2010 ഡിസം 31

വിട


ഇന്നലെ പെയ്ത മഴയോടും

കരിച്ചുകളഞ്ഞ വെയിലിനോടും

തണുത്ത എന്നെ ഇളം ചൂടില്‍

കുളിപ്പിച്ച വികാരങ്ങലോടും

കോമാളി വേഷവും ചമയങ്ങളും നല്‍കിയ

കാലത്തിനോടും

ഇഷ്ട്ടമില്ലാതെപറഞ്ഞു വിട......

മാറ്റം



പലതും അറിഞ്ഞിരുന്നില്ല
തനിയെ നടന്നു തളര്‍ന്നപ്പോള്‍

തിരികെ ഒരിക്കല്‍ ,

ഒരിക്കല്‍ മാത്രം,

സഞ്ചരിച്ചു

മടുപ്പുതോന്നി

ഇന്ന് ഏറെയും മാറ്റങ്ങളാണ് ,

മാറരുതെന്ന വാശിയെ

നിസഹയാതയോടെ

തണുത്തുറഞ്ഞ

കയ്കളാല്‍ കെട്ടിപുണര്‍ന്നു

2010 ഡിസം 20

പൊതി

ആരും കാണാതെ അറിയാതെ
പൊതിഞ്ഞു വച്ചതാണ്
ഞാന്‍ പോലും അറിയാതെ
അതും തിരിച്ചെടുത്തു
എന്താനെന്നവും ചോദ്യം
അത് പറഞ്ഞാല്‍ .......
വേണ്ട അത് ഇനി അറിയണ്ട
അറിയുന്നവര്‍ ഇന്നില്ല
ഇനി മറ്റൊരാള്‍ വേണ്ടതാനും..........

വെറുതെ

അളവില്ലാതെ ഏറെ തവണ കളിയാക്കി
ഒറ്റപ്പെടുത്തി
അവഗണിച്ചു പലതവണ
അപ്പോഴും ഞാന്‍ ഉണ്ടായിരുന്നു
ഇന്ന് ഞാനില്ല
തനിചാവുന്നതിന്റെ രൂജി
അതിന്റെ അളവ് വാക്കിനതീതം
സ്നേഹം അത് നിഷേധമാണ്
എനിക്ക് മാത്രം
നിനക്കോ നിങ്ങള്‍ക്കോ അല്ല .........

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...