ഫോട്ടോജേര്‍ണലിസ്റ്റുകളുടെ
ഉത്തരവാദിത്വങ്ങള്‍
അടിസ്ഥാനപരമായി പറഞ്ഞാല്‍ ഫോട്ടോജേര്‍ണലിസ്റ്റുകളുടെ കടമ എന്നു പറയുന്നത് അവരുടെ ആശയം ചിത്രങ്ങള്‍ വഴി മറ്റുള്ളവര്‍ക്ക് കൈമാറുക എന്നതാണ്.
l അതു കൂടാതെ മറ്റ് ചില ഉത്തരവാദിത്വങ്ങള്‍ കൂടിയുണ്ട്.
l എന്താണ് താന്‍് എടുക്കാന്‍ പോകുന്ന ചിത്രമെന്ന് കൃത്യമായ ഒരു അവബോധം ഉണ്ടാവണം.
l അറിവില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ പാടില്ല.
l എന്തുകൊണ്ട് വിനിമയം നടത്തുന്നു എന്നറിയുക.
l വിനിമയം ചെയ്യാന്‍ പോകുന്ന വിഷയത്തിന്റെ ആവശ്യകത എന്താണെന്ന് മനസിലാക്കുക.
l ആവശ്യകത ലളിതമായിരിക്കണം. വികാരങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന തരത്തിലുള്ളതും ആയിരിക്കും.
l ആരോടാണ് ആശയ വിനിമയം നടത്തുന്നതെന്ന് അറിഞ്ഞിരിക്കുക.
ഫോട്ടോജേര്‍ണലിസം വന്ന വഴികള്‍
ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തത്തിന്റെ പിന്നില്‍ ഒരു നീണ്ട നിരതന്നെയുണ്ട്. ചില പ്രത്യേക രാസവസ്തുക്കളുടെ സഹായത്തോടുകൂടി പ്രകാശത്തെ ഒരു പരന്ന പ്രതലത്തില്‍ പതിപ്പിക്കാന്‍ കഴിഞ്ഞത് ഫോട്ടോഗ്രാഫിയുടെ കണ്ടുപിടുത്തത്തിന് നിദാനമായി. 1837ല്‍ ലൂയി ഡ്വാഗ്വേറിന്റേതായിരുന്നു ഈ കണ്ടുപിടുത്തം. 1650കളോടെ വെറ്റ് പ്ലേറ്റ് സംവിധാനം വന്നു. അതോടുകൂടി ഫോട്ടോഗ്രാഫിയില്‍ വീണ്ടും മാറ്റങ്ങള്‍ വന്നു തുടങ്ങി. ആദ്യകാലത്ത് ഫോട്ടോ എടുക്കാന്‍ വലിയ പെട്ടിപോലെയുള്ള വലിയ ക്യാമറ ഉപയോഗിച്ചിരുന്നു. ഇതിനെ ക്യാമറ എന്നു തന്നെ പറയാന്‍ പറ്റില്ല. ഇന്നു നമ്മള്‍ കാണുന്ന ക്യാറയുടെ മുതുമുത്തച്ഛന്‍.
ഫോട്ടോഗ്രാഫി ഉണ്ടാകുന്നതിന് മുമ്പ് പത്രങ്ങളും മറ്റും നടന്ന സംഭവത്തെ വിവരിക്കുന്നത് വായനക്കാരന് കാണാന്‍ കഴിയുന്ന തരത്തിലായിരുന്നു. അതായത് റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ നടന്ന സംഭവം വായനക്കാരനിലേയ്ക്ക് എത്തുന്ന തരത്തില്‍. ചിത്രം വാക്കുകളില്‍ വിവരിക്കുകയായിരുന്നു പണ്ട് കാലങ്ങളില്‍. എന്നാല്‍ ഫോട്ടോഗ്രാഫി വന്നതോടുകൂടി ഈ പഴഞ്ചന്‍ സമ്പ്രദായം ഇല്ലാതായി.
ഫോട്ടോജേര്‍ണലിസം എന്ന പദം
ഫോട്ടോജേര്‍ണലിസം എന്ന പദം ആദ്യമായി ഉപയോഗത്തില്‍ കൊണ്ടുവന്നത് MUSJ (Missori University School of Journalism)-ലെ പ്രൊഫസര്‍ ക്ലിഫ് എഡം (Clif Edom) ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇരുപത്തിയൊന്‍പത് വര്‍ഷം അധ്യാപക വൃത്തിയില്‍ തുടര്‍ന്ന അദ്ദേഹം 1946-ല്‍ ഫോട്ടോജേര്‍ണലിസത്തില്‍ ഒരു ശില്‍പ്പശാലയും സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ മറ്റൊരു അവകാശികൂടിയുണ്ടെന്നാണ് പറയപ്പെടുന്നത്. ജേര്‍ണലിസം വകുപ്പ് മേധാവി ഫ്രാങ്ക് എല്‍ മോട്ട് ആണ് ഈ പദം സംഭാവന ചെയ്തതെന്ന അവകാശവും നിലനില്‍ക്കുന്നു.
ആദ്യകാലഘട്ടത്തില്‍ ഒരു ഫോട്ടോ അച്ചടിച്ചു വരുക എന്നത് ധാരാളം സമയവും സാമ്പത്തികവും നിറഞ്ഞതായിരുന്നു. അതുകൊണ്ടു തന്നെ മിക്ക ആനുകാലിക പ്രസിദ്ധീകരണങ്ങളും പുറംചട്ടയില്‍ മാത്രം ഉപയോഗിച്ചു വന്നു. പിന്നീട് വാര്‍ത്തകളായാലും ഫീച്ചറുകളായാലും എഴുതുന്ന രീതി തന്നെ മാറി. സാവധാനം പ്രകൃതിയുടെ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി. അവയ്ക്ക് കൂടുതല്‍ പ്രാധാന്യവും വന്നു തുടങ്ങി. ഫോട്ടോഗ്രാഫര്‍മാരെ ആദ്യമായി പത്രത്തില്‍ ജോലിയ്ക്കായി കൊണ്ടുവന്നത് ഹേര്‍സ്റ്റും പുലിസ്റ്ററും ആണ്.
1880-ല്‍ വെറ്റ് പ്ലേറ്റ് പ്രക്രിയ പരിത്യജിക്കപ്പെട്ടു. പകരം ഡ്രൈ പ്ലേറ്റ് പ്രക്രിയ നിലവില്‍ വന്നു. ഇതോടുകൂടി ഒരു ദിവസം തന്നെ ധാരാളം ചിത്രങ്ങഅള്‍ എടുക്കാന്‍ കഴിഞ്ഞു. റോള്‍ ഫിലിം മറ്റൊരു വഴിത്തിരിവായത്. 1885 ല്‍ നടന്ന ഈ കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാവ് ഈസ്റ്റ്‌മെന്‍ ആയിരുന്നു. കോഡക് കമ്പനിത്തലപവനായിരുന്ന അദ്ദോഹം സുതാര്യ ഫക്‌സിബിള്‍ ഫിലിം ഉപയോഗിച്ചു തുടങ്ങിയപ്പോള്‍ ഛായാഗ്രാഹണം ജേര്‍ണലിസ മണ്ഡലത്തില്‍ സ്ഥിര പ്രതിഷ്ഠ നേടി. ഔപചാരിക വിദ്യാഭ്യാസമൊന്നും കൂടാതെ തന്നെ അന്നുവരെ വളരെ വ്യയഹേതുകമായ വിനോദമെന്ന് മുദ്രകുത്തപ്പെട്ടിരുന്ന ഛായാഗ്രഹണം താരതമ്യേന ചിലവു കുറഞ്ഞതും ജനപ്രീതി നേടിയതുമായ വിനോദമാക്കി മാറ്റുകയാണ് ഈസ്റ്റ്‌മെന്‍ നല്‍കിയ സംഭാവന. 1892ല്‍ അദ്ദേഹം വന്‍തോതില്‍ ഫോട്ടോസാമഗ്രികള്‍ (ക്യാമറ, ഫിലിം, ഫ്‌ളക്‌സിബിള്‍ സുതാര്യ ഫിലിം തുടങ്ങി) പലതും നിര്‍മിക്കാനായി ഒരു കമ്പനി ന്യൂയോര്‍ക്ക് സംസ്ഥാനത്ത് റോച്ചസ്റ്റര്‍ പട്ടണത്തില്‍ തുടങ്ങി.ഇത് ഫോട്ടോഗ്രാഫിയുടെ മുഖഛായ തന്നെ മാറ്റി.മാത്രമല്ല ഈ സന്നഹമെല്ലാം ചരിത്രപ്രാധാന്യമര്‍ഹിക്കുന്നതും കൂടിയാണ്.കാരണം ഫ്‌ളെക്‌സിബള്‍ റോള്‍ ഫിലിമില്‍ നിന്നും അതിന്റെ ക്യാമറയില്‍ നിന്നുമാണ് അടുത്ത് മൂന്നാലു ദശകങ്ങള്‍ക്കുള്ളില്‍ സിനിമ എന്ന മാധ്യമം രൂപം കൊണ്ടത്. ഈസ്റ്റ്‌മെന്‍ വലിയ ദാനശീലനായിരുന്നു. മരിക്കുന്നതിനു മുമ്പ് പല പദ്ധതികള്‍ക്കായി അദ്ദേഹം ഏഴരക്കോടി ഡോളര്‍ ദാനം ചെയ്തു. രണ്ടും കോടിയോളം എം. ഐ. റ്റി ക്കും നാല്‍പ്പതു ലക്ഷം ഈസ്റ്റ് മെന്‍ സ്‌ക്കൂള്‍ ഓഫ് മ്യൂസിക്കിനും നാല്‍പ്പത് ലക്ഷം റോച്ചസ്റ്റര്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ കോളേജിനും നല്‍കി. ക്യാമറയുടെ വലുപ്പം കുറയ്ക്കാന്‍ സഹായിച്ചത് ഈസ്റ്റ്‌മെന്റെ റോള്‍ ഫിലിമാണ്. ചെറിയ ക്യാമറയുമായി അനായാസമായി പത്രപ്രവര്‍ത്തകര്‍ക്കും ഛായാഗ്രഹകര്‍ക്കും എവിടെയും കടന്നു ചെല്ലാന്‍ കഴിഞ്ഞതും ഈസ്റ്റ്‌മെന്റെ അനുഗ്രഹം കൊണ്ടാണെന്നും പറയാം! ഇത് ഫോട്ടോഗ്രാഫിയുടെയും ഫോട്ടോജേര്‍ണലിസത്തിന്റെയും വളര്‍ച്ചയില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു.
പീന്നീടിങ്ങോട്ട് പല പുരോഗമനങ്ങളും ഉണ്ടായി. അങ്ങനെ ചെറിയ കാല്‍വെയ്‌പ്പോടെ ആദിമ മനുഷ്യന്റെ സൃഷ്ടി വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടേയിരുന്നു. 1912 ല്‍ സ്പീഡ് ഗ്രാഫിക്ക് പ്രസ് ക്യാമറ ഉണ്ടായി. അടുത്ത പല ദശകങ്ങള്‍ക്കുള്ളില്‍ ഈ ക്യാമറയാണ് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ ഏറെ ഉപയോഗിച്ചിരുന്നത്. 1920 നു ശേഷം അതിലും ചെറിയ ക്യാമറ ഉപയോഗത്തില്‍ വന്നു. ജര്‍മന്‍കാരനായ ഏര്‍ണസ്റ്റ് ലൈറ്റസ് 35 എം.എം. ലൈക്കാ ക്യാമറ കണ്ടുപിടിച്ചു അതിനുശേഷം അധികം താമസിയാതെ റോളി ഫ്‌ളക്‌സ് ക്യാമറ രംഗത്തുവന്നു. ഇന്ന് ഈ രണ്ടുക്യാമറകള്‍ക്കും പ്രചാരം ഏറെയാണ്.
ചെറിയ ക്യാമറകള്‍ രംഗത്ത് വരുന്നതിന് മുന്‍പ് വലിയ ഭാരമുള്ള ക്യാമറയും പ്ലേറ്റും മറ്റും ചുമന്നുകൊണ്ട് നടന്നിരുന്നു. ഒരോ പ്രാവശ്യവും പ്ലേറ്റ് ലോഡ് ചെയ്യണം. ഇന്നാകട്ടെ ഒറ്റയിരിപ്പിന് 36 ചിത്രങ്ങള്‍ എടുത്ത് തീര്‍ക്കാം. മാത്രമല്ല ഫ്‌ളാഷെടുക്കാതെ അനൗപചാരിക സാഹചര്യത്തില്‍ ഏതു സമയത്തും - പകലിലും ഇരുട്ടിലും രഹസ്യമായും പരസ്യമായും പടം പിടിക്കാം. ഇത് ഫോട്ടോജേര്‍ണലിസത്തെ ഏറെ സഹായിച്ചു.
ഇന്ന് പത്രപ്രവത്തകര്‍ക്കും പത്രഫോട്ടോഗ്രാഫര്‍മാര്‍ക്കും അനായാസമായി ഏതു സംഭവസ്ഥലത്തും ക്യാമറ കൂടെക്കൊണ്ടുപോകാന്‍ കഴിയും. സംഭവങ്ങള്‍, സ്ഥലങ്ങള്‍, വ്യക്തികള്‍, പ്രക്രിയകള്‍, വളര്‍ച്ച എന്നിവ അപ്പാടെ ക്യാമറയിലേക്ക് പകര്‍ത്താനും അവിടുന്ന് പത്രത്താളുകളിലേയ്ക്ക് എത്തിക്കാനുമുള്ള സാങ്കേതിക സാഹചര്യം വികസിച്ചതോടെ ഫോട്ടോജേര്‍ണലിസം പത്രപ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമായി മാറി.
ഇന്ന് ജാപ്പനീസ് ക്യാമറകള്‍ക്കാണ് പ്രിയം. കോണിക്ക, യാഷിക്ക്, ക്യാനണ്‍ മുതലായവ. മിനോള്‍ട്ടയാണ് മറ്റൊരു പ്രശസ്ത ബ്രാന്റ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ഫോട്ടോജേര്‍ണലിസം പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറി. ഫോട്ടോഗ്രാഫിയിലൂടെ ഒരു യുദ്ധം ആദ്യമായി റിക്കോര്‍ഡ് ചെയ്തത് ക്രിമിയന്‍ യുദ്ധ ചിത്രങ്ങളെടുത്ത റോജര്‍ ഫെന്റണ്‍ എന്ന ബ്രിട്ടീഷുകാരനാണ്. 1885 ലായിരുന്നു ഈ സംഭവം.
ഫോട്ടോജേര്‍ണലിസത്തിന്റെ സുവര്‍ണകാലഘട്ടം എന്നു പറയുന്നത് 1930 മുതല്‍ 1950 വരെയാണ്.ഫോട്ടോജേര്‍ണലിസത്തിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മറക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് റോബര്‍ട്ട് കാപ്പ. അന്നത്തെ ഫോട്ടോജോര്‍ണലിസത്തിന്റെ വളര്‍ച്ചക്ക് ഏറെ നിദാനമായിട്ടുള്ളത് അദ്ദേഹത്തിന്റെ സംഭാവനയാണെന്ന് നിസംശയം പറയാം. യൂറോപ്പിലെ രണ്ട് പ്രശസ്ത ഫോട്ടോജേര്‍ണലിസ്റ്റുകള്‍ ആയിരുന്നു സ്റ്റെഫാന്‍ ലോറന്റും ആല്‍ഫ്രഡ് ഐന്‍സ്റ്റഡും. അവര്‍ യൂറോപ്പിലെ സചിത്ര മാഗസിനുകള്‍ക്കും പത്രങ്ങള്‍ക്കും മാത്രമല്ല അമേരിക്കയിലെ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനും ലൈഫ് മാഗസിനും വേണ്ടി പ്രവര്‍ത്തിച്ചു. പിക്ചര്‍ പോസ്റ്റ്-ലണ്ടന്‍, പാരിസ് മാച്ച്-പാരിസ്, സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്-യു എസ് എ തുടങ്ങിയ മാഗസിനുകളും ദ ഡെയ്‌ലി മിറര്‍ -ലണ്ടന്‍, ദ ഡെയ്‌ലി ഗ്രാഫിക്- ന്യൂയോര്‍ക്ക്, തുടങ്ങിയ പത്രങ്ങളും അവരുടെ ഫോട്ടോകള്‍ ധാരാളമായി ഉപയോഗിച്ചു തുടങ്ങി.
1935 മുതല്‍ 1942 വരെ ലോകത്ത് കടുത്ത സാമ്പത്തിക മാന്ദ്യം നിലനിന്നിരുന്നു. ആ സമയത്ത് അതിനെ അതിജീവിക്കുന്നതിനായി അന്നത്തെ യു. എസ് പ്രസിഡന്റ് ഫ്രാങ്കഌന്‍ റൂസ്‌വെല്‍ററ് 'ന്യൂ ഡീല്‍' എന്നെരു പദ്ധതി കൊണ്ടുവന്നു. ആ സമയത്ത് ഈ പദ്ധതിയെ ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഫോട്ടോഗ്രാഫിക് ഏജന്‍സിയുടെ തലവനായ റോയി സ്‌ട്രൈക്കര്‍ നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചു. ഇത്തരം ഡോക്യുമെന്ററി നിര്‍മാണം ഫോട്ടോജേര്‍ണലിസത്തിന്റെ വളര്‍ച്ചക്ക് ഏറെ സഹായിച്ചു.
ഇതിനിടയില്‍ എറിക് ശാലോമോന്‍ എന്ന ജര്‍മന്‍ വക്കീലിനെ മറക്കാനാവില്ല. അതിനു കാരണം ഫോട്ടോജേര്‍ണലിസ്റ്റെന്ന് സ്വയം വിശേഷിപ്പിച്ച ആദ്യ ആദ്യ വ്യക്തിത്വത്തിന് ഉടമയാണെന്നതാണ്. ഗതിവേഗം കൂടിയ ലെന്‍സ് ഘടിപ്പിച്ച ചെറിയ ക്യാമറ ഉപയോഗിച്ച് യൂറോപ്പിലെ പ്രഭുക്കന്‍മാരുടെ അനൗപചാരികവും രഹസ്യസ്വഭാവമുള്ളതുമായ ചിത്രങ്ങളെടുക്കുന്നതില്‍ ശാലോമോന്‍ വിദഗ്ദനായിരുന്നു. ഈ പതിവ് തുടങ്ങിയത് 1928 ലാണ്. ഏതാണ്ട് 70 വര്‍ഷം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാല്‍ 1997 ആഗസ്റ്റ് 30-ാം തിയതി രാത്രി കുറച്ച് ഫ്രഞ്ച് ജേര്‍ണലസ്റ്റുകള്‍ ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെയും അവരുടെ കാമുകന്‍ ദോദി അല്‍ഫയേഡിനേയും പിന്തുടര്‍ന്നു. ആ ഫോട്ടോ അസൈന്‍മെന്റ് വന്‍ ദുരന്തത്തില്‍ കലാശിച്ചു. എറിക് ശാലോമോനെ 'പാപ്പരാസിയുടെ മുന്‍ഗാമി 'എന്നു പറയാവുന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഫോട്ടോജേര്‍ണലിസത്തിന്റെ വിപണനവും പ്രചാരവും വര്‍ദ്ധിച്ചു. യഥാര്‍ത്ഥത്തില്‍ ഈ യുദ്ധം പുതിയതും ചെറുതുമായ ക്യാമറകള്‍ രംഗത്ത് കൊണ്ടു വരാന്‍ ഉത്തേജിപ്പിച്ചു എന്നു തന്നെ പറയാവുന്നതാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനു ശേഷം റോബര്‍ട്ട് കാപ്പ(Robert Cappa), ഹെന്റി കാര്‍ട്ടിയര്‍ (Henri Cartier), ജോര്‍ജ് റോഡ്ജര്‍ (George Rodger) ഡേവിഡ് സെയ്മര്‍ (David Saymer) എന്നിവര്‍ മാഗ്നം ഫോട്ടോസ് എന്ന ഫോട്ടോഗ്രാഫിക് ഏജന്‍സിക്ക് രൂപം കൊടുത്തു. ജേര്‍ണലിസത്തെക്കുറിച്ച് പറയുമ്പോള്‍ ഈ ഏജന്‍സിക്ക് വളരെയധികം പ്രാധാന്യമുണ്ട്. യുദ്ധത്തിനു ശേഷം അവിടെ എന്തു സംഭവിക്കുന്നു എന്ന് ജനങ്ങളിജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു ഈ ഏജന്‍സിയുടെ ഉദ്ദേശം. ഏകദേശം 1970 മുതല്‍ 11980 വരെയുള്ള കാലഘട്ടങ്ങളില്‍ ഫോട്ടോജേര്‍ണലിസവും ഡോക്യുമെന്ററി ഫോട്ടോഗ്രാഫിയും വളരെയധികം വികസിച്ചു. കളര്‍ഫോട്ടോഗ്രാഫി വന്‍തോതില്‍ വികസിച്ചതില്‍ ഈസ്റ്റ് മെന്‍ കോഡാക്കിന്റെ സംഭാവന വലുതാണ്. ഇതേ വര്‍ഷം തന്നെയാണ് അമേരിക്കന്‍ ടെക്‌നി കളര്‍ സിനിമയുടെ ജനനവും. കളര്‍ ഫിലിമിന്റെ വരവ് സിനിമ വ്യവസായത്തെയും വഴിത്തിരിവിലെത്തിച്ചു എന്നതിന്റെ ഉദാഹരണമാണ് ഈ സിനിമ.
പത്രഫോട്ടോകള്‍
ആശയ വിനിമയ വീക്ഷണകോണില്‍ നിന്നു നോക്കുമ്പോള്‍ നല്ല ചിത്രങ്ങളെടുത്താല്‍ മാത്രം പോരാ ആ ചിത്രങ്ങള്‍ പത്രങ്ങളും മറ്റ് മാധ്യമങ്ങളും വഴി പൊതു ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കണം. ഇതിനുള്ള സാങ്കേതിക വിദ്യ വളര്‍ത്തിയെടുത്തത് അമേരിക്കയിലെ കൊര്‍ണേല്‍ സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന ഫ്രെഡ്രിക് ഐവ്‌സ് ആണ്. അദ്ദേഹം 1879 ജൂണില്‍ ഒരു ഹാഫ്‌ടോണ്‍ എന്‍ഗ്രേവിങ്ങ് സമ്പ്രദായം കണ്ടുപിടിച്ചു. അടുത്ത വര്‍ഷം 1880 സ്റ്റീഫന്‍ ഹോര്‍ഗന്‍ ന്യൂയോര്‍ക്കില്‍ ഡെയ്‌ലി ഗ്രാഫിക് എന്ന പത്രത്തില്‍ ഉള്ളടക്കം ചെയ്തിരിന്നു. 1897ല്‍ ന്യൂയോര്‍ക്ക് ട്രിബ്യൂണല്‍ പത്രം സാധാരണ പേജുകളിലായി ഹാഫ് ടോണ്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങി.
ഒറ്റച്ചിത്രങ്ങള്‍ വന്നവഴി പ്രധാനവാര്‍ത്തകള്‍ ചിത്രീകരിക്കുകയാണ് ആദ്യം ചെയ്തു പോന്നത്. അനേകം ചിത്രങ്ങള്‍ പ്രത്യേക മാതൃകയില്‍ അടുക്കിവച്ച് ആ ചിത്രങ്ങളിലൂടെ കഥ പറയുന്ന രീതിയും ഒരേ വാര്‍ത്തയില്‍ തന്നെ പല ചിത്രങ്ങള്‍ ഉപയോഗിക്കുന്ന രീതിയും ഒന്നാം ലോകമഹായുദ്ധകാലത്താണുണ്ടായത്.
പിക്ചര്‍ ടാബ്ലോയ്ഡ് എന്ന പത്രശക്തി ആദ്യമായി ഉണ്ടായത് അമേരിക്കയിലാണ്. ടാബ്ലോയ്ഡ് സാധാരണ പത്രത്തിന്റെ മൂന്നിലൊന്ന് വലുപ്പം മാത്രമുള്ള പത്രമാണ്. ഒരു കാലത്ത് മുംബൈയില്‍ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ബ്ലിറ്റ്‌സ,് കറന്റ് വിഡ് ഡേയ് മുതലായവ ടാബ്ലോയ്ഡ് സൈസിലാണ്. ആകൃതി മാത്രമല്ല അവരുടെ സവിശേഷത. ഒന്നാം പേജില്‍ പേരിന്റെ തൊട്ടുകീഴില്‍ തുടങ്ങി പേജിന്റെ അടിവരെ എത്തുന്ന ഒരൊറ്റ ചിത്രവും കാണും. ആ ചിത്രത്തിനു തീരെ ചെറിയ അടിക്കുറിപ്പ്. ചിത്രം തന്നെ കഥ പറയുന്ന രീതി. സംഭ്രമജനകമോ ലൈംഗിക ജിജ്ഞാസ ഉണര്‍ത്തുന്നതോ ആയ എന്തെങ്കിലും ചിത്രം ആയിരിക്കും സാധാരണ. അല്ലെങ്കില്‍ അസാധാരണമായ എന്തെങ്കിലുമായിരിക്കും ഒന്നാം പേജില്‍. അത് ചിലപ്പോള്‍ വ്യക്തികളുടേതാവാം ഏതെങ്കിലും സംഭവത്തിന്റേതാകാം.ഫിലഡെല്‍ഫിയ ഡെയ്‌ലിന്യൂസ് എന്ന ടാബ്ലോയ്ഡിന്റെ ഒന്നാം പേജില്‍ വിയറ്റ്‌നാം പട്ടാളക്കാരന്‍ തലയും തൂക്കിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം. വിയറ്റ് കോംഗ് ഭടന്‍മാരുടെ തലകളാണ് ദക്ഷിണ വിയറ്റനാം ഭടന്‍ തൂക്കിപ്പിടിച്ചിരിക്കുന്നത്.ഇത്തരം ചിത്രത്തിനുദാഹരണമാണ്. ഒരു തലക്കെട്ടും വലിയ ചിത്രവുമാണ് ഒന്നാം പേജ് നിറയ്ക്കുന്നത്. മിക്ക പേജുകളിലും ധാരാളം അസാധാരണ ചിത്രങ്ങളും ഉണ്ടായിരുന്നു.
ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസ്, ഡെയ്‌ലി മിറര്‍, ഈവനിംങ് ഗ്രാഫിക് എന്നീ ടാബ്ലോയിഡുകള്‍ ഒരു കാലത്ത് ചിത്ര യുദ്ധം നടത്തിയിരുന്നു. പരിണിതഫലമോ വികൃതങ്ങളും ആഭാസങ്ങളുമായ ചിത്രങ്ങളുള്‍പ്പെടെ അടിക്കടിയുള്ള അവതരണം യാഥാര്‍ത്ഥ്യമല്ലാത്ത ചിത്രങ്ങളും പ്രത്യക്ഷപ്പെടാന്‍ ഇടയാക്കി.
പല ചിത്രങ്ങളും കൂട്ടിച്ചേര്‍ത്ത് സംഭവ്യമല്ലാത്ത പലതും സംഭവ്യതയുടെ പരിവേഷം ചാര്‍ത്തി പ്രസിദ്ധപ്പെടുത്തുന്ന ടാബ്ലോയ്ഡുകളുമുണ്ട്. ഇത്തരം ഫോട്ടോകള്‍ക്ക് കമ്പോസോഗ്രാഫ് ചിത്രങ്ങളെന്നു പറയും.അവയില്‍ പലതും വായനക്കാരെ ഞെട്ടിക്കാന്‍ പറ്റിയവ ആയിരിക്കും. ഇതിനൊരു ഉദാഹരണമാണ് സ്‌നൈഡര്‍ എന്നൊരു ഘാതകിയുടെ വൈദ്യുതീ വധം ഡെയ്‌ലി ന്യൂസ് ഫുള്‍ പേജ് ചിത്രമാക്കിക്കൊടുത്തു.
1750-ല്‍ ബഞ്ചമിന്‍ ഫ്രാങ്കഌന്‍ പെന്‍സില്‍ വേനിയ ഗസറ്റില്‍ ഒരു പാമ്പിനെ പലതായി വെട്ടിമുറിച്ച ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. യോജിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ആ ചിത്രം അന്ന് വിഘടിച്ചു നിന്ന അമേരിക്കന്‍ ഐക്യനാടുകള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യമാണ് പ്രചരിപ്പിച്ചത്.
ചിത്രം കൊത്തുന്നയാളുടെ മനോഭാവം കാരണം ഒരുജ്ജ്വല വാര്‍ത്താചിത്രം അച്ചടിക്കാതെ പോയ സംഭവവും ഉണ്ട്. 1770ല്‍ ബോണ്‍സ്റ്റണ്‍ കൂട്ടക്കൊലയുടെ കാലത്താണ് അത്്.
പോള്‍ വൈറെ എന്ന ചിത്രകാരനാണ് കഥയിലെ വില്ലന്‍. ഇംഗ്ലീഷ് പട്ടാളക്കാരന്‍ ജനക്കൂട്ടത്തെ വെടിയ്ക്കുന്നതിന്റെ ചിത്രം സംഭവം കണ്ട പോള്‍വൈറെ കൊത്തിയെടുത്തു. എന്നാല്‍ ഈ ചിത്രം പത്രത്തില്‍ പ്രസിദ്ധീരിക്കുന്നതിനു പകരം കോപ്പി ഒന്നിന് എട്ടു പെന്‍സ് നിരക്കില്‍ വിലയ്ക്കു വില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്്. ബോസ്്റ്റണ്‍ ഗസറ്റിന് പോള്‍ കൊടുത്തതാകട്ടെ കൊല്ലപ്പെട്ടവരുടെ അഞ്ച്് ശവപ്പെട്ടികള്‍ നിരത്തിവെച്ചിരിക്കുന്ന ചിത്രവും.
ചരിത്രത്തിലെ ആദ്യവാര്‍ത്താ ചിത്രം വന്നത് 1842 ജൂണ്‍ നാലിന് ഇറങ്ങിയ ദ ഇല്ലസ്‌ട്രേറ്റഡ് ലണ്ടന്‍ ന്യൂസ് എന്ന പത്രത്തിലായിരുന്നു. വിക്ടോറിയ രാജ്ഞിക്കു നേരെ ലണ്ടനില്‍ മെയ് മുപ്പതിന് നടന്ന വധശ്രമം ഇതിന് ഇതിവൃത്തമായി. കുതിര വണ്ടിയില്‍ പായുന്ന രാജ്ഞിക്കും ആല്‍ബര്‍ട്ട് രാജകുമാരനും നേരെ തോക്കുചൂണ്ടുന്ന യുവാവും ചെറുക്കാന്‍ ശ്രമിക്കുന്ന പോലീസുകാരനും ഉള്‍പ്പെട്ട ചിത്രം വായനക്കാരില്‍ സമ്മിശ്ര വികാരമാണ് ഉണ്ടാക്കിയത്. വിശ്വ വിഖ്യാത കവി വേഡ്‌സ് വര്‍ത്ത് ഒരു കവിത രചിച്ചു തന്നെ പത്രത്തോടു പ്രതിഷേധിച്ചു.
ഫോട്ടോഗ്രാഫി 1850 നു ശേഷം അമേരിക്കന്‍, യൂറോപ്യന്‍ സമൂഹങ്ങളില്‍ ശക്തമായി പ്രതികരിച്ചു. ഇക്കാലത്തും പക്ഷേ, പത്രങ്ങള്‍ക്ക് ഫോട്ടോഗ്രാഫുകള്‍ ഉപയോഗിക്കുവാന്‍ പരിമിതികള്‍ ഏറെയായിരുന്നു. ഫോട്ടോഗ്രാഫുകള്‍ കടലാസില്‍ പകര്‍ത്തുക എന്നതായിരുന്നു വലിയ തടസം. കറുപ്പോ വെളുപ്പോ അല്ലാത്ത നിഴല്‍ രൂപങ്ങളെ അച്ചടിക്കാനും കഴിയില്ല. ആ നിലയ്ക്ക് രേഖാചിത്രങ്ങളാക്കി ബ്ലോക്ക് ഉണ്ടാക്കി അച്ചടിക്കുന്ന രീതി പ്രചാരത്തിലായി.
ന്യൂസ്‌ഫോട്ടോഗ്രാഫിക്ക് അവിശ്വസനീയമായ വളര്‍ച്ച നല്‍കിയത് ജോസഫ് പുലിസ്റ്റര്‍ എന്ന പത്രവ്യവസായിയാണെന്ന് ചരിത്രം പറയുന്നു. പത്രത്തിന്റെ പ്രചാരം കൂട്ടാന്‍ അദ്ദേഹം ഉപയോഗിച്ചത് സെന്‍സേഷനലിസത്തെയായിരുന്നു. അക്രമം, കൊല, കൊള്ള എന്നിവയുടെ സചിത്ര വിവരങ്ങള്‍ അച്ചടിച്ച ദ് ന്യൂയോര്‍ക്ക് വേല്‍ഡ് എന്ന പത്രം അമേരിക്കയില്‍ പ്രചുര പ്രചാരം നേടി.
ഒരു ഫോട്ടോഗ്രാഫ് അതേപടി പത്രത്തില്‍ അച്ചടിച്ചു വരുന്നത് 1873 ഡിസംബര്‍ 2 ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് ഡെയ്‌ലി ഗ്രാഫിക് എന്ന പത്രത്തിലാണ്. ന്യൂയോര്‍ക്കിലെ സ്‌റ്റെന്‍വെ ഹാള്‍ എന്ന ബഹു നില മന്ദിരത്തിന്റെ ചിത്രമായിരുന്നു അത്.
ഹാഫ്‌ടോണ്‍ ചിത്രങ്ങളുടെ അച്ചടി കീറാമുട്ടിയായി തുടരുന്നു പരിഹരിക്കാന്‍ കാര്യമായ ശ്രമം നടന്നു. ഗ്ലാസ് സ്‌ക്രീന്‍ ഉപയോഗിച്ച് ചിത്രത്തെ ബിന്ദുക്കളായി വേര്‍തിരിക്കുന്ന രീതി വരുന്നത് ഇങ്ങനെയാണ്. ചെറുതും വലുതുമായ കറുത്തതും വെളുത്തതുമായ ബിന്ദുക്കളിലൂടെ അച്ചടിച്ച ഫോട്ടോയുമായി 1897 ജനുവരി 21-ന് ന്യൂയോര്‍ക്ക് ട്രിബ്യൂണ്‍ പുറത്തിറങ്ങിയത് ചരിത്രത്തിലേക്കായിരുന്നു.
പക്ഷേ, ഹാഫ്‌ടോണ്‍ അച്ചടിയുടെ കാലം തെളിഞ്ഞില്ല. പിന്നീട് പത്തുവര്‍ഷം കൂടി കഴിഞ്ഞാണ് ഈ സംവിധാനം തിരികെ വന്നത്. ചിത്രം കൊത്തുന്നതിലെ കരവിരുതിന്റെ ചിലവു കുറയ്ക്കാന്‍ കണ്ടെത്തിയ സൂത്രപ്പണിയായി വായനക്കാര്‍ ഇതിനെ കരുതുമോ എന്നു ഭയന്ന പ്രസാധകര്‍ ഇതില്‍ നിന്നും പിന്‍വാങ്ങിയതാണ് ഇതിനൊരു ഇടവേള വരാന്‍ കാരണം. 1912ലെ ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിന്റെ ചിത്രങ്ങള്‍ ലോകം കണ്ടത് ഈ പുതിയ വിദ്യയിലൂടെയായിരുന്നു.
വയര്‍ഫോട്ടോ കമ്പി വഴിയും റേഡിയോ വഴിയും സംപ്രേഷണം ചെയ്യാനുള്ള സാങ്കേതിക പരിജ്ഞാനം 1920 കളിലാണ് ഉണ്ടായത്. അമേരിക്കയില്‍ കമ്പി വഴി ചിത്രങ്ങള്‍ അയച്ചു തുടങ്ങിയത് ക്ലീവ് ലണ്ടന്‍ പട്ടണത്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കാണ്. അത് നടന്നത് 1924ലാണ്. പത്ത് വര്‍ഷം കഴിഞ്ഞ് 1935ല്‍ അസ്സോസിയേറ്റഡ് പ്രസ്സ് ഒരു വയര്‍ ഫോട്ടോ നെറ്റ് വര്‍ക്ക് സ്ഥാപിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ രാജ്യത്തിന്റെ ഒരു ഭാഗത്ത് സംഭവിക്കുന്ന ഒരു വയര്‍ നെറ്റ് വര്‍ക്ക് സ്ഥാപിച്ചു. മണിക്കൂറുകള്‍ക്കൂള്ളില്‍ രാജ്യത്തിന്റെ ഒരു ഭാഗത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങള്‍ മറ്റു ഭാഗങ്ങളിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ലോകത്തിന്റെ ഏതു ഭാഗങ്ങളില്‍ നടക്കുന്ന സംഭവവും റേഡിയോ വഴി നിമിഷങ്ങള്‍ക്കുള്ളില്‍ വിദൂര പ്രദേശങ്ങളിലെ പത്രങ്ങളില്‍ ചിത്രരൂപേണ എത്തിക്കാം.
ഫോട്ടോഗ്രാഫിയിലെ സാങ്കേതിക വിദ്യ
ആദ്യ കാലങ്ങളില്‍ ഫിലിമിന്റെ വേഗത കുറവായതിനാല്‍ ചിത്രങ്ങള്‍ക്ക് ചലനാത്മകത ഉണ്ടായിരുന്നില്ല. പോസ് ചെയ്യിക്കുന്ന പടങ്ങളും ലാന്‍ഡ് സ്‌കേപ്പ് പടങ്ങളുമായ് എറെ കാലം കഴിയേണ്ടി വന്നു. ഫോട്ടോഗ്രാഫി ഏറെ അനായാസകരമായി മാറുന്നത് 35 എം.എം.വിപ്ലവത്തിലൂടെയാണ്. മൂന്നര സെ.മി എന്ന മാജിക്കളവില്‍ ക്യാമറയും ഫിലീമുകളും അനുബന്ധ സാമഗ്രികളുമൊക്കെ വന്നതോടെ തൊഴിലില്‍ ഫോട്ടോഗ്രാഫി ഏറെ സ്വതന്ത്രമായി മാറി.
അപ്പോഴും ഫോട്ടോ എടുക്കാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു. എടുത്ത ഫോട്ടോ പത്രത്തിന്റെ ഡസ്‌കിലെത്താനുളള സാങ്കേതിക വിദ്യവരാന്‍ പിന്നേയും ഒരു പാടു കാലമെടുത്തു. ഫോട്ടോഗ്രാഫര്‍മാര്‍ പടമെടുത്ത് ഓടുന്നത് ഒഴിവായിട്ട് നാളുകള്‍ ഏറെയാട്ടില്ല. ഒരു പടം എടുത്ത് അത് കൃത്യസമയത്ത് ഡസ്‌കിലെത്തിക്കുക എന്നത് ശ്രമകരമായ കാര്യങ്ങളായിരുന്നു.
അറുപതുകളുടെ തുടക്കത്തിന്‍ തന്നെ ബ്ലാക്ക് ആന്റ് വൈറ്റ് യൂഗത്തില്‍ നിന്ന് ഫോട്ടോഗ്രാഫി വര്‍ണ്ണ ലോകത്തേക്ക് എത്തിയിരുന്നു. പക്ഷെ മാഗസിനുകളായിരുന്നു കളര്‍ ചിത്രങ്ങളുടെ വേദി. പ്രോസസിംഗിന്റെ കാലതാമസമാണ് പത്രങ്ങളില്‍ നിന്നും ഇതിനെ അകറ്റിയത്. അതിനാല്‍ 90 കളുടെ തുടക്കം വരെ ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറകളാണ് ഉപയോഗിച്ചിരുന്നത്.
പടം അയക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ അന്ന് കുറവായിരുന്നു. സ്‌പോട്‌സ് ഇനങ്ങള്‍ കവര്‍ ചെയ്യുമ്പോള്‍ ആദ്യത്തെ പത്ത് മിനിട്ടിനുള്ളില്‍ ലഭ്യമായ പടങ്ങളെടുത്ത് മനസില്‍ സൈസ് കണക്കാക്കി ഡസ്‌കിലെത്തിക്കുന്ന രീതിയായിരുന്നു. അക്കാലത്ത് ക്യാമറക്കു പുറമെ ഡവലപ്പിംഗ് ടാങ്കും ബാഗും ഹീറ്ററുമൊക്കെ ചേര്‍ന്ന് വലിയൊരു ലാഗേജും കൊണ്ടായിരുന്നു ഫോട്ടോഗ്രാഫര്‍ നടക്കുന്നത്. അന്ന് വാഹനങ്ങളിലായിരുന്നു സമയത്തെ അതിജീവിച്ച് ഫോട്ടോ ഡവലപ്പ് ചെയ്തിരുന്നത്. ഫോട്ടോകള്‍ അയയ്ക്കുന്നതിന് അനലോഗ് ട്രാന്‍സിസ്റ്റര്‍ വന്നിട്ട് 25 വര്‍ഷമായിട്ടില്ല.
രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ എപിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ലീഫ് എന്ന കമ്പനിയാണ് ഇവര്‍ക്ക് വേണ്ടി ഉപകരണം നിര്‍മിച്ചത്. ഇതിലൂടെ കളര്‍ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ അയക്കാന്‍ സാധിച്ചിരുന്നു. ചിത്രം പ്രിന്റടിച്ച ശേഷം ഉപകരണത്തിന്റെ ഡ്രമില്‍ പിടിപ്പിക്കുന്നു. ഇത് തിരിയുകയും ലീനര്‍ സ്‌കാനിംഗ് നടത്തുകയും ചെയ്യുന്നു. അനലോഗ് രീതിയില്‍ ടെലഫോണ്‍ ലൈനിലൂടെ ഡസ്‌കില്‍ റിസപ്ക്ഷന്‍ യൂനിറ്റിലെത്തും അവിടെ നിന്ന് പ്രിന്റും ലഭിക്കും. കളര്‍ ചിത്രങ്ങളാണെങ്കില്‍ ഇത് മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കും.
ഫോണിന്റെ ലൈനിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ചിത്രത്തിന്റെ ആകൃതി മാറ്റുമായിരുന്നു. പ്രിന്റ് മാത്രമേ ഉപയോഗിക്കുവാന്‍ കഴിയൂ എന്നതും അസൗകര്യമായിരുന്നു. ചിത്രം വീണ്ടും സ്‌കാന്‍ ചെയ്ത് വര്‍ണങ്ങള്‍ വേര്‍തിരിക്കുന്നതും ഈ രീതിയെ കൂടുതല്‍ സങ്കീര്‍ണ്മമാക്കി. എപി യും ലീഫും ചേര്‍ന്ന ഒരു സംരംഭം 1991 പുതിയൊരു ട്രാന്‍സ്മിറ്ററുമായ് രംഗത്തെത്തി ലീഫ്. ഫാക്‌സ്, എന്ന ഈ ഉപകരണത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരുന്നത് .ഇതിനായി പ്രത്യേക ഡവലപ്പിംഗ് ടാങ്കും ലഭിച്ചിരുന്നു. നെഗറ്റിവ് വെച്ച് നോട്ട് ബുക്ക് കംപ്യൂട്ടര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാനും ടെലഫോണ്‍ ലൈന്‍ വഴി ട്രാന്‍സ്മിറ്റു ചെയ്യാനും കഴിയുമായിരുന്നു.
ടാങ്കിനും നോട്ടുബുക്കിനും പുറമെ ചേഞ്ച് ബാഗ് ഡവലപ്പിംഗ് വസ്തുക്കള്‍ ഡ്രയര്‍ എന്നിങ്ങനെ ഒരു കൂട്ടം സാധനങ്ങളും കരുതണം. എന്നിരുന്നാലും പ്രസ് ഫോട്ടോഗ്രാഫര്‍മാരുടെ തൊഴിലില്‍ ലീഫ് ഫാക്‌സ് ലഭ്യമായതില്‍ വെച്ചേറ്റവും മികച്ചതായിരുന്നു.
ഡിജിറ്റല്‍ ട്രാന്‍സ്മിഷന്‍ വന്നതോടെ ഗുണമേന്മ ചോരാതെ ചിത്രങ്ങള്‍ ഡസ്‌കില്‍ എത്തിക്കാവുന്ന നിലയിലായി. ഇതിന്റെ സൗകര്യം ഇരട്ടിയാക്കിയത് 10 വര്‍ഷം മുമ്പ് രംഗത്തെത്തിയ ഡിജിറ്റല്‍ ക്യാമറകളാണ് ഡിജിറ്റല്‍ ക്യാമറയും ലാപ്‌ടോപ്പ് കംപ്യൂട്ടറും ചേരുന്ന കൂട്ടായ്മ അതുവരെയുണ്ടായ ഫോട്ടോഗ്രാഫിക് സങ്കല്‍പങ്ങളെയെല്ലാം അട്ടിമറിച്ചു ഇമേജ് സെന്‍സറുകള്‍ പ്രചാരത്തിലായതും പേജ് ചെയ്യല്‍ പേജ് അപ്പ് (ഒട്ടിക്കല്‍) സമ്പ്രദായ ത്തില്‍ നിന്ന് ക്വാര്‍ക്ക് എക്‌സ്പ്രസ്സ്, പേജ് മേക്കര്‍, ഇന്‍ഡിസൈന്‍ തുടങ്ങിയ തുടങ്ങിയ സോഫ്റ്റ് വെയറുകളിലൂടെ ഓണ്‍ ലൈന്‍ ആയതും ഫോട്ടോഗ്രാഫിയ്ക്കും ഗുണകരമായി. സമയലാഭമാണ് മികച്ച സൗകര്യം.ഇ മെയില്‍ വഴിയും ഇന്റര്‍ നെറ്റ് സര്‍വറിലേക്ക് നേരിട്ടും എപ്പോഴും ചിത്രമയക്കണം എന്നു വന്നു. ഫിലിം റോള്‍, ഡവലപ്പിംഗ്, പ്രിന്റിംഗ് ഉപകരണങ്ങള്‍ പഴയ സ്‌കാനറുകള്‍, ലൈറ്റ് മീറ്ററുകള്‍ എന്നു വേണ്ട ഫോട്ടോഗ്രാഫറുടെ പഴയ ബാഗിലെ ഒരു പിടി സാധനങ്ങള്‍ ഉപയോഗ ശൂന്യമായി ആ സ്ഥാനത്ത് അഡാപ്റ്ററുകളും കംപ്യൂട്ടറിനുവേണ്ട കണക്ടറുകളും പിക്ചര്‍ കട്ടിങ്ങുകളും കാര്‍ഡ് റീഡറുകളും വന്നു.
ടെലിഫോണ്‍ ലൈന്‍ ഉപയോഗിച്ച് മോഡം വഴി കംപ്യൂട്ടറില്‍ നിന്ന് കംപ്യൂട്ടറിലേക്കായിരുന്നു ആദ്യ കാലത്തെ ഡാറ്റാ ട്രാന്‍സ്മിഷന്‍. പക്ഷെ ഇന്റര്‍ നെറ്റിന്റെ പ്രചാരണത്തോടെ ഇന്നും പഴഞ്ചന്‍ രീതിയായി ഇ മെയില്‍ വഴി എപ്പോഴും ചിത്രമയക്കാം എന്നു വന്നു.
ഫോട്ടോഗ്രാഫിയില്‍ കഴിഞ്ഞ 20 വര്‍ഷം കൊണ്ടുണ്ടായ മാറ്റം മാധ്യമ രംഗത്തെ ചിട്ടകളെ തിരുത്തി. വാര്‍ത്തകള്‍ക്കു പിന്നാലെ സഞ്ചരിച്ചിരുന്ന ചിത്രം പത്തു വര്‍ഷമായി വാര്‍ത്തക്കു മുന്നില്‍ സഞ്ചരിക്കുന്നു.
വാര്‍ത്ത ലേ ഔട്ട് ചെയ്തു ചി്രതത്തിനു കാത്തിരുന്ന ഡസ്‌ക് ചീഫുകള്‍ ചിത്രം വച്ച ശേഷം വാര്‍ത്ത വരുന്നതു നോക്കിയിരിക്കുന്നത് പതിവായി. ഇപ്പോള്‍ വൈ - ഫൈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്യാമറയും കംപ്യൂട്ടറുകളും തമ്മില്‍ നേരിട്ട് വയര്‍ലെസ് ചിത്ര വിനിമയം സാധ്യമായിരിക്കുന്നു. 300 മീറ്റര്‍ ചുറ്റളവില്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ നേരിട്ടു കംപ്യൂട്ടറിലേക്ക് വരുത്തുകയാണ.് വാര്‍ത്ത ഏജന്‍സിയാണ് ഈ രീതി ഉപയോഗിക്കുന്നതില്‍ മുന്നിലുളളത്.
ഇപ്പോള്‍ വൈ- ഫൈ സാങ്കേതിക വിദ്യയും പഴകിയിരിക്കുന്നു. അടുത്ത ഘട്ടം വൈ മാക്‌സ് രംഗത്തെത്തിയിരിക്കുന്നു. 50 കീ.മീറ്റര്‍ ചുറ്റളവില്‍ ഫോട്ടോഗ്രാഫര്‍ എടുക്കുന്ന ഏതു ചിത്രവും മൈ മാക്‌സ് ടലറിലൂടെ ഡസ്‌കിനെ കംപ്യൂട്ടറില്‍ ലഭ്യമാക്കും.
ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുന്നതുമൂലം ഉണ്ടായ ഏറ്റവും വലിയ സൗകര്യം എന്നു പറയുന്നത് ആവര്‍ത്തന ചെലവുകള്‍ കുറഞ്ഞു എന്നതാണ്. മാത്രമല്ല പഠന ചെലവുകളും കുറഞ്ഞു. റോള്‍ ഫിലിമില്‍ പടം എടുത്തു പഠിക്കുന്നതില്‍ എത്രയോ ചെലവു കുറഞ്ഞ രീതിയാണ് ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുമ്പോള്‍ അടുത്ത കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഫോട്ടോഗ്രാഫിയില്‍ ഉണ്ടായ മാറ്റങ്ങള്‍ ചിന്തിച്ചാല്‍ അതിശയം തേന്നും.
മഞ്ഞപ്പത്രങ്ങളും ഫോട്ടോജേര്‍ണലിസവും
മഞ്ഞപ്പത്രപ്രവര്‍ത്തനം ഇന്ന് അത്യുക്തിയും വൈകാരികതയും നിറഞ്ഞ ജേര്‍ണലിസമാണ്. പ്രശസ്തരേയും പ്രമുഖരേയും താറടിച്ചു കാണിക്കുന്ന പത്രപ്രവര്‍ത്തനമാണ്. അവാസ്തികമാണ്. ആളുകളെ ഇളക്കിമറിച്ച് സമൂഹത്തില്‍ കോളിളക്കമുണ്ടാക്കുന്നതാണ്. തീരെ അപ്രധാനമായ കാര്യങ്ങള്‍ പെരുപ്പിച്ച് കാണിക്കും. പ്രധാനമായ കാര്യങ്ങള്‍ പാടേ അവഗണിക്കും. വാര്‍ത്ത മെനയുന്നത് മഞ്ഞപ്പത്രങ്ങളില്‍ നടക്കുന്ന സ്വാഭാവിക കാര്യമാണ്.
എങ്ങനെയാണ് മഞ്ഞ ഇതിലൊക്കെ വന്നു പെട്ടത് എന്ന ചോദ്യത്തിന് അല്‍പ്പം ചരിത്രപരമായ അവലേകനം ആവശ്യമാണ്. ജോസഫ് പുലിസ്റ്റര്‍ ഏറെ പ്രസിദ്ധി നേടിയ ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകനും പത്രാധിപരും ആയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്തിമ ഘട്ടത്തിലും ഇരുപതിന്റെ ആദ്യവും അമേരിക്കയില്‍ ജീവിച്ച ഈ ജേര്‍ണലിസ്റ്റിന്റെ പേരില്‍ ഇന്ന് പത്രപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇദ്ദേഹം ന്യൂയോര്‍ക്കിലെ വേള്‍ഡ് പത്രത്തിന്റെ എഡിറ്റര്‍ ആയിരുന്നു. അദ്ദേഹത്തിന് സമപ്രശസ്തിയുള്ള ഒരു പത്രാധിപരുണ്ടായിരുന്നു- വില്യം റാന്‍ഡോള്‍ഫ് ഹേഴ്സ്റ്റ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രവര്‍ത്തിച്ചിരുന്ന ജേര്‍ണല്‍ എന്ന പത്രത്തിന്റെ അധിപന്‍. അദ്ദേഹം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ന്യൂയോര്‍ക്കിതേയ്ക്ക് തന്റെ പ്രവര്‍ത്തന മണ്ഡലം മാറ്റി. ജേര്‍ണലിന് കടുത്തമത്സരം നേരിടേണ്ടി വന്നത് പുലിറ്റ്‌സറിന്റെ വേള്‍ഡ് പത്രത്തില്‍ നിന്നാണ്. ഉദ്ധതന്‍മാരായ വ്യക്തികള്‍ തമ്മില്‍ ഒരു പ്രചാരണ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പുലിസ്റ്ററാണോ ഹേഴ്‌സ്റ്റാണോ വായനക്കാരെ കൂടുതല്‍ പരിഭ്രാന്തരും വിജൃഭിതരും ആക്കുക, എങ്ങനെയാണ് അതിനു വേണ്ട ചിത്രങ്ങളും കാര്‍ട്ടൂണുകളും ഉപയോഗിക്കുക... ഇത്തരത്തില്‍ മനസാക്ഷിയില്ലാത്ത മത്സരം. ഇത്തരം മത്സരത്തിന് യെല്ലോ ജേര്‍ണലിസം (Yellow Journalism) എന്നു പേരു കിട്ടി.
ഈ പദപ്രയോഗത്തിന്റെ ഉത്ഭവം പുലിസ്റ്റര്‍ പത്രത്തിലെ ഒരു കാര്‍ട്ടൂണ്‍ പരമ്പരയില്‍ പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പയ്യന്‍ ആയിരുന്നു. പയ്യന്റെ നിറം മഞ്ഞയായിരുന്നു. വായനക്കാര്‍ക്ക് ഏറെ രസിച്ച കഥാപാത്രമായിരുന്നു- യെല്ലോ കിഡ് (മഞ്ഞപ്പയ്യന്‍)
ഹേഴ്സ്റ്റ് ഒരു കടും കൈ ചെയ്തു. മഞ്ഞപ്പയ്യന്‍ കഥാപാത്രമായിരുന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവിനെ ഹേഴ്സ്റ്റ് അത്യുന്നതമായ ശമ്പളം കൊടുത്ത് തന്റെ പത്രത്തിലേയ്ക്ക് കൂട്ടി. അതോടെ പത്രത്തിന്റെ പ്രചാരം കൂടി. എന്നാല്‍ പുലിസ്റ്റര്‍ നിരാശനായില്ല.
കാര്‍ട്ടൂണ്‍ പോനാല്‍ പോകട്ടും ,ഇളക്കി മറിക്കുന്ന ചിത്രങ്ങള്‍, കൊലപാതകങ്ങള്‍, അക്രമം, ലൈംഗികമായ വിവരണങ്ങള്‍, നാക്കിന് എല്ലില്ലാത്ത പദപ്രയോഗങ്ങള്‍... അങ്ങനെ അധാര്‍മിക ജേര്‍ണലിസം കൊടികുത്തി വാണു. ഹേഴ്‌സ്റ്റിന്റെയും പുലിസ്റ്ററിന്റെയും തണലില്‍ ഇത്തരം ജേര്‍ണലിസത്തിന് മഞ്ഞപ്പത്രപ്രവര്‍ത്തനമെന്ന പേര് സുസ്ഥിരമായി. എല്ലാം മഞ്ഞപ്പയ്യന്റെ ലീലാവാസം! സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഏതു കുതന്ത്രവും ഉപയോഗിച്ച് വായനക്കാരെ ചാക്കിട്ടും അല്ലാതെയും പിടിക്കുന്ന പത്രപ്രവര്‍ത്തനത്തിനാണ് മഞ്ഞപ്പത്രപ്രവര്‍ത്തനമെന്നു പറയുന്നത്. ഒരു നൂറ്റാണ്ട് മുന്‍പ് അമേരിക്കന്‍ ജേര്‍ണലിസത്തില്‍ ആവിര്‍ഭവിച്ച ഈ ട്രെന്‍ഡ് ഇന്നും പല പത്രങ്ങളില്‍ തുടരുന്നുണ്ട്. അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും.
ഹേഴ്സ്റ്റ്-പുലിസ്റ്റര്‍ പത്രപ്രചാര യുദ്ധത്തിന്റെ ഒരു നല്ല ഫലം ജേര്‍ണലിസത്തിന്റെ ലക്ഷ്യങ്ങള്‍ എന്തായിരിക്കുമെന്നരിനെപ്പറ്റിയുള്ള വാഗ്വാദങ്ങളാണ്.
കലയും വാര്‍ത്താവബോധവും
കല എന്നത് ഒന്നില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതല്ല. അതുകൊണ്ട് തന്നെ ന്യൂസ് ഫോട്ടോഗ്രാഫിയിലും കലയും കലാകാരനും ഉണ്ട്. എങ്കിലും, ന്യൂസ്‌ഫോട്ടോഗ്രാഫര്‍ ഒരു കലാകാരനാവുന്നതിനപ്പുറം വാര്‍ത്താവബോധം ഉണ്ടാവണം. അതിനോടൊപ്പം കലയും കുടിച്ചേരുമ്പോള്‍ പടങ്ങള്‍ക്ക് മോടി കൂടും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഫോട്ടോഗ്രാഫറിലുള്ള വാര്‍ത്താവബോധം എന്നു പറയുന്നത് തന്നെ ഒരു കലയാണ്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ വാര്‍ത്താവബോധം ഉള്ള എല്ലാ ഫോട്ടോഗ്രാഫറും കലാകാരനാണ് എന്നു തന്നെ പറയാവുന്നതാണ്. വാര്‍ത്തകളെ വ്യത്യസ്ത കോണുകളില്‍ കാണുന്നതും കലയാണ്.
അടിക്കുറിപ്പുകള്‍...
ചിത്രങ്ങളെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ചിത്രങ്ങളുടെ അടിക്കുറിപ്പുകളും. അടിക്കുറിപ്പുകള്‍ക്ക് നല്ലതും മോശവുമായ രണ്ട് വശങ്ങള്‍ ഉണ്ട്. വികലമായ അടിക്കുറിപ്പുകള്‍ വരുമ്പോള്‍ വായനക്കാരന് ആശയക്കുഴപ്പവും ഉണ്ടാവാറുണ്ട്. അതേ സമയം നല്ല അടിക്കുറിപ്പുകള്‍ വായനക്കാരനെ ആകര്‍ഷിക്കാറും ഉണ്ട്. ചിത്രത്തില്‍ തന്നെ ഒളിഞ്ഞിരിക്കുന്നതോ ബാഹ്യമായതോ ആയ കാര്യങ്ങളാണ് അടിക്കുറിപ്പുകളായി നല്‍കുന്നതെങ്കില്‍ പടങ്ങളുടെ നിലവാരം ഒന്നു കൂടി ഉയരുന്നു. അടിക്കുറിപ്പുകള്‍ ചിത്രത്തോടു യോജിച്ചു നില്ക്കുന്നവയാകണം. രണ്ടും വേറിട്ട് നില്‍ക്കുന്നവയാണെങ്കില്‍ അലോസരമുണ്ടാകും. ഇതൊക്കെയാണെങ്കിലും അടിക്കുറിപ്പുകളുടെ സഹായമില്ലാതെ കാഴ്ചക്കാരനോട് നേരിട്ട് സംസാരിക്കുന്നവയാണ് യഥാര്‍ത്ഥ ചിത്രങ്ങള്‍.
ചിത്രങ്ങളുടെ വീക്ഷണകോണുകള്‍
ചിത്രങ്ങള്‍ പകര്‍ത്തേണ്ടുന്നത് കാഴ്ചക്കാരന്റെ നിരീക്ഷണങ്ങള്‍ക്കും സഹ്കല്‍പ്പങ്ങള്‍ക്കും മുകളിലാവണം പകര്‍ത്തേണ്ടത്. അല്ലാത്തവയ്ക്ക് പുതുമ നഷ്ടപ്പെടും. വായനക്കാരന് വാര്‍ത്തയുടെ സത്ത മനസിലാക്കാന്‍ കവിയുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കണം. ജനതാല്‍പ്പര്യത്തിനുവേണ്ടി ചിത്രങ്ങളില്‍ വ്യത്യസ്തത വരുത്തുമ്പോള്‍ കൂടുതല്‍ ആകര്‍ഷണീയത ഉണ്ടാവും. വായനക്കാരെ വാര്‍ത്തയിലേയ്ക്ക് ആകര്‍ഷിക്കും വിധം ആവണം ചിത്രങ്ങള്‍ എടുക്കാന്‍. വാര്‍ത്തകളെ പിന്തുടര്‍ന്ന് ചിത്രങ്ങളെടുക്കുന്നത് നല്ലതാണ്.വാര്‍ത്താചിത്രങ്ങള്‍ ജനകീയമാകണമെങ്കില്‍ അവരോട് സംസാരിക്കുന്ന തരത്തിലാവണം എടുക്കേണ്ടത്. വ്യക്തികളുടെ കാഴ്ചപ്പാടില്‍ പകര്‍ത്തുന്നത്തുന്നതുപോലെയല്ല രാഷ്ട്രീയ കാഴ്ചപ്പാടില്‍ പകര്‍ത്തുമ്പോള്‍ കിട്ടുക. ഒരേ കാര്യം തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടില്‍ പകര്‍ത്തുമ്പോഴാണ് ന്യൂസ് ഫോട്ടോഗ്രാഫറുടെ പ്രതിഭ പുറത്തു വരുന്നത്. അതേ സമയം ഒരു ഫോട്ടോയിലൂടെത്തന്നെ വിവിധ വിഷയങ്ങള്‍ കാണാനും കഴിയാറുണ്ട്.
സചിത്ര മാസികകളും വാരികകളും
ഫോട്ടോജേര്‍ണലിസത്തിന്റെ മകുടോദാഹരണങ്ങളാണ് ഇന്‍ഡ്യാ ടു ഡെ, ഇല്ലസ്‌ട്രേറ്റഡ് വീക്കിലി ഓഫ് ഇന്‍ഡ്യ(ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല), ബോംബെ, സണ്‍ഡേ, ലൈഫ്, ഔട്ട് ലുക്ക്, നാഷണല്‍ ജ്യോഗ്രഫിക്, ഫെമിന, ന്യൂസ് വീക്ക്, ടൈം, വിമന്‍സ് ഇറാ, ജെന്റില്‍ മെന്, സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ്, ഗുഡ് ഹൗസ് കീപ്പിംഗ്, വീക്ക്, ഫിലിം മാഗസിന്‍, വോഗ്, മാതൃഭൂമി ഇല്ലസ്‌ട്രേറ്റഡ് വീക്കിലി, മനോരമ വീക്ക്‌ലി, വനിത, ഗൃഹലക്ഷമി, കലാകൗമുദി മുതലായവ.
ഇക്കാലത്ത് ഫോട്ടോകളും ചിത്രങ്ങളും പത്രത്തിന്റെ ഒന്നാം പേജിലും വാരാന്ത്യപ്പതിപ്പുകളിലും സ്‌പോര്‍ട്‌സ് പേജുകളിലും പരസ്യങ്ങളിലും ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഏതു ദിനപ്പത്രമോ വാരികയോ എടുത്തു നോക്കിയാലും ഓരോ പേജിലും നിറയെ ചിത്രങ്ങളാണ്.
ഇത് ചിത്രങ്ങളുടെ കാലമാണ്. ദിനപ്പത്രങ്ങളില്‍പ്പോലും പല പേജുകളില്‍ മൂന്നും നാലും ചിത്രം കാണും. മുദ്രിതമാധ്യമങ്ങളും ടെലിവിഷനും സിനിമയുമായുള്ള മത്സരം കൊണ്ടാണ്്് കടുത്ത മസത്സരത്തില്‍ പത്രമാസികകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാത്രമല്ല നിറപ്പകിട്ടാര്‍ന്നതും മൂന്നുമാനമുള്ളതുമായ ചിത്രങ്ങള്‍ അത്യാകര്‍ഷകമാം വിധം അച്ചടിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ലഭ്യമായതിനാലാകാം ചിത്രങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത്.
ഒരു പ്രസിദ്ധീകരണത്തില്‍ വരുന്നഫോട്ടോ ത്രിമാനമോ ചതുര്‍മാനമോ ആയ ഒരു വസ്തുവോ രംഗമോ ജൈവഘടകമോ ദ്വിമാന പദവിയില്‍ പ്രത്യുല്‍പ്പാദിപ്പിക്കപ്പെടുന്ന പ്രതിഛായയാണ്. വലുപ്പത്തില്‍ മൗലിക വസ്തുവുമായി എത്രയോ വിദൂരത്തിലാണ് പ്രതിഛായ. മാത്രമല്ല മൗലിക വസ്തുവിന്റെ നിറവും ഗുണവും ഒന്നും പ്രതിഛായയില്‍ അതേപടി പ്രതിഫലിക്കുന്നില്ല. എന്നാല്‍പ്പോലും മൗലിക വസ്തുവിന്റെ പ്രതിരൂപമായതിനാല്‍ കാണികള്‍ക്ക് മൗലിക വസ്തു കണ്ട പ്രതീതി ഉളവാകുന്നു. ആ പ്രതീതിയുടെ മാറ്റു കൂട്ടാന്‍ ഫോട്ടോഗ്രാഫറുടെ വിരുതും ക്യാമറയുടെ ഗുണവും മറ്റു സാമഗ്രികളുടെ മേന്മയും സഹായിക്കുന്നു.
ഫോട്ടോജേര്‍ണലിസം കേരളത്തില്‍
ലോകം മുഴുവന്‍ മാറ്റങ്ങള്‍ വരുമ്പോള്‍ കേരളവും അതിനോടൊപ്പം സഞ്ചരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ രംഗത്തും അത് പ്രകടമാണ്. ഏകദേശം ഇരുന്നൂറിലധികം പേര്‍ കോഴിക്കോടു തന്നെയുണ്ട്.
ആദ്യ കാലങ്ങളില്‍ ഒരു ചിത്രം എടുത്ത് പത്രത്തില്‍ ഉള്‍പ്പെടുത്തുക എന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നു. കേരളത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. പ്രത്യേകിച്ച് യാത്രാ സൗകര്യങ്ങളോ മതിയായ സാങ്കേതിക വിദ്യയോ ഇല്ലാതിരുന്നതായിരുന്നു ആദ്യകാല ഘട്ടങ്ങളിലെ വിഷമം. അന്നത്തെ ജോലിയെക്കുറിച്ച് പറയുമ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ വാചാലരാവുന്നു. പടമെടുത്ത് ഓടുകയായിരുന്നു അന്ന്. ഡെസ്‌കില്‍ പടമെത്തിക്കാന്‍ കഷ്ടപ്പാടുകള്‍ ഏറെയായിരുന്നു. ആദ്യകാലഘട്ടങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായിരുന്നു പടമെടുത്തിരുന്നത്. പിന്നീടാണ് ഫോട്ടോജേര്‍ണലിസ്റ്റുകള്‍ വന്നത്.
മുമ്പ് ഫോട്ടോയെടുക്കുന്നതില്‍ ആവേശം കൂടുതലായിരുന്നെങ്കിലും ഇന്നത്തെ ജോലിയാണ് ഏറെപ്പേര്‍ക്കും താല്‍പ്പര്യം. അതിനു കാരണം ഇന്നത്തെ സാങ്കേതിക വിദ്യയുടെ വളര്‍ച്ച ജോലിയെ എളുപ്പമാക്കിത്തീര്‍ത്തു എന്നതാണ്.
പടം അയയ്ക്കുന്നതിന് ലഭ്യമായ സംവിധാനങ്ങളും അന്ന് തുലോം കുറവായിരുന്നു. ഫുട്‌ബോള്‍ കളിയും മറ്റും കവര്‍ ചെയ്യുമ്പോള്‍ ആദ്യത്തെ പത്ത് മിനിറ്റിനുള്ളില്‍ പടമെടുത്ത് മനസ്സിലൊരു സൈസ് കണക്കാക്കി ഡസ്‌കില്‍ അറിയിക്കുന്ന രീതിയായിരുന്നു അക്കാലത്ത്. കോഴിക്കോട് നടന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ പടം എടുത്ത് കാറില്‍ കോട്ടയത്തേയ്ക്കു പറന്ന് അവിടെ അച്ചടിക്കുന്ന മലയാള മനോരമ പത്രത്തില്‍ പടം കയറ്റിയ ടി. നാരായണന്റെ സാഹസം മലയാളത്തിലെ ഫോട്ടോഗ്രാഫര്‍മാരുടെ പ്രൊഫഷണല്‍ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. കാറിലിരുന്നുള്ള ഡവലപ്പിങ്ങും പ്രിന്റിങ്ങും ഇന്നത്തെ തലമുറയ്ക്ക് പിടികിട്ടാതെ പോകുന്നതിനു കാരണം ഇന്ന് അനുഭവിക്കുന്ന സാങ്കേതിക വിദ്യയുടെ ധാരാളിത്തം തന്നെ.
1975-1980 വരെ ഫോട്ടോജേര്‍ണലിസത്തിന്റെ സുവര്‍ണകാലഘട്ടം എന്നു പറയാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് ധാരാളം ഫോട്ടോകള്‍ ഉപയോഗിച്ചതും. മാത്രമല്ല ഉള്‍പ്പേജുകളില്‍ നിന്നും ചിത്രങ്ങള്‍ മുന്‍പേജുകളിലേയ്ക്ക് വന്നതും ഈ സമയത്താണ്.
ആദ്യമായി ഒളിമ്പിക്‌സ് ഫോട്ടോയെടുത്തത് ജയചന്ദ്രന്‍ എന്ന ഫോട്ടോഗ്രാഫറാണ്. 1970-കളിലാണ് ആദ്യമായി ഒളിമ്പിക്‌സ് ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ തവണ ഒളിമ്പിക്‌സ് ഫോട്ടോകളെടുത്തത് മാതൃഭൂമിയിലെ ഒ.രാജഗോപാലാണ്. 1980-84 വരെയുള്ള കാലഘട്ടങ്ങളിലാണ് അപകടം നടന്നതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്.
ജോലിക്കിടയില്‍ മരിച്ച ആദ്യ ഫോട്ടോഗ്രാഫര്‍ മനോരമയിലെ വിക്ടര്‍ ജോര്‍ജാണ്. മാതൃഭൂമിയിലെ ആദ്യത്തെ ഫോട്ടോഗ്രാഫര്‍ എ.ആര്‍.മേനോനും വനിതയില്‍ എം. ടി. സേവ്യറും ആണ്്.
ഒരു ഫോട്ടോയില്‍ നിന്ന് സിനിമ വരെ ഉണ്ടായ ചരിത്രം മലയാള പത്രത്തിനുണ്ട്്്. മകള്‍ക്ക്്് എന്ന ചലച്ചിത്രം വന്നതിനു പിന്നില്‍ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ രാജന്‍പൊതുവാളിന്റെ ക്യാമറക്കണ്ണുകളാണ്.
കേരളത്തില്‍ നിന്നുള്ള ആദ്യ ഫോട്ടോഗ്രാഫര്‍ സരസ്വതിയാണ്. മലയാളിയാണെങ്കിലും കേരളത്തില്‍ അവര്‍ ജോലി ചെയ്തിരുന്നില്ല.
ആദ്യത്തെ ടെലി ഫോട്ടോ ഉപയോഗിച്ചത് മലയാള മനോരമയിലാണ്. 1980-84 വരെയുള്ള കാലഘട്ടങ്ങളിലാണ് ട്രാന്‍സ്ഫാരന്‍സി സമ്പ്രദായം ഉപയോഗിച്ചത്.അതിനുശേഷം ഡിജിറ്റലൈസേഷന്‍ വന്നു. 1995ല്‍ ആദ്യത്തെ ഡിജിറ്റല്‍ ഫോട്ടോ മാതൃഭൂമിയില്‍ വന്നു.ലോകസുന്ദരി മത്സരത്തിന്റെ ഫോട്ടോയായിരുന്നു അത്. 1984ല്‍ ജനുവരി ഒന്നിന് ഗാന്്്ധിജി ശിവഗിരിയില്‍ വന്നതിന്റെ ചിത്രം മാതൃഭൂമിയില്‍ വന്നത്് കളര്‍ച്ചിത്രമായിട്ടായിരുന്നു.
മലയാള പത്രങ്ങളിലെ ഫോട്ടോജേര്‍ണലിസം ദിനം പ്രതി മാറ്റങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികള്‍ ആശയ പരമായി ഏറെ മുന്നില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
മലയാളത്തിലെ പ്രതിഭകള്‍ ; ചിലരിലൂടെ
മറക്കാനാവാത്ത ചിത്രങ്ങള്‍ സമ്മാനിച്ച ഒരു പിടി ഫോട്ടോഗ്രാഫര്‍മാര്‍ മലയാളത്തിലുണ്ട്. അവരുടെ തീഷ്ണമായ അനുഭവ ജ്വാല കേട്ടിരിക്കുമ്പോള്‍ അവരോടൊപ്പം കേള്‍വിക്കാരും സഞ്ചരിക്കുന്നു. ഒരു ചിത്രം എടുക്കുമ്പോഴുണ്ടായ ഒരോ നിശ്വാസവും നമുക്ക് തൊട്ടറിയാന്‍ കഴിയും. അത്രയേറെ അനുഭവ സമ്പത്തും അവര്‍ക്കുണ്ട്. ഇവരുടെ ചിത്രങ്ങള്‍ ഒരോന്നും ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്.
അത്തരം ചിത്രങ്ങള്‍ പകര്‍ത്തിയ ചിലരെക്കുറിച്ച്.
വിക്ടര്‍ ജോര്‍ജ്
മഴയുടെ തണുപ്പറിഞ്ഞ്, ഒരു ജന്മം മുഴുവന്‍ മഴയെ പ്രണയിച്ച്, മഴയില്‍ ജീവിച്ച്, അവസാനം അതില്‍ തന്നെ ലയിച്ചു ചേര്‍ന്ന വിക്ടര്‍ ജോര്‍ജ്... ആറ് വര്‍ഷം മുന്‍പത്തെ ജൂലൈ ആറിന് വെളളിയാനി മലയിലെ ഉരുള്‍പൊട്ടലിനെ തന്റെ ഫ്രെയിമില്‍ പകര്‍ത്താനുളള ശ്രമത്തില്‍ വിക്ടര്‍ ജോര്‍ജ്ജ് അതില്‍ ലയിച്ചു ചേര്‍ന്നു. മനോരമയില്‍ നിന്ന് ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കുക എന്നത് മാത്രമായിരുന്നില്ല. വിക്ടര്‍ ജോര്‍ജിന് ആര്‍ക്കും കിട്ടാത്ത മഴയുടെ സംഗീതാത്മകത നിറഞ്ഞ ചിത്രങ്ങള്‍ സമ്പാദിക്കണമെന്ന സ്വകാര്യ മോഹം കൂടിയുണ്ടാവണം. മഴയുടെ രൗന്ദ്രഭാവം ഇടുക്കിയിലെ വെളളിയാനി മഴയിലെ കല്ലുരുളുകള്‍ വിക്ടറിന്റെ മോഹത്തെതല്ലിത്തകര്‍ത്തു.
പ്രകൃതി വിതച്ച നാശങ്ങളുടെ ചിത്രങ്ങള്‍ എടുത്ത ശേഷം മതിവരാതെ ഉരുള്‍ വരുന്ന വഴിയിലൂടെ മികച്ച ചിത്രങ്ങളെടുക്കുക. എന്ന ഉദ്ദ്യേശത്തോടെയായിരിക്കണം വിക്ടര്‍ മലയിറങ്ങിയത്. പാന്റ് മുകളിലേയക്ക് തെറുത്ത് വെച്ച് ഒരു കുടയും ചൂടി മലമുകളിലേക്ക് കയറിപ്പോകുന്ന വിക്ടര്‍ ഒരു ഹുങ്കാര ശബ്ദത്തോടെ ഒരു അപൂര്‍വ്വ ചിത്രവുമായി ആ ഉരുള്‍ പൊട്ടലില്‍ ലയിച്ചു ചേര്‍ന്നു. പുറകിലേക്ക് മറിഞ്ഞ് കിടക്കുന്ന വിക്ടറിന്റെ മൃതശരീരം. പൊട്ടിത്തകര്‍ന്ന ക്യാമറ തൊട്ടടുത്ത് കൃത്യനിര്‍വഹണത്തിനിടയില്‍ മരണം കൈയടക്കിയ ആദ്യ മലയാളി ഫോട്ടോഗ്രാഫര്‍.
ഇന്ന് പെയ്യുന്ന ഒരോ മഴത്തുളളിയും വിക്ടര്‍ ജോര്‍ജ്ജിന്റെ ഓര്‍മ്മയുണ ര്‍ത്തുന്നവയാണ്. വാക്കില്‍ മാത്രം അല്ല പ്രവൃത്തിയിലും ആത്മാര്‍ത്ഥത കാണിച്ചു.
മഴയെ ഗാഢമായി പ്രണയിച്ച വിക്ടറിനെ മൗനമായി മഴയും പ്രണയിച്ചിരിക്കണം.
ഇരുപത്തഞ്ച് വര്‍ഷത്തെ ക്യാമറ ജീവിതം കൊണ്ട് ഫോട്ടോ ജേര്‍ണലിസത്തില്‍ അധികം ആര്‍ക്കും എഴുതിച്ചേര്‍ക്കാന്‍ കഴിയാത്ത അധ്യായം ചേര്‍ത്തു വിക്ടര്‍ ജോര്‍ജ്ജ്.
ഫോട്ടോഗ്രാഫിയുടെ നിയമങ്ങള്‍ക്കുളളില്‍ നിന്നു മാത്രമായിരുന്നില്ല. വിക്ടറിന്റെ ചിത്രങ്ങള്‍. നിയമങ്ങളുടെ ചട്ടക്കൂടിന്നു പുറത്ത് നിന്നു ചിത്രങ്ങളുടെ മനോഹാരിത വരച്ച് എടുത്തു. വര്‍ണ ശബളമായിരുന്നില്ല വിക്ടറിന്റെ ചിത്രങ്ങളുടെ പ്രത്യേകത പകരം മഴയുടെ ചിത്രങ്ങളായിരുന്നു. താന്‍ കണ്ട മഴയുടെ കാണാപുറങ്ങള്‍ തന്റെ ക്യാമറാക്കണ്ണിലുടെ, താന്‍ അനുഭവിച്ച അതേ ചൂടോടെ മറ്റൂളളവര്‍ക്കും കാണിച്ചു കൊടുക്കുകയായിരുന്നു വിക്ടറിന്റെ ദൗത്യം.
1986 ഫെബ്രുവരിയില്‍ ഡല്‍ഹി നാഷ്ണല്‍ ഗെയിംസില്‍ നീന്തല്‍ മത്സരങ്ങള്‍ ആരംഭിച്ചു. മനോരമയില്‍ നിന്ന് വിക്ടറായിരുന്നു അവിടെയുണ്ടായിരുന്നത്. മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ നീന്തല്‍ക്കുളത്തിനു ചുറ്റും കൂടി നീന്തല്‍ മത്സരത്തില്‍ വിജയിച്ചു വരുന്നവരുടെ ചിത്രങ്ങളെടുക്കാന്‍ തിടുക്കം കൂട്ടുകയായിരുന്നു അവര്‍ എന്നാല്‍ അവിടെയും വിക്ടര്‍ വ്യത്യസ്തനായി വിക്ടറിന്റെ കണ്ണുകള്‍ ഉടക്കിയത് ഗ്യാലറിയിലെ ആരവങ്ങള്‍ക്കിടയിലെ വ്യത്യസ്ത രംഗത്തിലായിരുന്നു. വനിതകളുടെ 400 മീറ്റര്‍ ഫ്രീ സ്റ്റെല്‍ മത്സരം തുടങ്ങി ഏതാനും സെക്കന്റുകള്‍ക്കു ശേഷം ഗാലറിയില്‍ നിന്ന് നിലയ്ക്കാത്ത ആരവം ഉയര്‍ന്നു. അതിനിടയില്‍ ആനയെപ്പോലെ തടിച്ച ഒരു സ്ത്രി തന്റെ ശരീരവും മനസും മറന്ന് നില്‍കുന്ന ചിത്രം വെറുമൊരു ആഹ്ലാദമായിരുന്നില്ല അത്. അതിന്റെ ആവേശം മുഴുവന്‍ സ്വയം ആവാഹിച്ചു നില്‍കുന്നതായിരുന്നു ആ ചിത്രം. ആ മത്സരത്തില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയവരുടെ അമ്മയായിരുന്നു അത്. ആ ചിത്രം പത്രത്തില്‍ വരുകയും ചെയ്തു. 1987 ല്‍ കല്‍ക്കത്താ ആസ്ഥാനമായുളള സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ അവാര്‍ഡ്, 88-ല്‍ ബാള്‍ഗേറിയന്‍ ഇന്റര്‍നാഷ്ണല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഈ ചിത്രത്തിന് ലഭിക്കുകയുണ്ടായി.
ഒരോ വിക്ടര്‍ ചിത്രവും നമ്മോട് പറയുന്നത് പ്രകൃതിയിലെ നിശബ്ദ്ധമായ വികാരങ്ങളാണ്. അവസാന ചിത്രത്തില്‍ ഉളളില്‍ ഉയരുന്ന നിലവിളിയെ വിങ്ങലായി മനസിലാക്കുന്ന തരത്തിലാണ് ഉളളത്.
ടി. നാരായണന്‍
മലയാള മനോരമയുടെ ടി. നാരായണന്‍ കാലയവനികയ്ക്കുളളില്‍ മറഞ്ഞെങ്കിലും ഇന്നും ജനങ്ങള്‍ ചിത്രങ്ങളിലൂടെ ഓര്‍മ്മിക്കുന്നു.
കോഴിക്കോട് നടന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ചിത്രം, കോട്ടയത്ത് എത്തിച്ചതും 1967 ല്‍ തിരുവനന്തപുരത്ത് നായനാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പടം കോഴിക്കോട് എത്തിച്ച ടി. നാരായണന്റെ പ്രതിഭ അതുല്യമാണ്. പുത്തന്‍ തലമുറയ്ക്ക് ഇതൊരു അതിശയോക്തി നല്‍കുന്ന സംഭവമല്ല. എന്നാല്‍ അന്ന് ഇത്തരം ഫോട്ടോകള്‍ എടുത്ത് കൃത്യസമയത്ത് എത്തിക്കുക ശ്രമകരമായിരുന്നു.
എഴുപതുകളില്‍ വയനാടന്‍ കാടുകളില്‍ നടന്ന വിപ്ലവത്തില്‍ അറസ്റ്റ് ചെയ്ത അജിതയുടെ ഫോട്ടോയെടുത്തതും ടി. നാരായണനാണ്. ജയിലില്‍ നിന്ന് ചിത്രമെടുത്ത് പിന്നീട് സംസാര വിഷയമായി ഫ്‌ളാഷ് കേടാണെന്നു പോലീസിനോട് കളളം പറഞ്ഞ് മൂന്നാല് തവണ അടിക്കടി ഫ്‌ളാഷ് മിന്നിച്ചു. കേട്ടു മാത്രം പരിചയമുളള അജിതയെ പുറം ലോകം കണ്ടത് അങ്ങനെയാണ്. ഇങ്ങനെ നക്‌സല്‍ ചരിത്രത്തില്‍ ആ പടം ഉയര്‍ന്നു നില്‍ക്കുന്നു.
സി. ചോയിക്കുട്ടി
ബോബിനെക്കാള്‍ എനിക്ക് പേടി ക്യാമറയെ - അജിത
അജിത പിന്നീടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. അജിത ജയിലിന്നു പുറത്തിറങ്ങി ജയിലില്‍ നിന്നും വിവാഹ പന്തലിലേക്ക് തീര്‍ച്ചയായും അതും ഒരു വാര്‍ത്തയായിരുന്നു.
വളരെ കുറച്ചു സുഹൃത്തുകള്‍ മാത്രം പങ്കെടുത്ത ആ വിവാഹ ഫോട്ടോ എടുത്തത് സി. ചോയിക്കുട്ടി. ഫ്‌ളാഷുകള്‍ വല്ലാതെ ശല്യപ്പെടുത്തിയപ്പോള്‍ അജിത ചോയിക്കുട്ടിയോടു പറഞ്ഞു ബോബിനെക്കാള്‍ എനിക്കു പേടി ക്യമാറയെയാണ്.
പഴയകാലത്തിന്റെ ചിട്ടയില്ലാത്ത ജീവിതത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ ഫ്രെയിം കടന്നു വരണമെന്ന ആഗ്രഹവുമായാണ് സി. ചോയിക്കുട്ടി നടക്കാറ്.
കോഴിക്കോട് മാനാഞ്ചിറ ട്രാഫിക്ക് സ്റ്റേഷന്‍ ലോക്കപ്പില്‍ തൂങ്ങി മരിച്ച കുഞ്ഞിവി എന്ന സ്ത്രിയുടെ പടമെടുത്തതും ചോയിക്കുട്ടിയാണ്. കുഞ്ഞിവി വീട്ടില്‍ നിന്നും പുറന്തളളപ്പെട്ടവളായിരുന്നു. എത്തിയത് കോഴിക്കോടിന്റെ അടങ്ങാത്ത ഭാഗത്തിലും വിശപ്പിലുമായിരുന്നു. ഇടയ്ക്കീടെ പോലീസ് പിടിയിലാകും ലോക്കപ്പിലാക്കും എന്നാല്‍ ഈ സംഭവത്തില്‍ തന്നെ നഷ്ടങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തു വച്ച ഒരു ചിത്രവും ഉണ്ട് ചോയിക്കുട്ടിക്ക്. പൊട്ടിക്കരയുന്ന, എല്ലാം നഷ്ടപ്പെട്ട, തീര്‍ത്തും നിസഹായനായ ഒരു മനുഷ്യന്റെ വിലാപമുഖം. കുഞ്ഞിവിയുടെ ആദ്യ ഭര്‍ത്താവ് ആ ചിത്രം അന്ന് പകര്‍ത്താന്‍ ശ്രമിച്ചാല്‍ എടുത്ത ചിത്രം കൂടി നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു.
എന്തായാലും, പിറ്റേന്നത്തെ മാധ്യമം പത്രത്തിന്റെ ഒന്നാം പേജില്‍ ആ ചിത്രം അച്ചടിച്ചു വന്നു . നിയമസഭയിലും പാര്‍ലമെന്റിലും പെട്ടിക്കടയിലും നാലാള്‍ കൂടുന്നിടത്തും ചിത്രം സംസാരവിഷയമായി. കേരളത്തിലാദ്യമായി ലൈംഗിക തൊഴിലാളികള്‍ സംഘടിച്ചു. അവര്‍ നഗരത്തില്‍ പ്രകടനം നടത്തി ശരിക്കു പറഞ്ഞാല്‍ ആ ചിത്രം മാറ്റത്തിനു തുടക്കമിടുകയായിരുന്നു.
പി. വിശ്വനാഥന്‍
ചിത്രങ്ങള്‍ കൊണ്ട് ജീവിതം തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞ ഫോട്ടോഗ്രാഫറാണ് പി. വിശ്വനാഥന്‍. വഴി തെറ്റി കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിപ്പെടുകയായിരുന്നു പെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടി ക്യാമറയുടെ മുന്നിലെത്തി. അതു വഴി അവര്‍ക്കു ലഭിച്ചത് നഷ്ടപ്പെട്ട ജീവിതമാണ് ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ബാപ്പയും ഉമ്മയുമായി സന്തോഷത്തോടെ കഴിയുമ്പോഴാണ് എല്ലാം കീഴ്‌മേല്‍ മറിച്ച് സുലൈഖ ഒരു ഭിക്ഷക്കാരിയുടെ കൈയില്‍പെടുന്നത്. അവര്‍ ആ കുഞ്ഞിന്റെ ആഭരണങ്ങള്‍ കവര്‍ന്ന് ട്രെയിനില്‍ ഉപേക്ഷിച്ചു. എവിയെയൊക്കെയോ കറങ്ങി സുലൈഖ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തി അക്കാലത്ത് അതത്ര വിരളമായ കാഴ്ച്ചയായിരുന്നില്ല. അധികൃതര്‍ അവളെ ജുവനൈല്‍ ഹോമിലെത്തിച്ചു.
പിന്നീട് ഏറെ കാലം കഴിഞ്ഞ് ഒരു നാള്‍ ജുവനൈല്‍ ഹോമില്‍ ക്ഷയരോഗം ബാധിച്ച് ഒരു പെണ്‍കുട്ടി വാര്‍ഡിലുണ്ടെന്നറിഞ്ഞ് അവിടെയെത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. പിറ്റേ ദിവസത്തെ മാതൃഭൂമി പത്രത്തില്‍ ചിത്രം ഉള്‍പ്പെടെ അച്ചടിച്ചു വന്നു. ഈ പത്രം മലയാളികളായ രണ്ടു കച്ചവടക്കാര്‍ വഴി അലഹബാദിലെത്തുകയും ചെയ്തു. ഏട്ട് വര്‍ഷം മുന്‍പ് മകളെ നഷ്ടപ്പെട്ടതിനാല്‍ കിടപ്പിലായ ഒരമ്മയ്ക്ക് പുനര്‍ജന്മവും സുലൈഖയ്ക്ക് കൈവിട്ടു പോയ മാതാപിതാക്കളെയും ലഭിച്ചു.
ഇതൊന്നു മാത്രമല്ല വിശ്വനാഥന്‍ എന്ന ഫോട്ടോഗ്രാഫര്‍ മൂലം തിരിച്ച് കൊടുക്കാന്‍ കഴിഞ്ഞ ജീവിതം. സ്വത്തു കൈക്കലാക്കാന്‍ ബന്ധുക്കള്‍ കളളക്കേസില്‍ കുടുക്കിയ മോഹന്‍ മേനോന്‍ കുരിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ക്രിമിനല്‍ സെല്ലില്‍ കിടക്കുന്നു. മാനസികാ രോഗത്തെ ഭീതിയോടെ മാത്രം സമൂഹം നോക്കുന്ന കാലം അന്ന് കുതിരവട്ടം മാനസികാരോഗ്യ ആശുപത്രി പുറത്തുളളവര്‍ക്ക് അപ്രാപ്യമായിരുന്നു. ആശുപത്രിക്കകത്ത് എത്താനുളള വഴി ഏറെ കടമ്പകള്‍ നിറഞ്ഞതാണ് ഉച്ച നേരമായതിനാല്‍ പലരും ഭക്ഷണത്തിന്റെ തിരക്കിലാണ് അവിടുത്തെ ജീവനക്കാര്‍ സഹായിച്ചു അവര്‍ മറയായി നിന്നു. എകാന്ത തടവറയിലെ മോഹന്‍ മേനോന്റെ ചിത്രം പിറ്റേന്ന് മാതൃഭൂമിയില്‍ ഒന്നാം പേജില്‍ ഒപ്പം എം.ഇ. ഹരിദാസന്റെ റിപ്പോര്‍ട്ടും അധികൃതരുടെ ക്ഷോഭം കോടതിയുടെ കാരുണ്യം എന്നിവ കൊണ്ട് മോഹന്‍ മേനോന്‍ മോചിതനായി.
കെ.ജയറാം
ലോക പ്രശസ്ത ഫോട്ടോ ഗ്രാഫറായ കെ. ജയന്‍ സെലന്റ് വാലിയില്‍ എത്തിയത് സസ്യങ്ങളുടെയും മൃഗങ്ങളുടെയും പടമെടുക്കാനാണ്. ആദ്യം അവിടെ സന്ദര്‍ശിക്കുന്നത് ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തിലാണ്.
ആദ്യയാത്രയില്‍ മൂന്ന് നിശബ്ദ കിലോമീറ്റര്‍ കഴിയാറായപ്പോള്‍ പഴുത്ത ഇലയുടെ രൂപമെടുത്ത ഒരു പുല്‍ച്ചാടി ആകസ്മികമായി കണ്ണില്‍പെട്ടു കൊഴിഞ്ഞ് വീണ് ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്ന ഒരിലയില്‍ സ്വാഭാവികമായി കാണുന്ന നാനാവര്‍ണ്ണങ്ങളും പാടുകളും അതിന്റെ ദേഹത്തുണ്ടായിരുന്നു. ശത്രുക്കളുടെ കണ്ണില്‍ പെടാതിരിക്കാന്‍ വേണ്ടി പല ജീവികളും തങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടുകളുടെ നിറം സ്വീകരിക്കാറുണ്ട്. ഈ ഒളിവിദ്യയുടെ ഉദാത്ത മാതൃകയായിരുന്നു ആ പൂല്‍ച്ചാടി. അലിടുന്നങ്ങോട്ട് അത് അത്ഭുതപെടുത്തുന്ന കാഴ്ചയായിരുന്നു. ഏതാനും കിലോമീറ്റര്‍ കഴിഞ്ഞപ്പോഴേക്കും കയ്യിലുണ്ടായിരുന്ന മുപ്പതു റോള്‍ ഫിലിമും തീര്‍ന്നു കഴിഞ്ഞു. ഫിലിം ഒട്ടുമില്ലാതെ മുന്നോട്ടു പോകുന്നത് ഒരു ഫോട്ടോ നാച്ചറലിസ്റ്റിനെ സംബന്ധിച്ച് നിരര്‍ത്ഥകമാകയാല്‍ തിരിച്ചു നടക്കേണ്ടിയും വന്നു.
എന്‍.പി. ജയന്‍
സൈലന്റ് വാലി രജത ജൂബിലിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എന്‍.പി ജയന്റെ ഫോട്ടോ പ്രദര്‍ശനം കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നു. 2009 ഫെബ്രുവരിയില്‍ ഓള്‍ ഇന്‍ഡ്യ ഇന്റര്‍നാഷ്ണല്‍ സെന്ററില്‍ (ഐ.ഐ.സി) നടന്ന പ്രദര്‍ശനം നല്ല രീതിയിലുളള പ്രതികരണമാണ് ഉളവാക്കിയത്.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സൈലന്റ് വാലി ജൂബിലിയാഘോഷം നടന്നപ്പോള്‍ ജയന്റെ ഫോട്ടോ പ്രദര്‍ശനവും നടന്നു. രണ്ട് ദിവസം നീണ്ടു നിന്ന പ്രോഗ്രാമില്‍ കാഴ്ച്ചയുടെ വേറിട്ട അനുഭവം ആയിരുന്നു ആ ഫോട്ടോ പ്രദര്‍ശനം. അന്നവിടെ വന്ന ജയന്‍ പറഞ്ഞതിങ്ങനെ പണമോ മറ്റ് ലാഭങ്ങളോ ഉദ്ദേശിച്ചല്ല ഞാനീ പ്രദര്‍ശനം നടത്തുന്നത്. ഇന്നത്തെ തലമുറ ഒരു മൊബൈലും ലാപ്‌ടോപ്പും ഉണ്ടെങ്കില്‍ സന്തോഷവാന്‍മാരായി പ്രകൃതിയെ അവര്‍ക്കറിയില്ല. അലസന്‍മാരായ ലോകത്തിന്റെ വേഗതയെയും പണത്തെയം സ്‌നേഹിക്കുന്ന ഇന്നിന്റെ തലമുറയോടുളള വിദ്വേഷമായിരുന്നു ആ വാക്കുകളില്‍.
പത്ത് പന്ത്രണ്ട് വര്‍ഷമായി തുടര്‍ന്നിരുന്ന ഇന്ത്യന്‍ എക്‌സ്പ്രസിലെ ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ ജോലി ഉപേക്ഷിച്ചിട്ടാണ് ജയന്‍ കാടു കയറിയത്. ക്യാമറ സര്‍വീസിന് അയക്കാനും മറ്റുമായി ഏതാനും പ്രാവശ്യം കോയമ്പത്തൂര്‍ക്കോ, പാലക്കാട്ടേയ്‌ക്കോ യാത്ര ചെയ്തതൊഴിച്ചാല്‍ കാടിന് പുറത്ത് വന്നിട്ടില്ല എന്നു പറയാം .
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വ്യാവസായിക വിപ്ലവത്തിന്റെ അരങ്ങേറ്റത്തോടെ മനുഷ്യന്‍ പ്രക്യതിയെ വെറും ഉപഭോഗ വസ്തുവായി കശാപ്പു മൃഗമായി കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനെതിരെ ആദ്യമായി പ്രതികരിച്ചതും പ്രവര്‍ത്തിച്ചതും ഹെന്ററി ഡേവിഡ് തോറോയാണ്. അമേരിക്കയിലെ കണ്‍കോര്‍ഡ് പട്ടണത്തിനടുത്തുളള വാര്‍ഡന്‍ നദിക്കരയില്‍, സ്വന്തം കൈ കൊണ്ട് നിര്‍മ്മിച്ച ഒറ്റ മുറിയില്‍, അദ്ധ്വാന ഫലം മാത്രം ഭുജിച്ചു കൊണ്ട് രണ്ട് വര്‍ഷവും രണ്ട് മാസവും രണ്ട് ദിവസവും അദ്ദേഹം അവിടെ താമസിച്ചു. അദ്ദേഹത്തിനൊരു പിന്‍ഗാമിയായി ജയനെ പറയാവുന്നതാണ്.
ചാനലുകളുടെ സ്വാധിനം
ന്യൂസ് ചാനലുകള്‍ ഇന്ന് ദിനം പ്രതിക്കൂടിവരുകയാണ്. തല്‍സമയ പരിപാടികള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നവ തന്നെയാണ്. ചലിക്കുന്ന ചിത്രങ്ങള്‍ ജനങ്ങളിലേയ്ക്ക് വളരെ വേഗം എത്തുന്നുണ്ടെങ്കിലും പത്രങ്ങളുടെ സര്‍ക്കുലേഷന്‍ ഇടിയുന്നതായി തോന്നുന്നില്ല. ചലിക്കുന്ന ചിത്രങ്ങളെ മറികടക്കാനായി പത്രങ്ങള്‍ ഒരു പടികൂടി മുന്നില്‍ സഞ്ചരിക്കുന്നു.
ചാനലുകള്‍ വന്നപ്പോള്‍ അസാധാരണമായ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിക്കുകയാണ്. ഇന്നത്തെ ഫോട്ടോഗ്രാഫര്‍മാര്‍ ഓടിമറയുന്ന ചിത്രങ്ങളെക്കാളും മനസില്‍ തങ്ങി നില്‍ക്കുന്നത് ഫോട്ടോകള്‍ തന്നെയാണ് . സൂക്ഷ്മമായി ഒരു സംഭവത്തെ ജന മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ അതിനു കഴിയുന്നു. മാത്രമല്ല ചിന്തിപ്പിക്കുകയും കൂടി ചെയ്യുന്നു പത്രങ്ങളിലെ ചിത്രങ്ങള്‍.
വേഗത തന്നെയാണ് എറ്റവും പ്രധാനം. ചാനലുകള്‍ ഒരു സംഭവത്തിന്റെ മുഴുവന്‍ ഭാഗങ്ങളും വളരെ കുറഞ്ഞ സമയത്തിന് ആദ്യം കൊടുക്കാന്‍ മത്സരിക്കുമ്പോള്‍ മറ്റാര്‍ക്കും കിട്ടാത്ത വ്യത്യസ്തമായ ചിത്രങ്ങള്‍ തേടി പത്രങ്ങളും ജൈത്രയാത്ര തുടരുന്നു.
ചാനലുകളുടെ സ്വാധീനം ഉണ്ടെങ്കിലും നല്ല വാര്‍ത്താ മൂല്യം ഉളള ചിത്രങ്ങള്‍ക്ക് എന്ന് എന്നും മൂല്യമുണ്ട്.
നിഗമനം
ഒരു നിമിഷ നേരം കൊണ്ട് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ ആളുകളില്‍ ആകാംക്ഷയും അറിവും നല്‍കുന്നു. അതില്‍ സചേതനവും അചേതനവും വസ്തുകള്‍ ഉള്‍പ്പെടുന്നു. വളരെയധികം പരാധീനകളിലൂടെയും ബുദ്ധിമുട്ടിലൂടെയും സഞ്ചരിച്ചാണ് ഫോട്ടോജേര്‍ണലിസം ഇന്നത്തെ നിലയില്‍ എത്തി നില്‍ക്കുന്നത്. ആദ്യ കാലങ്ങളില്‍ സാമ്പത്തികവും സാമൂഹികവുമായ അരക്ഷിതാവാസ്ഥ ഈ മേഖലകളില്‍ നിലനിന്നിരുന്നു.
ഈ രംഗത്ത് ഇന്ന് വലിയ മത്സരങ്ങളാണ് നടക്കുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് ഇന്ന് മാത്രമല്ല ഇത്തരം മത്സരങ്ങള്‍ മഞ്ഞപത്ര ജേര്‍ണലിസം ഉടലെടുത്തതു തന്നെ ഇത്തരം മത്സരങ്ങള്‍ മൂലമാണ്. ഇത്തരം കടുത്ത മത്സരങ്ങള്‍ ഫോട്ടോജേര്‍ണലിസത്തിന്റെ നിയമങ്ങളെ പലപ്പോഴും ലംഘിക്കാറുണ്ട്.
എടുക്കുന്ന പല നല്ല ചിത്രങ്ങളും പത്രത്തില്‍ ഉള്‍ക്കൊളളിക്കാന്‍ കഴിയാതെ വരാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വാര്‍ത്തകളെക്കാള്‍ പ്രാധാന്യം ചിത്രങ്ങ ള്‍ക്കാണ്. സാങ്കേതിക വിദ്യയുടെ വികാസം മറ്റേതൊരു രംഗത്തേയും പോലെ തന്നെ ഈ രംഗത്തെയും പുരോഗമനങ്ങളുടെ പടവുകള്‍ കയറ്റുന്നു. സാങ്കേതിക വിദ്യയിലെ പുരോഗമനം ഈ രംഗത്തെ വേഗതയെയും കൃത്യതയെയും സഹായിക്കുന്നു. അതോടൊപ്പം സാമ്പത്തിക ചിലവും കുറഞ്ഞു വന്നു.
നാളത്തെ ഫോട്ടോ ജേര്‍ണലിസം എന്താവുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല. അത്രയധികം വേഗത്തിലാണ് വളര്‍ച്ചയുടെ പടവുകള്‍ കയറി ക്കൊണ്ടിരിക്കുന്നത്. നാളെയുടെ തലമുറകള്‍ക്ക് ഫോട്ടോ ജേര്‍ണലിസത്തിന്റെ അത്ഭുതകരമായ വളര്‍ച്ച അനുഭവിക്കാന്‍ ഭാഗ്യമുണ്ടാകട്ടെ!
2010 ജൂൺ 25
ഫോട്ടോ ജേര്‍ണലിസ്റ്റ്
ഫോട്ടോജേര്‍ണലിസ്റ്റ്
ഏറ്റവും ലളിതമായി പറഞ്ഞാല്‍ വാക്കുകളും ചിത്രങ്ങളും ശരിയായ രീതിയില്‍ സംയോജിപ്പിച്ച് ആശയം വ്യക്തമാക്കുകയാണ് ഫോട്ടോജേര്‍ണലിസ്റ്റുകള്‍ ചെയ്യുന്നത്. ഒരു ഫോട്ടോജേര്‍ണലിസ്റ്റ് കഴിവും കഠിനാധ്വാനവും ആവശ്യമായ ഘടകമാണ്. പെട്ടെന്ന് തീരുമാനമെടുക്കുവാനും ജാഗ്രതയോടെ വാര്‍ത്തകളെ കാണാനും കഴിയണം. താന്‍ എടുക്കുന്ന ചിത്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം. എങ്കില്‍ മാത്രമേ ആശയവിനിമയം ശരിയായ ദിശയില്‍ സഞ്ചരിക്കൂ.
ഒരു സംഭവം നടക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ റിപ്പോര്‍ട്ടര്‍ അവിടെയെത്തിയിട്ടില്ലെങ്കില്‍ അതിന്റെ ശരിയായ അവസ്ഥ വായനക്കാരന് എത്തിച്ച് കൊടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഒരു ഫോട്ടോജേര്‍ണലിസ്റ്റ് ഏറെ വൈകിയെത്തിയാലും സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം കാണിക്കാന്‍ കഴിയും. അല്ലെങ്കില്‍ സംഭവത്തിന്റെ അനന്തരഫലം കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുന്നതിന് സാധിക്കും. ഉദാഹരണത്തിന് ഒരു യുദ്ധത്തിന്റെ ഭീകരാവസ്ഥ അറിയിക്കുന്നതിന് യുദ്ധം ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ വേണമെന്നില്ല. ഒരുപക്ഷേ, അതിനെക്കാളും സ്പര്‍ശിക്കുന്നത് യുദ്ധത്തില്‍ പരികക്കേറ്റവരുടെയോ, യുദ്ധം മൂലം ഉണ്ടാകുന്ന അരക്ഷിതാവസ്ഥയുടെയോ ചിത്രങ്ങളാണ്.
നമ്മുടെ രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ എടുത്ത ഫോട്ടോജേര്‍ണലിസ്റ്റുകളും നമുക്കുണ്ട്. അതേ സമയം ചില ചിത്രങ്ങള്‍ മൂലം യുദ്ധം നിര്‍ത്തി വെച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ന്യൂസ് ഫോട്ടോകള്‍ കാഴ്ചകള്‍ക്കും രസിപ്പിക്കലിനുമുള്ള വെറും ദൃശ്യത്തിനപ്പുറം ചര്‍ച്ചക്കും പ്രചോദനമാകണം. അത്തരം ചിത്രങ്ങള്‍ പത്രങ്ങളില്‍ നിന്ന് ചരിത്രത്തിലേക്ക് സ്ഥാനം പിടിക്കുന്നു.

ഫോട്ടോ ജേണലിസം
ഫോട്ടോജേര്‍ണലിസം
ഫോട്ടോജേര്‍ണലിസം എന്നത് ജേര്‍ണലിസത്തിന്റെ തന്നെ ഒരു പ്രത്യേക ശാഖയാണ്.പ്രതിബിംബത്തിലൂടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഈ ശാഖയെ ആധുനിക പത്രപ്രവര്‍ത്തനത്തില്‍ മാറ്റി നിര്‍ത്തി ചിന്തിക്കാന്‍ കഴിയുന്നതല്ല. സെലിബ്രിറ്റി ഫോട്ടോഗ്രാഫി അഥവാ സ്ട്രീറ്റ് ഫോട്ടോഗ്രാഫി,ഡോക്യുമെന്ററി ഫോട്ടോഗ്രാഫി എന്നിങ്ങനെ വിവിധ തരത്തിലുള്ള ഫോട്ടോഗ്രാഫിയുണ്ട്. ഇതില്‍ നിന്നെല്ലാം ഫോട്ടോജേര്‍ണലിസത്തെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. അതില്‍ ചിലതാണ് താഴെ പറയുന്നത്.
l ഒരോ സംഭവത്തെയും അത് നടന്നതിന്റെ ക്രമത്തില്‍ വിന്യസിക്കുന്നു. അതായത് ചരിത്രം പരിശോധിക്കാന്‍ ഫോട്ടോജേര്‍ണലിസം ഏറെ സഹായിക്കുന്നു എന്നു പറയാവുന്നതാണ്.
l ഒരു സംഭവത്തെ ഭംഗിയായും കൃത്യമായും ചിത്രീകരിക്കാന്‍ കഴിയുന്നു.
l ഫോട്ടോ വാര്‍ത്തയുമായി യേജിച്ചു നില്‍ക്കുമ്പോള്‍ വായനക്കാരന്റെ അകക്കണ്ണ് തുറപ്പിക്കാന്‍ സഹായകമാകുന്നു.
ഫോട്ടോജേര്‍ണലിസം ഫോട്ടോഗ്രാഫി
ഫോട്ടോജേര്‍ണലിസവും ഫോട്ടോഗ്രാഫിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അതിനെ കേവലം ഒന്നോ രണ്ടോ വസ്തുതകളില്‍ ഒതുക്കിപ്പറയാവുന്നതല്ല. എങ്കിലും, ഏറ്റവും ചുരുക്കത്തില്‍ പറയുമ്പോള്‍ ഫോട്ടോഗ്രാഫി എന്നത് ഒരു നാമത്തെ (സ്ഥലം, പേര് മുതലായവ) ക്കുറിച്ച് പറയുന്നു. എന്നാല്‍ ഒരു വാര്‍ത്താചിത്രം ക്രിയയെ സൂചിപ്പിക്കുന്നതായിരിക്കും. ഒരു വാര്‍ത്തയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്നതിന് നല്ല വാര്‍ത്താചിത്രങ്ങള്‍ക്ക് കഴിയാറുണ്ട്. മാത്രമല്ല, സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം വായനക്കാരന് നല്‍കാനും കഴിയുന്നു. കൃത്യമായി ക്രമീകരിച്ചതും ആകര്‍ഷിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പുകളും നല്‍കുമ്പോള്‍ വായനക്കാരന്റെ മനസ്സില്‍ ഏറെക്കാലം ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യും. ആധുനിക യുഗത്തില്‍ ദൃശ്യമാധ്യമങ്ങളും ശ്രവ്യമാധ്യമങ്ങളും ഏറെ പ്രചാരം നേടിയെങ്കിലും ഫോട്ടോജേര്‍ണലിസത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ഇന്നും നല്ല വാര്‍ത്താചിത്രങ്ങള്‍ വായനക്കാരുടെ മനസില്‍ ഇടം പിടിക്കാറുണ്ട് എന്നതില്‍ സംശയമില്ല.

ഫോട്ടോഗ്രഫി എന്ന കല
ഫോട്ടോഗ്രാഫി എന്ന കല
ഒരു ദൃശ്യത്തെ ചിത്രരൂപത്തിലേക്ക് പകര്‍ത്തുന്ന കലയാണ് ഫോട്ടോഗ്രാഫി. ഏതെങ്കിലും ഒരാളില്‍ നിന്നോ ഒരു സംഭവത്തില്‍ നിന്നോ മാത്രം ഉരുത്തിരിഞ്ഞതല്ല, മറിച്ച് ചരിത്രാതീതകാലം മുതല്‍ക്കേ ഫോട്ടോഗ്രാഫി എന്ന കല ആവിര്‍ഭവിച്ചു എന്നു വേണം കരുതാന്‍. ആദിമ മനുഷ്യന്റെ കൈകളില്‍ നിന്ന് തുടങ്ങി ഡിജിറ്റലൈസേഷന്‍ വരെ എത്തി നില്‍ക്കുന്ന ഈ കലയുടെ പ്രാധാന്യം ചെറുതൊന്നുമല്ല. മറ്റേതൊരു കലയേയും പോലെ തന്നെ കഠിനാധ്വാനവും അതിലേറെ കഴിവും ഉണ്ടെങ്കില്‍ മാത്രമേ ഈ രംഗത്ത് ശോഭിക്കാനാവൂ.
ഫോട്ടോഗ്രാഫിയും ഫോട്ടോജേര്‍ണലിസവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ആദ്യം ഫോട്ടോഗ്രാഫിയാണ്് ഉടലെടുത്തത്. അതുകൊണ്ട് തന്നെ ഫോട്ടോജേര്‍ണലിസത്തിന്റെ ചരിത്രം പരിശോധിക്കുന്നതിന് മുന്‍പ് അതിന്റെ തുടക്കത്തെക്കുറിച്ച് ചെറിയ രീതിയിലെങ്കിലും പരിശോധിക്കേണ്ടിയിരിക്കുന്നു.
'പ്രകാശ രശ്മികള്‍ കൊണ്ടെഴുതുക' എന്ന അര്‍ത്ഥം വരുന്ന ഫോട്ടോഗ്രാഫി ആവിര്‍ഭവിച്ചിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുള്ളൂ. ആദിമമനുഷ്യന്‍ ദൃശ്യങ്ങള്‍ ഗുഹാഭിത്തികളില്‍ ആലേഖനം ചെയ്തിരുന്നു. അതിനായി അവര്‍ കരിയും ചാരവും ഉപയോഗിച്ചു. അതുകൊണ്ട് തന്നെ ചിത്രകലയുടെ തുടക്കവും ഇവിടെ നിന്നാണെന്ന് പറയാവുന്നതാണ്.
പിന്നീട് കാലങ്ങള്‍ കഴിയുന്തോറും ചിത്രകലയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി.16ാം നൂറ്റാണ്ടില്‍ ലിയനാഡോ ഡാവിഞ്ചി, മൈക്കല്‍ ആഞ്ചലോ തുടങ്ങിയവര്‍ വന്നു.അവരുടെ ചിത്രങ്ങള്‍ ലോകപ്രശസ്തി നേടിയെന്ന് മാത്രമല്ല ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നതാണ്.
പത്തൊന്‍പതാം നൂറ്റാണ്ടായപ്പോഴേക്കും ഫ്രഞ്ച് ലിഥോഗ്രാഫായ ജോസഫ് നീസെ ഫോണ്‍ നീപ്‌സ് കല്ലച്ചുപയേഗിച്ച് അച്ചടി തുടങ്ങി.അതിനുമുമ്പ് ചിത്രങ്ങള്‍ ചായങ്ങളുപയോഗിച്ച് വരയ്ക്കുക മാത്രമേ ചെയ്തിരുന്നുളളു.അച്ചടി തുടങ്ങിയതിനുശേഷം അദ്ദേഹം തന്നെ 1816ല്‍ ഒരു ന്യൂനപക്ഷ പ്രതിച്ഛായ(നെഗറ്റീവ് ഇമേജ്) നിര്‍മ്മിച്ചു.ഇത് ഫോട്ടോഗ്രാഫിയുടെ വളര്‍ച്ചക്ക് വലിയ പ്രചോദനമായിരുന്നുവെങ്കിലും ഇമേജ് സ്ഥിരമായി ഒരു പ്രതലത്തില്‍ ഉറപ്പിക്കുന്നതില്‍ ഭാഗികമായേ വിജയിച്ചിളളൂ.1826 ല്‍ നിപ്‌സ് തന്റെ വീടിനു മുന്നിലുളള ഒരു ദൃശ്യം പ്ലൂട്ടര്‍ പ്ലേറ്റില്‍ പിടിച്ചെടുത്തത് വലിയ നേട്ടമായിരുന്നു.സൂര്യപ്രകാശത്തില്‍ പ്രതിച്ഛായ പകര്‍ത്തിയതുകൊണ്ട് ഗീലിയോഗ്രാഫി എന്ന് ഈ പ്രക്രിയക്ക് പേരും ഇട്ടു. 'സൂര്യ എഴുത്ത് ' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
മറ്റൊരു ഫ്രഞ്ചുകാരന്‍ ലൂയി ഡാഗ്വേര്‍ നിപ്‌സിന്റെ കണ്ടുപിടുത്തം കുറെക്കൂടി പുരോഗമിപ്പിച്ചു.പ്രതിച്ഛായ പ്ലേറ്റില്‍ പിടിച്ചശേഷം രസബാഷ്പത്തില്‍ കഴുകുകയാണദ്ദേഹം ചെയ്തത്.എന്നാല്‍ അന്നത്തെ ഏറ്റവും വലിയ കുറവായി പറയാവുന്നത് , ക്യാമറയിലെ പ്ലേറ്റിന്റെ വലുപ്പം എന്നതാണ്. എടുക്കുന്ന ചിത്രത്തിന്റെ കോപ്പിയെടുക്കാനും നിര്‍വാഹമില്ല. കോപ്പി വേണമെങ്കില്‍ വീണ്ടും ഷൂട്ട് ചെയ്യണം. മുഖക്കണ്ണാടി പതിച്ച ലോഹപ്രതലത്തിലെ നെഗറ്റീവ് ആയിരുന്നതിനാല്‍ അത് പോസിറ്റീവ് ആയി കാണണമെങ്കില്‍ ഒരു ഇരുണ്ട പശ്ചാത്തലം പ്രതിഫലിപ്പിക്കേണ്ടിയിരുന്നു എന്നതും അക്കാലത്തെ വലിയ പരാധീനതയായിരുന്നു.
ഛായാഗ്രഹണത്തിലെ അടുത്ത പ്രധാനസംഭവം കൊളോഡിയണ്‍ വെറ്റ് പ്ലേറ്റ് പ്രക്രിയയുടെ ആവിര്‍ഭാവമാണ്. അത് സാധിതമാക്കിയത് 1851 ല്‍ ഫ്രഡറിക് സ്‌കോട് ആര്‍ച്ചര്‍ എന്നൊരു ഇംഗ്ലീഷുകാരനാണ്. ഗ്ലാസ് പ്ലേറ്റില്‍ പ്രകാശ സംവേദിയായ ദ്രാവകം പൂശി ഫോട്ടോ എടുക്കുന്നതുവരെ നനച്ചുവയ്ക്കുകയാണ് ചെയ്തിരുന്നത്. അതിനുശോഷം കൊളോഡിയല്‍ നെഗറ്റീവില്‍നിന്ന് കടലാസില്‍ ചിത്രങ്ങള്‍ പ്രിന്റു ചെയ്യാന്‍ തുടങ്ങി. അവിടം മുതലിങ്ങോട്ട് ഛായാഗ്രഹണം എന്ന കലയ്ക്ക് വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്.

ഫോട്ടോ ജേര്‍ണലിസം ആമുഖം
വാര്‍ത്തകളില്‍ കാഴ്ചയുടെ അനുഭവം സൃഷ്ടിക്കുകയാണ് ഫോട്ടോ ജേര്‍ണലിസം ചെയ്യുന്നത്. വിശ്വാസ്യത പകര്‍ന്നു നല്‍കാന്‍ വിവരണങ്ങളെക്കാള്‍ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ക്ക് കഴിയാറുണ്ട്. ഏത് തരത്തിലുളള വിഷയങ്ങളായാലും ചിത്രങ്ങള്‍ക്ക് വളരെ വേഗത്തില്‍ ആശയ സംവേദനം നടത്താന്‍ കഴിയും. എത്ര വലിയ കാര്യങ്ങളായാലും ഒറ്റ നോട്ടത്തില്‍ അതിനെ മുഴുവന്‍ ഉള്‍കൊള്ളുന്നവയാണ് ചിത്രങ്ങള്‍.
വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ സംസ്‌കാരവും ആചാരനുഷ്ഠാനങ്ങളും ചരിത്രവും ഫോട്ടോ ജേര്‍ണലിസത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നു. ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ വാര്‍ത്തയ്ക്ക് പൂര്‍ണ്ണത ഉണ്ടാവാറുണ്ട്.
യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാന്‍ ചിത്രങ്ങള്‍ തന്നെയാണ് ഏറെ സഹായം. ക്യാമറയുടെ ചെറിയ കണ്ണിലൂടെ കാര്യങ്ങളെ വായനക്കാരുടെ മുന്നിലെത്തിക്കുന്നതിന്റെ വൈഷമ്യങ്ങള്‍ ഏറെയാണ്.
അക്ഷരങ്ങള്‍ കഴിഞ്ഞാല്‍ അച്ചടി മൂല്യത്തില്‍ പ്രധാനം ചിത്രങ്ങളാണ്. 'ആയിരം വാക്കുകള്‍ക്ക് പകരം ഒരു ചിത്രം' ”എന്നാണ് പറയാറുളളത്. വര്‍ത്തകളെ പലപ്പോഴും വായിപ്പിക്കുന്നത് നല്ലചിത്രങ്ങള്‍ തന്നെയാണ്. ആകര്‍ഷകമായ ചിത്രങ്ങളും അടിക്കുറിപ്പുകളും എന്നും വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍കുന്നവയാണ്. വാര്‍ത്തകളുടെ തലക്കെട്ടുകളെപോലും പലപ്പോഴും ചിത്രങ്ങളാണ് താങ്ങി നിര്‍ത്തുന്നത.് വാര്‍ത്തകള്‍ കുത്തി നിറച്ച പേജ് വായനക്കാരെ അലോസരപ്പെടുത്തുന്നതാണ്. ഇതൊക്കെ കൂടാതെ തന്നെ ഒരു കലയും കൂടി ഇതില്‍ ചേര്‍ന്നു നിലക്കുന്നു.
ഫോട്ടോ ജേര്‍ണലിസവും ഫോട്ടോ ഗ്രാഫിയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഫോട്ടോ ജേര്‍ണലിസത്തിന്റെ മുന്‍ഗാമി എന്ന് ഫോട്ടോഗ്രാഫിയെ പറയാവുന്നതാണ്.
സമയത്തെ അതിജീവിച്ച് ചിത്രങ്ങളുണ്ടാകുമ്പോള്‍ അത് ചരി്രതത്തിന്റെ ഭാഗമാവുന്നു. സംസാരിക്കുന്ന ചിത്രങ്ങള്‍ ജനഹൃദയങ്ങളെ കീഴടക്കുന്നു.

2010 ജൂൺ 21
മഞ്ഞുമലയുടെ തോഴി
മഞ്ഞില്‍ പുതഞ്ഞ് നിലാവിന്റെ കുളിരണിഞ്ഞ് സൂര്യകിരണങ്ങളില്‍ സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഹിമവാന്‍... അതായിരുന്നു അവളുടെ സ്വപ്‌നം...കേരളശേരി ചുണ്ടയില്‍ക്കളം വീട്ടില്‍ രാമനുണ്ണി മകള്‍ രാജലക്ഷമി(40)യെക്കുറിച്ചാണ് പറഞ്ഞത്.1995ല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ കൈലാസ യാത്രയില്‍ പങ്ക്‌ചേര്‍ന്ന രാജലക്ഷ്‌മി 2009ല്‍ എത്തി നില്‍ക്കുമ്പോള്‍ 14ാം തവണയും ഹിമാലയം കയറിയതിന്റെ നിര്‍വൃതിയിലാണ്.
മഞ്ഞുപാളികളിലൂടെ സാവധാനം തെന്നിനീങ്ങുകയും പാറക്കെട്ടുകളും കുന്നിന്‍ ചരിവുകളുമടങ്ങുന്ന മരണതുല്യമായ ഹിമാലയം താണ്ടുകയും ചെയ്‌ത രാജലക്ഷിയ്‌ക്ക് കൈലാസനാഥനോടുള്ള പ്രണയത്തെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയും കര്‍ശന വൈദ്യപരിശോധനയും പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇന്ത്യ-ടിബറ്റ് അതിര്‍ത്തി പങ്കിടുന്ന കൈലാസയാത്ര തുടരാനാവൂ.മെയ്,ജൂണ്‍,ജൂലായ്,ആഗസ്റ്റ്,സെപ്‌തംബര്‍ മാസങ്ങളില്‍ മാത്രമേ യാത്ര അനുവദിക്കുന്നുള്ളൂ.ഇവര്‍ക്കാവശ്യമായ ലോഡ്‌ജിംഗ് നിര്‍വഹിക്കുന്നത് സര്‍ക്കാരാണ്.ന്യൂഡല്‍ഹിയില്‍ നിന്നും ഡാര്‍ജലിംഗ്‌വരെ ബസിലാണ് യാത്ര.ഏതാണ്ട് 18500 അടി ഉയരമുള്ള അത്യുന്നതങ്ങളായ പര്‍വതനിരകളിലൂടെയുള്ള കാല്‍ നട യാത്രയാണിത്.ഇടയ്‌ക്കൊന്ന് വഴുതിയാല്‍ ആയിരക്കണക്കിന് അടി താഴേയ്‌ക്ക് പതിക്കാനുള്ള അപകടസാധ്യതയും ഏറെയാണ്.അനുയോജ്യമായ ഓക്‌സിജന്‍ കിട്ടാതെ ധാരാളം പേര്‍ മരിക്കുന്നു.1998ല്‍ഹിന്ദി സിനിമാനടന്‍ കബീര്‍ബേദിയുടെ ഭാര്യ ഉള്‍പ്പെട്ട 60 അംഗ സംഘം മാള്‍പ്പയിലെ കുടിലിന് മുകളിലേയ്‌ക്ക് മലയിടിഞ്ഞ് വീണ് ദാരുണമായി മരണപ്പെട്ടു.ഈ സംഭവം രാജലക്ഷമിയുടെ മനസില്‍ ഇന്നും വേദനയായി അവശേഷിക്കുന്നു.
ഡാര്‍ജലിംഗില്‍ നിന്നും തുടങ്ങി ഗാല,മാള്‍പ്പ,ബുധി,ഗുഞ്ചി,കാലാപാനി,നാബിഡാന്‍,ലിപൂപാസ് എന്നിവിടങ്ങളില്‍ താമസിച്ച് തക്ലാക്കോഡില്‍ എത്തുന്നു.ഏറെ ബുദ്ധക്ഷേത്രങ്ങളുള്ള ഇവിടെ നിന്നാണ് യാത്ര ആരംഭിക്കുന്നത്.അവിടെ നിന്നപം കാല്‍നടയായി 50കിലോമീറ്റര്‍ അകലെയുള്ള മാനസ സരോവറില്‍ എത്തുന്നു.വീണ്ടും 40കിലോമീറ്റര്‍ സഞ്ചരിച്ചാലേ ദേശത്തിന്റെ പടയാളിയെപ്പോലെ ശിരസുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഹിമാലയത്തിലെത്താനാവൂ.തക്ലാക്കോഡില്‍ നിന്നും കിഹുവിലേയ്‌ക്കുള്ള യാത്രാവഴിയില്‍ രാക്ഷസ്ഥല്‍ എന്ന അതിമനോഹരമായ തടാകം ഉണ്ട്.ശിവപ്രീതിക്കായള്ള രാവണന്റെ കൊടും തപസ്സ് ഈ തടാകക്കരയിലായിരുന്നെന്നാണ് ഐതീഹ്യം.

വാര്‍ത്തകള്‍
മുഴുവന്‍ സമയ വാര്‍ത്താചാനലുകളുടെ വരവ് രാഷ്‌ട്രീയ വ്യവഹാരത്തിന്റെ മേഖലയിലും മാറ്റങ്ങള്‍ വരുത്തി.കാഴ്‌ചക്കു വന്ന പ്രാധാന്യം മൂലം ഉള്ളടക്കത്തിനേക്കാള്‍ അത് എങ്ങനെ പറയുന്നു എന്നതിനായി.പ്രകടനാത്മകതയ്‌ക്കും അഭിനയ ശേഷിക്കും ക്യാമറയ്‌ക്കു മുന്നിലുള്ള സാന്നിധ്യ ബോധത്തിനും ശരീരഭാഷയ്‌ക്കും ഏറിയ പ്രാധാന്യം കൈവന്നു.ദൃശ്യസാധ്യത വാര്‍ത്തകളുടെ മുന്‍ഗണനാക്രമത്തെ സ്വാധീനിച്ചു.പത്രങ്ങളുടെ 24 മണിക്കൂര്‍ എന്ന വാര്‍ത്താചക്രത്തെ അത് തകര്‍ത്തെറിഞ്ഞു.ദിനംപ്രതി ഉടനീളം വാര്‍ത്തകള്‍ എന്നത് തികച്ചും വ്യത്യസ്‌തമായ അനുഭവം ആയിരുന്നു.മലയാളത്തില്‍ ഇത്രയധികം വാര്‍ത്തയുണ്ടോ? എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്.വാര്‍ത്താവിനിമയസമയത്തിന്റെ വികാസം നിറയ്‌ക്കപ്പെട്ടത് അന്താരാഷ്‌ട്ര വാര്‍ത്തകള്‍ കൊണ്ടോ ദേശീയപ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ കൊണ്ടോ മാത്രമല്ല;മറിച്ച് തദ്ദേശീയ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ഇടം ലഭിക്കുകയാണ് ഉണ്ടായത്.മറ്റൊന്ന് രാഷ്‌ട്രീയചര്‍ച്ചകളെ പരുവപ്പെടുത്തിയെടുത്തതാണ്.ടെലിവിഷന്‍ സംഭാഷണത്തിന്റെ മാധ്യമമായതിനാല്‍ വാര്‍ത്തകളെയും പ്രശ്‌നങ്ങളെയും വ്യക്തികളെയും എല്ലാം അത് ചെറിയ ബൈറ്റുകളിലേക്ക് ഒതുക്കി.ചോദ്യോത്തരങ്ങളായും,ആരോപണ-പ്രത്യാരോപണങ്ങളായും ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണിന്ന്.ആലോചനയ്‌ക്കോ സാവകാശത്തിനോ ഇവിടെ സ്ഥാനമില്ല.എടുത്ത് പറയത്തക്ക സമ്മര്‍ദ്ദം ഓരോ വാര്‍ത്തയെയും ആഖ്യാനവത്‌കരിക്കാനുള്ള ബാധ്യതയാണ്.ഒരു വാര്‍ത്ത ബ്രേക്കിങ്ങ് ന്യൂസ് ആയി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ വാര്‍ത്താശലകത്തിന് ഓരോ മണിക്കൂറിടവിട്ടുളള ബൂളളറ്റുകളില്‍ അതേപടി സ്ഥാനം പിടിക്കാനാവില്ല.അപ്പോള്‍ അതില്‍ `പരിണാമം ' ഉണ്ടാക്കിയേ തീരൂ.ഇതോടൊപ്പം തന്നെ കൂടെ മത്സരിക്കുന്ന ചാനലുകളില്‍നിന്ന് വ്യത്യസ്ഥവും `എക്‌സ്‌ക്‌ളൂസീവും' ആകുകയുംവേണം എന്ന സമ്മര്‍ദ്ദവും ഉണ്ട്.
ഇതെല്ലാംതന്നെ വാര്‍ത്ത എന്നതിനെ-അതിന്റെ ഘടന,അവതരണം,വികാസം,സമയക്രമം,ആഖ്യാനഗതി,വീക്ഷണ കോണുകളുടെ അവതരണം-ഇവയെ എല്ലാറ്റിനെയും മൗലികമായി ബാധിക്കിന്നു.മുമ്പ് രാഷ്‌ട്രീയവും പൊതുകാര്യങ്ങളും മധ്യ-ഉപരിവര്‍ഗ്ഗ പുരുഷന്‍മാരുടേതും ചില രാഷ്‌ട്രീയ-സാമൂഹിക നേതാക്കന്‍മാരുടേതും മാത്രമായിരുന്നെങ്കില്‍,ഇന്നതിന്റെ ഉളളുകളളികളും സിരാപടലങ്ങളുമല്ലാം പൊതുജനത്തിന്റെ കാഴ്‌ചയ്‌ക്കു വിധേയമാണ്.

ആന്‍ ഫ്രാങ്ക്
ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലറുടെ കൊടും ക്രൂരത പറയുമ്പോള്‍ മറക്കാനാവാത്ത ഡയറി.പതിമൂന്നു വയസ്സുകാരിയുടെ മനസിന്റെ ആകുലതകളും വിഹ്വലതകളും വികാര വിചാരങ്ങളും എഴുതിച്ചേര്‍ത്ത ഡയറി.`കിറ്റി' അതായിരുന്നു ആന്‍ഫ്രങ്കിന്റെ വിശ്വപ്രസിദ്ധമായ കുറിപ്പുകള്‍ക്ക് അവള്‍ തന്നെ നല്‍കിയ പേര്.
നാസികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഒട്ടേറെ അഭയാര്‍ത്ഥികള്‍ ജര്‍മനിയില്‍ നിന്ന് പലായനം ചെയ്‌തു.അവിടെയും പിടിക്കപ്പെടുമെന്ന അവസ്ഥയില്‍ ഒളിവു സങ്കേതങ്ങളില്‍ അഭയം തേടി.ഒളിവുസങ്കേതങ്ങളിലെ അനുഭവങ്ങള്‍ കിറ്റിയോട് ആന്‍ പറയുന്നത് വ്യത്യസ്‌ത ഭാവങ്ങളിലായിരുന്നു.പതിമൂന്നുകാരിയുടെ ദേഷ്യം,കുശുമ്പ്,ആഗ്രഹം,ഉറച്ച ധൈര്യം ആത്മവിശ്വാസം എന്നിങ്ങനെ ഏറെ വികാരങ്ങള്‍ കിറ്റിയോട് ദിവസവും പറഞ്ഞുകൊണ്ടിരുന്നു.സന്തോഷത്തോടെ ആദ്യ കുറിപ്പ് എഴുതിത്തുടങ്ങിയ അവളുടെ ഭാവങ്ങള്‍ക്ക് മാറ്റം വരുന്നു അവസാന ഭാഗങ്ങളില്‍.നാസികളുടെ ആക്രമണത്തിന്റെ തീവ്രത നമുക്ക് ഹൃദയത്തില്‍ തട്ടുന്ന രീതിയിലാണ് അവളുടെ ഓരോ അക്ഷരവും.
1929 ജൂണ്‍ 12ന് ജര്‍മനിയിലെ ഫ്രാങ്ക്‌ഫുട്ട് ഓണ്‍മെയ്‌നില്‍ ഓട്ടോ ഫ്രാങ്കിന്റേയും ഈഡിത്ത് ഫ്രാങ്കിന്റേയും രണ്ടാമത്തെ മകളായാണ് ആന്‍ ജനിച്ചത്.മാര്‍ഗോട്ട് എന്നാണ് അവളുടെ സഹോദരിയുടെ പേര്.1933ല്‍ ആനിന്റെ കുടുംബം ഹോളണ്ടിലേക്കു കുടിയേറി.ഇരുട്ട് നിറഞ്ഞ ഒളി സങ്കേതത്തിലെ ദുരിതങ്ങള്‍ വായിക്കുമ്പോള്‍ വായനക്കാരും അത്തരത്തില്‍ ജീവിക്കുന്ന ഒരനുഭവം ഉണ്ടാകുന്നു.
യുദ്ധത്തിന്റെ ഭീകരതയും അത് മാനസികമായും ശാരീരികമായും ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ആനിന്റെ ഒറ്റ ഡയറിക്കുറിപ്പു മതി.
1944 ഓഗസ്റ്റ് നാലിനായിരുന്നു നാസി പോലീസ് ഒളിവുതാവളത്തില്‍ മിന്നല്‍ പരിശോധന നടത്തി.ആനും കുടുംബവും കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ തടവിലായി.1945 മാര്‍ച്ചില്‍ ഹോളണ്ടിന്റെ മോചനത്തിന് കേവലം രണ്ടു മാസം മുന്‍പ്,ബെര്‍ഗന്‍ ബെല്‍ഡന്‍ എന്ന കുപ്രസിദ്ധ നാസിത്തടവറയില്‍ ടൈഫസ് പിടിപെട്ടതിനെ തുടര്‍ന്ന് ആനും സഹോദരിയും മരണമടഞ്ഞു.
ആനിന്റെ മരണശേഷമാണ് ഈ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തത്.തുടര്‍ന്ന് 1947ല്‍ ആംസ്റ്റര്‍ഡാമിലാണ് ഡയറിക്കുറിപ്പുകള്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.അറുപതിലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.ആനിന്റെ ജീവിതത്തെ അധികരിച്ച് ധാരാളം സിനിമകളും നാടകങ്ങളുമുണ്ടായി.
മനുഷ്യ മനസാക്ഷിയുടെ മുന്‍പില്‍ എന്നും നിലകൊള്ളുന്ന ആ കുറിപ്പ് ഹോളണ്ടിലെ `ആന്‍ഫ്രാങ്ക് മ്യൂസിയ'ത്തില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

മലബാറിലെ കല്യാണ വിഷയങ്ങള്‍
കഴിഞ്ഞ രണ്ട് മാസമായി പത്രങ്ങളില്‍ നിറയെ കാണുന്ന വാക്കാണ് 'കല്യാണ വീട്ടിലെ റാഗിങ് '.മുന്‍കാലങ്ങളില്‍ പത്രത്തില്‍ ഈ വാക്ക് കാണുമ്പോള്‍ വായനക്കാരന് ഒരു ഉള്‍ക്കിടിലമായിരുന്നു.കുറച്ച് കാലം കഴിഞ്ഞപ്പോള്‍ എങ്ങും എവിടെയും റാഗിങ്ങായി.പരാതികള്‍,ചര്‍ച്ചകള്‍, ആത്മഹത്യകള്‍,പരിഹാരമാര്‍ഗങ്ങള്‍....ഇങ്ങനെ റാഗിങ്ങുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍.ഇന്നിപ്പോള്‍ മറ്റേതൊരു വാക്കിനെയും പോലെ ഈ പദവും ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.ചര്‍ച്ച ചെയ്‌തു മടുത്ത സമൂഹം ഇതിനെയും ഒരു പെട്ടിക്കുള്ളിലാക്കി.ഇഓഓൗ അവസരത്തിലാണ് റാഗിങ്ങിന്റെ കല്യാണവേഷം.
കല്യാണവീടുകളില്‍ വധൂവരന്‍മാരെ കളിയാക്കിയുള്ള യുവാക്കളുടെ കോപ്രായങ്ങള്‍ക്ക് വന്ന ചെല്ലപ്പേര്-കല്യാണവീട്ടിലെ റാഗിങ്ങ് !ഇത് പത്രക്കാരുടെ കണ്ടുപിടുത്തമോ?, നാട്ടുകാരുടേതോ?
ഓരോ നാടിനും ഓരോ സംസ്‌കാരം ഉണ്ട്.അതനുസരിച്ച് അവരുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വ്യത്യസ്‌തമായിരിക്കും.വിവാഹത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ.കല്യാണം നിശ്ചയിച്ച വരന്‍ തന്നെ വധുവിനെതട്ടിക്കൊണ്ടു പോയി കല്യാണം കഴിക്കുന്ന രീതിയും ഉണ്ട് .കല്യാണവീടുകളില്‍ വധൂവരന്‍മാരെ കളിയാക്കുകയും തമാശകള്‍ നേരത്തെ തന്നെ ഉണ്ട്. എന്നാല്‍ ഇത്തരം തമാശകള്‍ അതിര് വിട്ടു പോകുന്നു എന്നായാലോ?പലപ്പോഴും ഇത്തരം തമാശകളിലെ വില്ലന്‍ മദ്യവും.തലേ ദിവസം മദ്യത്തിന്റെ സാന്നിധ്യം ഇല്ലെങ്കില്‍ വിവാഹ വീട്ടില്‍ ആള് കാണുമോ എന്നതില്‍ സംശയമാണ്.തലേ ദിവസം മാത്രമല്ല കല്യാണം കഴിഞ്ഞും അതിന്റെ സല്‍ക്കാരം വേണം.എങ്കിലേ തങ്ങളുടെ പത്രാസ് നാലാളുകള്‍ അറിയൂ എന്നായി.മദ്യം കഴിച്ചാല്‍ എന്തും പറയാമെന്നും കാട്ടിക്കൂട്ടാമെന്നും ആണ്‌്‌് ഇത്തരക്കാരുടെ ധാരണ.ഇത്തരം ആളുകള്‍ വരന്റെ സുഹൃത്തുക്കള്‍ തന്നെയാണെന്നതാണ് വാസ്‌തവം.ഇവര്‍ പുതിയൊരു ജീവിതം തുടങ്ങുന്ന നല്ല മുഹൂര്‍ത്തത്തെ നശിപ്പിക്കുന്നു.എതിര്‍ത്ത്‌്‌് ഒരു വാക്കുപോലും വീട്ടുകാര്‍ക്ക് പറയാന്‍ കഴിയില്ല.തങ്ങളുടെ മകനും മുന്‍പ്‌്‌് ഇതുപോലെുള്ള വേലത്തരങ്ങള്‍ കാട്ടിയിട്ടുണ്ടാവും.പക്ഷേ,ഇപ്പോള്‍ സ്വാനുഭവത്തില്‍ വന്നപ്പോഴാണ് അതിന്റെ പ്രയാസം മനസിലാക്കുന്നത്‌്.വീട്ടുകാര്‍ വായ്‌്‌്‌മൂടിക്കെട്ടി നില്‍ക്കുകയല്ലാതെ എന്ത്‌്‌് ചെയ്യാന്‍.ജീവിതത്തിന്റെ ധന്യമായ ഈ മുഹൂര്‍ത്തം അലങ്കോലപ്പെടുത്തുന്ന നമ്‌്‌്‌മുടെ സംസ്‌കാരം ശ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌ളാഘനീയം തന്നെ.
തലശ്ശേരി, കണ്ണൂര്‍ ഭാഗങങളിലാണ് ഇത്തരം പോക്കൂത്തുകള്‍ ഏറെ റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ളത്.ഇതിനെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഏറെ ശ്രമിച്ചിട്ടുണ്ടെന്നു തോന്നും ചില പത്ര വാര്‍ത്തകള്‍ കണ്‌്‌്‌ടാല്‍.കല്യാണ വീട്ടിലെ റാഗിങ്ങിനെതിരെ രാഷ്‌്‌്‌ട്രീയ പാര്‍ട്ടികളും എന്ന തലക്കെട്ടാണ് ഇത്തരം ചിന്തയ്‌ക്ക്‌്‌് ആധാരം.കൊടിയുടെ നിറഭേദമില്ലാതെ എല്ലാവരും ഇതിനെതിരെ രംഗത്ത്‌് വന്നത്‌് ശരിയല്ലാന്നുണ്ടോ? ഈ കാര്യത്തിലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നല്ലോ.ഇല്ലെങ്കില്‍ നാളെ തങ്ങളുടെ വീട്ടിലും ഇത്തരം ബോംബുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാകാം ഈ പടപ്പുറപ്പാടിനു പിന്നില്‍.
വധുവിനെ വരന്റെ സുഹൃത്തുക്കള്‍ ഒരുമിച്ച്‌്‌് കൂടി നിന്ന്‌്‌് കളിയാക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി എന്തെന്ന്‌്‌് ഇനിയും മനസിലാകാത്ത കാര്യാണ്‌്‌്.തങ്ങളുടെ മകള്‍,പെങ്ങള്‍ ഒക്കെ നാളെ ഇത്തരം അവസ്ഥയില്‍ എത്തുമെന്ന സത്യാവസ്ഥ എന്തുകൊണ്ട്‌് ഓര്‍മിക്കുന്നില്ല.തമാശയും കളിയാക്കലും മനസിലാവും എന്നാല്‍ വഷളത്തരങ്ങളും മോശം വാക്കുകളും ജീവിത പങ്കാളിയുടെ സുഹൃത്തുക്കളില്‍ നിന്ന്‌് അനുഭവിക്കേണ്ടി വരുന്ന സ്‌ത്രീയുടെ മാനസികാവസ്ഥയെ ഏതു സംസ്‌കാരത്തിന്റെ പേരിട്ട്‌്‌് വിളിക്കണം.ആത്മാഭിമാനം എന്നത് പുരുഷന്റെ മാത്രമാണോ? ജീവിത പങ്കാളിയുടെ മുന്നില്‍ വച്ചാണ് അവള്‍ ഇത്തരം അപമാനത്തിന് ഇരയാകേണ്ടി വരുന്നത്.വധൂവരന്‍മാരെ പരിക്കേല്‍പ്പിക്കുന്ന വിധത്തില്‍ വരെ സുഹൃത്തുക്കളുടെ ലീലാവിലാസം മാറി.ഇതിനെതിരെ സ്‌ത്രീകളായിരുന്നു രംഗത്ത് വന്നിരുന്നെങ്കില്‍ ഇതൊരു സ്‌ത്രീപ്രശ്‌നം എന്ന പേരില്‍ എഴുതിത്തള്ളുകയേ ഉണ്ടാവുമായിരുന്നുള്ളു.പുരുഷന്‍മാര്‍ തന്നെയാണ് ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.കാരണം അവരെക്കുടി ബാധിക്കുടി ബാധിക്കുന്നതാണെന്ന് ചില പുരുഷകേസരികള്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവണം.അല്ലാത്തപക്ഷം തന്റെ അമ്മ,പെങ്ങള്‍,ഭാര്യ,മക്കള്‍ ഇവരെയൊക്കെ സംബന്ധിക്കുന്നതാവാം കാരണം.സംസ്‌കാരം,പൈതൃകം തുടങ്ങിയ വാക്കുകള്‍ ഇന്നത്തെ തലമുറയ്‌ക്ക് കാതടപ്പിക്കുന്ന വാക്കുകളാണ്.ഇന്നിതാണെങ്കില്‍ നാളെ എന്താവും.അഴീക്കോട് മാഷ് ചോദിച്ചതുപോലെ ``ഞാന്‍ മരിച്ചാല്‍ ആരാണാവോ എതിര്‍ക്കുക''.വിഷയം ഇതല്ലെങ്കില്‍ക്കൂടിയും നാളത്തെ തലമുറയെക്കുറിച്ചുള്ള ആശങ്ക അതിലുണ്ട്.
എന്തും വെറൈറ്റി എന്ന ഇംഗ്ലീഷ് പദം കീഴടക്കിയിരിക്കുന്നു.അതില്ലാതെ യുവതലമുറയ്‌ക്ക് ജീവികികാന്‍ കഴിയില്ല.കല്ല്യാണ വീട്ടിലെ റാഗിങ്ങും ഇതുപോലെ തന്നെ.
മുന്‍കാലങ്ങളില്‍ യുവജനതയ്‌ക്ക് ശരിയായ രാഷ്‌ട്രീയ അവബോധം ഉണ്ടായിരുന്നു.ആശയപരമായ തര്‍ക്കങ്ങള്‍ അന്നവരെ യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുനാന്‍ പ്രേരിപ്പിച്ചിരുന്നു.ഇന്ന് ഏതു വിദ്യാര്‍ത്ഥി പ്രസ്ഥാങ്ങളാണ് കാമ്പുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.ഇത്തരം സംസ്‌കാരം ഉടലെടുത്തതില്‍ നിരവധി കാരണങ്ങള്‍ കണ്ടെത്താനാവും.എന്തൊക്കെയായാലും `റാഗിങ്ങ്' എന്നു മുതലാണോ മരണ വീട്ടിലേയ്‌ക്കെത്തുക.അവിടെ ആരാണാവോ ഇത്തരം പ്രവൃത്തികള്‍ക്ക് ഇരയാവുക.മരിച്ചുകിടക്കുന്നവനോ അതോ അവന്റെ ഭാര്യയോ?

2010 ജൂൺ 3
എന്നിട്ടും
എന്നിട്ടും
അവന് അറിയാമായിരുന്നു എന്നെ
എന്റെ വാശികളെ, കുരുത്തക്കേടുകളെ....
അങ്ങനെ എല്ലാം...
എന്നിട്ടും...
തെറ്റുകളുടെ കണക്കുകള്‍ തന്ന്‌്‌്
ഏറ്റു പറഞ്ഞിട്ടും ക്ഷമിക്കാതെ,
അവന്‍ പോയി
അവന് അറിയാമായിരുന്നു എന്നെ
എന്റെ വാശികളെ, കുരുത്തക്കേടുകളെ....
അങ്ങനെ എല്ലാം...
എന്നിട്ടും...
തെറ്റുകളുടെ കണക്കുകള്‍ തന്ന്‌്‌്
ഏറ്റു പറഞ്ഞിട്ടും ക്ഷമിക്കാതെ,
അവന്‍ പോയി
ഒടുവിലത്തെ മധുരം
യാത്ര പറഞ്ഞ് നീ പോയത് എന്നില്‍ നിന്നായിരുന്നില്ല
ഏത് നിമിഷവും നീ സമ്മാനിച്ചതൊക്കെയും
നിറഞ്ഞു നില്‍ക്കും
ഇന്ന് ഞാന്‍ മരണം കാത്ത് കിടക്കുകയാണ്
ഒരിറ്റു ദാഹജലത്തിനായി....
ഇല്ല
കനിവ് തോന്നി ഒരിറ്റ് ദാഹ ജലം തന്നിരുന്നെങ്കില്‍
ഇല്ല...
ആരും ഇല്ല...
ഞാന്‍ മരിച്ചു
പക്ഷേ,
എന്നിലെ നിനക്കും ,നീ നല്‍കിയ മധുരങ്ങള്‍ക്കും മരണമില്ല.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...