ഇരുട്ട് ചിലപ്പോള്‍ അങ്ങനെയാണ് .എന്തൊക്കെയോ വിളിച്ചുപറയാന്‍ പ്രേരിപ്പിക്കും .അത് ചിലപ്പോ വിഷമം സഹിക്കാനാവാതെ അലറിക്കരയാനാവും.ചിലപ്പോ ഒരു താളത്തില്‍ കഥ പറയാനാവും .ചിലപ്പോ കാതരമായി ഒന്ന് ചിണ്‌ങ്ങനാവും..ചില ഇരുട്ട് നമ്മളെ പലതും ബോദ്യപ്പെടുത്തും. അതാവാം അവള്‍ക്കു ഇരുട്ടിനെ വല്ലാത്ത ഇഷ്ടം. ആരും കാണാതെ കരയാനും പരാതിപരയാനും ഒക്കെ ഇരുട്ടില്‍ മാത്രേ പറ്റു.
2011 ജൂൺ 30
2011 ജൂൺ 29
പറഞ്ഞു മടുത്തു ...
പറഞ്ഞു മടുത്തു ...
തെറ്റ് സംഭവിചിട്ടില്ലെന്ന് ഇനിയും എങ്ങനെ പറയാന്‍ ...എത്ര തവണ പറഞ്ഞുന്നറിയില്ല...ഒഴിഞ്ഞുമാറി അവളില്‍ നിന്ന് പോകാന്‍ കാത്ത് നിന്നതാവണം..ഒരു കാരണം .അല്ലെങ്കില്‍ ഇത്ര സ്നേഹിച്ച ഒപ്പം കൊണ്ട് നടന്നിട്ട് ഒഴിവാക്കില്ല. സ്വയം വേദനിക്കാതിരിക്കാന്‍ എന്ന് അവന്‍ പറയുന്നു . അത് ഈ തനിചാക്കലിന് പകരം ആവുമോ . ഇനി ഒരാളെ സ്നേഹിക്കാന്‍ പോലും പറ്റാതെ പേടികൊണ്ടു ഇല്ലാതാവുന്നത് അവനറിയുന്നില്ല .ആ അവസ്ഥയുടെ ഭീകരത അവന്‍ ചിനദിക്കുന്നില്ല . അതിന്റെ ആവശ്യം എനിക്കില്ലെന്ന് അവന്‍ മറുപടി പറയുമ്പോള്‍ ആ വാക്കും മരിക്കുന്നു ....എങ്ങനെ ഇല്ലാതാവുന്നു എന്നത് തിരിച്ചറിഞ്ഞു .ഒറ്റപെടുത്തി... അവഗണിച്ചു... അവന്‍ അവളെ ഇല്ലതാക്കിയിട്ടും അവള്‍ എങ്ങനെയോ കയറി .അത് ചിലപ്പോ ആരും ഇല്ലാത്തതിന്റെ വേദനയില്‍നിന്നുള്ള എനര്‍ജി ആവാം . മരിച്ച ജഡം ...അതുമാത്രമായി പരാതിയില്ലാതെ അവനെ വെറുക്കാന്‍ കഴിയാതെ നല്ലത് വരുത്തണം അവനു എന്നാ പ്രാര്‍ത്ഥനയോടെ അവള്‍ക് മാത്രം കഴിയുന്ന അവസ്ഥയില്‍ മനസിനെ വെള്ള പുതപ്പിച്ചു ഉള്ളിലെ വേദന അടക്കി , നാല് ചുവരിനുള്ളില്‍ മാത്രം ഒതുക്കി അവള്‍ നടന്നു ..കൂടിനു നിഴല്‍പോലും ഇല്ലാതെ തനിച്ചാവാന്‍ ആവില്ല തനിചാക്കരുതെന്നു കേണിട്ടും തനിച്ചു നടക്കാനായിരുന്നു അവളുടെ വിധി .....
2011 ജൂൺ 19
കോമാളി
ലോകം ചിലപ്പോള്‍ അങ്ങനെയാണ് കോമാളികളിപ്പിക്കും,
അപ്പോള്‍ നോക്കി നില്‍ക്കനല്ലാതെ മറ്റൊന്നിനും ആവില്ല ...
വിഷമം തോന്നിയാല്‍ അതില്‍ കയറി താണ്ടവം നടത്തുന്നവര്‍ .......
അവര്‍ക്കത് ഹരം .......മറ്റുപലര്കും പലതും നഷ്ടപെടുന്നത് അവര്‍ ചിന്തി ക്കില്ല ..
സ്വാര്‍ത്ഥത അത് മാത്രമാണ് ലോകം ...........ആത്മാര്‍ത്ഥത കാണിക്കുന്നാവ്ന്‍ കോമാളി .......
പൊട്ടന്‍ തെയ്യം കെട്ടിയാടുന്നവര്‍ക്ക് ദേവിയുടെ കോലം ചേരില്ല ......
2011 ജൂൺ 14
പുതിയ ചങ്ങാതി
അവളോട് എനിക്ക് പ്രണയം തോന്നുന്നെടോ .അവനതു പറഞ്ഞപ്പോ ഒന്നും മറുത്തു പറയാന്‍ അവള്‍ക്കും കഴിഞ്ഞില്ല .കാരണം അവള്‍ ആരും അല്ല എന്നത് മാത്രമല്ല, മറിച്ചു അവള്‍ ഇപ്പോള്‍ തനിച്ചാണെന്ന തിരിച്ചരിവാകാം . കടല്‍ കാറ്റ് അവളെ ഇളിച്ചു കാണിച്ചു . മനസ് പതറിയത് അവനില്‍ നിന്നും മരച്ചുപിടിക്കനായിരുന്നു അവള്‍ക്ക് തിരക്ക് .അതിനായി അവള്‍ കളവും പറഞ്ഞു .കാഴ്ചയില്ലാത്ത ഒരാളെ അവള്‍ക്കും ഇഷ്ടമാണെന്ന് .അങ്ങനെ നീയും പോകുവാലേ. അവന്റെ ആ ചോദ്യം അവളെ തൊട്ടില്ല .അവനാണു ആദ്യം പോയത് .തനിച്ചാവുന്നതിന്റെ പിടച്ചില്‍ എത്ര പറഞ്ഞാലും ആര്‍ക്കും അറിയില്ല. കറിവേപ്പില കളയനുല്ലതാണ് .രുചിക്ക് വേണ്ടി മാത്രം . ആവശ്യം കഴിഞ്ഞാല്‍ അതാരും കൊണ്ടുനടക്കാറില്ല .പോലയാടി മോളെ നീ കരഞ്ഞു കാര്യം സാധിക്കാമെന്ന് വിചാ രിക്കണ്ടാന്നു മുന്‍പ് കുട്ടന്‍ പറഞ്ഞത് ഓര്‍മയില്‍ വന്നു .അതും തിരമാലകള്‍ ഓര്‍മിപ്പിച്ചു അവളെ .പിന്നെ പൊട്ടിച്ചിരിച്ചു .അവനെ ചിരിപ്പിക്കാനും മറന്നില്ല അവള്‍ .എല്ലാവര്ക്കും ചിരിക്കുന്നവരേം ചിരിപ്പിക്കുന്നവരേം ആവശ്യം .കാലത്തിനൊപ്പം അവളും മാറാന്‍ പഠിച്ചു .കുട്ടന്‍ പണ്ട് പഠിപ്പിച്ച വാക്ക് അവള്‍ ആരും കേള്‍ക്കാതെ മനസ്സില്‍ പറഞ്ഞു .നല്ലെന്നേ.....
2011 ജൂൺ 13
പറഞ്ഞു തീരാതെ
ഇനിയും നിനക്കെന്താണ് പറയാന്‍ ബാക്കി ,അവന്‍ തെല്ലു ഇഷ്ട്ടക്കേടോടെ ചോദിച്ചു . ആ വാക്കുകളിലെ അനിഷ്ട്ടം അവളുടെ പറയാനിരുന്ന വാക്കുകളെ തല്ലി പഴുപിച്ചു . ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു അവള്‍ . തനിച്ചായെന്നു ഇനി ആരും പറഞ്ഞു കൊടുക്കണ്ട .സ്വന്തം വയറില്‍ നിന്നും ഗര്‍ഭ പാത്രം താഴെ വീണപോലെ . തോന്നലല്ല .ചിതറിവീണ ആ സാധനത്തെ വാരിയെടുത്ത് അലറി . തൊണ്ടക്കുഴിയില്‍ അവന്‍ അമര്‍ത്തിപിടിച്ചു. കരയരുത് നീ .അവന്റെ ആക്രോശം അവളെ ബോധം കെടുത്തി ....കാലം ഒരുപടായില്ല.ഒരു മണിക്കൂര്‍ മാത്രം കഴിഞ്ഞപ്പോള്‍ അവള്‍കണ്ണ് തുറന്നു . അവന്‍ ബീജവുമായി ഓടിപ്പോയി .അവള്‍ക്കുള്ളില്‍ വളര്‍ന്നു വലുതായ ബീജം .അവനതിനെ മറ്റൊരാള്‍ക്ക് വിലപേശി വിറ്റു. അവന്‍ ചിരിച്ചു. അവള്‍ ഒന്നിനും ആവാതെ പിടഞ്ഞു .ശ്വാസം പോലും എടുക്കാന്‍ പറ്റാതെ ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...