ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലറുടെ കൊടും ക്രൂരത പറയുമ്പോള്‍ മറക്കാനാവാത്ത ഡയറി.പതിമൂന്നു വയസ്സുകാരിയുടെ മനസിന്റെ ആകുലതകളും വിഹ്വലതകളും വികാര വിചാരങ്ങളും എഴുതിച്ചേര്‍ത്ത ഡയറി.`കിറ്റി' അതായിരുന്നു ആന്‍ഫ്രങ്കിന്റെ വിശ്വപ്രസിദ്ധമായ കുറിപ്പുകള്‍ക്ക് അവള്‍ തന്നെ നല്‍കിയ പേര്.
നാസികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഒട്ടേറെ അഭയാര്‍ത്ഥികള്‍ ജര്‍മനിയില്‍ നിന്ന് പലായനം ചെയ്‌തു.അവിടെയും പിടിക്കപ്പെടുമെന്ന അവസ്ഥയില്‍ ഒളിവു സങ്കേതങ്ങളില്‍ അഭയം തേടി.ഒളിവുസങ്കേതങ്ങളിലെ അനുഭവങ്ങള്‍ കിറ്റിയോട് ആന്‍ പറയുന്നത് വ്യത്യസ്‌ത ഭാവങ്ങളിലായിരുന്നു.പതിമൂന്നുകാരിയുടെ ദേഷ്യം,കുശുമ്പ്,ആഗ്രഹം,ഉറച്ച ധൈര്യം ആത്മവിശ്വാസം എന്നിങ്ങനെ ഏറെ വികാരങ്ങള്‍ കിറ്റിയോട് ദിവസവും പറഞ്ഞുകൊണ്ടിരുന്നു.സന്തോഷത്തോടെ ആദ്യ കുറിപ്പ് എഴുതിത്തുടങ്ങിയ അവളുടെ ഭാവങ്ങള്‍ക്ക് മാറ്റം വരുന്നു അവസാന ഭാഗങ്ങളില്‍.നാസികളുടെ ആക്രമണത്തിന്റെ തീവ്രത നമുക്ക് ഹൃദയത്തില്‍ തട്ടുന്ന രീതിയിലാണ് അവളുടെ ഓരോ അക്ഷരവും.
1929 ജൂണ്‍ 12ന് ജര്‍മനിയിലെ ഫ്രാങ്ക്‌ഫുട്ട് ഓണ്‍മെയ്‌നില്‍ ഓട്ടോ ഫ്രാങ്കിന്റേയും ഈഡിത്ത് ഫ്രാങ്കിന്റേയും രണ്ടാമത്തെ മകളായാണ് ആന്‍ ജനിച്ചത്.മാര്‍ഗോട്ട് എന്നാണ് അവളുടെ സഹോദരിയുടെ പേര്.1933ല്‍ ആനിന്റെ കുടുംബം ഹോളണ്ടിലേക്കു കുടിയേറി.ഇരുട്ട് നിറഞ്ഞ ഒളി സങ്കേതത്തിലെ ദുരിതങ്ങള്‍ വായിക്കുമ്പോള്‍ വായനക്കാരും അത്തരത്തില്‍ ജീവിക്കുന്ന ഒരനുഭവം ഉണ്ടാകുന്നു.
യുദ്ധത്തിന്റെ ഭീകരതയും അത് മാനസികമായും ശാരീരികമായും ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ആനിന്റെ ഒറ്റ ഡയറിക്കുറിപ്പു മതി.
1944 ഓഗസ്റ്റ് നാലിനായിരുന്നു നാസി പോലീസ് ഒളിവുതാവളത്തില്‍ മിന്നല്‍ പരിശോധന നടത്തി.ആനും കുടുംബവും കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ തടവിലായി.1945 മാര്‍ച്ചില്‍ ഹോളണ്ടിന്റെ മോചനത്തിന് കേവലം രണ്ടു മാസം മുന്‍പ്,ബെര്‍ഗന്‍ ബെല്‍ഡന്‍ എന്ന കുപ്രസിദ്ധ നാസിത്തടവറയില്‍ ടൈഫസ് പിടിപെട്ടതിനെ തുടര്‍ന്ന് ആനും സഹോദരിയും മരണമടഞ്ഞു.
ആനിന്റെ മരണശേഷമാണ് ഈ ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തത്.തുടര്‍ന്ന് 1947ല്‍ ആംസ്റ്റര്‍ഡാമിലാണ് ഡയറിക്കുറിപ്പുകള്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.അറുപതിലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.ആനിന്റെ ജീവിതത്തെ അധികരിച്ച് ധാരാളം സിനിമകളും നാടകങ്ങളുമുണ്ടായി.
മനുഷ്യ മനസാക്ഷിയുടെ മുന്‍പില്‍ എന്നും നിലകൊള്ളുന്ന ആ കുറിപ്പ് ഹോളണ്ടിലെ `ആന്‍ഫ്രാങ്ക് മ്യൂസിയ'ത്തില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
2010 ജൂൺ 21
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ