2018 ഒക്ടോ 16
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്രങ്ങള്‍ ഒരു ദിവസത്തേക്കായതുകൊണ്ട് വലിയ വില കൊടുത്തു വാങ്ങണ്ട എന്ന് തീരുമാനിക്കുന്നവര്‍ ഉണ്ട്. വിവാഹ വസ്ത്രങ്ങള്‍ പിന്നീട് ഉപയോഗിക്കാന്‍ പറ്റാറില്ല എന്നതുകൊണ്ട് തന്നെ വാടകക്ക് എടുക്കുന്നതും സൗകര്യപ്രദമാണ്. എന്നും കേടുവരാതെ സൂക്ഷിക്കാനും വലിയ പ്രയാസമാണ്. മാത്രമല്ല അലമാരിയിലെ വലിയ സ്ഥലം ഇത്തരം വസ്ത്രങ്ങള്‍ അപഹരിക്കാറുണ്ട്.
സ്റ്റോണ്‍ വര്‍ക്കുകള്‍ ചെയ്ത ലെഹംഗകളും ലാച്ചകളും ഒക്കെ സൂക്ഷിക്കാനും വലിയ ബുദ്ധിമുട്ടാണ്. വരന്‍ നല്‍കുന്ന വിവാഹവസ്ത്രത്തിനാണ് കൂടുതല്‍ പ്രാധാന്യവും. മൈലാഞ്ചി കല്യാണത്തിനും റിസപ്ഷനും എടുക്കുന്ന ഡ്രസുകളാണ് അതുകൊണ്ട് തന്നെ കൂടുതലും വാടകക്ക് എടുക്കാറുള്ളത്. 4000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള ഡ്രസുകള്‍ വാടകക്ക് ലഭിക്കും. ലാച്ച, ലെഹംഗ, ലാച്ച സാരി, ദാവണി തുടങ്ങിയവയാണ് കൂടുതല്‍ ആളുകളും വാടകക്ക് എടുക്കാറുള്ളത്. വരനുള്ള ഷെര്‍വാണികളും ആളുകള്‍ വാടകക്ക് ആണ് എടുക്കാറുള്ളത്. കേരളത്തില്‍ ഷെര്‍വാണികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. വിവാഹ ദിവസം ഉപയോഗിക്കുന്ന കോട്ടുകളും ഇങ്ങനെ വാടക്കാണ് അധികം ആളുകളും ഉപയോഗിക്കാറ്. പുരുഷന്‍മാര്‍ക്ക് അന്നേ ദിവസം മാത്രമേ ഇത്തരം വസ്ത്രങ്ങള്‍ അണിയാന്‍ താല്‍പ്പര്യം ഉണ്ടാകൂ. അതുകൊണ്ട് തന്നെ വലിയ വില കൊടുത്ത് സ്വന്തമായി വാങ്ങുന്നതിനേക്കാള്‍ നല്ലത് വാടകക്ക് കുറഞ്ഞ വിലയില്‍ രാജകീയ പ്രൗഢി സ്വന്തമാക്കാനും കഴിയും. കേരളത്തില്‍ ഇപ്പോള്‍ എല്ലാ ജില്ലകളിലും തന്നെ ഇത്തരം ഷോപ്പുകള്‍ ഉണ്ട്. ഇഷ്ടപ്പെട്ടവ കൈയിലൊതുങ്ങുന്ന വിലക്ക് സ്വന്തമാക്കാം എന്നുള്ളതാണ് ഇതുകൊണ്ടുള്ള പ്രയോജനം. ഒരു ട്രയല്‍ നോക്കാമെന്നുള്ളതും ഗുണമാണ്. നേരത്തെ കേരളത്തിന് പുറത്താണ് ഇത്തരം സൗകര്യങ്ങള്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ അതല്ല , ഇടത്തരം വിവാഹങ്ങള്‍ക്ക് പോലും വലിയ പ്രൗഢിയും ലുക്കും തരുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് ഷൈന്‍ ചെയ്യാമെന്നുള്ളതും വാടകക്ക് എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു.
ഇനി വധുവിന് മാത്രമല്ല കേട്ടോ, എല്ലാ പാര്‍ട്ടികള്‍ക്കും അണിയാന്‍ തരത്തിലുള്ള വസ്ത്രങ്ങളും കിട്ടും. ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങളും ഇപ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു കൗതുകരമായ കാര്യം. പലരും വലിയ വില കൊടുത്ത് വസ്ത്രങ്ങള്‍ വാങ്ങും . പിന്നീട് അടുത്ത സന്ദര്‍ഭങ്ങളില്‍ വീണ്ടും പുതിയതിനോടാവും താല്‍പ്പര്യം കൂടുതലും. അപ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ അലമാരകളുടെ ഇടം കളയും. അതുണ്ടാവാതിരിക്കാന്‍ ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ വില്‍ക്കാനും അത് വാങ്ങാനും ആളുകള്‍ തയ്യാറാകും. പ്രയോജനം ഇല്ലാതെ നശിച്ചു പോകുന്നതിനെക്കാളും നല്ലത് ആര്‍ക്കെങ്കിലും ഉപയോഗപ്പെടുന്നതാണെന്ന ചിന്താഗതിയാണ് ഇതിന് പിന്നില്‍. വലിയ വില കൊടുത്ത് ഇത്തരം വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് അത് ആശ്വാസമാണ് താനും. സിനിമകളില്‍ ഉപയോഗിക്കുന്ന ഡ്രസുകള്‍ക്ക് വലിയ ഡിമാന്റ് ആണ്. അത് പണ്ടു മുതലേ ഉള്ളതാണ്. വലിയ വോളീവുഡ് സുന്ദരിമാര്‍ ഒരു തവണ ഉപയോഗിച്ച വസ്ത്രങ്ങള്‍ പിന്നീട് ലേലത്തിലും അല്ലാതെയും വില്‍ക്കുകയാണ് ചെയ്യാറുള്ളത്. അതുപോലെ തന്നെയാണ് ഇപ്പോള്‍ മറ്റുള്ളവരും ചെയ്യുന്നത്. അറുപഴഞ്ചന്‍ കാഴ്ചപ്പാടുള്ളവര്‍ക്ക് പറ്റില്ലെങ്കിലും പുതിയ പരീക്ഷണങ്ങള്‍ എന്തും നടത്താനുള്ള ന്യൂ ജനറേഷന് അതൊന്നും ഒരു വിഷയമേ അല്ല.
വലിയ വില കൊടുക്കാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ പ്രൗഢി വേണം താനും അങ്ങനെ ചിന്തിക്കുന്നവര്‍ ഒട്ടും അമാന്തിക്കണ്ട. വാടകക്ക് കൈയിലൊതുങ്ങുന്ന ബഡ്ജറ്റില്‍ നിങ്ങള്‍ക്ക് സുന്ദരനും സുന്ദരിയുമായ വധൂ വരന്‍മാരാകാം. വിവാഹമെന്ന സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ വന്ന നിങ്ങള്‍ക്കും ശ്രദ്ധിക്കപ്പെടാം.
2018 ഒക്ടോ 14
അറേബ്യന്‍ ലാച്ചകളില്‍ കണ്ണുടക്കി മണവാട്ടിമാര്‍
വിവാഹ സാരികളായിരുന്നു മുന്‍കാലങ്ങളില്‍ വധുവിനെ ഭംഗിയാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇഷ്ടം അറേബ്യന്‍ ലാച്ചകള്‍ പോലുള്ള വസ്ത്രത്തോടാണ്. ഗൗണ്‍ പോലുള്ളവ ട്രെന്‍ഡിയായിട്ടുണ്ടെങ്കിലും മൊഞ്ചുള്ള സുന്ദരിമാര്‍ക്ക് ലാച്ചകളോട് അല്‍പ്പം പ്രിയം കൂടുതല്‍ തന്നെയാണ്. ഗാഗ്ര, ചോളി, ഗൗണ്‍ തുടങ്ങി വസ്ത്രങ്ങളോടൊപ്പം ലാച്ചകളും മണവാട്ടിമാരുടെ മനം കവര്‍ന്നിട്ടുണ്ട്. വിവാഹ വേഷങ്ങളില്‍ മാത്രമല്ല എല്ലാ വസ്ത്രങ്ങളില്‍ പല സ്റ്റൈലുകളും മാറി മാറി വരും. പല നാടുകളിലെ ട്രെന്‍ഡുകള്‍ വസ്ത്രങ്ങളെ സ്വാധീനിക്കാറുണ്ട്. എല്ലാം ട്രെന്‍ഡിയായി ആദ്യം പരീക്ഷിക്കുന്നത് മലയാളികള്‍ തന്നെയാണ്. എപ്പോഴും വ്യത്യസ്തരായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോ മലയാളികളും എന്നതാണ് പ്രത്യേകത.
മുന്‍കാലങ്ങളില്‍ ഇളം നിറങ്ങള്‍ക്കായിരുന്നു ആവശ്യക്കാരേറെ . പിന്നീട് കടും നിറത്തിലേക്ക് ചുവടുമാറി. ഇപ്പോള്‍ വീണ്ടും ഇളം നിറങ്ങള്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. സിംപിളായി ട്രെന്‍ഡിയാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഉത്തരേന്ത്യന്‍ സ്റ്റൈല്‍ ആഗ്രഹിക്കുന്നവര്‍ കൂടുതലും ചുവപ്പ്, പച്ച , മെറൂണ്‍, വയലറ്റ് തുടങ്ങിയ നിറങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. പുറമെ കോട്ടുകളുള്ള ലാച്ചകളും ഉണ്ട്.
വെല്‍വറ്റിന് ലാച്ചകളില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ട്. വെല്‍വെറ്റ് തുണിത്തരങ്ങളില്‍ ഹെവി വര്‍ക്കുകള്‍ ചെയ്യുന്പോള്‍ ലുക്ക് തന്നെ മാറിപ്പോകും. വധുവിനല്ലെങ്കില്‍ സിംപിള്‍ വര്‍ക്കുകളുള്ള വെല്‍വെറ്റ് ലാച്ചകളും ഉണ്ട്. തടിച്ച ശരീരമുള്ളവര്‍ക്കും തീരെ മെലിഞ്ഞവര്‍ക്കും വെല്‍വെറ്റ് അത്ര ചേരില്ല. എന്നാല്‍ മീഡിയം സൈസുള്ളവര്‍ക്ക് ഈ വസ്ത്രം ഇട്ടാല്‍ നല്ല ഭംഗിയാണ്. വസ്ത്രങ്ങള്‍ വിവാഹത്തിനായാലും അല്ലെങ്കിലും അവനവന്റെ ശരീരത്തിനും നിറത്തിനും അനുസരിച്ച് എടുത്താല്‍ നിങ്ങള്‍ കൂടുതല്‍ സുന്ദരിയാകും.
അധികം വലിയ ബഡ്ജറ്റില്ലാതെ തന്നെ ഈ വസ്ത്രം വിവാഹത്തിന് തെരഞ്ഞെടുക്കാം. ലാച്ചാവിഭാഗത്തില്‍ ഒരു കാലത്ത് ലാച്ചാ സാരികളും ഉണ്ടെങ്കിലും കൂടുതല്‍ മനം കവര്‍ന്നത് അറേബ്യന്‍ ലാച്ചകള്‍ തന്നെയാണെന്ന് പറയാതെ വയ്യ. ചുവപ്പ് - ക്രീം കോന്പിനേഷനുകളാണ് കൂടുതലും കാണുന്നതെങ്കിലും കാലം മാറിയതോടെ പലരും ഇഷ്ടപ്പെട്ട വ്യത്യസ്തമായ കോന്പിനേഷനുകള്‍ പരീക്ഷിച്ചു തുടങ്ങി. കോണ്‍ട്രാസ്റ്റ് കളറുകള്‍ ഉപയോഗിച്ച് പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ഇപ്പോള്‍ കൂടുതലായി കാണുന്നത്. ഗോള്‍ഡ്‍, ക്രീം നിറത്തിലുള്ളതും ഇഷ്ടപ്പെടുന്നവര്‍ കുറവല്ല. ഇതിനൊപ്പം ധരിക്കുന്ന ഷാളും ഒരു പ്രത്യേകത തന്നെയാണ്.
നേരത്തെ നെറ്റുകളിലുള്ള സാധാരണ ഷോള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് മാറി. വെള്ള, ഗോള്‍ഡന്‍ കളറിലുള്ള സാധാരണ ഷോളുകളായിരുന്നു. അതും പ്രത്യേകം വാങ്ങുന്നവയായിരിക്കും പലതും. ഇപ്പോള്‍ ലാച്ചക്കൊപ്പം തന്നെ ഷാളുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ഹെവി വര്‍ക്കുകള്‍ ചെയ്ത റീ യൂസ് ചെയ്യാവുന്ന ഷാളുകളും ഉപയോഗിക്കാമെന്നത് സൗകര്യപ്രദമാണ്. മിറര്‍ വര്‍ക്കുകളും മുത്തുകള്‍ പിടിപ്പിച്ചതും പിന്നീട് മാറ്റിവെക്കാവുന്ന തരത്തിലാണ് ഷാളുകളില്‍ ഉപയോഗിക്കുന്നത്. ഇത് തലയിലൂടെ ഇടുന്പോള്‍ കൂടുതല്‍ എടുപ്പ് കിട്ടും. സ്കാര്‍ഫ് ഇട്ടതിന് ശേഷം അതിന് മുകളിലൂടെ ഷാള്‍ ഇടുന്നതാണ് പുതിയ രീതി. ൧
വധുവിനല്ലാതെയുള്ളവര്‍ക്ക് ലാച്ചകള്‍ക്കൊപ്പം ടെറാക്കോട്ട ആഭരണങ്ങള്‍ ധരിക്കാം. സെറ്റായിട്ടുള്ള കമ്മലുകളും മാലകളും വിപണിയില്‍ ലഭ്യമാണ്. വലിയ കമ്മലുകളും മാലകളും ലാച്ചകള്‍ക്കും സാരിക്കുമൊപ്പം അണിയാം. സ്വര്‍ണം അണിയാന്‍ ആഗ്രഹമില്ലാത്തവര്‍ ടെറാക്കോട്ട ആഭരണങ്ങള്‍ ലാച്ചകള്‍ക്കൊപ്പം പരീക്ഷിക്കാവുന്നതാണ്.
10000 രൂപ മുതല്‍ തുടങ്ങി ൫50,000 രൂപ വരെയുള്ള ലാച്ചകള്‍ ഉണ്ട്. വലിയ ആര്‍ഭാടം ആഗ്രഹിക്കാത്തവര്‍ക്ക് തെരഞ്ഞെടുക്കുന്നതിനും നല്ല വേഷമാണ് ലാച്ച എന്നതില്‍ തര്‍ക്കമില്ല. അപ്പോ ഇനി ലാച്ചകള്‍ സെലക്ട് ചെയ്തു തുടങ്ങിക്കോളൂ. അറേബ്യന്‍ സുന്ദരിയായി തിളങ്ങുന്നതില്‍ ഇനി മടി കാണിക്കേണ്ടതില്ല.
2018 ഒക്ടോ 13
വലിയ വിലയുള്ള സ്വര്‍ണ ചോക്കര്‍ ഇടാന്‍ പണമില്ലേ....ഇതാ ഒരു മാര്‍ഗം....
എന്തിനും വ്യാജന്‍മാര്‍ ഉണ്ടാകും. എന്നാല്‍ ഈ വ്യാജനെക്കൊണ്ട് ചെറുതല്ല ഉപകാരം. പറഞ്ഞു വന്നത് ഇമിറ്റേഷന്‍ ആഭരണങ്ങളെ കുറിച്ചാണ്. പല കാരണങ്ങളാല്‍ സ്വര്‍ണം മുഴുവനും അണിഞ്ഞ് മണവാട്ടിമാര്‍ വിവാഹ സമയത്ത് നില്‍ക്കില്ല. അന്പതും അറുപതും പവനുണ്ടാകും. എന്നാല്‍ അത് മുഴുവന്‍ അണിയാതെ പകരം ഇമിറ്റേഷന്‍ ജുവല്ലറി അണിയുന്നവരുണ്ട്. എന്നാല്‍ എടുത്ത സ്വര്‍ണം അണിഞ്ഞിട്ടും തൃപ്തി വരാത്തവരുണ്ട്. അല്ലെങ്കില്‍ തൂക്കവും സ്വര്‍ണവും കൂടുതലുള്ള ചില ആഭരണങ്ങള്‍ അണിയാന്‍ ആഗ്രഹം ഉള്ളവരുണ്ട്. എന്നാല്‍ പണം തികഞ്ഞെന്ന് വരില്ല. അങ്ങനെയുളളവര്‍ക്കൊക്കെ ഇമിറ്റേഷന്‍ ജുവല്ലറി നല്‍കുന്ന ആശ്വാസം ചെറുതല്ല. എത്ര സൂക്ഷ്മ നിരീക്ഷണം നടത്തുന്ന സ്ത്രീകളായാലും മറ്റ് സ്വര്‍ണത്തിനൊപ്പം കിടക്കുന്ന ഇതിനെ തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ് വാസ്തവം. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഓരോന്നും.
ട്രഡീഷണല്‍ മാംഗോ റൂബി, ലക്കി ജുവല്ലറി അലോയ്, സ്റ്റൈലോ ഫാഷന്‍ അലോയ്, ഗോള്‍ഡ് ടച്ച് അലോയി സിങ്ക് ജുവല്ലറി, സാവേരി പേള്‍സ്, സുഖി അലോയ് ജുവല്ലറി സെറ്റ് ഇങ്ങനെ തുടങ്ങി ഒരു വിവാഹത്തിന് വേണ്ട ഏത് ഷാഫനാണോ വേണ്ടത് അത് ലഭിക്കും. കുന്തന്‍ ജുവല്ലറി, മീനാകാരി ജുവല്ലറി, ആന്റിക് ജുവല്ലറി, ടെന്പിള്‍ ജുവല്ലറി എന്നിങ്ങനെ എല്ലാ ഫാഷനിലുള്ള ജുവല്ലറിയും വിപണിയില്‍ ലഭ്യമാണ് എന്നത് സാധാരണക്കാരനെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. ഇത്തരം സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ വലിയ മുതല്‍ മുടക്കില്ലെന്നതാണ് സാധാരണക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. നമ്മളറിഞ്ഞാല്‍ മതിയല്ലോ നമ്മുടെ ഇല്ലായ്മ.
ഭംഗിയുള്ള ചോക്കറുകള്‍ കണ്ടാല്‍ സ്വര്‍ണമല്ലെന്ന് ആര്‍ക്കും തോന്നുകയേ ഇല്ല. വളകളും ഒരേ ഡിസൈനില്‍ സെറ്റായി കിട്ടും. റ്റിയര്‍ ഡ്രോപ് ഡിസൈന്‍ ചോക്കറുകള്‍ക്ക് മൂവായിരത്തിന് മുകളില്‍ ഷോപ്പുകളില്‍ വില വരും. ഇത്തരം ആഭരണങ്ങള്‍ ഓണ്‍ ലൈനില്‍ ഓഫര്‍ വരുന്പോള്‍ വാങ്ങിയാല്‍ കുറച്ച് ലാഭിക്കാം. സാവേരി പേള്‍ മള്‍ട്ടി കളര്‍ ചോക്കറിന് മൂവായിരത്തിന് മുകളിലാണ് വില വരുന്നതെങ്കിലും ഓണ്‍ ലൈനില്‍ ഇത് അഞ്ചൂറ് രൂപക്ക് സ്വന്തമാക്കാം.
മുന്നൂറ് രൂപമുതല്‍ മുകളിലേക്കാണ് അത്യാവശ്യം വീതിയുള്ള വളകളുടെ വില. ചോക്കറുകള്‍ ൪400 മുതല്‍ 500 രൂപ വരെ വരും. വളകളില്‍ റൂബി ആന്റ് ഗ്രീന്‍ ഗോര്‍ഡ് പ്ലേറ്റഡ്, വിക്ടോറിയ , പേള്‍സ്, കോയിനേജ് തുടങ്ങി ആകര്‍ഷണീയമായ വെറൈറ്റി വളകള്‍ സ്വന്തമാക്കാം. ഒരു സെറ്റിന് ൫൨500 രൂപ മുകളിലേക്കാകും. യുബെല്ല വളകള്‍ കാണാന്‍ തന്നെ അഴകാണ്. അത്ര വിലയും ഇല്ല. സിംപിള്‍ ആകണം എന്ന് തോന്നുന്നവര്‍ക്ക് ഇത് തെരഞ്ഞെടുക്കാം. ഇനി കല്യാണത്തിന് ഒരു ഡയമണ്ട് അണിഞ്ഞില്ലല്ലോ എന്ന് വിഷമിക്കുന്നവര്‍ക്ക് അതിനും പരിഹാരമുണ്ട്. സിര്‍കോണില്‍ നിര്‍മിച്ച ഡയമണ്ടാണെന്ന് തോന്നുന്ന തരത്തിലുള്ള വളകള്‍ വെറും നാനൂറ് രൂപക്ക് വാങ്ങാം. ഡയമണ്ടില്ലാന്നുള്ള സങ്കടം അതോടെ തീരും.
നീളമുള്ള ചെയിനുകളിലും ഉണ്ട് വെറൈറ്റി. ൧സിംപിള്‍ ലുക്ക് തരുന്നവ ൧൭170 രൂപക്ക് മുകളിലേക്കുണ്ട്. ആന്റിക് , ട്രഡീഷണല്‍ ആഭരണങ്ങള്‍ക്ക് വില കൂടുമെങ്കിലും ഇതും 400 രൂപ മുതല്‍ ലഭ്യമാണ്. മതപരമായ ആഭരണങ്ങളും ഇമിറ്റേഷന്‍ ജുവല്ലറികളില്‍ കിട്ടുമെന്നത് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. മംഗല്യസൂത്ര മാലകളും വളകളും കണ്ടാല്‍ സ്വര്‍ണമല്ലെന്ന് ആരും തന്നെ പറയില്ല. വൈറ്റ് പേള്‍ ഗോര്‍ഡന്‍ പെന്‍ഡന്റ് ഉള്ള ചെയിനിന് 300 രൂപയോളം വരും. മുന്നൂറ് മുടക്കിയാലെന്താ സ്വര്‍ണത്തിന്റെയും പേളിന്റെയും അതേ പകിട്ടോടെ കഴുത്തിലണിയാന്‍ കഴിയില്ലേ.
പാദസരങ്ങള്‍ മുന്നൂറ് രൂപ മുതല്‍ വരും. കുന്തല്‍ പായല്‍ പാദസരം, സില്‍വര്‍ പ്ലേറ്റഡ് പാദസരം, വൈറ്റ് സ്റ്റോണ്‍ പേള്‍ പായല്‍ പാദസരം ഇങ്ങനെ വ്യത്യസ്തമായ പാദസരങ്ങള്‍ നിങ്ങളുടെ കാലുകളെ സുന്ദരമാക്കും. കമ്മലുകളില്‍ എന്നും ജുമുക്ക തന്നെയാണ് മുന്നില്‍ നില്‍ക്കുനന് താരം. സ്റ്റഡ് ടൈപ്പുകളും ഉണ്ട്. റോഡിയം പ്ലേറ്റ് ചെയ്ത ഓസ്ട്രേലിയന്‍ ഡയമണ്ട് ഡാങ്കിള്‍ കമ്മലുകള്‍ക്ക് ആയിരം രൂപക്ക് മുകളില്‍ ഷോപ്പുകളില്‍ വരുമെങ്കിലും ഇത് ഓണ്‍ ലൈനില്‍ വാങ്ങിയാല്‍ ഇരുന്നൂറ് രൂപക്ക് ലഭിക്കും. വലിയ ലാഭം കിട്ടും. ഇയര്‍ ചെയിന്‍ ജുമുക്കയും ഹെയര്‍ ചെയിനുകളില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞി ജുമുക്കകളും രാജകുമാരി ലുക്ക് തരുമെന്നതില്‍ സംശയമില്ല.
ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളാണെങ്കില്‍ കുറെ കൂടി നല്ലതാണ്. ഒരു വര്‍ഷം വരെ കളര്‍ മങ്ങാതെയിരിക്കും എന്നതാണ് ഇത്തരം ആഭരണങ്ങളുടെ ഏറ്റവും വലിയ ഗുണം. ഇമിറ്റേഷന്‍ ജുവല്ലറിയെക്കാളും പണം ചെലവാകുമെങ്കിലും കുറച്ചു കൂടി നിറം മങ്ങാതെ നില്‍ക്കും എന്നതാണ് ഇതിന്റെ ഗുണം. ഏതായാലും പ്രൗഢി കുറഞ്ഞ് പോയി എന്ന് ഇനി സങ്കടപ്പെടേണ്ട. ഇത്തരം ആഭരണങ്ങള്‍ നിങ്ങളുടെ പ്രൗഢി ഒട്ടും കുറയാതെ കാത്ത് സൂക്ഷിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...
