2010 ജൂൺ 25

ഫോട്ടോ ജേര്‍ണലിസം ആമുഖം

വാര്‍ത്തകളില്‍ കാഴ്ചയുടെ അനുഭവം സൃഷ്ടിക്കുകയാണ് ഫോട്ടോ ജേര്‍ണലിസം ചെയ്യുന്നത്. വിശ്വാസ്യത പകര്‍ന്നു നല്‍കാന്‍ വിവരണങ്ങളെക്കാള്‍ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ക്ക് കഴിയാറുണ്ട്. ഏത് തരത്തിലുളള വിഷയങ്ങളായാലും ചിത്രങ്ങള്‍ക്ക് വളരെ വേഗത്തില്‍ ആശയ സംവേദനം നടത്താന്‍ കഴിയും. എത്ര വലിയ കാര്യങ്ങളായാലും ഒറ്റ നോട്ടത്തില്‍ അതിനെ മുഴുവന്‍ ഉള്‍കൊള്ളുന്നവയാണ് ചിത്രങ്ങള്‍.
വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ സംസ്‌കാരവും ആചാരനുഷ്ഠാനങ്ങളും ചരിത്രവും ഫോട്ടോ ജേര്‍ണലിസത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നു. ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ വാര്‍ത്തയ്ക്ക് പൂര്‍ണ്ണത ഉണ്ടാവാറുണ്ട്.
യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാന്‍ ചിത്രങ്ങള്‍ തന്നെയാണ് ഏറെ സഹായം. ക്യാമറയുടെ ചെറിയ കണ്ണിലൂടെ കാര്യങ്ങളെ വായനക്കാരുടെ മുന്നിലെത്തിക്കുന്നതിന്റെ വൈഷമ്യങ്ങള്‍ ഏറെയാണ്.
അക്ഷരങ്ങള്‍ കഴിഞ്ഞാല്‍ അച്ചടി മൂല്യത്തില്‍ പ്രധാനം ചിത്രങ്ങളാണ്. 'ആയിരം വാക്കുകള്‍ക്ക് പകരം ഒരു ചിത്രം' ”എന്നാണ് പറയാറുളളത്. വര്‍ത്തകളെ പലപ്പോഴും വായിപ്പിക്കുന്നത് നല്ലചിത്രങ്ങള്‍ തന്നെയാണ്. ആകര്‍ഷകമായ ചിത്രങ്ങളും അടിക്കുറിപ്പുകളും എന്നും വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍കുന്നവയാണ്. വാര്‍ത്തകളുടെ തലക്കെട്ടുകളെപോലും പലപ്പോഴും ചിത്രങ്ങളാണ് താങ്ങി നിര്‍ത്തുന്നത.് വാര്‍ത്തകള്‍ കുത്തി നിറച്ച പേജ് വായനക്കാരെ അലോസരപ്പെടുത്തുന്നതാണ്. ഇതൊക്കെ കൂടാതെ തന്നെ ഒരു കലയും കൂടി ഇതില്‍ ചേര്‍ന്നു നിലക്കുന്നു.
ഫോട്ടോ ജേര്‍ണലിസവും ഫോട്ടോ ഗ്രാഫിയും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഫോട്ടോ ജേര്‍ണലിസത്തിന്റെ മുന്‍ഗാമി എന്ന് ഫോട്ടോഗ്രാഫിയെ പറയാവുന്നതാണ്.
സമയത്തെ അതിജീവിച്ച് ചിത്രങ്ങളുണ്ടാകുമ്പോള്‍ അത് ചരി്രതത്തിന്റെ ഭാഗമാവുന്നു. സംസാരിക്കുന്ന ചിത്രങ്ങള്‍ ജനഹൃദയങ്ങളെ കീഴടക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...