനഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങിയ പതാക ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്.
കേരളത്തിന്റെ അന്തര്‍ദേശീയ താരം പ്രീജാശ്രീധരനില്‍ നിന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ എറ്റുവാങ്ങിയ പതാക കായികമന്ത്രി എം വിജയകുമാറിനു കൈമാറി. വിജയകുമാറില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പതാക ഏറ്റുവാങ്ങി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് സി.ഇ.ഒ അമിത് മല്ലിക്കിനെ ഏല്‍പ്പിച്ചു. 2012 ഡിസംബര്‍ 12-നാണ് ഗെയിംസ് ആരംഭിക്കുന്നത്. ഗെയിംസ് വേദിയില്‍ ഉയര്‍ത്തുന്നതുവരെ പതാക ഗെയിംസ് സെക്രട്ടേറിയറ്റില്‍ സൂക്ഷിക്കും. പതാക കൈമാറിയ ചടങ്ങില്‍ അവഗണിച്ചെന്നു ആരോപിച്ച് സംസ്ഥാന ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉദ്ഘാടന} ചടങ്ങില്‍ നിന്നു വിട്ടുനിന്നു. ഗെയിംസിന്റെ പ്രധാന വേദിയായ നവീകരിച്ച യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ട് സംസ്ഥാന}സര്‍ക്കാര്‍ നടപ്പാക്കുന്ന ഗോ ഫോര്‍ ഗോള്‍ഡ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ കായികമന്ത്രിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന കായികരംഗത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ രൂപീകരിച്ച കായികവികസന}നിധിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഗോ ഫോര്‍ ഗോള്‍ഡ് പദ്ധതിയുടെ മുഖ്യ സൂത്രധാരനായ അന്തരിച്ച ഒളിമ്പ്യന്‍ സുരേഷ് ബാബുവിനെ അനുസ്മരിച്ചു കൊണ്ടാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. കായികരംഗത്ത് മികവ് പ്രകടിപ്പിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച കായികതാരത്തിനുള്ള ജി.വി രാജ പുരസ്‌കാരം അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരവും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവുമായ സനാവെ തോമസിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച പരിശീലകര്‍ക്കുള്ള പുരസ്‌കാരം തങ്കച്ചന്‍ മാത്യു, രാജുപോള്‍ എന്നിവരും കായിക പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം കേരള കൗമുദിയുടെ അന്‍സാര്‍ എസ് രാജും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജാര്‍ഖണ്ഡ് ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്കു സംസ്ഥാനം പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡുകളും 43 പഞ്ചായത്തുകള്‍,
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുടെ വികസനത്തിന് അനുവദിച്ച ഒന്നരക്കോടി രൂപയും മുഖ്യമന്ത്രി വിതരണം ചെയ്തു.കായികമന്ത്രി എം വിജയകുമാര്‍ അധ്യക്ഷനായിരുന്നു. മന്ത്രി വി സുരേന്ദ്രന്‍പിള്ള, സായ് റിജീയണല്‍ ഡയറക്ടര്‍ ജി കിഷോര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉണര്‍ന്നില്ലെങ്കില്‍ കേരളത്തിന് ദേശീയ ഗെയിംസ് നഷ്ടമാകും
ന്യൂഡല്‍ഹി: മുപ്പത്തിയഞ്ചാമതു ദേശീയ ഗെയിംസിന്‍റെ വേദി കേരളത്തില്‍ നിന്നു മാറ്റിയേക്കും. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ, ഒരുക്കങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതാണു കാരണം. ഒരുക്കങ്ങളുടെ പുരോഗതിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ(ഐഒഎ) വാര്‍ഷിക ജനറല്‍ ബോഡി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അടുത്ത വര്‍ഷം(2012) ഗെയിംസിന് ആതിഥ്യമരുളാന്‍ കേരളം സജ്ജമാകുമോയെന്നു പരിശോധിക്കാന്‍ ഐഒഎയുടെ പ്രതിനിധി സംഘം ഉടന്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് ആക്ടിങ് പ്രസിഡന്‍റ് വി.കെ. മല്‍ഹോത്ര പറഞ്ഞു. സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മുന്‍ നിശ്ചയ പ്രകാരം 2012ല്‍ത്തന്നെ ഗെയിംസ് നടത്താനാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ തീരുമാനം. കേരളത്തിന് അനുവദിച്ച മേളയ്ക്കു ശേഷം നടത്തേണ്ട മുപ്പത്തിയാറാമതു ഗെയിംസിനു വേദിയാകേണ്ട ഗോവയില്‍ ഒരുക്കങ്ങള്‍ ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞു. ഐഒഎ നിശ്ചയിച്ച സമയപരിധിക്കകം കേരളം തയാറാകിലെ്ലന്നാണു പ്രതിനിധി സംഘത്തിന്‍റെ റിപ്പോര്‍ട്ടെങ്കില്‍ അടുത്ത ഗെയിംസ് ഗോവയിലേക്കു പോകും. 1987ലാണു കേരളത്തില്‍ ഇതിനു മുന്‍പു ദേശീയ ഗെയിംസ് നടന്നത്.മുപ്പത്തിയഞ്ചാമതു ദേശീയ ഗെയിംസ് വേദിയായി 2008ലാണു കേരളത്തെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഗെയിംസ് നടക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍, 2007ല്‍ റാഞ്ചിയില്‍ നടക്കേണ്ട ഗെയിംസ് പല കാരണങ്ങളാല്‍ ആറു തവണ നീട്ടിവച്ച ശേഷം നടന്നത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. ഇതു മൂലം നീണ്ടുപോയ കേരള ഗെയിംസ് 2012ല്‍ നടത്തുമെന്ന് ഐഒഎ പ്രഖ്യാപിച്ചിരുന്നു. ഗെയിംസിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഫണ്ടിന്‍റെ വിഹിതം സംസ്ഥാനത്തിനു നേരത്തേ ലഭിക്കുകയും ചെയ്തു. എന്നിട്ടും, ഒരുക്കങ്ങള്‍ എങ്ങുമെത്താത്തതാണ് ഐഒഎയെ ചൊടിപ്പിച്ചത്.ഗെയിംസ് സന്നാഹങ്ങളെക്കുറിച്ച് കേരള ഒളിംപിക് അസോസിയേഷന്‍(കെഒഎ) നല്‍കിയ റിപ്പോര്‍ട്ട് നിര്‍ണായകമാകും. ഇരുപതു ശതമാനം ഒരുക്കങ്ങള്‍ പോലും പൂര്‍ത്തിയായിട്ടിലെ്ലന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ഏഴു ജില്ലകളില്‍ ഗെയിംസിനു വേദിയൊരുക്കാനാണു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ പ്രത്യേക സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും 2013 പകുതിയോടെ ഗെയിംസ് നടത്താമെന്ന കണക്കുകൂട്ടലിലാണു സര്‍ക്കാര്‍ നീങ്ങുന്നത്. തയാറെടുപ്പുകള്‍ അതിവേഗത്തിലാക്കി അടുത്ത വര്‍ഷം അവസാനത്തോടെയെങ്കിലും പൂര്‍ണ സജ്ജമായിലെ്ലങ്കില്‍ അവസരം കേരളത്തിനു നഷ്ടമാകും.ഡല്‍ഹിയില്‍ അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന സൗത്ത് ഏഷ്യന്‍ ഗെയിംസ് 2013 ഫെബ്രുവരിയിലേക്കു മാറ്റാന്‍ ജനറല്‍ ബോഡി തീരുമാനിച്ചു. എട്ടു മാസത്തിനിടെ ഐഒഎ രൂപീകരിച്ച മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിടാനാണു തീരുമാനം. ജനറല്‍ ബോഡിയോട് ആലോചിക്കാതെയാണു തീരുമാനമെന്നതാണു കാരണം. താരങ്ങളെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ അത്ലറ്റ്സ് കമ്മിഷനും ഇതില്‍ ഉള്‍പ്പെടും. പുതിയ കമ്മിറ്റികള്‍ക്കു രൂപം നല്‍കാന്‍ വി.കെ. മല്‍ഹോത്രയെ ചുമതലപ്പെടുത്തി. സംഘടനയുടെ പുതിയ ഭരണഘടനയ്ക്കു ജനറല്‍ ബോഡി അംഗീകാരം നല്‍കിയില്ല. ഇതു കൂടുതല്‍ ആലോചനകള്‍ക്കായി മാറ്റിവച്ചു.
സ്‌പോര്‍ട്‌സിന് ബാധ്യതയാവുന്ന ദേശീയ ഗെയിംസ്!
രാജല്‍
2008 ഒക്‌ടോബറിലാണ് ഒരു കോടി രൂപ കെട്ടിവെച്ച് കേരളം ദേശീയ ഗെയിംസ് നടത്തുന്നതിനായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നത്. 35-ാമത് ദേശീയ ഗെയിംസ് 2010 ഡിസംബറില്‍ കേരളത്തിനായി അനുവദിക്കുകയും ചെയ്തു. കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ സാന്നിദ്ധ്യത്തില്‍ ദേശീയ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ക്ക് 2009 ഫിബ്രവരി 10ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തുടക്കം കുറിക്കുകയും ചെയ്തു. എന്നാലിതാ ഇരുപത്തിയെട്ട് മാസങ്ങള്‍ക്കു ശേഷവും കേരളത്തിനനുവദിച്ച ദേശീയ ഗെയിംസ് കടലാസ്സില്‍ തന്നെ!
കേരളത്തിനു മുമ്പേ നടക്കേണ്ട ജാര്‍ഖണ്ഡ് ഗെയിംസ് നീണ്ടു പോയെന്ന കാരണം പറഞ്ഞാണ് 2010 ഡിസംബറില്‍ നടക്കേണ്ട ദേശീയ ഗെയിംസിനായി രംഗത്തു വന്നവര്‍ രക്ഷപ്പെടുന്നത്. ഗെയിംസിനായുള്ള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രാലയം 110 കോടി നല്‍കി തങ്ങളുടെ ബാധ്യത നിറവേറ്റിയെങ്കിലും ഗെയിംസിനായി പണിയേണ്ട സ്റ്റേഡിയങ്ങളും മറ്റ് സംവിധാനങ്ങളും മുടങ്ങിക്കിടക്കുകയാണ് - സ്‌പോര്‍ട്‌സ് മന്ത്രാലയത്തോടൊപ്പം സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമെല്ലാം ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. മണിപ്പൂരായാലും ഗോഹാട്ടിയായാലും ജലന്ധറായാലും ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ചതോടെ എല്ലാ വിധ സ്‌പോര്‍ട്‌സ് സൗകര്യങ്ങളുമുണ്ടാക്കി ഏറെ ദൂരം മുന്നോട്ട് പോയപ്പോള്‍ കാല്‍ നൂറ്റാണ്ട് മുമ്പെ 1987ല്‍ ആദ്യത്തെ ഗെയിംസ് നടത്തിയ കേരളത്തിലുണ്ടാക്കിയ സൗകര്യങ്ങള്‍ ''രാമേശ്വരത്തെ ക്ഷൗര''ത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒളിംപിക് ഗെയിംസിനേയും ഏഷ്യന്‍ ഗെയിംസിനെയും പോലെ ദേശീയ ഗെയിംസും അനുവദിക്കുന്നത് ഒരു നഗരത്തിനാണെന്ന് കേരളം മറന്നു പോയി. 1987ല്‍ തിരുവനന്തപുരത്തിന് അനുവദിച്ച ഗെയിംസ് കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലും തൃശൂരും കോഴിക്കോട്ടും വിഭജിച്ചു നല്‍കിയപ്പോള്‍ തന്നെ ഗെയിംസിന്റെ ആത്മാവ് നഷ്ടപ്പെട്ടു - ഒരു നഗരം കേന്ദ്രീകരിച്ച് സ്‌പോര്‍ട്‌സ് സൗകര്യങ്ങളുണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. കാല്‍നൂറ്റാണ്ടിനു ശേഷം രണ്ടാമതൊരു ഗെയിംസ് അനുവദിച്ചപ്പോഴും അതും തിരുവനന്തപുരത്തിനു തന്നെ. എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നു. മറിച്ച് 1987 ലെ ആദ്യ ഗെയിംസ് തിരുവനന്തപുരത്ത് മാത്രമായി നടന്നിരുന്നെങ്കില്‍ ഇപ്പോഴത്തേതിന്റെ വേദി കോഴിക്കോട്ടോ കൊച്ചിയിലോ തീരുമാനിക്കാമായിരുന്നു. ആരെയും പിണക്കാതെ എല്ലാവര്‍ക്കും വിഭജിച്ച് നല്‍കുന്ന രാഷ്ട്രീയക്കാരുടെ തിരുട്ട് സ്വഭാവമാണ് ഇവിടുത്തെ സ്‌പോര്‍ട്‌സ് വികസനത്തിന് തുരങ്കം വെച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സിനെ സ്‌പോര്‍ട്‌സിന്റെ വഴിക്ക് വിടുക, രാഷ്ട്രീയം അതിന്റെ വഴിയെ നീങ്ങട്ടെ. നേരത്തെ നിശ്ചയിച്ചതു പോലെ തിരക്കിട്ട് ദേശീയ ഗെയിംസ് നടത്താനാവില്ലെന്നാണ് പുതിയ സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറയുന്നത്. വിവിധ ജില്ലകളിലായി എവിടെയുമൊന്നിനെ പാതി വഴിയില്‍ മുടങ്ങിക്കിടക്കുന്ന ഒരുക്കങ്ങള്‍ കാണുന്ന സ്ഥലകാലബോധമുള്ള ഏതൊരു ഭരണാധികാരിക്കും അങ്ങിനെയേ പറയാനാവൂ. കേന്ദ്രം നല്‍കിയ കോടികള്‍ക്ക് വില വന്നോട്ടെ. കണക്ക് പറയാനാവില്ല. ഇവിടെ ചെലവഴിക്കപ്പെടുന്ന ഓരോ ചില്ലിക്കാശും വളരുന്ന തലമുറ ഉയര്‍ത്തുന്ന പ്രതീക്ഷകളിന്മേലുള്ള നിക്ഷേപമാണെന്ന് കാണുമ്പോള്‍ എല്ലാം സുതാര്യമായിരിക്കുകയും വേണം. എങ്ങിനെയെങ്കിലും ഒരു ദേശീയ ഗെയിംസ് നടത്തുന്നതിനപ്പുറത്ത് വ്യത്യസ്തമായി ഒരു ഗെയിംസ് സംഘടിപ്പിക്കുക തന്നെയാവണം കേരളത്തിന്റെ ലക്ഷ്യം. അതിന് എല്ലാം ആദ്യം മുതല്‍ തുടങ്ങണമെന്നു മാത്രം. ഭരണരംഗത്തെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിന് ഒരു ഐ.എ.എസ്സുകാരന്‍ സ്‌പെഷ്യല്‍ ഓഫീസറുടെ സേവനം ഉപയോഗപ്പെടുത്തിയതുകൊണ്ട് മാത്രമായില്ല. ദീര്‍ഘ വീക്ഷണത്തോടെ സ്‌പോര്‍ട്‌സ് വികസനം ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു നീങ്ങാന്‍ കുറേക്കൂടി വിപുലമായ തയ്യാറെടുപ്പ് ആവശ്യമാണെന്ന് തോന്നുന്നു. ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങള്‍ക്കും അസൂയ ഉളവാക്കുന്ന രീതിയില്‍ സമ്പന്നമാണ് കേരളം. പി.ടി.ഉഷയേയും എം.ഡി.വത്സമ്മയേയും ഷൈനി വിത്സനേയും ഐ.എം.വിജയനേയും ശ്രീശാന്തിനേയും ടി.സി. യോഹന്നാനേയും പോലുള്ള അന്തര്‍ദ്ദേശീയ താരങ്ങളുടേയും കരണാകരന്‍ നായരേയും പ്രൊഫ:സണ്ണിവര്‍ഗ്ഗീസിനേയും കെ.ആര്‍.കൃഷ്ണന്‍നായരേയും പോലുള്ള ഭരണാധികാരികളുടേയും അനുഭവങ്ങള്‍ തന്റെ ശക്തിയും ചൈതന്യവുമായി മാറ്റുന്നതിന് സ്‌പോര്‍ട്‌സ് മന്ത്രിക്കു കഴിഞ്ഞാല്‍ അത് വലിയ നേട്ടമായിരിക്കും. - കേരള സ്‌പോര്‍ട്‌സിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിദഗ്ദ്ധ ഉപദേശക സംവിധാനം ഉണ്ടാവേണ്ടതുണ്ട്. ഇതിനകം ഭരണ രംഗത്ത് നല്ല ''കോമണ്‍സെന്‍സ്'' പ്രകടിപ്പിച്ച ഒരു യുവമന്ത്രിക്ക് അനായാസമായി മുന്നോട്ട് കൊണ്ടുപോകാനാവും.
തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിന്റെ വേദികളില്‍ ഒന്നായ തലസ്ഥാന നഗരത്തിലെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും വെള്ളയമ്പലം നീന്തല്‍ക്കുളവും എമര്‍ജിങ് കേരളയുടെ 'ഷോക്കേസി'ല്‍. എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ പരിസ്ഥിതിപ്രധാന സ്ഥലങ്ങളെ 'കച്ചവടം' ചെയ്യുന്നുവെന്ന ആരോപണത്തില്‍നിന്ന് തലയൂരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പൊതു കളിസ്ഥലവും നീന്തല്‍ക്കുളവും പദ്ധതിയില്‍പെടുത്തിയ വിവരം പുറത്തുവരുന്നത്.
വര്‍ഷങ്ങളായി വിവിധ കായിക മാമാങ്കങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന സംസ്ഥാന പൊലീസിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം 15 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ 40,000 ചതുരശ്ര അടി സ്ഥലമാണ് എക്സിബിഷന്‍ സെന്റര്‍ നിര്‍മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പാട്ടത്തിന് നല്‍കുകയെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. എട്ട് കോടിയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം ഒരു കോടി രൂപ പാട്ടതുകയായി പിരിക്കാനും ലക്ഷ്യമിടുന്നു. നിര്‍മാണപ്രവര്‍ത്തനത്തിനായി അഞ്ച് വര്‍ഷം മോറട്ടോറിയവും നല്‍കും.
ഒപ്പമാണ് വെള്ളയമ്പലത്ത് പുനര്‍നിര്‍മാണത്തിനായി അടച്ചിട്ടിരിക്കുന്ന നീന്തല്‍ക്കുളവും എമര്‍ജിങ് കേരളയില്‍ ഷോക്കേസ് ചെയ്തിരിക്കുന്നത്. ദേശീയ മത്സരങ്ങള്‍ക്ക് അടക്കം വേദിയാവുന്ന നീന്തല്‍ക്കുളത്തിലാണ് പൊതുജനങ്ങള്‍ നീന്തല്‍ പഠിക്കാനും മറ്റും ഉപയോഗിക്കുന്നതും. പൊതു- സ്വകാര്യ മേഖലയിലാവും ഇവ നടപ്പാക്കുക. വിമാനത്താവളത്തിനും റെയില്‍വേ സ്റ്റേഷനും അടുത്താണെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടെന്നതും അടക്കം വിശദീകരിച്ചാണ് പദ്ധതിയെ കുറിച്ച് പറയുന്നത്.
ദേശീയ ഗെയിംസ്: ഗോവയും കേരളത്തിന്‍റെ വഴിയേ
മനോരമഓണ്‍ലൈന്‍ – 2011 ഡിസം 24, ശനി
Email
Print
കൊച്ചി: അടുത്ത ദേശീയ ഗെയിംസ് കേരളത്തെ മറികടന്ന് ഗോവയ്ക്ക് നല്‍കുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭീഷണി മുഴക്കുന്നുണ്ടെങ്കിലും ഇത് നടക്കിലെ്ലന്ന് ഉറപ്പ്. ദേശീയ ഗെയിംസിനായുള്ള ഒരുക്കങ്ങളില്‍ കേരളത്തിനെ വെല്ലുന്ന മെല്ലപ്പോക്കും വിവാദങ്ങളുമാണ് ഗോവയിലും. എന്നു മാത്രമല്ല കേരളത്തെ മറികടന്ന് അടുത്ത ദേശീയ ഗെയിംസ് തങ്ങള്‍ക്കു നടത്താനാവിലെ്ലന്നും ഒരുക്കങ്ങള്‍ 2015ല്‍ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂവെന്നും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഗോവ അധികൃതര്‍ ഒളിംപിക് അസോസിയേഷനെ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. ഗോവയില്‍ ഗെയിംസ് നടത്തിപ്പിനുള്ള സ്‌പോര്‍ട്സ് സിറ്റി നിര്‍മാണത്തിനായി ദാര്‍ഗലില്‍ സ്ഥലം ഏറ്റെടുത്തുകൊണ്ടിരിക്കുന്നേയുള്ളൂ. സ്ഥലം ഏറ്റെടുപ്പിനു പിന്നിലെ കള്ളകളികള്‍ സംബന്ധിച്ച് ഉയരുന്ന പ്രതിപക്ഷ ആരോപണം ഗോവ നിയമസഭയില്‍ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തു.കേരളത്തിന് 2009ലേയും ഗോവയ്ക്ക് 2011ലേയും ദേശീയ ഗെയിംസ് ആണ് അനുവദിച്ചിരുന്നത്. എന്നാല്‍ 2007ല്‍ ജാര്‍ഖണ്ഡില്‍ നടത്തേണ്ടിയിരുന്ന ദേശീയ ഗെയിംസ് ആറു തവണ മാറ്റിവച്ചശേഷം നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതിനനുസരിച്ച് കേരളത്തിലെ ഒരുക്കങ്ങളും ഇഴഞ്ഞു. ഇപ്പോള്‍ 2013ല്‍ നടത്താമെന്നാണ് കേരളത്തിന്‍റെ നിലപാട്. എന്നാല്‍ കേരളത്തിലെ ഒരുക്കങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് കേരളത്തിന് അനുവദിച്ചിരിക്കുന്ന അടുത്ത ദേശീയ ഗെയിംസ് ഗോവയ്ക്ക് അനുവദിക്കുമെന്നും കേരളത്തെ ഒഴിവാക്കുമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭീഷണി മുഴക്കിയത്. കേരളത്തില്‍ ഗെയിംസ് ഫണ്ട് തിരിമറിനടക്കുന്നതായും ധൂര്‍ത്തടിക്കുന്നതായും ആരോപണവുമുണ്ട്.ഗോവയിലാകട്ടെ കാര്യങ്ങള്‍ ഇതിലും കുഴഞ്ഞുമറിഞ്ഞ സ്ഥിതിയാണ്. ഗെയിംസ് നടത്തിപ്പിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, രാജ്യാന്തര ഫുഡ് കോര്‍ട്ടുകള്‍, സ്‌പോര്‍ട്സ് ബാര്‍, ക്ലബ്ബുകള്‍, സ്പാകള്‍ എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തന്നെ അവിടെ വലിയ വിവാദമായി. ഗെയിംസിന്‍റെ പേരില്‍ സംസ്ഥാനത്താകെ റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് എന്നാണ് പ്രതിപക്ഷമായ ബിജെപിയുടെ മുഖ്യ ആരോപണം. ഇത്തരം ടൂറിസം സംരംഭങ്ങള്‍ക്കു പണം മുടക്കാന്‍ സ്വകാര്യ സംരംഭകര്‍ തയാറുള്ളപ്പോള്‍ ഗെയിംസിന്‍റെ ഫണ്ട് ഇതിനായി വിനിയോഗിക്കുന്നതെന്തിനെന്നും അവര്‍ ചോദിക്കുന്നു.ഗോവയിലെ സ്‌പോര്‍ട്സ് മന്ത്രിയായ മനോഹര്‍ അസന്‍കറിന്‍റെ മണ്ഡലമായ ദാര്‍ഗലിലാണ് ഗെയിംസിനുള്ള സ്‌പോര്‍ട്സ് സിറ്റിക്കായി 325 ഏക്കര്‍ ഏറ്റെടുക്കുന്നത്. ഇതില്‍ 100 ഏക്കറോളം സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഗോവയുടെ ഡയറക്ടര്‍ വി.എം. പ്രഭുദേശായുടെ ബന്ധുക്കള്‍ക്കുള്ളതാണെന്നാണ് ആരോപണം. ഗെയിംസ് ഒരുക്കങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതു സംബന്ധിച്ച് നിയമസഭയില്‍ ആരോപണം ഉയരുന്പോഴെല്ലാം കേരളത്തിലെ ഗെയിംസ് കഴിഞ്ഞിട്ടിലെ്ലന്നും അതുകൊണ്ടുതന്നെ 2014 വരെ സമയം മുന്നിലുണ്ടെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് സഭയില്‍ നല്‍കുന്നത്.
2012 മേയ് 30
ഭൂതം തെയ്യം എന്നിലൂടെ
ഇരു കൈകളും ചേര്‍ത്ത് തൊഴുതു നിന്ന എന്റെ മുന്നിലേക്ക് ഭൂതം തെയ്യം പെട്ടെന്നാണ് ചാടി വന്നത്. പൊടുന്നനെ ഞാനൊന്ന് പേടിച്ചുവെന്നത് സത്യം.അത് മാത്രമേ പേചി തോന്നിയുള്ളു. വിവാഹം കഴിഞ്ഞ് ആദ്യത്തെ തെയ്യം എന്നതായിരുന്നു ശ്രീയുടെ സന്തോഷത്തിനാദാരമെങ്കില്‍ എന്റേത് അങ്ങനെയായിരുന്നില്ല. രജിയുടെ പറയാതെ പറഞ്ഞ അപൂര്‍വം വാക്കുകളിലും എഴുത്തിലും മാത്രം കണ്ടുപരിചയിച്ച തെയ്യക്കോലങ്ങളെ തൊട്ടടുത്ത് കാണാന്‍ കഴിഞ്ഞുവെന്നതായിരുന്നു എന്റെ സന്തോഷം. എല്ലാവര്‍ക്കും ഭക്തിയുടെ നിമിഷങ്ങള്‍ സമ്മാനിച്ച അവസരത്തില്‍ ഒപ്പം നിന്ന് കസിന്‍ പറഞ്ഞു ഇത്തവണ ഭൂതത്തിന് വല്ലാതെ കലിപ്പു പിടിച്ചിരിക്കുന്നു. വിളക്ക് കാല്‍ നില്‍ക്കുന്നിടത്തേക്ക് ഇതുവരെ കയറി വന്നിട്ടില്ല. പിന്നെ ഞാനും ശ്രദ്ധിക്കാന്‍ തുടങ്ങി. മൂന്ന് തവണ പടി കരി വന്നു. നട അടഞ്ഞ് നില്‍ക്കരുത്. അങ്ങനെ നില്‍ക്കുന്നതുകൊണ്ടാവാം കയറി വന്നത്. എന്തായാലും ഞാന്‍ കൊതുകത്തോടെയും നനുത്ത നഷ്ടപ്പെട്ട പഴയ സുഹുത്തിന്റെ ഓര്‍മകളോടെയാണ് ഭൂതത്തിനെ കണ്ടത്. എങ്കിലും തൊട്ടടുത്ത് ശ്രീ വേണമെന്ന് തോന്നി. കാവിനുള്ളില്‍ നിന്ന് കാണാതെ ആള്‍ക്കൂട്ടത്തിനുള്ളില്‍ തിക്കിലും തിരക്കിലും നിന്ന് കാണുകയാവും ശ്രീ. ശരിക്കു പറഞ്ഞാ അതാണ് രസം. അടുത്ത തവണ ആരെന്ത പറഞ്ഞാലും അങ്ങനെത്തന്നെ നിന്ന് കാണണം. ഇടക്ക് ഭൂതം ദണ്ഢ് കൊണ്ട് ആളുകളെ തല്ലുന്നുണ്ട്. അടുത്ത തവണ ഉത്സവം കാണാന്‍ പറ്റില്ലാത്രേ. മോശമാണ് ദണ്ഡ് കൊണ്ടാല്‍. ആണ്‍കുട്ടികള്‍ക്ക് ഹരം കയറി. അവന്‍മാര്‍ ഭൂതത്തെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നത് കണ്ടു. പിന്നെ സങ്കടം പറച്ചിലായി ഭൂതം. എന്തോ അപ്പോ എനിക്കും സങ്കടം വന്നൂ ട്ടോ.. എന്താണെന്ന് ചോദിച്ചാ അറീല്ല. പിന്നെ വരവിന് പോക്കായി.. അപ്പോ ആരും കൂടെ പോകാറില്ലത്രേ..ഒരിക്കല്‍ വരവിന് പോയിട്ടുവന്നപ്പോള്‍ ഭൂതം സ്വന്തം അച്ഛനെ കണ്ടുപോയി. ആരെയെങ്കിലും കണ്ടാല്‍ കൊല്ലണമെന്നാണ് മതം. സ്വന്തം അച്ഛനെ കൊല്ലാന്‍ ആദ്യം മടി കാണിച്ചെങ്കിലും പിന്നീട് ഭൂതം കൊന്നു കൊടലെടുത്തു അത് തന്റെ മെയ്യാഭരണമായി കഴുത്തിലണിഞ്ഞു. അതാേ്രത ഭൂതത്തിന്റെ കഴുത്തില്‍ കാണുന്ന ചുവന്ന മാല. കസിന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അല്‍പ്പം ശുണ്ഠി വന്നു. ശ്രീക്ക് ഇതൊക്കെ നേരത്തെ പറഞ്ഞ് തരാന്‍ പാടില്ലേ. എന്തെങ്കിലും പറയാന്‍ പറഞ്ഞാ ഒന്നും ഇല്ലാന്ന് പറയും. ഒരു നൂറായിരം കാര്യങ്ങള്‍ അറിഞ്ഞാലും മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കാത്ത ശ്രീയുടെ സ്വഭാവത്തോട് അല്‍പ്പം കുണ്ഠിതവും തോന്നി. തെയ്യം കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ ശ്രീയോട് ഭൂതം കല്‍വിളക്കിനടുത്തുവരെ കറി വന്നത് സൂചിപ്പിച്ചു. അയാള്‍ക്ക് ചൂടെടുക്കുന്നുണ്ടാവും. അയാളും മനുഷ്യനല്ലേ അങ്ങനെ എത്തിയതാവും. മറുപടി എന്റെ മനസിന് തൃപ്തികരമായോ എന്നറീല്ല. ഞാന്‍ വേഗം ഉറങ്ങി.
2012 മാർ 22
മഞ്ഞണിപ്പൂനിലാവില്‍....
പൊലിക പൊലിക
ദൈവമേതാന്‍
നെല്‍പൊലിക
പൊലികണ്‌ഠന്‍ തന്റേതോരു
വയലകത്ത്
ഏറോടെ എതിര്‍ക്കുന്നോ-
രെഴുതും വാഴ്‌കാ
ഉഴമയല്ലോ എരിഷികളേ
നെല്‍പൊലികാ
മൂരുന്ന ചെറുമനുഷ്യര്‍
പലരും വാഴ്‌കാ.
മുതിര്‍ക്കും മേലാളിതാനും
വാഴ്‌കാ.....വാഴ്‌കാ....
പാടത്ത് ഉഴുതുന്ന കര്‍ഷകനും മേലാളനും കാളകളും ഒരുപോലെ വാഴാനുള്ള നാട്ടുകര്‍ഷകത്തോറ്റം പഴയ കാര്‍ഷിക വ്യവസ്ഥയുടെ ഓര്‍മമാത്രമായിക്കഴിഞ്ഞു.
മേട മാസമാസത്തില്‍ പൂക്കേണ്ട മഞ്ഞണിക്കൊന്നകള്‍ പൂത്തുലഞ്ഞ് വിഷുവിന്റെ വരവറിയിച്ചു കഴിഞ്ഞു. വിഷു ഇങ്ങ് തൊടിയില്‍ വരെയെത്തിനില്‍ക്കുന്നു. തിരക്കേറിയ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ ഓരോ ആഘോഷവും മലയാളികള്‍ക്ക് ഉത്സവ കാലമാണ്. ആഘോഷങ്ങളെ വര്‍ണശബളമാക്കുന്നത് കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ചു കൂടുമ്പോഴാണ്. വല്ലപ്പോഴുമുള്ള ആ ഒത്തുചേരല്‍ അനിര്‍വചനീയമായ ഊര്‍ജ്ജം സമ്മാനിക്കുന്നു. ഇതിന് മാറ്റുകൂട്ടുന്നത് അടുക്കും ചിട്ടയോടുമുള്ള കുടുംബനാഥയുടെ ഇടപെടലാണെന്നതില്‍ സംശയമില്ല.
ഉറക്കച്ചടവോടെ കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നില്‍ ഒരുക്കിയിരിക്കുന്ന കണി കണ്ടു നില്‍ക്കുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ ഉണരുന്നു. കുടുംബത്തിലെ മുതിര്‍ന്ന സ്‌ത്രീകളാണ് വിഷുക്കണി ഒരുക്കുന്നതും കണി കാണിക്കുന്നതും. കണി ഒരുക്കുന്നതിന് ആദ്യപടിയായി വലിയ ഉരുളി തേച്ചൊരുക്കും. അതില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച് ഒപ്പം മുണ്ട്, പൊന്ന്, വാല്‍ക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, പഴുത്ത അടക്ക, വെറ്റില, കണ്‍മഷി, ചാന്ത, സിന്തൂരം, നാരങ്ങ നാളികേരപ്പൊതി എന്നിവയൊടൊപ്പം കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും ശ്രീകൃഷ്‌ണ വിഗ്രഹത്തിന്റെ മുമ്പില്‍ വെച്ചാണ് കണി ഒരുക്കുക. കണിക്കൊന്നപ്പൂക്കള്‍ കണി വെക്കുന്നതില്‍ പ്രധാന ഘടകമാണ്. ചിലയിടങ്ങളില്‍ കറിക്കൂട്ട്, ഗ്രന്ഥങ്ങള്‍, വെള്ളിപ്പണം, ചക്ക, മാങ്ങ, കത്തിച്ചുവെച്ച ചന്ദനത്തിരി, വെള്ളം നിറച്ച ഓട്ടു കിണ്ടി, പുതിയ കസവ് മുണ്ട് എന്നീ വിഭവങ്ങള്‍ കൂടി കണി വെക്കും. വിഷുവിന്റെ തലേദിവസം രാത്രി വൈകിയാണ് കണി ഒരുക്കുക. വീട്ടിലെ മുത്തശ്ശി രാവിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു തുറക്കാതെ പിന്നില്‍ നിന്നും കണ്ണുപൊത്തി കണിക്ക് മുന്നില്‍ കൊണ്ടു നിര്‍ത്തിയാണ് കണി കാണിക്കുക. കുടുംബാംഗങ്ങള്‍ എല്ലാവരും കണി കണ്ടു കഴിഞ്ഞാല്‍ വീടിന്റെ കിഴക്കു വശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കാണിക്കുന്ന ചടങ്ങും ചിലയിടങ്ങളില്‍ ഉണ്ട്. അതിനുശേഷം ഫല വൃക്ഷങ്ങളേയും വീട്ടുമൃഗങ്ങളേയും കണി കാണിക്കുന്നു. കണി കാണിച്ചു കഴിഞ്ഞാണ് കുടുംബത്തിലെ ഗൃഹനാഥന്‍ കൈനീട്ടം നല്‍കാറുള്ളത്. മുന്‍കാലങ്ങളില്‍ വീട്ടു പറമ്പില്‍ വിളയിച്ചെടുത്ത ഫലങ്ങള്‍ കൊണ്ടായിരുന്നു വിഷു ഒരുക്കിയിരുന്നത്. ഇന്ന് വിഷു ഒരുക്കണമെങ്കില്‍ എല്ലാം പുറത്ത് നിന്ന് വാങ്ങേണ്ടുന്ന അവസ്ഥയാണ്.
കണി കണ്ടു കഴിഞ്ഞ് കൈനീട്ടം നല്‍കും. കുടുംബത്തിലെ ഗൃഹനാഥന്‍ നിര്‍വഹിക്കുന്ന ഈ ചടങ്ങില്‍ കുട്ടികള്‍ക്കാണ് കോള്. കൈനീട്ടം വാങ്ങിക്കഴിഞ്ഞ്‌് മഞ്ഞളും എണ്ണയും ഇഞ്ചയും തേച്ചു കുളിച്ച് ഇലയിട്ട് നിലത്ത് ചമ്രം പടിഞ്ഞിരുന്ന് പ്രാതല്‍ കഴിക്കും. പ്രാതലിന് ചിലയിടങ്ങളില്‍ കാണുന്ന പ്രത്യേക വിഭവം ആണ് വിഷുക്കട്ട. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരിവേവിച്ച് ജീരകം ചേര്‍ത്ത് വറ്റിച്ചാണ് പ്രാതലിന് കഴിക്കുന്ന ഈ വിഭവം തയ്യാറാക്കുന്നത്. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശര്‍ക്കരപ്പാനിയോ, മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചാണ് ഇത് കഴിക്കുക.
വിഷു ദിനത്തില്‍ അടുക്കളയില്‍ നിന്നും കൊതിപ്പിക്കുന്ന മണം വരുമ്പോള്‍ത്തന്നെ വിഭവം കഴിച്ചപോലെയാണ്. കൊതിയൂറുന്ന വിഭവങ്ങള്‍ ഒരുക്കുന്നതിന്റെ മുഴുവന്‍ പ്രശംസയും സ്‌്‌ത്രീകള്‍ക്കു തന്നെ. എങ്കിലും പ്രത്യേക വിഭവങ്ങള്‍ ഒരുക്കുന്നതില്‍ വൈഭവം മുത്തശ്ശിക്കു തന്നെയാണ്. മുത്തശ്ശിയുടെ യുക്തിക്കും കൈപ്പുണ്യത്തിനും മുന്നില്‍ മറ്റ് സ്‌ത്രീജനങ്ങള്‍ മാറിക്കൊടുക്കും.
വിഷു ആഷോഷത്തിന്റെ പ്രധാന ഒരുക്കങ്ങള്‍ നടത്തുന്നത് സ്‌ത്രീകളാണെങ്കിലും മുന്‍കാലങ്ങളില്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് കുടുംബനാഥന്‍ തന്നെയാണ്. ഗൃഹനാഥന്‍ പനസം വെട്ടുന്ന ചടങ്ങിലൂടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ പനസം എന്നു പറഞ്ഞാല്‍ ചക്കയാണെന്നു പൊലും അറിയുന്നവര്‍ ഇന്നില്ലെന്നതാണ് വാസ്‌തവം. വിഷു ദിവസം ഉപയോഗിക്കുന്നത് വരിക്കച്ചക്കയാണ്. ഇതിന് പനസം എന്നേ പറയാവൂ എന്നാണ് മുതിര്‍ന്നവര്‍ പറയുക. വിഷു വിഭവങ്ങള്‍ ഒരുക്കുന്നതും മറ്റേത് ആഘോഷങ്ങളേയും പോലെ തന്നെ സ്‌ത്രീകളാണ്. മുതിര്‍ന്ന സ്‌ത്രീകള്‍ ഒരുക്കുന്ന വിഷു വിഭവങ്ങള്‍ക്ക് പ്രത്യേക സ്വാദാണ്. പഴയകാലത്തെ ആളുകള്‍ ഉണ്ടാക്കുന്നത്ര രുചി ഇന്നത്തെ വീട്ടമ്മമാര്‍ ഉണ്ടാക്കുന്ന വിഭവങ്ങളില്‍ തെളിയാറില്ല. ചക്ക വിഷു വിഭവങ്ങളില്‍ പ്രധാനവിഭവമായതിനാല്‍ ചക്ക കൊണ്ട് പല തരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചക്ക എറുശ്ശേരി, ചക്ക വറുത്തത് എന്നിവ വിഷു വിഭവങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത വിഭവങ്ങളാണ്. ഒരോ പ്രദേശത്തും വിഷു വിഭവങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വള്ളുവനാട് പ്രദേശങ്ങളില്‍ വിഷു ദിവസത്തെ പ്രധാന വിഭവം കഞ്ഞിയും എരിശ്ശേരിയും ആണ്. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ച് തേങ്ങ ചിരകിയിട്ട കഞ്ഞി പഴുത്ത പ്ലാവില കൊണ്ട് കോരിക്കുടിക്കും. ഇതിന്റെ കൂടെ ചൂടുള്ള എരിശ്ശേരിയും ഉണ്ടായിരിക്കും. എരിശ്ശേരിയിലാണെങ്കില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ത്തിരിക്കും. ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, കുഞ്ഞ് ചക്ക, ചക്ക മടല്‍, ചക്കയുടെ ഏററവും പുറത്തുള്ള മുള്ള എന്നിവയും ചക്കയില്‍ ചേര്‍ത്തിരിക്കും. സ്വാദേറിയ ഈ വിഭവം ഇന്ന് പല സ്ഥലങ്ങളിലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഓരോ ചേരുവകളും യഥാവിധി ചേര്‍ക്കാന്‍ പുത്തന്‍ തലമുറക്ക് അറിയില്ലാത്തത് തന്നെ കാരണം.
വിഷുദിനത്തില്‍ സദ്യകഴിഞ്ഞ് നാലും കൂട്ടി മുറുക്കുന്ന പതിവ് ബ്രാഹ്മണരുടെയും നമ്പൂതിരിമാരുടേയും ഇടയില്‍ ഇന്നും ഒരു ചടങ്ങായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. വിസ്‌തരിച്ചുള്ള ആ മുറുക്കല്‍ ഇളം തലമുറയിലെ സ്‌ത്രീകളും പിന്തുടരുന്നത് വിശേഷ ദിനങ്ങളില്‍ മാത്രമാണെങ്കിലും അത്ഭുതപ്പെടുത്തുന്ന സംഗതിയാണ്. പരിഷ്‌കാരപ്പെണ്ണുങ്ങള്‍ എന്ന് സ്വയം ഊറ്റം കൊള്ളുന്ന യുവതലമുറ ഇത്തരം ആചാരങ്ങളും ആഘോഷങ്ങളും വളരെ കൗതുകത്തോടെയാണ് പിന്തുടരുന്നത്.
വിഷുവിന്റെ തലേന്നാള്‍ സംക്രാന്തിയും സ്‌ത്രീകളാണ് ആഘോഷിക്കാറുള്ളത്. അന്ന് വൈകിട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്‌തുക്കള്‍ കത്തിച്ചു കളയുന്നു. വീട് ശുചിയാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ഈ ചടങ്ങ് കഴിയുന്നതോടെ നിറപ്പകിട്ടാര്‍ന്ന പടക്കങ്ങള്‍ പൊട്ടിച്ചു തുടങ്ങുകയായി. സ്‌ത്രീകളില്‍ നിന്ന് കുട്ടികളിലേക്ക് ആഘോഷം പകരുന്നത് ഈ വേളയിലാണെന്ന് തന്നെ പറയാം. പടക്കത്തോടും കമ്പിത്തിരിയോടും കമ്പം കുട്ടികള്‍ക്കാണെന്ന കാരണത്താലാണത്.
വിഷു ഫലം പറയുന്ന രീതി പണ്ടു കാലങ്ങളില്‍ ആചാരമായിരുന്നു. ഇന്നും (പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക്) വിഷു ഫലം അറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. പണിക്കര്‍ വീടുകളില്‍ നിന്ന് വിഷു ഫലം ഗണിച്ച് പറയുന്നതായിരുന്നു പണ്ടുള്ള രീതി. പണ്ട് കാലങ്ങളില്‍ ഇത്തരം പ്രവചനങ്ങള്‍ കാര്‍ഷിക വിഷകളുടെ ഭാവിയെക്കുറിച്ചായിരുന്നു. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലിനുസരിച്ചുള്ള കണക്കാണ് ഗണിച്ചു പറയുക. എത്ര പറ മഴ കിട്ടും. മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേള്‍പ്പിക്കും. വിഷു സംക്രാന്തി നാളിലാണ് പണിക്കര്‍ വരുന്നത്. അവര്‍ക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തുകയെ യാവന എന്നും പറഞ്ഞിരുന്നു. ഇന്ന് വിഷുഫലത്തെ ആചാരമായി കാണുന്നില്ലെങ്കിലും തങ്ങള്‍ക്ക് വരും വര്‍ഷം ഐശ്വര്യ പൂര്‍ണമാണെന്ന് അറിയാനാണ് പലരും ഫലം അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. സ്‌ത്രീകളാണെങ്കില്‍ ഭര്‍ത്താവിന് മകന് പേരക്കുട്ടികള്‍ക്ക് അങ്ങനെ ഓരോരുത്തര്‍ക്കും ഓരോ വര്‍ഷങ്ങളും എങ്ങനെ കടന്നു പോകുന്നു എന്നറിയാന്‍ ഏറെ താല്‍പ്പര്യം കാണിക്കുന്നു. മോശം ഫലമാണെങ്കില്‍ അതിനായുള്ള പ്രതിവിധികള്‍ യഥാവിഥി ചെയ്യുന്നതും സ്‌ത്രീകള്‍ തന്നെ.
ഇതൊക്കെ ആചാരങ്ങളോടനുബന്ധമായ വിഷു ആഘോഷങ്ങളാണ്. കാര്‍ഷിക വിളകളുടെ കൂടിയായ ഈ ആഘോഷത്തില്‍ പോയ് മറഞ്ഞ കാലത്ത് സ്‌ത്രീകള്‍ ഒട്ടേറെ ഒരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നു. തുലാവിഷുവും മേടവിഷുവും കര്‍ഷകന്റെ പ്രതീക്ഷകളാവുമ്പോള്‍ അതിന്റെ പിന്നിലെ ശ്‌കതി എന്നും സ്‌ത്രീകളായിരുന്നു. കന്നിക്കൊയ്‌ത്തു കഴിഞ്ഞാല്‍ വരുന്നത് തുലാവിഷുവാണ്. അന്ന് മകരക്കൊയ്‌ത്തിനുള്ള വിളവിറക്കാം. മകരം കൊയ്‌ത് പാടമൊഴിഞ്ഞാല്‍ മേടം വരെ വേലപൂരങ്ങളാണ്. മേടം ഒന്നാം തിയതി കൃഷിപ്പണി ആരംഭിക്കുന്നതിന്റെ പ്രതീകമായി പാടത്ത് ഒരു ചാലെങ്കിലും ഉഴുതിടും. ഇതിന് വിഷുച്ചാലിടുക എന്നാണ് പറയുക. വിഷുച്ചാലിടുമ്പോള്‍ ദേശത്തെ പുള്ളുവനും പുള്ളുവത്തിയും വരമ്പത്തിരുന്നു പാടും. പാടങ്ങളില്‍ വിളവിറക്കുന്നതുമുതല്‍ സ്‌്‌ത്രീകളുടെ അധ്വാനവും കൂടി ഉള്‍പ്പെടുമ്പോഴാണ് വിഷു ആഘോഷം പൂര്‍ണമാകുന്നത്. എന്നാല്‍ പുത്തന്‍ തലമുറ ഏത് വിശേഷദിവസങ്ങളും ഒരുപോലെ ആഘോഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. വിഷുവിന് പുതിയ തുണിത്തരങ്ങള്‍ വാങ്ങുന്നതും സ്‌ത്രീകള്‍ തന്നെ. വിഷിവിനോടനുബന്ധിച്ച് തുണിക്കടകള്‍ വന്‍ കിഴിവിലാണ് വസ്‌ത്രവിപണി ഒരുക്കുന്നത്. ആഘോഷം പൊലിപ്പിക്കുന്നതില്‍ പുത്തനുടുപ്പുകള്‍ അനിവാര്യമായ ഘടകമായിത്തന്നെ മാറിയിരിക്കുന്നു. ഏറ്റവും പുതിയ വസ്‌ത്രങ്ങളുമായാണ് വസ്‌ത്രാലയങ്ങള്‍ സ്‌ത്രീകളെ കാത്തിരിക്കുന്നത്. വീട്ടുപകരണങ്ങള്‍ക്കും ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്കും വില കുറച്ചു കൊണ്ട് മാര്‍ക്കറ്റ് ചെയ്യുന്ന കമ്പനികള്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളും സ്‌ത്രീകള്‍ തന്നെ. വിഷുവിന് വീട്ടമ്മമാര്‍ക്കുള്ള സിനിമകള്‍ എന്ന ബോര്‍ഡിലാണ് പുതിയ സിനിമകള്‍ പോലും ഇറങ്ങിയിരുന്നത്. എന്നാല്‍ സമീപ കാലത്തായി സിനിമാവ്യവസായത്തിന് അല്‍പ്പം മാന്ദ്യം സംഭവിച്ചതിനാല്‍ വിഷുക്കാലത്തെ സിനിമകള്‍ സ്‌ത്രീകളെ സ്വാധീനിക്കാറില്ല. വിഷുവിന് സ്വീകരണമുറിയിലിരുന്നാല്‍ കണ്ടു തീരാത്തത്ര പ്രോഗ്രാമുകള്‍ ടെലിവിഷനില്‍ വന്നു തുടങ്ങി. സ്‌ത്രീ പ്രേക്ഷകരെ ഉദ്ദേശിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കാന്‍ ചാനലുകാര്‍ മത്സരിക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ആഘോഷങ്ങള്‍ക്ക് പൊലിമ നല്‍കുന്നത് സ്‌ത്രീകളുടെ ഒരുക്കങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. വിഷുപ്പാടത്ത് വിളവിറക്കുന്ന സ്‌ത്രീകള്‍ നാമമാത്രമായിരിക്കുന്നു. അതുകൊണ്ടുതന്നെ വിത്തും കൈക്കോട്ടും, എത്തിന്‍ പാടത്ത് എന്ന് ചൊല്ലേണ്ടിയും വരുന്നില്ല.
2012 മാർ 13
മൂന്നാം ഗണത്തിന്റെ വേദന നെഞ്ചിലേറ്റി കല്‍ക്കി
കല്‍ക്കി സുബ്രമണ്യന്‍. തന്റേടത്തോടെ തന്റെ വിഭാഗത്തിന്റെ കഥ സ്‌ക്രീനില്‍ എത്തിക്കാന്‍ കല്‍ക്കിക്ക് മടിയുണ്ടായിരുന്നില്ല. എഴുത്തുകാരിയും അറിയപ്പെടുന്ന ബ്ലോഗറും കൂടിയായ കല്‍ക്കിയുടെ പുതിയ ചുവടുവെയ്‌പ് മലയാള സിനിമയിലേക്കാണ്. നായിക എന്നു പറയുമ്പോള്‍ ആ പദപ്രയോഗത്തെ എതിര്‍ക്കുന്നവരും രൂക്ഷമായും വിമര്‍ശിക്കുന്നവരുണ്ടാകാം. എങ്കിലും ചെന്നൈ സ്വദേശിയായ കല്‍ക്കി മലയാള സിനിമയില്‍ അഭിനയിക്കുന്നതോടെ മോളീ വുഡില്‍ അഭിനയിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്ററാവും. രാംകന്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രമേയം വളരെ രസകരമാണെന്ന് കല്‍ക്കി പറയുന്നു. ട്രാന്‍സ്‌ജെന്ററിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് കല്‍ക്കി പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ച് 14ന്‌ഡല്‍ഹിയില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമില്‍ സ്‌ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള വട്ടമേശ സമ്മേളനത്തില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന സ്‌ത്രീകളിലൊരാളാണ്. മുസ്ലീം, ദളിത് തുടങ്ങി ഇതര വിഭാഗങ്ങളില്‍ നിന്നുള്ള 13 സ്‌ത്രീകളാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇംഗ്ലീഷില്‍ ബിരുദം നേടിയശേഷം മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം നേടി പുറത്തിറങ്ങിയ കല്‍ക്കി കുറച്ചുകാലം മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്‌തിരുന്നു. ആദ്യതമിഴ് സിനിമയായ നര്‍ത്തകിയും ട്രാന്‍സ്‌ജെന്ററിന്റെ കഥയാണ് പറഞ്ഞത്. ഹിജഡ സമൂഹത്തിന്റെ വേദനകളും പ്രശ്‌നങ്ങളും പരിഹാരങ്ങളും ഒക്കെയായി കൊച്ചിയിലെ മറൈന്‍ ഡ്രൈവിലെത്തിയ കല്‍ക്കി വിശേഷങ്ങള്‍ പങ്കു വെയ്‌ക്കുന്നു.
ഈ ജിവിതവുമായി മുന്നോട്ടു പോകുമ്പോള്‍ വീട്ടില്‍ നിന്നുണ്ടായ പ്രതികരണം
പൊള്ളാച്ചിയിലാണ് എന്റെ ജനനം. ഒരു ഇടത്തരം കുടുംബത്തില്‍ കുടുംബത്തിലാണ് എന്റെ ജനനം. അമ്മ ഒരു ഒരു സാധാരണ വീട്ടമ്മ. അച്ഛന്‍ ട്രക്ക് ബിസിനസുകാരന്‍. വീട്ടിലുള്ളവരോട് ഞാന്‍ ഒന്നേ പറഞ്ഞുള്ളു ഒരു ദിവസം എല്ലാവരും ആദരവോടുകൂടി കാണുന്ന ഒരാളായി ഞാന്‍ മാറും. എന്റെ കുടുംബമാണ് യഥാര്‍ത്ഥത്തില്‍ എന്റെ വിജയത്തിനു പിന്നില്‍. രണ്ട് സഹോദരിമാര്‍ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആത്യന്തികമായ സ്ഥിരത എന്നത് വിദ്യാഭ്യാസമാണെന്നാണ് ഒരു സാധാരണ വീട്ടമ്മയായ എന്റെ അമ്മ പറയാറുള്ളത്.
എന്നില്‍ ഒരു സ്‌ത്രീയുണ്ടെന്ന് തിരിച്ചറിഞ്ഞത്
പതിമൂന്ന് വയസുള്ളപ്പോള്‍ അമ്മ ഞാനൊളിപ്പിച്ചുവെച്ച എന്റെ തന്നെ വരികള്‍ കണ്ടെത്തി. എന്റെയുള്ളിലെ സ്‌ത്രീത്വത്തെ പുറത്തു കൊണ്ടുവരാന്‍ പറ്റാത്ത അവസ്ഥ ചിത്രീകരിക്കുന്ന വരികളായിരുന്നു അത്. അന്നു മുതല്‍ അമ്മ എന്നെ നന്നായി ശ്രദ്ധിക്കാനും മാനസികമായ ബലം തരാനും തുടങ്ങി. ഹയര്‍സെക്കന്ററി വിദ്യാഭ്യാസമായപ്പോള്‍ രക്ഷകര്‍ത്താക്കള്‍ എന്നെ ആണ്‍കുട്ടികളുടെ സ്‌കൂളില്‍ കൊണ്ടുപോയി. പക്ഷേ, എന്നെ അത് വല്ലാതെ അലട്ടി. എന്റെ സഹപാഠികള്‍ എന്നെ വല്ലാതെ കളിയാക്കി. നീയാരാണ് എന്ന മുനയുള്ള ചോദ്യം എന്റെ നേരെ ഉയര്‍ന്നു. ഈ അപമാനത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട് ഞാനെത്തിച്ചേര്‍ന്നത് തിരുനാഗായി കുടുംബത്തിലെ അപ്‌സര എന്ന സ്‌ത്രീയെ കണ്ടുമുട്ടിയതോടെ എന്റെ പുതിയ ജീവിതത്തിന് തുടക്കമായി. ഈ കുടുംബത്തിലെ അമ്മ മകള്‍ ബന്ധത്തെ ഗുരു-ചേല എന്നാണ് വിശേഷിപ്പിക്കുന്നത്. എന്റെ ഗുരു അപ്‌സരയാണ്. നൂറ് വര്‍ഷം കഴിഞ്ഞാല്‍ ഈ കുടുംബത്തിന്റെ ശൃംഖല ലോകം ഇന്ത്യ മുഴുവന്‍ വ്യാപിക്കും.
കേരളത്തിലെ മുഖ്യമന്ത്രിയോട് പറയാനുള്ളത്
തമിഴ്‌നാട് സര്‍ക്കാര്‍ ഞങ്ങള്‍ക്കുവേണ്ടി റേഷന്‍ കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് തുടങ്ങിയവ നല്‍കുന്നുണ്ട്. തമിഴ്‌നാട് ജനത ഞങ്ങളെ അംഗീകരിച്ചു കഴിഞ്ഞു. സാക്ഷരതയുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ പിന്നിലാണ് തമിഴ്‌നാട്. കേരളത്തില്‍ ഇനിയും ഇത്തരം ആളുകളെ ഉള്‍ക്കൊള്ളാന്‍ ആളുകള്‍ തയ്യാറാല്ല. വീടുകളില്‍ നിന്നുള്ള പീഡനം മൂലം പലരും വീടുവിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് പോവുകയും ചെയ്യുന്നു. കേരളത്തിലെ ഹിജഡകള്‍ക്ക് മെഡിക്കല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് തുടങ്ങിയവ നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കും. ട്രാന്‍സ്‌ജെന്‍ഡറിന്റെ പ്രശ്‌നമെന്ന് പറയുന്നത് പ്രാദേശികമല്ല. ദേശീയമാണ്. പ്രത്യേകിച്ച് കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ കേരളത്തില്‍ ഞങ്ങള്‍ക്കായിളുള്ള സഹായങ്ങള്‍ ചെയ്യാന്‍ കേരള സര്‍ക്കാരും തയ്യാറാകേണ്ടതാണ്.
മലയാള സിനിമയിലേക്കുള്ള കാല്‍വെയ്‌പ്
മലയാളത്തിലേക്കുള്ള എന്റെ ചുവടുവെയ്‌പ് വളരെ പ്രത്യേകതയുള്ളതാണ്. രേവതി, സുഹാസിനി തുടങ്ങിയവര്‍ മലയാള സിനിമയുടെ ഭാഗ്യതാരങ്ങളാണെന്നതില്‍ സംശയമില്ല. ഏങ്കിലും ഏറ്റവും ഇഷ്‌ടപ്പെട്ട നടി മഞ്‌ജുവാര്യര്‍ തന്നെ. വിവാഹശേഷം അവര്‍ സിനിമയില്‍ അഭിനയിക്കാത്തതില്‍ വിഷമം തോന്നുന്നു. രാംകന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം എം.എസ്.ഹാലിനാണ് ചിത്രത്തിന്റെ നിര്‍മാണം. മലയാളത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ചിത്രം ഷൂട്ടിങ്ങ് തുടങ്ങിയിട്ടാവാം പുതിയ വിശേഷങ്ങള്‍.
മതപരമായ വീക്ഷണങ്ങള്‍
ഞങ്ങളുടെ കുടുംബത്തില്‍ ഓരോരുത്തരും ഓരോ മതത്തില്‍ വിശ്വസിക്കുന്നവരാണ്. മതവിശ്വാസങ്ങളും ആചാരങ്ങളും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ പല മതവിഭാഗങ്ങളും സ്‌ത്രീയും പുരുഷനും എന്ന രണ്ട് വിഭാഗങ്ങള്‍ മാത്രമാണെന്ന ചിന്തയില്‍ അടിയുറച്ച് നില്‍ക്കുന്നത് വളരെ ഇടുങ്ങിയ ചിന്താഗതികള്‍ ഉള്ളതുകൊണ്ടാണ്. മതവിശ്വാസികളേയും ബിഷപ്പുമാരേയും ഒക്കെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. എല്ലാവരും അത്തരം ചിന്താഗതികള്‍ ഉള്ളവരാണെന്ന് പറയാന്‍ കഴിയില്ല. ലിംഗവ്യതിയാനം എന്ന പേരില്‍ പെരുമാറുന്നത് അന്ധതയാണ്. വളരെ ഇടുങ്ങിയ ചിന്താഗതിക്കാരാണ് അത്തരം ചിന്തകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത്. ജാതി, മതം, വര്‍ഗ്ഗം, വര്‍ണം, ലിംഗം എന്ന പേരില്‍ വിവേചനം കാണിക്കുന്നവരോട് എനിക്ക് വിയോജിപ്പാണ്. ഇത്തരം അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാറും ഇല്ല.
പ്രണയം
പ്രണയം, സ്‌നേഹം എന്നൊക്കെയുള്ള വികാരങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതുപോലെ തന്നെ ഞങ്ങള്‍ക്കും ഉണ്ട്. പത്ത് വര്‍ഷം നീണ്ട ഒരു പ്രണയം എനിക്കും ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം വേറെ വിവാഹം ചെയ്‌തു. വിവാഹം എന്ന സമ്പ്രദായത്തോട് എനിക്ക് വിയോജിപ്പുണ്ട്. വിവാഹിതരായ സ്‌ത്രീകള്‍ക്ക് അത് വരെയുള്ള സ്വാതന്ത്യം നഷ്‌ടപ്പെടുന്നു. വിവാഹിതരായ സ്‌ത്രീകളില്‍ എത്ര പേര്‍ പൂര്‍ണ സംതൃപ്‌തരാണെന്ന തിരിച്ച് ചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത്. സ്‌ത്രീകള്‍ എന്തൊക്കെ തരത്തിലുള്ള പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഒരു ട്രാന്‍സ്‌ജെന്ററിനെ പ്രണയിക്കുന്നതിനെക്കാളും ലൈംഗികപരമായി ഉപയോഗിക്കാനാണ് പലരും ഞങ്ങളെ സമീപിക്കാറുള്ളത്. ട്രാന്‍സ്‌ജെന്ററിനെ പ്രണയിക്കുന്നവര്‍ ഇല്ലെന്നല്ല. വിവാഹം ചെയ്യുന്നവരും ഉണ്ട്. എങ്കിലും കൂടുതലും ദുരുപയോഗത്തിനാണ് സമീപിക്കാറുള്ളത്.
ട്രാന്‍സ്‌ജെന്ററുകള്‍ വേട്ടയാടപ്പെടുന്നു
സമൂഹത്തില്‍ പല തരത്തിലും ഒറ്റപ്പെടുന്ന ഞങ്ങള്‍ക്ക് പലപ്പോഴും സംരക്ഷണം കിട്ടാറില്ല. എന്റെ കൗമാരകാലത്ത് സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു ഓട്ടോറിക്ഷയില്‍ വന്ന ഒരു സംഘമാളുകള്‍ അവളെ പിടിച്ച് വലിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി. അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ തിരികെക്കൊണ്ടുവന്നു വിട്ടു. ഏഴോളം പേരുണ്ടെന്നാണ് പിന്നീട് അവള്‍ പറഞ്ഞത്. തനിക്കു സംഭവിച്ച മാനഹാനി പൊലീസില്‍ പറയാന്‍ പോയ അവളെ അവര്‍ കളിയാക്കിത്തിരിച്ചയച്ചു. ഇതാണ് പലപ്പോഴും ഭരണാധികാരികളില്‍ നിന്നും ഞങ്ങളുടെ സമൂഹത്തിന് കിട്ടുന്ന പരിഗണന.
മദ്യം,മയക്കുമരുന്ന്, എച്ച്‌ഐവി
നന്നേ ചെറുപ്പത്തില്‍ വീടുവിട്ടിറങ്ങുന്നതിനാല്‍ പലര്‍ക്കും വിദ്യാഭ്യാസം നേരാം വണ്ണം നേടാന്‍ കഴിയുന്നില്ല. ഇത് അവര്‍ക്ക് സ്വന്തം ജോലി ചെയ്‌ത് ജീവിക്കുക എന്ന ലക്ഷ്യത്തില്‍ വഴിമുടക്കി നില്‍ക്കുന്ന ഘടകമാണ്. അങ്ങനെ വരുമ്പോള്‍ പലരും ഭിക്ഷാടനത്തിലേക്ക് തിരിയുന്നു. മാനസിക പിരിമുറുക്കം കുറക്കാനെന്ന കാരണത്താല്‍ ആ വഴികളില്‍ എപ്പൊഴൊക്കെയോ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു. വിദ്യാഭ്യാസമില്ലായ്‌മ അവരെ ലൈംഗിക ചൂഷണത്തിനിരയാരക്കുന്നു. അതിന്റെ പരിണിത ഫലമായി എച്ച്‌ഐവി, പലവിധത്തിലുള്ള ത്വക്ക് രോഗങ്ങള്‍ പിടിപെടുന്നു. ഇതിന് ഏക പരിഹാരം വിദ്യാഭ്യാസം നല്‍കുക എന്നത് മാത്രമാണ്. വീടുകളില്‍ നല്ല അന്തരീക്ഷം സൃഷ്‌ടിച്ചാലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. എന്നാല്‍ സമൂഹം അതിന് തയ്യാറാവുന്നില്ല.
ഭാഷയിലെ ട്രാന്‍സ്‌ജെന്റര്‍
ഏത് ഭാഷയായാലും അവന്‍, അവള്‍ എന്ന സര്‍വനാമമാണ് ഉപയോഗിക്കുതന്നത്. ഇംഗ്ലീഷില്‍ ട്രാന്‍സ്‌ജെന്റര്‍ അല്ലെങ്കില്‍ ഹിജഡ. മലയാളത്തില്‍ മൂന്നാംഗണം. ട്രാന്‍സ്‌ജെന്ററിന് ഭഷയില്‍ പ്രത്യേകമായ ഇടം വേണമെന്ന് തോന്നിയിട്ടില്ല. കാരണം ഒരു ട്രാന്‍സ്‌ജെന്റര്‍ ഒന്നുകില്‍ പുരുഷനായി ജീവിക്കുന്നയാളാവും. അല്ലെങ്കില്‍ സ്‌ത്രീയായി ജീവിക്കുന്നയാളാവും. അപ്പോള്‍ അവള്‍ എന്നു വിശേഷിപ്പിക്കുന്നതല്ലേ അതിന്റെ ശരി. ഭാഷയില്‍ അതിനായി പുതിയ ഇടം ആവശ്യമില്ല. പൂര്‍ണമായും ഞാനൊരു സ്‌ത്രീയാണ്. അവള്‍ എന്നു വിളിക്കുന്നത് തന്നെയാണ് എന്നെ സന്തോഷിപ്പിക്കുന്നത്. അത് അംഗീകാരം തന്നെയല്ലേ. മൂത്രപ്പുരകളുടെ കാര്യത്തില്‍ പലരും പറയുന്ന വാദഗതികളോട് എനിക്ക് പൂര്‍ണമായും വിയോജിപ്പുണ്ട്. തങ്ങള്‍ക്കായി പ്രത്യേകം മൂത്രപ്പുരകളുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അതും നേരത്തെ പറഞ്ഞ രീതിയില്‍ ചിന്തിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.
ചലച്ചിത്രലോകത്തേക്ക്
ട്രാന്‍സ്‌ജെന്ററുകളുടെ യഥാര്‍ത്ഥ കഥ പറയുന്ന തമിഴ് സിനിമയാണ് എന്റെ ആദ്യത്തെ സിനിമ. കല്‍ക്കി എന്നു തന്നെയാണ് അതിലെന്റെ കഥാപാത്രത്തിന്റെ പേരും. 2011ല്‍ ഏറ്റവും നല്ല തമിഴ്‌സിനിമക്കുള്ള സിനി എക്‌സോറ അവാര്‍ഡ് അവാര്‍ഡ് നര്‍ത്തകി നേടി. ദൃശ്യമാധ്യമത്തിലൂടെ ഇത്തരം വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ആദ്യത്തെ ചുവടുവെയ്‌പായിരുന്നു ഈ സിനിമ. ഈ സിനിമയിലെ അഭിനയത്തിന് വിദഗ്‌ദ്ധരായ ആളുകളില്‍ നിന്ന് അഭിനന്ദനം കിട്ടിയത് എന്റെ ജീവിത്തിലെ പ്രചോദനമായിത്തന്നെ കാണുന്നു. ഈ സിനിമയില്‍ എന്റെ പിതാവായി അഭിനയിച്ച നടന്‍ ഗിരീഷ് കര്‍ണാഡ്, മണിരത്‌നം തുടങ്ങിയവര്‍ എന്നെ അഭിനന്ദിച്ചു. എന്റെ ജീവിതത്തിലെ വഴിത്തിരിവ് തന്നെയായിരുന്നു ആ അഭിനന്ദനം. അതോടെ ഞങ്ങളുടെ സമൂഹത്തിനും വലിയൊരു കടമയാണ് എനിക്ക് നിറവേറ്റാനുള്ളത്. ഒരിക്കലും ഒരു ഗ്ലാമര്‍ വേഷം അഭിനയിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്നാല്‍ കല്‍ക്കി ഒരു പാട് വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു എന്നത് എനിക്ക് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം നര്‍ത്തകിക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഇന്നും എനിക്ക് ഖേദമുണ്ട്. എന്റെ സിനിമ റിലീസായ ദിവസം പാലില്‍ സിനിമാ ബോര്‍ഡുകള്‍ അഭിഷേകം ചെയ്‌തുകൊണ്ടാണ് അവര്‍ സ്വീകരിച്ചത്. അപ്പോള്‍ എനിക്ക് ഹിജഡ വിഭാഗത്തോടുള്ള കടമ വര്‍ദ്ധിക്കുകയാണ്. ഈ സിനിമ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുണ്ട്.
പുതിയ അവസരങ്ങള്‍
നര്‍ത്തകിക്കു ശേഷം ഒരുപാട് അവസരങ്ങള്‍ വന്നു പക്ഷേ പലതും ഗ്ലാമര്‍ വേഷങ്ങള്‍. എനിക്ക് ഒരു അഭിനേത്രിയായി അറിയപ്പെടാനാണ് ആഗ്രഹം. ഐറ്റം നമ്പറുകളോ മറ്റ് വേഷങ്ങളോ ആവശ്യമില്ലാത്തതിനാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു. പുതിയ വര്‍ക്ക് ഒരു ഫ്രഞ്ച് സിനിമയാണ്. അതിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം അവസാനം ഈ
സിനിമയുടെ ഷൂട്ടിങ്ങ് പൂര്‍ത്തീകരിക്കും.
മാധ്യമങ്ങള്‍ ചെയ്യുന്നത്
കേരളത്തിലെ ജനങ്ങള്‍ നൂറ് ശതമാനം സാക്ഷരത കൈ വരിച്ചവരാണ്. വിദ്യാഭ്യാസം ഉണ്ട്. എന്നിട്ടും പിന്തിരിപ്പന്‍ ചിന്താഗതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. മാധ്യമങ്ങള്‍ സെന്‍സേഷണല്‍ വാര്‍ത്തകളുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങള്‍ പലപ്പോഴും മറന്നു പോകുന്നു. വലിയ അവബോധം മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കേണ്ടതുണ്ട്. എഴുത്തുകാരും ആക്‌ടിവിസ്റ്റുകളും ഒക്കെ ഇത്തരം കാര്യത്തില്‍ ഒരു പിന്തിരിപ്പന്‍ മനോഭാവം കാണിക്കുന്നു എന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. മാധ്യമങ്ങള്‍ ഒരു പരിധിവരെ മാറി. എന്നാല്‍ പൂര്‍ണമായും മാറി എന്നും പറയാന്‍ വയ്യ.
സ്വവര്‍ഗ്ഗ രതി
ആളുകള്‍ സ്വവര്‍ഗ്ഗ രതിയെ ഇപ്പോഴും അസ്വാഭാവികമായാണ് കാണുന്നത്. പ്രായപൂര്‍ത്തിയായ പക്വതയുള്ള രണ്ട് വ്യക്തികള്‍ ഏതു തരത്തില്‍ ജീവിക്കണം എന്നത് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. രണ്ട് വ്യക്തികള്‍ ഒരു മുറിയില്‍ ഉണ്ടായാല്‍ അവിടെ എന്തു നടക്കും എന്ന് വ്യാകുലപ്പെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഹൈക്കോടതിയുടെ വിധിയില്‍ ഞാന്‍ സന്തോഷവതിയാണ്. വൈകിപ്പോയി എന്നാണ് എന്നതാണ് സത്യം. മുന്‍കാലങ്ങളില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സ്വവര്‍ഗ്ഗരതിയെ മാനസികരോഗമായി കണക്കാക്കിയിരുന്നു. എന്നാല്‍ 1999ല്‍ ഈ പട്ടികയില്‍ നിന്നും സ്വവര്‍ഗ്ഗരതിയെ ഡബ്ല്യു എച്ച് ഒ ഒഴിവാക്കി. ലോകരാജ്യങ്ങളില്‍ പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന പലരും തങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന് വിളിച്ചു പറഞ്ഞവരാണ്. അതുകൊണ്ട് ചരിത്രത്തില്‍ ഇവരുടെ പേരുകള്‍ ഇല്ലാതാകുന്നില്ല. എത്രയോ കുഞ്ഞുങ്ങളെ അബോര്‍ഷന്‍ ചെയ്‌തു കളയുന്നു. അതാരും കാണാതെപോകുന്നു. അവരെന്താണ് ചെയ്യുന്നതെന്ന് അവര്‍ ചിന്തിക്കുന്നില്ല.
സാഹോദരി ഫൗണ്ടേഷന്റെ ജനനം
സാഹോദരി ഫൗണ്ടേഷന്‍ ഒരു സംഘടനയല്ല. ഒരു കുടുംബമാണ്. ഓരോ ദിവസവും ഈ കുടുംബത്തിലേക്ക് കൂടുതല്‍ ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. 2008 ജൂലൈയിലാണ് ഔദ്യോഗികമായി സാഹോദരി ഫൗണ്ടേഷന്റെ പിറവി. അതിനും അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്നേ ഈ സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു. തുടക്കം കുറിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തമിഴ്‌്‌നാട്ടില്‍ നിയമപരമായ അവകാശങ്ങള്‍ വാങ്ങിയെടുക്കാന്‍ സാധിച്ചു. കേരളത്തില്‍ എല്‍ജിബിടി ആക്‌ട് എങ്ങനെ കേരളത്തില്‍ നേടിയെടുക്കാമെന്നാണ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴ്‌നാട്ടിലെ സര്‍വകലാശാലകളില്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയത് സാഹോദരിയുടെ മിന്നുന്ന നേട്ടങ്ങളില്‍പ്പെടുന്നു. സൗജന്യതാമസ സൗകര്യം, ചികിത്സാ സൗകര്യം തുടങ്ങിയവ സാഹോദരി ഒരുക്കുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിസഭ, ആരോഗ്യ-സാമൂഹ്യക്ഷേമവകുപ്പും ട്രാന്‍സ്‌ജെന്ററിന്റെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടണം എന്നു നിയമം അനുശാസിക്കുന്നുണ്ട്. എസ്‌ആര്‍എസ് (ലിംഗമാറ്റ ശസ്‌ത്രക്രിയ) ശസ്‌ത്രക്രിയക്ക് കുറഞ്ഞത് 1മുതല്‍ 3 ലക്ഷം രൂപ വരെ ചെലവു വരും. പാവപ്പെട്ടവര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ജെന്റര്‍ ഡൈസ്‌ഫോറിക് ക്ലിനിക്‌സ് സൗജന്യമായി ചെയ്യുന്നുണ്ട്. ഇത് സാഹോദരിയുടെ ഒരു വിജയം തന്നെയാണ്. സാഹോദരി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ നേട്ടങ്ങളും ലോകത്തിന്റെ ഏതു കോണിലായാലും കല്‍ക്കി തന്റെ ബ്ലോഗില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ട്.
......................................................................................................................
ആതിര.വി.അഗസ്റ്റിന്‍
2012 മാർ 3
ആടുജീവിതത്തിനുശേഷം ബെന്യാമിന്‍ മഞ്ഞവെയില്‍ മരണങ്ങള്‍ എഴുതി. ജനങ്ങള്‍ അതും സ്വീകരിച്ചു. ബെന്യാമിനൊപ്പം ചെറിയ സമയം. ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാത്ത ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആടുജീവിതത്തിനുശേഷം ബെന്യാമിന്‍ മഞ്ഞവെയില്‍ മരണങ്ങള്‍ എഴുതി. ജനങ്ങള്‍ അതും സ്വീകരിച്ചു. ബെന്യാമിനൊപ്പം ചെറിയ സമയം. ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാത്ത ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഗൃഹാതുരത്വമുണര്‍ത്തുന്ന കഥകളില്‍ നിന്ന് വ്യത്യസ്‌തമായി മണലാര്യങ്ങളിലെ ചൂടുള്ള നനവ് പറ്റിയ അനുഭവങ്ങള്‍ നിറഞ്ഞ ആടുജീവിതം മലയാളികള്‍ക്ക് മറക്കാന്‍ ആവുന്നതല്ല. അതുകൊണ്ടുതന്നെയാവണം ബെന്യാമിനെന്ന കഥാകാരനെ മറന്ന് ആടുജീവിതവും അതിലെ കഥാപാത്രമായ നജീബും വായനക്കാരന്റെ കണ്ണുനയച്ചിത്. അതിനു ശേഷം ബെന്യാമിന്‍ എഴുതിയത് മഞ്ഞവെയില്‍ മരണങ്ങളാണ്. മഞ്ഞവെയില്‍ മരണങ്ങള്‍ ആഗസ്‌ത് 29ന് തിരുവനന്തപുരത്ത് വെച്ച് പ്രകാശനം ചെയ്‌തു. ആടുജീവിതത്തിന്റെ തുടര്‍ച്ചയെന്ന രീതിയില്‍ പുതിയ നോവലിനെ സമീപിക്കേണ്ടതില്ലെന്ന് കഥാകാരന്‍ വായനക്കാരെ ഓര്‍മപ്പെടുത്തുന്നു.
ബെന്യാമിന്‍ എന്ന എഴുത്തുകാരനെക്കാള്‍ പ്രശസ്‌തമായത് ആടുജീവിതമാണ്. പക്ഷേ മഞ്ഞവെയില്‍ മരണങ്ങള്‍ വന്നപ്പോള്‍ ബെന്യാമിന്റെ അടുത്ത നോവല്‍ എന്നായി. ഈ മാറ്റത്തെക്കുറിച്ച്?
അതൊരു ഗുണപ്രദമായ കാര്യമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരെഴുത്തുകാരന്റെ ഒരു നോവല്‍ മാത്രം വായിക്കപ്പെടുക. അതു മാത്രം വാഴ്‌ത്തപ്പെടുക അതിന്റെ പേരില്‍ മാത്രം അംഗീകരിക്കപ്പെടുക എന്നതൊക്കെ ഒരു എഴുത്തുകാരന്റെ പരാജയമാണ്. മഞ്ഞവെയില്‍ മരണങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ അതാണ് നല്ല നോവല്‍ എന്ന് വായനക്കാര്‍ പറഞ്ഞുതുടങ്ങുന്നത് ആടുജീവിതത്തെ മറികടക്കാന്‍ എനിക്കു കഴിഞ്ഞു എന്നതിന്റെ തെളിവാണ്. അതെന്നെ സന്തോഷവാനാക്കുന്നു.
2. ആടുജീവിതം സ്‌ക്രീനില്‍ വരുമെന്ന് ബ്ലെസി ഈ അടുത്തും ഉറപ്പ് നല്‍കിയിട്ടുണ്ട്. വാക്കുകള്‍ ചിത്രമാകുമ്പോള്‍ പൂര്‍ണത വരില്ലെന്നും ജനസംസാരമുണ്ട്. എങ്ങനെയാണ് പ്രതികരണം?
പരക്കെ വായിക്കപ്പെട്ട ഒരു കൃതി സ്‌ക്രീനില്‍ ആക്കുന്നതിന്റെ എല്ലാ വെല്ലുവിളിയും ബ്ലെസി എന്ന സംവിധായകന്റെ മുന്നിലുണ്ട്. അതു പക്ഷേ നന്നായി തിരിച്ചറിയുന്ന ഒരു സംവിധായകനാണ് അദ്ദേഹം. ഒരു പക്ഷേ ആടുജീവിതം വൈകുന്നതിന്റെ കാരണവും മറ്റൊന്നാവില്ല. വായനക്കാരന്‍ സ്വന്തം വായനയിലൂടെ സൃഷ്ടിച്ചെടുക്കുന്ന ദൃശ്യലോകത്തിനെ മറി കടക്കാന്‍ അതിനെ കവച്ചുവെയ്‌ക്കുന്ന ഒരു ദൃശ്യവിരുന്നൊരുക്കാന്‍ ബ്ലെസിക്കു കഴിയും എന്നു തന്നെയാണ് എന്റെ വിശ്വാസം.
3 എഴുത്തുകാരനായത് നിയോഗമാണെന്ന് പറഞ്ഞിരുന്നല്ലോ. ഈ നിയോഗത്തിലൂടെ യാത്രചെയ്യാന്‍ ഉറപ്പിച്ചെന്നു തോന്നുന്നു?
അത് ചിലപ്പോള്‍ അങ്ങനെയാണ്. ചില നിയോഗങ്ങള്‍ നമ്മെ ചിലത് ഭാരമേല്‍പ്പിക്കുന്നുണ്ട്‌്. അത് നിര്‍വഹിക്കാനുള്ള കടമ നമുക്കോരോരുത്തര്‍ക്കും ഉണ്ട്. അതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല. എന്നു മാത്രമല്ല, വായനയിലൂടെ പുരസ്‌കാരത്തിലൂടെ നല്ല വാക്കിലൂടെ സ്‌നേഹത്തിലൂടെ വായനക്കാരനും ചിലത് എനിക്ക് സമ്മാനിക്കുന്നു. അത്തരത്തില്‍ ഞാനിപ്പോള്‍ സമൂഹത്തിനോടും കടപ്പെട്ടിരിക്കുന്നു. പുതിയ എഴുത്താണ് അവരെന്നില്‍ നിന്നാഗ്രഹിക്കുന്നത്. അത് കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്.
4. ഫെയ്‌സ് ബുക്കില്‍ മഞ്ഞവെയില്‍ മരണങ്ങളിലെ കഥാപാത്രങ്ങളുടെ പടം പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കഥാപാത്രങ്ങളുടെ പേര് കൃത്യമായി കൊടുക്കാമായിരുന്നു.
എല്ലാവരുമില്ല. ചില കഥാപാത്രങ്ങള്‍ മാത്രം. നോവല്‍ എന്നത് യാഥാര്‍ത്ഥ്യത്തിന്റേയും സങ്കല്‍പ്പത്തിന്റേയും ശരിയായ മിശ്രിതമാണ് എന്ന് കാണിക്കാന്‍ വേണ്ടിക്കൂടിയാണ് അത്തരം ചില കഥാപാത്രങ്ങളെ ഞാന്‍ നോവലില്‍ ഉള്‍പ്പെടുത്തിയത്. അതി യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അതി ഭാവനയിലേയ്‌ക്കുള്ള ഒരു യാത്രയാണ് നോവല്‍ എന്ന് കൃതി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ അവരുടെ പേരുകള്‍ കൊടുക്കാതിരുന്നത്, അതിലും വായനക്കാരന് അവന്റെ ഭാവനയുടേയും ഇഷ്ടത്തിന്റേയും നിറം കൊടുക്കാനുള്ള സൗകര്യത്തിനുവേണ്ടിയാണ്. അവരില്‍ ഇഷ്ടമുള്ളവരെ ഇഷ്ടമുള്ള കഥാപാത്രങ്ങളായി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാം. അതൊരു സാധ്യതയാണ്.
5 നേരും ഭാവനയും കൂടിച്ചേരുന്നതാണ് നല്ല നോവല്‍ എന്നു പറയാറുണ്ട്. എങ്കിലും നോവല്‍ വായിക്കുന്ന സാധാരണ വായനക്കാരന്റെ ഭാഗത്തു നിന്ന് ഒരു ചോദ്യം. ഇങ്ങനെ അതിസാഹസികമായി വീണ്ടെടുത്ത ഒരു കഥയാണിതെങ്കില്‍ മറ്റൊരാള്‍ എഴുതി പലരുടെ കൈയില്‍ ഏല്‍പ്പിച്ച കൃതി എങ്ങനെ ബെന്യാമിന്റേതാകും.
അതുതന്നെയാണ് അതിന്റെ ഉത്തരവും. നേരും ഭാവനയും കൂടിച്ചേരുന്നതാണ് നോവല്‍. എന്തായാലും മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ എന്റെ മാത്രമാണ്. അതിനു വേറെ അവകാശികള്‍ ഇല്ല. അതിനുള്ളിലെ മറ്റ് കഥകളുടെ യാഥാര്‍ത്ഥ്യവും ഭാവനയും വേര്‍ തിരിക്കാനുള്ള അവകാസം ഓരോ വായനക്കാരനും അവകാശപ്പെട്ടതാണ്.
6 കൃസ്‌ത്യന്‍ സഭാചരിത്രത്തില്‍ താങ്കള്‍ ജ്ഞാനിയാണെന്ന് കേട്ടിട്ടുണ്ട്. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങളിലും, മഞ്ഞവെയില്‍ മരണങ്ങളിലും ഒരു ചരിത്രകാരന്റെ പ്രാവീണ്യം കാണുന്നു. വ്യക്തി ജീവിതത്തില്‍ സഭാവിശ്വാസിയാണോ
സഭാ ചരിത്രത്തിലെ അറിവിനു വിശ്വാസവുമായി ഒരു ബന്ധവുമില്ല. ചരിത്ര കൗതുകത്തില്‍ നിന്നാണ് അത്തരം അന്വേഷണങ്ങളില്‍ എത്തപ്പെടുന്നത്. വിശ്വാസത്തിന്റെ സഞ്ചാരം അതിന്റെ മൊഴിമാറ്റങ്ങള്‍, അതിന്റെ സംരക്ഷണം, അതിനുവേണ്ടിയുള്ള ത്യാഗങ്ങള്‍, പോരാട്ടങ്ങള്‍, വഴക്കുകള്‍ ഒക്കെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. അതൊക്കെയാണ് കൃതികളുടെ ഭാഗങ്ങളില്‍ വരുന്നത്. സ്വന്തമായി ചില വിശ്വാസപ്രമാണങ്ങള്‍ പിന്‍പറ്റുന്ന സംഘങ്ങളാണ് ഓരോ സഭകളും. അതിനപ്പുറം ഒന്നുമില്ല. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാവുന്നു. ഇക്കാര്യത്തില്‍ ആത്യന്തികമായ ശരി എന്നൊന്നില്ല. അതിലൊരു സഭയിലാണ് ഞാന്‍ ജനിച്ചത്. ഞാനതില്‍ അംഗവുമാണ്. അത്തരത്തില്‍ ഞാനൊരു സഭാവിശ്വാസിയാണ്.
7 അന്ത്രപ്പേരിന് ഒരു കാമുകി ഉണ്ടായിരുന്നു. എഴുത്തുകാരന് ഇത്തരം നഷ്ടപ്രണയം വല്ലതും. ആടു ജീവിതത്തിന്റെ അവസാന ഭാഗത്ത് നഷ്ടപ്രണയത്തിന്റെ ഒരു സൂചനയും കാണാം
അതെ ഞാനും ഒരു നഷ്ടപ്രണയത്തിലൂടെ കടന്നുപോയിട്ടുള്ള വ്യക്തിയാണ്. അതിന്റെ തീവ്രതയും വേദനയും നൊമ്പരവും ഒക്കെ അനുഭവിച്ചിട്ടുള്ളവന്‍ തന്നെ. കാലത്തിന്റെ മറ്റൊരു കോണില്‍ നിന്ന് നോക്കുമ്പോള്‍ നേടുന്ന പ്രണയത്തേക്കാള്‍ മധുരതരമാണ് നഷ്ടപ്പെട്ട പ്രണയം എന്ന് തോന്നുന്നു. കാരണം അതൊരു സ്വപ്‌നമായി എന്നോടൊപ്പം എന്നുമുണ്ടാകുമല്ലോ.
8. മികച്ച നുണകളാണ് നല്ല നോവലുകളെന്ന് ബെന്യാമിന്‍ തന്നെ പറഞ്ഞതായി വായിച്ചിട്ടുണ്ട്. എന്നാല്‍ താങ്കളുടെ നോവലുകളാണെങ്കില്‍ അനുഭവ വാഖ്യാനങ്ങളും. ഒരു വൈരുധ്യം ഇല്ലേ
അനുഭവങ്ങളെ മികച്ച നുണകളുമായി കലര്‍ത്തുന്ന രചനാപദ്ധതിയാണ് ഞാന്‍ എന്റെ നോവലുകളില്‍ പരീക്ഷിക്കുന്നത്. എവിടെവെച്ച് അതിന്റെ അതിരുകള്‍ വേര്‍പിരിയുന്ന എന്ന് വായനക്കാരന് മനസിലാവാതിരിക്കാനാണ് എന്റെ ശ്രമങ്ങള്‍ അത്രയും. പൂര്‍ണമായും സത്യം മാത്രമുള്ളതും പൂര്‍ണമായും സങ്കല്‍പ്പം മാത്രം ഉള്ളതുമായ ഒരു കൃതി ഇല്ല.
9. നോവലില്‍ പറയുന്ന നെടുമ്പാശേരിയെക്കുറിച്ചുള്ള നോവല്‍ വീണ്ടും എഴുതാന്‍ പറ്റിയോ
അങ്ങനെ ഒരു നോവല്‍ ഞാനെഴുതിയിട്ടില്ല. അത് കഥയ്‌ക്കുള്ളിലെ ഒരു കഥമാത്രമായിരുന്നു.
10. ഫെയ്‌സ് ബുക്കില്‍ സജീവമാണല്ലോ? ബെന്നി ബെന്യാമിന്‍ എന്നും ബെന്യാമിന്‍ ബെന്നി എന്നും രണ്ടെണ്ണം കാണാം. രണ്ടും സ്വന്തം തന്നെയാണല്ലോ ല്ലേ.(വ്യാജ അക്കൗണ്ടുകള്‍ എത്രവേണമെങ്കിലും ഉണ്ടാക്കാമല്ലോ)
അതെ രണ്ടും എന്റെ അക്കൗണ്ടുകള്‍ തന്നെയാണ്. ഒരെണ്ണത്തില്‍ സൗഹൃദങ്ങളുടെ എണ്ണം ഫേസ് ബുക്ക് പരിധി കഴിഞ്ഞപ്പോള്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് രണ്ടാമതൊന്നു തുടങ്ങിയത്. നമ്മുടെ വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെയ്‌ക്കലാണല്ലോ സോഷ്യല്‍നെറ്റുവര്‍ക്കുകളുടെ ഉപയോഗം. രണ്ട് അക്കൗണ്ടിലും ഞാനിക്കാര്യങ്ങള്‍ ഒരേപോലെ അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്.
11. ആദ്യ കഥ ശത്രുവിനെക്കുറിച്ച?
അക്രമാസക്തമായ ജനക്കൂട്ടത്തെ മറി കടന്നുപോകാന്‍ ശ്രമിക്കുന്ന ഒരു വഴിപോക്കന്റെ ഭയവും താന്‍ ആക്രമിക്കപ്പെടും എന്ന ഘട്ടത്തില്‍വെച്ച് അയാള്‍ രക്ഷപ്പെടാന്‍ വേണ്ടി ആ ജനക്കൂട്ടത്തിന്റെ ഭാഗമായി മാറുന്നതുമാണ് ആ ചെറിയ കഥയുടെ പ്രമേയം. 1999 ല്‍ ആണ് ആ കഥ പ്രസിദ്ധീകരിച്ച് വരുന്നത്. ആദ്യകഥ പ്രസിദ്ധീകരിച്ചതിന്റെ കൗതുകവും സന്തോഷവും ഇപ്പോഴും എന്റെ മനസിലുണ്ട്. ആദ്യ ചുംബനം പോലെ മധുരതരമായ ഒരനുഭവമായിരുന്നു അതും.
12 നന്നായി വായിക്കുമെന്നറിയാം. ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിച്ച പുസ്‌തകം?
മുന്‍പും ഞാനത് പറഞ്ഞിട്ടുണ്ട്. റൊമയന്‍ റോളണ്ടിന്റെ ജീന്‍ ക്രിസ്‌റ്റോഫ്. അരുപതുകളുടെ ആദ്യപകുതിയില്‍ എപ്പോഴോ ആണെന്നു തോന്നുന്നു ഞാനത് വായിക്കുന്നത്‌്. അതിനെപ്പോലെ എന്റെ ജീവിതത്തില്‍ സ്വാധീനിക്കുവാന്‍ പിന്നീട് വായിച്ച ഒരു പുസ്‌കത്തിനും സാധിച്ചിട്ടില്ല. അത് ആ കാലത്തിന്റേയും പ്രായത്തിന്റേയും പ്രത്യേകത കൂടി ആയിരുന്നിരിക്കണം. ഇപ്പോള്‍ ആ കൃതി വായിച്ചാല്‍ എനിക്ക് ആ തീഷ്‌ണത അനുഭവിക്കാനാവുമോ എന്നറിയില്ല. എം.ടിയുടെ ഒരു ലേഖനത്തില്‍ നിന്നാണ് ഞാന്‍ ആ പുസ്‌തകത്തെക്കുറിച്ച് അറിയുന്നത്. അതിലാവട്ടെ എം.ടി പറയുന്നത് അദ്ദേഹത്തിനു ആ പുസ്‌തകം പരിചയപ്പെടുത്തിക്കൊടുത്തത് വൈക്കം മുഹമ്മദ് ബഷീര്‍ ആണെന്ന്. അങ്ങനെ ചില കാര്യങ്ങള്‍ കൂടി എന്നെ അപ്പോള്‍ സ്വാധീനിച്ചിരിക്കണം. എന്തായാലും എന്റെ അക്കാലത്തെ ജീവിതത്തിനെ ആധികളെ സങ്കടത്തെ ശമിപ്പിക്കുന്ന ഒരു പുസ്‌കമായിരുന്നു ജീന്‍ ക്രിസ്റ്റോഫ്.
13. വിദ്യാഭ്യാസം? ജോലി? പഴയ സുഹൃത്തുക്കള്‍ എഴുത്തുകാരനായതിനുശേഷം തേടി എത്താറുണ്ടോ?
ഒരു ഡിപ്ലോമ എന്‍ഞ്ചിനീയറാണ് ഞാന്‍. ഒരു സ്വകാര്യസ്ഥാപനത്തില്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്യുന്നു. പഴയ സുഹൃത്തുക്കള്‍ ഒരിക്കലും വിട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടും തേയിടെത്തുന്ന പ്രശ്‌നം ഉദിക്കുന്നില്ല. എന്റെ സാഹിത്യരചനയില്‍ അതിനു ഊര്‍ജ്ജം പകര്‍ന്നുകൊണ്ട് അവര്‍ എനിക്കൊപ്പമുണ്ട്. എന്നാല്‍ പഴയ പരിചയക്കാരും സഹപാഠികളും ഒക്കെ തേടി വരുന്നതും ഏറെക്കാലത്തിനുശേഷം കണ്ടുമുട്ടുന്നതും മനോഹരമായ അനുഭവമാണ്. ബാല്യത്തിലെ എന്റെ ഏറ്റവും അടുത്ത കളിക്കൂട്ടുകാരിയായിരുന്ന ഒരു പെണ്‍കുട്ടി നീണ്ട ഇരുപത്തഞ്ചുവര്‍ഷങ്ങല്‍ക്കു ശേഷം കണ്ടുമുട്ടുന്നതും മനോഹരമായ അനുഭവമാണ്. ഇനിയും എത്രയോ പേരെ കാണാനായി ഞാന്‍ കാത്തിരിക്കുന്നു.
14. ശത്രുവില്‍ നിന്ന് മഞ്ഞവെയില്‍ മരണങ്ങളിലേയ്‌ക്ക എത്തിയപ്പോള്‍ സ്വയം എഴുത്തുകാരനെ ഒന്നു വിമര്‍ശിക്കാമോ?
ശ്‌ത്രു എന്നൊരു ഒറ്റപ്പേജ് കഥയില്‍ നിന്നും 350 പേജുള്ള ഒരു നോവലിലേയ്‌ക്ക് എത്താന്‍ ഏറെ ദൂരം നടക്കേണ്ടി വന്നിട്ടുണ്ട് എന്നെനിക്കറിയാം. എന്നാല്‍ ആ ദൂരം അളക്കേണ്ടതും വിലയിരുത്തേണ്ടതും ഒക്കെ വായനക്കാരാണ്. ഓരോ കൃതികള്‍ക്കു മുകളിലും അതാതുകാലത്തെ എന്റെ കഴിവും കഠിനാധ്വാനവും ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. അലസമായി എഴുതപ്പെട്ട ഒന്നും എന്റെ സാഹിത്യത്തില്‍ ഇല്ല. എന്റെ പരാജയങ്ങള്‍ എന്റെ കഴിവുകേടു തന്നെയാണ്. അതിനെ സ്വയം വിമര്‍ശിച്ചാലും നന്നാക്കാനാവുമെന്നു തോന്നുന്നില്ല.
15. സച്ചിന്റെ ആരാധകനാണോ ഇപ്പഴും?
സച്ചിന്റയല്ല.ക്രിക്കറ്റിന്റെ. ആ കളിയുടെ സൗന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഒരു ജീവിതം പോലെ സന്നിദ്ധതകള്‍ നിറഞ്ഞതാണ് അതിലെ ഓരോ നിമിഷങ്ങളും എന്നതാവും എന്നെ ആകര്‍ഷിക്കുന്നതിന്റെ കാരണം. ഇയാന്‍ ബോതവും മാല്‍ക്കം മാര്‍ഷലും ഡേവിഡ് ബൂണും കൃഷ്‌ണമാചാരി ശ്രീകാന്തും കപില്‍ദേവും റോജര്‍ ബിന്നിയും ഗവാസ്‌കറും ഇമ്രാന്‍ ഖാനും മിയാന്‍ ദാദുമൊക്കെ നിറഞ്ഞാടിയ ഒരു കാലത്താണ് ഞാന്‍ ക്രിക്കറ്റ് കാണാന്‍ തുടങ്ങുന്നത്. അവരുടെ പിന്‍ മുറക്കാരനായി വന്ന സച്ചിനോട് അക്കളിയിലെ അത്ഭുതപ്രതിഭ എന്ന നിലയില്‍ അതിയായ ആരാധനയുണ്ട്.
16. എന്തുകൊണ്ടാണ് മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന പുസ്‌തകത്തിന് ഒരാമുഖം ഇല്ലാത്തത്‌്?
അതിന്റെ ആവശ്യമില്ലാത്തതുകൊണ്ടാണത്.ആമുഖമെഴുതി വായനക്കാരെ കഥയിലേയ്‌്‌ക്ക് ക്ഷണിക്കേണ്ടതില്ല. എന്താണ് പറയാന്‍ പോകുന്നതെന്ന് മുന്നേ പറഞ്ഞ്‌ുവെയ്‌ക്കേണ്ടതില്ല. വായനക്കാര്‍ സ്വയം കഥയിലേയ്‌ക്ക് നടന്നുകൊള്ളും. അതുകൊണ്ടാണ് എന്റെ ഒരു കൃതിയിക്കും ആമുഖമില്ലാത്തത്.
17. കുടുംബം?
ഭാര്യ ആഷ. ബഹ്‌റൈനില്‍ നേഴ്‌സ്. മകന്‍ രോഹന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. മകള്‍ കെസിയ യു.കെ.ജിയിലും.
18. അന്ത്രപ്പേര്‍ എന്ന കഥാപാത്രം പൂര്‍ണമായും ഭാവനാ സൃഷ്ടിയാണെന്നു പറയാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ അങ്ങനെയൊരാള്‍ ജീവിച്ചിരിക്കുന്നുവെങ്കില്‍?
നോ കമന്റ്‌സ്. കൃതികള്‍ക്കു വളെയില്‍പ്പോയി കഥാപാത്രങ്ങളെ അന്വേഷിക്കേണ്ടതില്ല എന്ന് നോവലിനുള്ളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ബെന്യാമിന്‍ എന്ന കഥാപാത്രം പറയുന്നുണ്ട്. എന്റേയും നിലപാട് അത് തന്നെയാണ്.
19. വായനക്കാരോട് എഴുത്തുകാരന് പറയാനുള്ളത്?
വായിക്കുക. തികച്ചും സ്വതന്ത്രമായി അഭിപ്രായം പറയുക. പ്രസിദ്ധീകരിക്കപ്പെട്ട ഓരോ കൃതിയും വായനക്കാരന്റെ സ്വന്തമാണ്. അതിനെപ്പറ്റി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. നോവലിനെ ഒരു നോവലായി മാത്രം കാണുക. കഥയ്‌ക്കു വെളിയില്‍പോയി കഥാപാത്രങ്ങളെ അന്വേഷിക്കുന്നത് അതിവായനയാണ്. വായനാന്തരം നിങ്ങളുടെ മനസില്‍ അവര്‍ക്കെന്തു സംഭവിച്ചോ അതാണ് അവരുടെ ബാക്കി ജീവിതം. അല്ലാതെ ഒരസ്ഥിത്വം അവര്‍ക്കില്ല.
20. ആടുജീവിതം വായിച്ച വായനക്കാര്‍ അതിനെ പൂര്‍ണമായും നെഞ്ചിലേറ്റിയതുകൊണ്ടാവാം മഞ്ഞവെയില്‍ മരണങ്ങള്‍ അത്രപോരാ എന്നാണ് മലയാളികളുടെ പൊതു അഭിപ്രായം. അതോ മലയാളി പൊതുവേ അത്തരത്തില്‍ പ്രതികരിക്കുന്നതാവുമോ കാരണം.? താങ്കള്‍ എന്തു പറയുന്നു?
എനിക്കു കിട്ടുന്ന് അഭിപ്രായങ്ങള്‍ നേരെ തിരിച്ചാണ്. ആടുജീവിതത്തെക്കാള്‍ മികച്ച നോവല്‍ എന്നാണ് മിക്കവരുടേയും അഭിപ്രായം. പിന്നെ ആടുജീവിതത്തിന്റെ വായനക്കാരെ തൃപ്‌തിപ്പെടുത്താനല്ല ഞാന്‍ അടുത്ത ഒരു നോവല്‍ എഴുതിയത്. എഴുത്തില്‍ അങ്ങനെ ചില പ്രവണതകള്‍ ഉണ്ട്. ഒരു കൃതി വായിച്ചു കഴിഞ്ഞാല്‍ പിന്നെ അതേ ക്രമത്തിലുള്ള ഒരു പിടി കൃതികള്‍ തന്നെ പടച്ചുവിടുന്ന ഏര്‍പ്പാട്. മറ്റൊരു ആടുജീവിതം വായിക്കാനായി ആരും മഞ്ഞവെയില്‍ മരണങ്ങള്‍ വാങ്ങിക്കേണ്ടതില്ല. അത് തികച്ചും വ്യത്യസ്‌തമായ ഒരു വിഷയവും ഭൂമികയും രചനാരീതിയും ഭാഷയും ഒക്കെയാണ് പിന്തുടരുന്നത്. സാഹിത്യം ഇഷ്ടപ്പെടുന്നവര്‍ അതിന്റെ വൈവിധ്യം ആഗ്രഹിക്കുന്നവര്‍ ഈ നോവല്‍ ഇഷ്ടപ്പെടും എന്നാണ് എന്റെ പക്ഷം.
21. മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന വാക്കിന്റെ ശരിയായ വ്യാഖ്യാനം.
ഒരു തലക്കെട്ടിന് അങ്ങനെ ശരിയായ വ്യാഖ്യാനങ്ങള്‍ ഒക്കെ ആവശ്യമുണ്ട്. ആ മഞ്ഞവെയില്‍ ഭീതിയുടെ സന്ദേഹത്തിന്റെ ഭരണകൂട ഭീകരതയുടെ മരണത്തിന്റെ വഞ്ചനയുടെ മ്‌ഞ്ഞവെയില്‍ ആണ്.
22.ഡീഗോ ഗാര്‍ഷ്യയുടെ പതാകയാണെന്ന്‌് മനസിലായിട്ടില്ലാത്തതിനാല്‍ പുറം ചട്ട നന്നായിട്ടില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
ഒരു നോവല്‍ ഒരിക്കലും വായനയോടെ അവസാനിക്കേണ്ടതല്ല. വായനക്കൊടുവില്‍ അതിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങുമ്പോഴാണ് ശരിയായ വായനയില്‍ നാം എത്തുന്നത്. എന്താണ് ഇങ്ങനെയൊരു മുഖചിത്രം കൊടുക്കാന്‍ കാരണമെന്ന് വായനക്കാരന്‍ അന്വേഷിക്കട്ടെ. അതിലൂടെ പുതിയ അറിവുകളിലേയ്‌ക്ക് അവന്‍ സ്വയം എത്തട്ടെ. എല്ലാം നമുക്ക് ഗുളിക രൂപത്തില്‍ത്തന്നെ വേണം എന്ന് വാശിപിടിക്കുന്നതു ശരിയല്ല. ഗുണപ്രദവുമല്ല.
ഒറ്റച്ചോദ്യങ്ങള്‍, ഒറ്റ ഉത്തരങ്ങള്‍
ഇഷ്ടപ്പെട്ട സ്ഥലം?
പത്തനംതിട്ട ജില്ലയിലെ പ്രക്കാനം എന്ന ഗ്രാമം. എന്റെ അമ്മയുടെ നാടാണത്.
ഇഷ്ടപ്പെട്ട ഭക്ഷണം?
കപ്പയും മത്തിക്കറിയും
ഇഷ്ടപ്പെട്ട കളി?
ക്രിക്കറ്റ്
ഇഷ്ടപ്പെട്ട എഴുത്തുകാരന്‍?
കസന്‍ദ് സാക്കീസ്
ഇഷ്ടപ്പെട്ട ഭാഷ?
തമിഴ്
ഇഷ്ടപ്പെട്ട വേഷം
മുണ്ടും ഷര്‍ട്ടും
2012 ഫെബ്രു 20
ഇന്ത്യയിലെ പ്രഥമ ഫ്രീ ആന്റ് ഓപ്പണ്‍ വെബ് പോര്‍ട്ടലുമായി എസ്.ഐ.ഇ.ടി
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയിലെ പ്രഥമ ഫ്രീ ആന്റ് ഓപ്പണ്‍ ലേണിംഗ് വെബ് പോര്‍ട്ടലലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വെബ് പോര്‍ട്ടല്‍ വരുന്നതോടുകൂടി സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള വെബ് പോര്‍ട്ടല്‍ അധിഷ്‌ഠിത പഠന സമ്പ്രദായത്തിലേക്ക് ചുവടുവെക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം എന്ന പേര് കേരളത്തിന്. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന എസ്.ഐ.ഇ.ടി സംസ്ഥാനത്ത് ഇ-ലേണിങ്ങ് രംഗത്ത് സുപ്രധാനമായ ചുവടുവെയ്‌പാണ് നടത്തിയിരിക്കുന്നത്. അടുത്തമാസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം നിര്‍വഹിക്കും.
കേരളത്തിലെ വിദ്യാലയങ്ങള്‍ ഇനി സൈബര്‍ ക്ലാസ് മുറികളാകുന്നു എന്നത് കുട്ടികള്‍ നേരത്തെ അറിഞ്ഞിരുന്നതാണ്. എന്നാല്‍ ഇതിന് പിന്നിലെ തലച്ചോറ് ആരുടേതെന്ന് ആരും അത്രപെട്ടെന്ന് അറിഞ്ഞ് കാണാന്‍ വഴിയില്ല. പരമ്പരാഗത വിദ്യാഭ്യാസമാണ് തങ്ങളുടെ ഭാവി തുലച്ചതെന്ന യുവതലമുറയുടെ പതിവ് പല്ലവികള്‍ക്ക് മൂക്കുകയറിടാന്‍ കഴിഞ്ഞു എന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് എസ്.ഐ.ഇ.ടിയും ഡയറക്ടറായ ഡോ.ബാബു സെബാസ്‌റ്റിയനും. എഡ്യൂക്കേഷണല്‍ ടെലിവിഷന്‍,എഫ്.എം.റേഡിയോ എന്നിവ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ പരിപാടികളുടെ അവതരണം, 1000ത്തിലധികം വിദ്യാഭ്യാസ സി.ഡികള്‍, കുട്ടികളുടെ സിനിമ-അവരുടെ ചലച്ചിത്രോത്സവം എന്ന ആശയം, സമ്പൂര്‍ണ ഇ-ലേണിങ്ങ് പദ്ധതി, സ്‌കൂള്‍ സി.ഡി.ലൈബ്രറി,കേരളത്തിലെ എല്ലാ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന സി.ഡി.വിതരണ ശൃംഖല ഇങ്ങനെ എണ്ണിയാല്‍ തീരാത്തത്ര നേട്ടങ്ങള്‍ സമ്മാനിച്ച ഡോ.ബാബു സെബാസ്‌റ്റിയന്റെ ബുദ്ധിവൈഭവം വെബ്‌പോര്‍ട്ടലിന്റെ കെട്ടിലും മട്ടിലും തെളിഞ്ഞു കാണുന്നുണ്ട്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി നാഷണല്‍ ഇംപ്ലിമെന്റേഷന്‍ അംഗവും സൗത്ത് ആഫ്രിക്ക്, നൈജീരിയ,ഘാന,ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയാല്‍ അവാസാനിക്കുന്നില്ല അദ്ദേഹത്തിന്റെ പദവികള്‍. 2003 മുതല്‍ എസ്.ഐ.ഇ.ടി ഡയറക്ടറായി തുടരുന്ന അദ്ദേഹത്തിന്റെ ബുദ്ധി വൈഭവത്തിന്റെ ഫലമായാണ് വെബ് പോര്‍ട്ടലിലെ പാഠഭാഗങ്ങളുടെ ആനിമേറ്റഡ് സ്‌ക്രീന്‍, ആക്ടിവിറ്റി ഗെയിം തുടങ്ങിയ നൂതനവും ആകര്‍ഷകവുമായ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്നത്. ആധുനിക ചില്‍ഡ്രന്‍സ് സൈക്കോളജി ശിക്ഷണ വിദ്യാഭ്യാസം പറയുന്ന രീതിയില്‍ പഠനപദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പേജുകള്‍ രൂപകല്‍പ്പന ചെയ്‌തതും ഡോ.സെബാസ്‌റ്റിയന്‍ തന്നെ. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ട്രേറ്റിനൊപ്പം മാനേജുമെന്റ്‌് വിദേശ വ്യാപാരം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ നേടിയ വൈദഗ്‌ധ്യവും അനുഭവസമ്പത്തും ആണ് എസ്.ഐ.ഇ.ടിക്ക് കരുത്ത് നല്‍കുന്നത്. ഭാവിയില്‍ എസ്.ഐ.ഇ.ടി വെബ് പോര്‍ട്ടലിനെ ഇ-ബുക്ക് ലൈബ്രററി സംവിധാനങ്ങളടക്കമുള്ള ഒരു ഡൊമനിക് പോര്‍ട്ടല്‍ സംവിധാനമാക്കി പൂര്‍ണമായ ഇന്ററാക്ടീവ് പഠനം എന്ന രീതി വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടര്‍ ഡോ.ബാബു സെബാസ്‌റ്റിയന്‍ അറിയിച്ചു.
ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെകനോളജി കഴിഞ്ഞ് അഞ്ചു വര്‍ഷത്തെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇന്‍സ്‌ട്രക്ഷണല്‍ ഡിസൈനും കണ്ടന്റ് ഡെവലപ്‌മെന്റ് ടെക്‌നോളജിയും ഇംപ്ലിമെന്റേഷന്‍ സ്‌റ്റൈലും ഇവാലുവേഷന്‍ പ്രോസസും ഉപയോഗിച്ചാണ് വെബ് പോര്‍ട്ടലിലെ പാഠഭാഗങ്‌ഹള്‍ തയ്യാറാക്കിയിരിക്കുന്നത്. പഠനപോര്‍ട്ടലിന്റെ സാങ്കേതിക സംവിധാനങ്ങള്‍ എസ്.ഐ.ഇ.ടിയാണ് ഒരുക്കുന്നത്. പോര്‍ട്ടലിനു വേണ്ട സെര്‍വര്‍ സ്‌പെയിസ് നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ നല്‍കും.
പാഠഭാഗങ്ങളെ ഫ്രെയിമികളാക്കി ആനിമേറ്റഡ് ദൃശ്യരൂപത്തിലാക്കി ആകര്‍ഷകമായ രൂപത്തിലാണ് പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്‌്‌തിരിക്കുന്നത്. വെബ് പേജ് സെറ്റിങ്ങ്, മെനുബാര്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും വിധമാണ് രൂപകല്‍പ്പന നല്‍കിയിട്ടുള്ളത്. വ്യത്യസ്‌ത വിഷയങ്ങളുടെ ഓരോ പാഠഭാഗങ്ങളും ഇരുപതോളം ചെറിയ ഫ്രെയിമുകളാക്കി ആനിമേഷന്‍ ദൃശ്യങ്ങളെ ഗ്രാഫിക്‌സ്, ടെക്‌സ്റ്റ് ഓവര്‍ സ്‌ക്രീന്‍, വോയിസ് ഓവര്‍ എന്നിവ ചേര്‍ത്താണ് അതരിപ്പിക്കുന്നത്. പഠന വിഷയങ്ങള്‍ക്കനുസരിച്ച് വ്യത്യസ്‌ത ആക്ടിവിറ്റികളും ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠ ഭാഗങ്ങള്‍ ആവര്‍ത്തിക്കുന്നതിനും പാഠഭാഗങ്ങള്‍, ആനിമേറ്റഡ് -ദൃശ്യ സ്ലൈഡുകള്‍ പോര്‍ട്ടലില്‍ നിന്നും പ്രിന്റ് ചെയ്‌ത് എടുക്കാനുള്ള സൗകര്യവും ഉണ്ട്. ഒരേ സമയം തന്നെ കാഴ്‌ച, കേഴവി എന്നിവയിലൂടെ പഠനം എളുപ്പമാക്കുന്നതോടൊപ്പം വിനോദത്തിലൂടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.
ഏതൊരാള്‍ക്കും, എവിടെനിന്നും,ഏത് സമയത്തും പഠനത്തിന് സൗകര്യം ഒരുക്കുക എന്നതാണ് പോര്‍ട്ടലിന്റെ ലക്ഷ്യം തന്നെ. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി സംസ്ഥാനത്തെ 20 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ഉണ്ടാവുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകളുടെ അക്കാദമിക വിഷയങ്ങളാണ് പോര്‍ട്ടലില്‍ ഉള്ളത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി പാഠങ്ങളും വി.എച്ച.സിയുടെ അഗ്രിക്കള്‍ച്ചര്‍, ക്ലോത്തിങ്ങ് ആന്റ് എംപ്രോയിഡറി, സിവില്‍ കണ്‍സ്‌ട്രക്ഷന്‍, ഡൊമസ്‌റ്റിക് നഴ്‌സിഗങ്ങ്, ഓഫീസ് സെക്രട്ടറിഷിപ്പ്, ട്രാവല്‍ ആന്‍റ് ടൂറിസം, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ എന്നീ സബ്‌ജക്ടുകളുടെ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ലെസണുകളാണ് പോര്‍ട്ടലില്‍ ഉള്ളത്.
വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ശാസത്ര-ഗണിതശാസ്‌ത്ര വിഷയങ്ങള്‍ വിനോദത്തിലൂടെ കൈകാര്യം ചെയ്യുന്നു എന്ന പ്ര്‌ത്യേകതയും പോര്‍ട്ടിനുണ്ട്. ലേണിങ്ങ് മൊഡ്യൂളിനു ശേഷം ഉപരി വിജ്ഞാനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി റഫറന്‍സ് സൈറ്റുകളിലേക്കുള്ള ലിങ്ക് ഫ്രീ ആന്റ് ഓപ്പണ്‍ പോര്‍ട്ടലിന്റെ സവിശേഷതകളാണ്. ഓരോ മൊഡ്യൂളുകളുടേയും ഇംഗ്ലീഷ് പതിപ്പ് ലഭ്യമാക്കുന്നതിന് പ്രത്യേക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലസണ്‍ പ്ലാന്‍, ഉപരി പഠനം, പ്രോജക്ട്, അഭിരുചി പരീക്ഷ. പാഠപുസ്‌തകത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലിനെ ആകര്‍ഷകമാക്കുന്നു. വിദ്യാഭ്യാസ വിദഗ്‌ധര്‍, അധ്യാപകര്‍, വിദ്യാഭ്യാസ മനശാസ്‌ത്രഞ്‌ജര്‍ തുടങ്ങി നൂറിലധികം വിദഗ്‌ധരുടെ ശ്രമഫലമാണ് ഇത്തരമൊരു സംവിധാനം വരുന്നത്. ഇന്ത്യയിലെ പ്രഥമ ഫ്രീ ആന്റ് ഓപ്പണ്‍ വെബ് പോര്‍ട്ടലുമായി എസ്.ഐ.ഇ.ടി
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയിലെ പ്രഥമ ഫ്രീ ആന്റ് ഓപ്പണ്‍ ലേണിംഗ് വെബ് പോര്‍ട്ടലലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വെബ് പോര്‍ട്ടല്‍ വരുന്നതോടുകൂടി സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള വെബ് പോര്‍ട്ടല്‍ അധിഷ്‌ഠിത പഠന സമ്പ്രദായത്തിലേക്ക് ചുവടുവെക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം എന്ന പേര് കേരളത്തിന്. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന എസ്.ഐ.ഇ.ടി സംസ്ഥാനത്ത് ഇ-ലേണിങ്ങ് രംഗത്ത് സുപ്രധാനമായ ചുവടുവെയ്‌പാണ് നടത്തിയിരിക്കുന്നത്. അടുത്തമാസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം നിര്‍വഹിക്കും.
കേരളത്തിലെ വിദ്യാലയങ്ങള്‍ ഇനി സൈബര്‍ ക്ലാസ് മുറികളാകുന്നു എന്നത് കുട്ടികള്‍ നേരത്തെ അറിഞ്ഞിരുന്നതാണ്. എന്നാല്‍ ഇതിന് പിന്നിലെ തലച്ചോറ് ആരുടേതെന്ന് ആരും അത്രപെട്ടെന്ന് അറിഞ്ഞ് കാണാന്‍ വഴിയില്ല. പരമ്പരാഗത വിദ്യാഭ്യാസമാണ് തങ്ങളുടെ ഭാവി തുലച്ചതെന്ന യുവതലമുറയുടെ പതിവ് പല്ലവികള്‍ക്ക് മൂക്കുകയറിടാന്‍ കഴിഞ്ഞു എന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് എസ്.ഐ.ഇ.ടിയും ഡയറക്ടറായ ഡോ.ബാബു സെബാസ്‌റ്റിയനും. എഡ്യൂക്കേഷണല്‍ ടെലിവിഷന്‍,എഫ്.എം.റേഡിയോ എന്നിവ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ പരിപാടികളുടെ അവതരണം, 1000ത്തിലധികം വിദ്യാഭ്യാസ സി.ഡികള്‍, കുട്ടികളുടെ സിനിമ-അവരുടെ ചലച്ചിത്രോത്സവം എന്ന ആശയം, സമ്പൂര്‍ണ ഇ-ലേണിങ്ങ് പദ്ധതി, സ്‌കൂള്‍ സി.ഡി.ലൈബ്രറി,കേരളത്തിലെ എല്ലാ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന സി.ഡി.വിതരണ ശൃംഖല ഇങ്ങനെ എണ്ണിയാല്‍ തീരാത്തത്ര നേട്ടങ്ങള്‍ സമ്മാനിച്ച ഡോ.ബാബു സെബാസ്‌റ്റിയന്റെ ബുദ്ധിവൈഭവം വെബ്‌പോര്‍ട്ടലിന്റെ കെട്ടിലും മട്ടിലും തെളിഞ്ഞു കാണുന്നുണ്ട്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി നാഷണല്‍ ഇംപ്ലിമെന്റേഷന്‍ അംഗവും സൗത്ത് ആഫ്രിക്ക്, നൈജീരിയ,ഘാന,ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ് തുടങ്ങിയാല്‍ അവാസാനിക്കുന്നില്ല അദ്ദേഹത്തിന്റെ പദവികള്‍. 2003 മുതല്‍ എസ്.ഐ.ഇ.ടി ഡയറക്ടറായി തുടരുന്ന അദ്ദേഹത്തിന്റെ ബുദ്ധി വൈഭവത്തിന്റെ ഫലമായാണ് വെബ് പോര്‍ട്ടലിലെ പാഠഭാഗങ്ങളുടെ ആനിമേറ്റഡ് സ്‌ക്രീന്‍, ആക്ടിവിറ്റി ഗെയിം തുടങ്ങിയ നൂതനവും ആകര്‍ഷകവുമായ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്നത്. ആധുനിക ചില്‍ഡ്രന്‍സ് സൈക്കോളജി ശിക്ഷണ വിദ്യാഭ്യാസം പറയുന്ന രീതിയില്‍ പഠനപദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പേജുകള്‍ രൂപകല്‍പ്പന ചെയ്‌തതും ഡോ.സെബാസ്‌റ്റിയന്‍ തന്നെ. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ട്രേറ്റിനൊപ്പം മാനേജുമെന്റ്‌് വിദേശ വ്യാപാരം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ നേടിയ വൈദഗ്‌ധ്യവും അനുഭവസമ്പത്തും ആണ് എസ്.ഐ.ഇ.ടിക്ക് കരുത്ത് നല്‍കുന്നത്. ഭാവിയില്‍ എസ്.ഐ.ഇ.ടി വെബ് പോര്‍ട്ടലിനെ ഇ-ബുക്ക് ലൈബ്രററി സംവിധാനങ്ങളടക്കമുള്ള ഒരു ഡൊമനിക് പോര്‍ട്ടല്‍ സംവിധാനമാക്കി പൂര്‍ണമായ ഇന്ററാക്ടീവ് പഠനം എന്ന രീതി വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടര്‍ ഡോ.ബാബു സെബാസ്‌റ്റിയന്‍ അറിയിച്ചു.
ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെകനോളജി കഴിഞ്ഞ് അഞ്ചു വര്‍ഷത്തെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇന്‍സ്‌ട്രക്ഷണല്‍ ഡിസൈനും കണ്ടന്റ് ഡെവലപ്‌മെന്റ് ടെക്‌നോളജിയും ഇംപ്ലിമെന്റേഷന്‍ സ്‌റ്റൈലും ഇവാലുവേഷന്‍ പ്രോസസും ഉപയോഗിച്ചാണ് വെബ് പോര്‍ട്ടലിലെ പാഠഭാഗങ്‌ഹള്‍ തയ്യാറാക്കിയിരിക്കുന്നത്. പഠനപോര്‍ട്ടലിന്റെ സാങ്കേതിക സംവിധാനങ്ങള്‍ എസ്.ഐ.ഇ.ടിയാണ് ഒരുക്കുന്നത്. പോര്‍ട്ടലിനു വേണ്ട സെര്‍വര്‍ സ്‌പെയിസ് നാഷണല്‍ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ നല്‍കും.
പാഠഭാഗങ്ങളെ ഫ്രെയിമികളാക്കി ആനിമേറ്റഡ് ദൃശ്യരൂപത്തിലാക്കി ആകര്‍ഷകമായ രൂപത്തിലാണ് പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്‌്‌തിരിക്കുന്നത്. വെബ് പേജ് സെറ്റിങ്ങ്, മെനുബാര്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും വിധമാണ് രൂപകല്‍പ്പന നല്‍കിയിട്ടുള്ളത്. വ്യത്യസ്‌ത വിഷയങ്ങളുടെ ഓരോ പാഠഭാഗങ്ങളും ഇരുപതോളം ചെറിയ ഫ്രെയിമുകളാക്കി ആനിമേഷന്‍ ദൃശ്യങ്ങളെ ഗ്രാഫിക്‌സ്, ടെക്‌സ്റ്റ് ഓവര്‍ സ്‌ക്രീന്‍, വോയിസ് ഓവര്‍ എന്നിവ ചേര്‍ത്താണ് അതരിപ്പിക്കുന്നത്. പഠന വിഷയങ്ങള്‍ക്കനുസരിച്ച് വ്യത്യസ്‌ത ആക്ടിവിറ്റികളും ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാഠ ഭാഗങ്ങള്‍ ആവര്‍ത്തിക്കുന്നതിനും പാഠഭാഗങ്ങള്‍, ആനിമേറ്റഡ് -ദൃശ്യ സ്ലൈഡുകള്‍ പോര്‍ട്ടലില്‍ നിന്നും പ്രിന്റ് ചെയ്‌ത് എടുക്കാനുള്ള സൗകര്യവും ഉണ്ട്. ഒരേ സമയം തന്നെ കാഴ്‌ച, കേഴവി എന്നിവയിലൂടെ പഠനം എളുപ്പമാക്കുന്നതോടൊപ്പം വിനോദത്തിലൂടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.
ഏതൊരാള്‍ക്കും, എവിടെനിന്നും,ഏത് സമയത്തും പഠനത്തിന് സൗകര്യം ഒരുക്കുക എന്നതാണ് പോര്‍ട്ടലിന്റെ ലക്ഷ്യം തന്നെ. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി സംസ്ഥാനത്തെ 20 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ഉണ്ടാവുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകളുടെ അക്കാദമിക വിഷയങ്ങളാണ് പോര്‍ട്ടലില്‍ ഉള്ളത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി പാഠങ്ങളും വി.എച്ച.സിയുടെ അഗ്രിക്കള്‍ച്ചര്‍, ക്ലോത്തിങ്ങ് ആന്റ് എംപ്രോയിഡറി, സിവില്‍ കണ്‍സ്‌ട്രക്ഷന്‍, ഡൊമസ്‌റ്റിക് നഴ്‌സിഗങ്ങ്, ഓഫീസ് സെക്രട്ടറിഷിപ്പ്, ട്രാവല്‍ ആന്‍റ് ടൂറിസം, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ എന്നീ സബ്‌ജക്ടുകളുടെ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ലെസണുകളാണ് പോര്‍ട്ടലില്‍ ഉള്ളത്.
വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ശാസത്ര-ഗണിതശാസ്‌ത്ര വിഷയങ്ങള്‍ വിനോദത്തിലൂടെ കൈകാര്യം ചെയ്യുന്നു എന്ന പ്ര്‌ത്യേകതയും പോര്‍ട്ടിനുണ്ട്. ലേണിങ്ങ് മൊഡ്യൂളിനു ശേഷം ഉപരി വിജ്ഞാനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി റഫറന്‍സ് സൈറ്റുകളിലേക്കുള്ള ലിങ്ക് ഫ്രീ ആന്റ് ഓപ്പണ്‍ പോര്‍ട്ടലിന്റെ സവിശേഷതകളാണ്. ഓരോ മൊഡ്യൂളുകളുടേയും ഇംഗ്ലീഷ് പതിപ്പ് ലഭ്യമാക്കുന്നതിന് പ്രത്യേക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലസണ്‍ പ്ലാന്‍, ഉപരി പഠനം, പ്രോജക്ട്, അഭിരുചി പരീക്ഷ. പാഠപുസ്‌തകത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലിനെ ആകര്‍ഷകമാക്കുന്നു. വിദ്യാഭ്യാസ വിദഗ്‌ധര്‍, അധ്യാപകര്‍, വിദ്യാഭ്യാസ മനശാസ്‌ത്രഞ്‌ജര്‍ തുടങ്ങി നൂറിലധികം വിദഗ്‌ധരുടെ ശ്രമഫലമാണ് ഇത്തരമൊരു സംവിധാനം വരുന്നത്.
2012 ജനു 31
തെങ്ങുകയറാന്‍ ഇനി സ്‌ത്രീകളും
ചന്ദ്രിക പത്രത്തില്‍ പ്രസിദ്ധീകരിച്ചത്
കോഴിക്കോട്: തെങ്ങുകയറാന്‍ ഇനി ആളില്ലെന്ന ആവലാതി വേണ്ട. മാളിക്കടവ് ഐ.ടി.ഐ മൈതാനത്തുനിന്ന്‌് പരിശീലനം നേടി പുറത്തിറങ്ങുന്നത് അറുപത് പേരാണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് പരിശീലനക്കളരിയില്‍ പങ്കെടുക്കുന്നത്. അപേക്ഷ അയച്ചതില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കാണ് അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സിയുടെ സഹകരണത്തോടെ സ്വാഭിമാന്‍
ചതുര്‍ദിന തെങ്ങുകയറ്റ പരിശീലനപരിപാടി സംഘടിപ്പിച്ചത്. അപേക്ഷ അയക്കേണ്ടതിന്റെ യോഗ്യത ഒന്നു മാത്രമാണ് താല്‍പ്പര്യം മാത്രമാണെന്നും ആദ്യമായിട്ടാണ് ഇത്രയും ആളുകള്‍ അപേക്ഷിക്കുന്നതെന്നും സ്വാഭിമാന്‍ കോര്‍ഡിനേറ്റര്‍ പി.ചന്ദ്രശേഖരന്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി സൗജന്യമായി 30 തെങ്ങുകയറ്റ യന്ത്രങ്ങളും വിതരണം ചെയ്യും. അഞ്ച് യന്ത്രങ്ങള്‍ കൊടുത്തു കഴിഞ്ഞു. മദ്ധ്യവയസ്‌കരായ ആളുകളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് പേരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. എന്‍.ജി.ജനാര്‍ദ്ദനന്‍, ഷാജി.ടി.പി, രാമചന്ദ്രന്‍ എന്‍.ടി എന്നിവരാണ് പരിശീലനം നല്‍കുന്നത്. തെങ്ങുകയറാന്‍ താല്‍പ്പര്യമുള്ളവരുടെ അപേക്ഷയില്‍ രണ്ട് സ്‌ത്രീകളും ഉണ്ടായിരുന്നു. സ്വന്തം വീടുകളില്‍ കയറാന്‍ മാത്രമാണ് സ്‌ത്രീകള്‍ സാധാരണ പരിശീലനത്തിനെത്താറുള്ളത്. സമൂഹത്തിന് ഒരു സേവനം എന്ന നിലയിലാണ് സ്വാഭിമാന്‍ ഈ പദ്ധതി നടത്തി വരുന്നത്. ഒരു തെങ്ങിന് 20 രൂപമാത്രമേ സ്വാഭിമാന്‍ പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ വാങ്ങാന്‍ പാടുള്ളു. പുതിയാപ്പ സ്വദേശിയായ കെ.മിനിജ,മീഞ്ചന്ത സ്വദേശിയായ ടി.പി. ലീന എന്നിവരാണ് പരിശീനത്തില്‍ പങ്കെടുത്ത സ്‌ത്രീകള്‍. ഇരുവര്‍ക്കും യന്ത്രം നല്‍കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്റെ പരിധിയിലുള്ള സ്ഥലങ്ങളിലാവും പരിശീലനം കിട്ടിയവര്‍ ജോലി ചെയ്യുക. വളരെ ആവേശത്തിലാണ് സ്‌ത്രീകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. തങ്ങള്‍ ഇതൊരു സേവനമായിട്ടുകൂടിയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
പദ്ധതിയുടെ ഉദ്‌ഘാടനവും തെങ്ങുകയറ്റ യന്ത്രകൈമാറ്റവും ജില്ലാ കലക്ടര്‍ ഡോ.പി.ബി.സലീം നിര്‍വഹിച്ചു. പി.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി.ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. എം.സി.ഭരതന്‍ ആശംസ പ്രസംഗം നടത്തി. എന്‍.ജി.ജനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.
പ്രതീക്ഷകള്‍ നിറയുന്ന പുതുവര്‍ഷം
ആതിര.വി.അഗസ്‌റ്റിന്‍
മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്
സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒരു നിമിഷം കൂടി കഴിഞ്ഞാല്‍ ഒരു വര്‍ഷം കൂടി ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തും. പുതുവര്‍ഷം ഒരോരുത്തര്‍ക്കും ഒരോ തരത്തിലാണ്. പുത്തന്‍പ്രതീക്ഷകളാണ് ഏറിയപങ്കും. ചിലര്‍ക്ക് ആശങ്ക. മറ്റ് ചിലര്‍ക്ക് പോയ വര്‍ഷം കഴിഞ്ഞല്ലോ എന്ന ആശ്വാസം. ഇനിയും ചിലര്‍ക്ക് എത്ര പുതുവര്‍ഷം വന്നുപോയി ഇതിലൊന്നും ഒരു കാര്യവുമില്ല എന്ന ധാരണയും.
പുതുവര്‍ഷത്തെ ആഘോഷിച്ച് വരവേല്‍ക്കുന്ന ഒരു കൂട്ടര്‍. മറ്റൊരു വശത്ത് ബഹളങ്ങളലില്ലാതെ എല്ലാം ജീവിതത്തിന്റെ ഭാഗമായി കാണുന്നവര്‍. ഏത് വിഷയമായാലും വ്യക്തി നിക്ഷിപ്‌തമാണ് എന്ന സത്യത്തോടൊപ്പം തന്നെ ചില ഭൂരിപക്ഷ അഭിപ്രായങ്ങളും പുതുവര്‍ഷാഭിപ്രായങ്ങളായി ഉണ്ട്. അത്തരം ചില അഭിപ്രായങ്ങളിലൂടെയും കാഴ്‌ചപ്പാടുകളിലൂടെയും വെറുതെ ഒരു നടത്തം.
ബാല്യം ആഘോഷങ്ങളുടേതാണ്. കുട്ടികളെ സംബന്ധിച്ച് എല്ലാം ആഘോഷങ്ങളാണ് എന്നതും സത്യം. അവരെ സംബന്ധിച്ച് ഓരോ അധ്യയന വര്‍ഷം തുടങ്ങുന്നതാണ് അവരുടെ പുതുവര്‍ഷം. പുതിയ ഉടുപ്പ്, ബാഗ്, പുസ്‌തകം...ഒക്കെ ആ സന്തോഷത്തിന് മാറ്റുകൂട്ടുന്നു. അതിനാലാവാം യഥാര്‍ത്ഥ പുതുവര്‍ഷം വലിയവര്‍ ആഘോഷിച്ചു തീര്‍ക്കുന്നതുപോലെ കുട്ടികള്‍ ആഘോഷിക്കാത്തതും.
പുതുവര്‍ഷം കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്നത് പുതുവര്‍ഷത്തില്‍ കേരളം കുടിച്ചു തീര്‍ത്തതിന്റെ കണക്കെത്രയാണെന്നതാണ്‌്. ഓരോ ജില്ലയും കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ക്കാന്‍ മത്സരിക്കുന്നു. രാത്രി പന്ത്രണ്ട് മണിക്ക് ബൈക്കില്‍ നഗരം ചുറ്റിക്കറങ്ങി കുടിച്ച് അറമാദിക്കണം എന്നാണ് യൂത്തിന്റെ ആഗ്രഹം. ആഘോഷത്തിന്റെ മറവില്‍ ചെയ്‌തു കൂട്ടാവുന്ന വങ്കത്തരങ്ങളും കൊള്ളരുതായ്‌മകളും ഒക്കെ ചെയ്‌തു തീര്‍ക്കുകയും ചെയ്യും. പുതുവര്‍ഷമല്ലേ, ഇനി പഴയതൊന്നും വേണ്ട എന്നതാണ് ചില കേമന്‍മാര്‍ ചിന്തിക്കുന്നത്. ഇതിന്റെ ഫലമായി പൊതുമുതല്‍ നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധസ്വാഭാവവും വര്‍ദ്ധിച്ചുവരുന്നു. കേമന്‍മാര്‍ മാത്രമല്ല ഇത്തരത്തില്‍ കേമിമാരും വന്നു കഴിഞ്ഞു എന്നത് മറച്ചുവയ്‌ക്കാനാവാത്ത സത്യമാണ്. മെട്രോ സിറ്റികളില്‍ നിന്നും ഇത്തരത്തിലുള്ള കള്‍ച്ചര്‍ നമ്മുടെ ഓരോ തറവാടിന്റേയും പടികടന്നെത്തി എന്നതും സത്യമാണ്.
വളരെ പോസിറ്റീവായി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവരും ഉണ്ട്. ഇനിയങ്ങോട്ട് വരവു ചിലവു കുറയ്‌ക്കുക, കുട്ടികളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക, കൃത്യമായ ടൈംടേബിള്‍ പ്രകാരം ഓരോ ദിവസത്തേയും കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കുക തുടങ്ങിവളരെ മുന്‍കൂട്ടി തയ്യാറാക്കിയതനുസരിച്ച് മുന്നോട്ടുപോകുന്നതിനുള്ള തീരുമാനം എടുക്കുന്നവരും ചുരുക്കമല്ല. എന്നാല്‍ ഇതൊക്കെ എത്ര ദിവസം പ്രാവര്‍ത്തികമാകും എന്നത് കണ്ടറിയേണ്ടതാണെന്നതാണ് എന്നതാണ് വാസ്‌തവം.
ഇതൊക്കെ വ്യക്തി ഗതമാണ്. മേഖലകള്‍ തരം തിരിക്കുമ്പോള്‍ പറയാന്‍ ഒരുപാട് വിഷയങ്ങള്‍ ഉണ്ടാകും.
ഏവരും ചൂടോടെ ശ്രവിക്കുന്ന രാഷ്ട്രീയ കാര്യങ്ങളില്‍ എന്തും സംഭവിക്കാം. എന്ത് സംഭവിക്കും എന്ന് മുന്‍കൂട്ടി പറയാന്‍ ഒരിക്കലും ആവില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ഓരേയൊരു വനിത പ്രതിനിധി പി.കെ.ജയലക്ഷ്‌മിയാണ് പോയ വര്‍ഷത്തെ കേരളത്തിന്റെ മുതല്‍ക്കൂട്ട്. വരും വര്‍ഷങ്ങളില്‍ രാഷ്ട്രീയമേഖലയില്‍ അവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാകുമെന്ന് തന്നെയാണ് മിക്കവരുടേയും പ്രതീക്ഷ. രാഷ്ട്രീയ അടിയൊഴുക്കുകള്‍ ഏറെയുള്ള കേരളത്തില്‍ വരും വര്‍ഷങ്ങള്‍ നേട്ടങ്ങളുടേതാവുമെന്ന് തന്നെയാണ് പല നേതാക്കളും വിലയിരുത്തപ്പെടുന്നത്. മാര്‍ച്ചില്‍ വരുന്ന ബഡ്‌ജറ്റ് വനിതകള്‍ക്ക് പ്രയോജനം ചെയ്യും എന്നത് ക്ഷമയോടെ കാത്തിരിക്കണം. വിലക്കയറ്റം അമിതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ സ്‌ത്രീസമൂഹം പച്ചക്കറികളുടെ വിലവര്‍ദ്ധനവിനെക്കുറിച്ച് തന്നെയാണ് ആകുലപ്പെടുന്നതും. ഓരോ വര്‍ഷം കഴിയുന്തോറും രാഷ്ട്രീയ മേഖലയിലും പൊതുപ്രവര്‍ത്തകരിലും സ്‌തീ സാന്നിധ്യം വര്‍ദ്ധിക്കുന്നു. സമൂഹത്തിന്റെ ഏത് മേഖലകളിലും സ്‌ത്രീകള്‍ മുന്‍ നിരയിലേയ്‌ക്ക് എത്തുന്നു. വരും വര്‍ഷങ്ങളിലും അതിന്റെ തോത് വര്‍ദ്ധിക്കാനാണ് സാധ്യത. വിദ്യാഭ്യാസ മേഖലയില്‍ സ്‌ത്രീകള്‍ പണ്ട് കാലത്തേതിനേക്കാള്‍ ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയിലും സ്‌ത്രീകളുടെ സാന്നിധ്യം മികച്ച രീതിയില്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകും എന്നുതന്നെ പ്രതീക്ഷിക്കാം.
കഴിഞ്ഞ വര്‍ഷം കായികമേഖലയില്‍ സ്‌ത്രീകള്‍ മറ്റെല്ലാ മേഖലകളിലേതിനേക്കാളും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നാണ് വിദഗധരുടെ വിലയിരുത്തല്‍. 2012ല്‍ വരുന്ന മറ്റൊരു പ്രധാന സംഭവം ലണ്ടന്‍ ഗയിംസ് തന്നെയാണ. ഇന്ത്യയ്‌ക്ക് അതില്‍ കാര്യമായ നേട്ടം ഒന്നും പ്രതീക്ഷിക്കാനില്ലെങ്കിലും ഉള്ള താരങ്ങള്‍ ദേശീയ റെക്കോര്‍ഡുകള്‍ തിരുത്തുമെന്നല്ലാതെ കാര്യമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാനില്ല. എങ്കിലും നിലവിലുള്ള താരങ്ങള്‍ അവരുടെ മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുക തന്നെ ചെയ്യും.
സാഹിത്യമേഖലയില്‍ സ്‌ത്രീകള്‍ പതിയെപ്പതിയെ മുന്നേറുന്ന കാഴ്‌ചയാണ് മുന്‍ വര്‍ഷങ്ങളില്‍. സാഹിത്യത്തില്‍ പെണ്ണെഴുത്തിന് മുന്‍കാലങ്ങളേക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാകുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ അതിന് ഇടിവ് സംഭവിക്കാനുള്ള സാധ്യത ഇല്ലാതെയും ഇല്ല. കാരണം ഇന്നത്തെ പെണ്‍കുട്ടികള്‍ എഴുത്തിന്റെ മേഖലയില്‍ നിന്ന് പതിയെ പിന്‍വലിയുന്ന പ്രവണതയും തള്ളിക്കളയാന്‍ പറ്റില്ല. സിനിമാമേഖലയിലും സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ വലിയ വില കൊടുക്കുന്നതായിട്ടാണ് 2011 തെളിയിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളിലും അത് ആവര്‍ത്തിക്കപ്പെടാം.
ഇത്തരത്തില്‍ ഏത് മേഖലയിലും പ്രതീക്ഷകളാണ് നിലനില്‍ക്കുന്നത്. ജീവിക്കാനുള്ള പ്രതീക്ഷ. സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനുള്ള പ്രതീക്ഷ. പുതുവര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാക്കു തന്നെ പ്രതീക്ഷ എന്നു പറയാമെന്നാണ് തോന്നുന്നത്.
കെ.ആര്‍. മീര എഴുത്തുകാരി
വരും വര്‍ഷങ്ങളില്‍ ആശങ്കയാണ് കൂടുതല്‍ ഉള്ളത്. ഒരു വശത്ത് മുല്ലപ്പെരിയാര്‍, മറ്റൊരു വശത്ത് കൂടം കുളം ഇങ്ങനെ സാമൂഹ്യമായ അനേകം പ്രശ്‌നങ്ങള്‍ ദിനം പ്രതി നമ്മളെ അലട്ടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ നടന്ന കോലാഹലങ്ങളൊക്കെ അവസാനിക്കുന്നതിനേക്കാള്‍ ആവര്‍ത്തിക്കപ്പെടാന്‍ തന്നെയാണ് സാധ്യത. ഓരോ വര്‍ഷവും എന്തു സംഭവിക്കും എന്നത് ഒരിക്കലും മുന്‍കൂട്ടിപ്പറയാനും കഴിയില്ല. എങ്കിലും നല്ലത് സംഭവിക്കട്ടെ എന്ന് തന്നെ പറയാം.
ഷെര്‍ളി വാസു
തൃശ്ശൂരിന് വേണം മാറ്റം
കോഴിക്കോട് നിന്നും തൃശ്ശൂരെത്തിയപ്പോള്‍ മാറ്റങ്ങള്‍ ഒരുപാടുണ്ട്. തൃശ്ശൂരില്‍ വൃദ്ധരുടെ ആത്മഹത്യതോത് വര്‍ദ്ധിക്കുന്നു. ആശുപത്രികളില്‍ മരിക്കുന്നവരാകട്ടെ ഏറെപ്പേരും വിഷബാധയേറ്റവരും. കോഴിക്കോട് ഇത്തരം സംഭവങ്ങളുടെ തോത് കുറവാണ്. മദ്യപാനം ജീവിതത്തിലെ ആഘോഷങ്ങളായി കാണുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഏറെ കാരണമാകുന്നു. കോഴിക്കോട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഏറെ കാരണമാകുന്നു. വാഹനാപകടങ്ങളും കൂടിയിരിക്കുന്നു. എന്നാല്‍ കോഴിക്കോട് പൊലീസ് വിഭാഗം വളരെ കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. സംരക്ഷണം വളരെ ആഴത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നതും കോഴിക്കോടാണ്. മുറിയിരുന്ന് ടേബിളില്‍ എത്തുന്ന എത്തുന്ന ഡെഡ് ബോഡി നോക്കുന്നവരാണ് തൃശ്ശൂരെ ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും. പുറത്ത് പോയി മരണം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തുന്നവരല്ല. അങ്ങനെ വരുമ്പോള്‍ പിഴവുകള്‍ സംഭവിക്കാം. പൊലീസിന് കേസന്വേഷണത്തിനുതകുന്ന തെളിവുകള്‍ ഇതില്‍ നിന്ന് ലഭിക്കാതെ വരും. ജനപ്രതിനിധികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ ഇത്തരം കാര്യങ്ങളിലിടപെടണം. സ്‌ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പൊതുജനങ്ങള്‍ ഇടപെടും എന്ന് മനസിലാക്കിത്തന്നു സൗമ്യയുടെ കാര്യത്തില്‍. ഇനിയങ്ങോട്ട് കേരളത്തിലെ ജനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ പിന്നോട്ടുപോകില്ല. ചെറുതുരുത്തിക്കാര്‍ അത് പ്രവര്‍ത്തിച്ചു കാണിച്ചു തന്നു. വരും വര്‍ഷങ്ങളില്‍ തൃശ്ശൂരില്‍ ഇത്തരം കാര്യങ്ങളിലൊക്കെ മാറ്റം വരണം. മാറ്റം വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. പ്ര്‌തീക്ഷയെക്കാള്‍ എന്റെ ആഗ്രഹം അതുതന്നെയാണ്.
ജീനാപോള്‍ -മാധ്യമപ്രവര്‍ത്തക(കായികം) ദേശീയ ഗയിംസ് കേരളത്തില്‍ വരണം
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സാണ് കായിക മേഖലയിലെ ഏറ്റവും വലിയ പ്രതീക്ഷ. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടേതായ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുമെന്നല്ലാതെ വലിയ നേട്ടം ഉണ്ടാകാന്‍ സാധ്യതയില്ല. ബാറ്റ്‌മിന്റണില്‍ ജ്വാലഗുട്ട-അശ്വിനി സഖ്യമാണ് പ്രതീക്ഷയ്‌ക്ക് വക നല്‍കുന്നത്. എന്തെങ്കിലും അത്ഭുതം സംഭവിച്ചാല്‍ വനിതാ ബോക്‌സിങ്ങില്‍ മേരി കോം ചെറിയ പ്രതീക്ഷ തരുന്ന താരമാണ്. മയൂഖ, പ്രജുഷ, കൊനേരുഹംബി, ടിന്റു ലൂക്ക എന്നിവര്‍ തങ്ങളുടെ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്ന് പ്രതീക്ഷിക്കാം. ഈ വര്‍ഷമെങ്കിലും ദേശീയ ഗയിംസ് കേരളത്തില്‍ നടക്കണമെന്നാണ് ആഗ്രഹം. ദേശീയ ഗയിംസില്‍ 2011ല്‍ കേരളത്തിന് താഴ്‌ചയാണുണ്ടായിട്ടുള്ളത്. ഹരിയാന ഏറെ മുന്നോട്ടുപോവുകയും ചെയ്‌തു. തിരികെ ആ സ്ഥാനം പിടിക്കണം എന്നാണ് ആഗ്രഹം.
വ്യക്തിപരമായി പറഞ്ഞാല്‍ കായികവാര്‍ത്തകള്‍ ഇപ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് ഡെസ്‌ക് കേന്ദ്രീകരിച്ചാണ്. റിപ്പോര്‍ട്ടിങ്ങിലേയ്‌ക്ക് ഇറങ്ങിചെയ്യണം എന്നാണ് ആഗ്രഹം. അതിനുള്ള ശ്രമങ്ങള്‍ ആലോചിച്ചുവരുന്നു. പലപ്പോഴും കേരളത്തിലെ കായികരംഗങ്ങളില്‍ കേള്‍ക്കുന്ന പേരുകള്‍ പിന്നീട് കേള്‍ക്കുന്നില്ല. അതിനൊരു ഉദാഹരണമാണ് ഇന്ദുലേഖ എന്ന പെണ്‍കുട്ടി. ബാറ്റ്‌മിന്റണ്‍ മാത്രമാണ് ക്യാംപസുകളില്‍ ഇത്തിരിയെങ്കിലും പിടിച്ചു നില്‍ക്കുന്നത്. ഇതിനൊക്കെ വരും വര്‍ഷങ്ങളില്‍ മാറ്റം വരണമെന്നാണ് ആഗ്രഹം.
രാജലക്ഷ്‌മി-പ്രമുഖരുടെ കൂടെ പാടണം
2010ല്‍ ആണ് എനിക്ക് ഒരുപാട് പാട്ടുകള്‍ ലഭിക്കുന്നത്. 2011ല്‍ അതിന്റെ ഫലം കിട്ടി. ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി എന്നതു തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്നുവെച്ച് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല കെട്ടോ. അതുകൊണ്ട് തന്നെ പോയവര്‍ഷം നല്ല വേദികള്‍ കിട്ടി. അതിന്റെ ത്രില്‍ പരമാവധി ആസ്വദിക്കുകയാണിപ്പോള്‍. ഇത്രയധികം സന്തോഷം തന്ന വര്‍ഷം തീരുന്നതില്‍ സത്യം പറഞ്ഞാല്‍ സങ്കടം ഉണ്ട്. 2012ല്‍ കൂടുതല്‍ അവസരം കിട്ടണമെന്നതാണ് ആഗ്രഹം. കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. ജയമാണെങ്കിലും പരാജയമാണെങ്കിലും ഏറ്റു വാങ്ങിയേ മതിയാകൂ. വിദ്യാസാഗര്‍ സാര്‍, ഇളയരാജ സാര്‍...തുടങ്ങിയ മുതിര്‍ന്ന ആളുകളുടെ കൂടെ പാടാന്‍ ആഗ്രഹമുണ്ട്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ അടുത്ത് കോഴിക്കോട് നടന്ന സംസ്ഥാനഅവാര്‍ഡ് ദാനചടങ്ങില്‍ ഹരിഹരന്‍ സാറിന്റെ കൂടെ പാടാന്‍ കഴിഞ്ഞത്. അത്തരം ഭാഗ്യങ്ങള്‍ 2012ലും ഉണ്ടാകണമെന്നാണ് ആഗ്രഹം.
ലീലാമേനോന്‍- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക
വനിതാ മാധ്യമപ്രവര്‍ത്തകരുടെ കാഴ്‌ചപ്പാടുകള്‍ മാറണം
പ്‌ത്രപ്രവര്‍ത്തനം ഒരു സാമൂഹ്യസേവനമായി കാണേണ്ടതാണ്. ടെലിവിഷന്റെ ഗ്ലാമര്‍ലോകമാണ് മാധ്യമരംഗത്തേയ്‌ക്കു കടന്നുവരുന്ന ഇന്നത്തെ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത്. വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ്, അന്വേഷണത്വരത, വായനയുടെ പരപ്പ് എന്നിവ ഇന്നത്തെ പെണ്‍കുട്ടികളില്‍ കാണുന്നില്ല. വെറും ഒരു തൊഴില്‍ എന്ന രീതിയിലാണ് ഇന്ന് മാധ്യമപ്രവര്‍ത്തനത്തെ ഇവര്‍ കാണുന്നത്. അതേസമയം കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ മേഖലയിലേയ്‌ക്ക് കടന്നു വരുന്നുണ്ട് എന്നത് സന്തോം തരുന്ന കാര്യം തന്നെയാണ്. വരും വര്‍ഷങ്ങളില്‍ സ്‌ത്രീകള്‍ കൂടുതല്‍ ഗൗരവത്തോടെ ഈ മേഖലയിലേയ്‌ക്ക് കടന്നുവരണം എന്നുതന്നെയാണ് ആഗ്രഹം. അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ സ്‌ത്രീ പങ്കാളിത്തം ഉണ്ടാവണം. വ്യക്തിഗമായി പറഞ്ഞാല്‍ കൂടുതല്‍ ആഗ്രഹങ്ങളൊന്നും ഇല്ല. മനസ് എത്തുന്നിടത്ത് ശരീരം എത്താത്ത അവസ്ഥയാണ്. മനുഷ്യ നന്മയ്‌ക്കുതകുന്ന ലേഖനങ്ങള്‍ എഴുതണം.
കെ.എ.ബീന
ലോക നന്മയാണ് പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കാനുള്ളത്. ആത്മീയമായി പറഞ്ഞാല്‍ 2012 നന്മയുള്ള വര്‍ഷമാണെന്നാണ് പറയപ്പെടുന്നത്. അതേസമയം ലോകം അവാസാനിക്കുന്നതും ഈ വര്‍ഷമാണെന്നും പറയുന്നു. അത്തരത്തിലൊരു സിനിമയും നമ്മള്‍ കണ്ടുകഴിഞ്ഞു. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവ് വരണം എന്നൊരു ആഗ്രഹമാണ് ഏറ്റവും കൂടുതലുള്ളത്. സൗമ്യ സംഭവം സമൂഹത്തില്‍ അത്തരത്തിലൊരു മാറ്റം വരുത്താന്‍ ഇടയായിട്ടുണ്ടെന്നാണ് വിശ്വാസം. വ്യക്തിപരമായി പറഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ എഴുതണം. ഏത് മേഖലയിലായാലും നന്മ വരണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്‌റ്റിന്‍ മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...


