2010 ജൂൺ 25

ഫോട്ടോ ജേര്‍ണലിസ്റ്റ്

ഫോട്ടോജേര്‍ണലിസ്റ്റ്

ഏറ്റവും ലളിതമായി പറഞ്ഞാല്‍ വാക്കുകളും ചിത്രങ്ങളും ശരിയായ രീതിയില്‍ സംയോജിപ്പിച്ച് ആശയം വ്യക്തമാക്കുകയാണ് ഫോട്ടോജേര്‍ണലിസ്റ്റുകള്‍ ചെയ്യുന്നത്. ഒരു ഫോട്ടോജേര്‍ണലിസ്റ്റ് കഴിവും കഠിനാധ്വാനവും ആവശ്യമായ ഘടകമാണ്. പെട്ടെന്ന് തീരുമാനമെടുക്കുവാനും ജാഗ്രതയോടെ വാര്‍ത്തകളെ കാണാനും കഴിയണം. താന്‍ എടുക്കുന്ന ചിത്രത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം. എങ്കില്‍ മാത്രമേ ആശയവിനിമയം ശരിയായ ദിശയില്‍ സഞ്ചരിക്കൂ.
ഒരു സംഭവം നടക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ റിപ്പോര്‍ട്ടര്‍ അവിടെയെത്തിയിട്ടില്ലെങ്കില്‍ അതിന്റെ ശരിയായ അവസ്ഥ വായനക്കാരന് എത്തിച്ച് കൊടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഒരു ഫോട്ടോജേര്‍ണലിസ്റ്റ് ഏറെ വൈകിയെത്തിയാലും സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം കാണിക്കാന്‍ കഴിയും. അല്ലെങ്കില്‍ സംഭവത്തിന്റെ അനന്തരഫലം കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ എടുക്കുന്നതിന് സാധിക്കും. ഉദാഹരണത്തിന് ഒരു യുദ്ധത്തിന്റെ ഭീകരാവസ്ഥ അറിയിക്കുന്നതിന് യുദ്ധം ചെയ്യുന്ന ചിത്രങ്ങള്‍ തന്നെ വേണമെന്നില്ല. ഒരുപക്ഷേ, അതിനെക്കാളും സ്പര്‍ശിക്കുന്നത് യുദ്ധത്തില്‍ പരികക്കേറ്റവരുടെയോ, യുദ്ധം മൂലം ഉണ്ടാകുന്ന അരക്ഷിതാവസ്ഥയുടെയോ ചിത്രങ്ങളാണ്.
നമ്മുടെ രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ എടുത്ത ഫോട്ടോജേര്‍ണലിസ്റ്റുകളും നമുക്കുണ്ട്. അതേ സമയം ചില ചിത്രങ്ങള്‍ മൂലം യുദ്ധം നിര്‍ത്തി വെച്ച സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ന്യൂസ് ഫോട്ടോകള്‍ കാഴ്ചകള്‍ക്കും രസിപ്പിക്കലിനുമുള്ള വെറും ദൃശ്യത്തിനപ്പുറം ചര്‍ച്ചക്കും പ്രചോദനമാകണം. അത്തരം ചിത്രങ്ങള്‍ പത്രങ്ങളില്‍ നിന്ന് ചരിത്രത്തിലേക്ക് സ്ഥാനം പിടിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...