2012 സെപ്റ്റം 30

ദേശീയ ഗെയിംസിന് ഇന്ന് തുടക്കം

DATE : 2011-02-12 റാഞ്ചി: ആറുവട്ടം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാറ്റി വച്ച ഝാര്‍ഖണ്ഡ് ദേശീയ ഗെയിംസന് ഇന്ന് തുടക്കം. 2008-ല്‍ നടക്കേണ്ട 34-ാം ദേശീയ ഗെയിംസ് കേരളത്തിന് അനുവദിച്ച ദേശീയ ഗെയിംസിനെപ്പോലും അനിശ്ചിതത്വത്തില്‍ ആക്കിക്കൊണ്ടാണ് ഏതാണ്ട് മൂന്നു വര്‍ഷങ്ങളോളം നീണ്ടത്. 8000 അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന ഗെയിംസില്‍ കേരളം ശക്തമായ ടീമിനെയാണ് അയച്ചിട്ടുള്ളത്. 1924-ല്‍ ലാഹോറില്‍ ഇന്ത്യന്‍ ഒളിമ്പിക് ഗെയിംസ് എന്ന പേരില്‍ ആരംഭിച്ച ഗെയിംസ് 1940-ലെ ബോംബെ ഗെയിംസോടെയാണ് ദേശീയ ഗെയിംസായി മാറുന്നത്. 1985-ലെ ഡല്‍ഹി ഗെയിംസോടെ പുതിയ രൂപത്തിലേയ്ക്ക് ദേശീയ ഗെയിംസ് മാറി. 325 ഏക്കറില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിച്ച ഝാര്‍ഖണ്ഡ് ഒളിമ്പിക് അസോസിയേഷന്‍ ദേശീയ ഗെയിംസിനെ വരവേല്‍ക്കുന്നത് നല്ലൊരു നീന്തല്‍ പരിശീലന കേന്ദ്രംപോലുമില്ലാതെ ഝാര്‍ഖണ്ഡിലെ താരങ്ങള്‍ സിമന്റ്തറയില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഗെയിംസിന്റെ ഒരുക്കങ്ങളെക്കുറിച്ച് സംശയം ഉയര്‍ത്തുന്നുണ്ട്. റാഞ്ചി, ധന്‍ബാദ്, ജംഷഡ്പൂര്‍ എന്നിവിടങ്ങളിലായാണ് ഗെയിംസിന്റെ 34 ഇനങ്ങള്‍ നടക്കുക. കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി 1200 ഫഌറ്റുകളാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. 59 റണ്‍ സ്വര്‍ണവും 46 വെള്ളിയും 37 വെങ്കലവുമായി സര്‍വീസസായിരുന്നു 2007-ലെ ഗുവാഹത്തി ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്മാരായത്. മണിപ്പൂര്‍ (51, 32, 40), അസം(38, 53, 57) എന്നിവരായിരുന്നു തൊട്ടുപിന്നില്‍ എത്തിയത്. കഴിഞ്ഞ ഗെയിംസില്‍ നിലവിലെ ആതിഥേയരായ ഝാര്‍ഖണ്ഡിന് ആറ് സ്വര്‍ണവും ഒന്‍പത് വെള്ളിയും ഏഴ് വെങ്കലവുമാണ് ലഭിച്ചത്. ട്രാക്ക് ഇനങ്ങള്‍ 16നാണ് ആരംഭിക്കുന്നത്. 45 അംഗ ടീമിനെയാണ് കേരളം ദേശീയ ഗെയിംസിനായി അയച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളായ ജോസഫ് എബ്രഹാം, പ്രീജ ശ്രീധരന്‍, സിനി ജോസ് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളായ രഞ്ജിത് മഹേശ്വരി, പ്രജുഷ, ദേശീയ റെക്കോഡ് ജേതാവ് മയൂഖ ജോണി തുടങ്ങിയവരടങ്ങിയ കേരള ടീം ശക്തമാണ്. പരിക്കുമൂലം ഏഷ്യന്‍ ഗെയിംസിലെ 800 മീറ്റര്‍ വെങ്കലമെഡല്‍ ജേതാവായ ടിന്റു ലൂക്ക പങ്കെടുക്കാത്തത് കേരളത്തിന് തിരിച്ചടിയാണ്. തേജസ്വിനി സാവന്ത്, അഞ്ജലി ഭാഗവത്, വീര്‍ ധവാല്‍ ഘാട്ടെ, സൈന നെഹ്‌വാള്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. മണിപ്പൂരിനായി കഴിഞ്ഞ ദേശീയ ഗെയിംസില്‍ ഇറങ്ങിയ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം ഝാര്‍ഖണ്ഡിനായി മത്സരിക്കാന്‍ നല്‍കിയ അപേക്ഷ മണിപ്പൂര്‍ പൊലീസ് ഇതുവരെ പരിഗണിച്ചിട്ടില്ല എന്നതിനാല്‍ മേരികോമിന്റെ സാന്നിധ്യം ഏഷ്യന്‍ ഗെയിംസില്‍ ഉണ്ടായേക്കില്ല. ബംഗാള്‍, ഗോവ, പഞ്ചാബ്, തമിഴ്‌നാട്, സര്‍വീസസ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, മിസോറാം തുടങ്ങിയ ടീമുകള്‍ പങ്കെടുക്കുന്ന പുരുഷ ഫുട്‌ബോളില്‍ യോഗ്യത നേടാന്‍ ഇക്കുറി കേരളത്തിന് കഴിഞ്ഞിട്ടില്ല. ഹാന്‍ഡ്‌ബോളിലും കേരളം ടീമിനെ അയച്ചിട്ടില്ല. വനിതകളുടെ ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ ടീം ഇനം, വനിതാ വോളിബോള്‍, വനിതാ ബോക്‌സിംഗ്, ഖോഖോ, റോവിംഗ്, കനോയിംഗ് കയാകിംഗ് എന്നീ ഇനങ്ങളിലാണ് കേരളം മെഡല്‍ പ്രതീക്ഷിക്കുന്നത്. ബാഡ്മിന്റണിലെ നിലവിലെ ജേതാക്കളായ കേരളം. ഗെയിംസ് 26ന് സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...