2014 ജൂലൈ 12

ഡെയ്‌സീ നിനക്കായ്...

ഏഴ് മാസവും 103 ദിവസവും ആയപ്പോള്‍ അവള്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തു വന്നു. നല്ലതും ചീത്തതയുമായ ലോകത്തെ കാണാനുള്ള തിടുക്കം. പക്ഷേ, നേരത്തെയുള്ള അവളുടെ വരവ് ജീവന്‍ പിടിച്ചു നിര്‍ത്തുമോ എന്ന ആശങ്കയിലാണ് ലോകം മുഴുവനും. ബ്രിട്ടണിലെ ഡോക്ടര്‍മാര്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിവിന് പരമാവധി ശ്രമിക്കുന്നുണ്ട്. നേരത്തെയുള്ള ജനനം പലപ്പോഴും നടക്കാറുണ്ട്. എന്നാല്‍ ഡെയ്‌സി മേ എന്ന് പേരിട്ടിരിക്കുന്ന ഇവള്‍ ഇപ്പോള്‍ തന്നെ ലോകം മുഴുവന്‍ താരമായിക്കഴിഞ്ഞു. ഡെയ്‌സിയുടെ മാതാപിതാക്കള്‍ അവള്‍ക്കായി രു ബ്ലോഗും തുടങ്ങി. കുഞ്ഞു ജീവന്റെ തുടിപ്പുകള്‍ എന്തായി എന്ന് ലോകത്തോട് പറയാന്‍. അവരുടെ സങ്കടങ്ങളും അവര്‍ ലോകത്തോട് വിളിച്ചു പറയുന്നത് ഈ ബ്ലോഗിലൂടെയാണ്. ഒരാഴ്ചക്കുള്ളില്‍ തന്നെ ആയിരത്തോളം ആളുകള്‍ ഡെയ്‌സിക്ക് ഗ്രീറ്റിങ്ങ്‌സ് അയച്ചു കാത്തിരിക്കുകയാണ്. 12 തവണ തന്റെ ഓമന മകളുടെ ശ്വാസം നിലക്കുന്നത് നേരിട്ടു കണ്ടു പിതാവ് ലിറ്റില്‍. 2013 ഡിസംബറിലാണ് ഡെയ്‌സിയുടെ ജനനം. പ്രവസ തിയതി 2014 മാര്‍ച്ച് 13ന് ആയിരുന്നു. ഡിസംബര്‍ മുതല്‍ ഏഴ് മാസങ്ങളായി ഡെയ്‌സി വെന്റ്ിലേറ്ററില്‍ തന്നെയാണ്. ഡെയ്‌സിയുടെ പിതാവ് ലിറ്റിലിന്റെ ഫെയ്‌സ് ബുക്ക് ഡയറി ആരുടടേയും ഹൃദയം വേദനിപ്പിക്കുന്നതാണ്. ഡെയ്‌സീ നിനക്കായി ഇങ്ങ് കച്ചു കേരളത്തിലിരുന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു.....

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...