2012 സെപ്റ്റം 30

ദേശീയ ഗെയിംസ് ഒരുക്കം: കേന്ദ്രമെത്തി, തൃപ്തരായി

മനോരമഓണ്‍ലൈന്‍ – 2012 മാര്‍ 19, തിങ്കള്‍ Email Print കൊച്ചി • ദേശീയ ഗെയിംസിനായുള്ള അടിസ്ഥാനസൗകര്യ വികസനം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘം മൂന്നുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിക്കു മടങ്ങി. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള വിവിധ വേദികളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച സംഘം കൊച്ചിയില്‍ മന്ത്രി കെ. ബി. ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങളില്‍ സംഘം തൃപ്തി പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു.സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെക്രട്ടറി ഗോപാല്‍കൃഷ്ണ, കായികമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി രാഹുല്‍ ഭട്നാകര്‍, പ്ളാനിങ് കമ്മിഷന്‍ ഡപ്യൂട്ടി അഡ്വൈസര്‍ ആര്‍.പി. സിങ്, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രതിനിധി എം.എം. അബ്ദുല്‍ റഹ്മാന്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ദേശീയ ഗെയിംസ് നടത്തിപ്പിനായി മുന്‍പ് ആവശ്യപ്പെട്ട 220 കോടി രൂപയുടെ എസ്റ്റിമേറ്റില്‍നിന്നു 391 കോടി രൂപകൂടി അധികം ആവശ്യപ്പെട്ടു സംസ്ഥാനം കേന്ദ്ര കായികമന്ത്രിക്കു കത്തു നല്‍കിയിരുന്നു. കായികമന്ത്രാലയം പ്ളാനിങ് ബോര്‍ഡിനയച്ച ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ അധിക ഫണ്ടിന്‍റെ ആവശ്യമുണ്ടോ എന്നു പരിശോധിക്കാനാണു കേന്ദ്രസംഘമെത്തിയത്. 2008ല്‍ തയാറാക്കിയ മുന്‍ എസ്റ്റിമേറ്റില്‍നിന്നു 40 ശതമാനം അധികമാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന 611 കോടി രൂപ. ഈ വര്‍ഷം സെപ്റ്റംബറോടെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു. 23ന് നിയമസഭാ സമ്മേളനം പൂര്‍ത്തിയായശേഷം നിര്‍മാണം നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. എല്ലാ വ്യാഴാഴ്ചയും സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയും ഡയറക്ടറും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരെ വിളിച്ച് അവലോകന യോഗം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കോഴിക്കോടും തൃശൂരും സ്‌റ്റേഡിയം നിര്‍മാണം റീ ടെന്‍ഡര്‍ ചെയേ്‌യണ്ടിവന്നതിനാല്‍ അല്‍പം താമസമുണ്ടായി. 60 കോടി രൂപ ചെലവില്‍ കഴക്കൂട്ടത്തു നിര്‍മിക്കാനുദ്ദേശിക്കുന്ന ഗെയിംസ് ഗ്രാമം പദ്ധതിക്കു കേന്ദ്രസംഘത്തില്‍നിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്നു മന്ത്രി അറിയിച്ചു. ആവശ്യം കഴിയുന്പോള്‍ അഴിച്ചുമാറ്റാവുന്ന തരം പ്രീഫാബ്റിക്കേറ്റഡ് സാധനങ്ങള്‍ ഉപയോഗിച്ച് അഞ്ചുമാസംകൊണ്ടു പണിയാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമത്തിനുള്ള സ്ഥലം ഐടി വകുപ്പ് വിട്ടുനല്‍കും.ഉദ്ഘാടനച്ചടങ്ങുകള്‍ക്കായി കാര്യവട്ടം ക്യാംപസില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തെ സംബന്ധിച്ചു കേന്ദ്രസംഘം സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമിലെ്ലന്നും ക്രിക്കറ്റും ഫുട്‌ബോളുമുള്‍പ്പെടെയുള്ള കളികള്‍ക്കു പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പണിയുന്ന സ്‌റ്റേഡിയത്തിന്‍റെ നിര്‍മാണം ഈയാഴ്ചതന്നെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. നിര്‍മാണപ്രവൃത്തികള്‍ നിശ്ചയപ്രകാരം പൂര്‍ത്തിയായാല്‍ 2013ല്‍ കേരളം ദേശീയ ഗെയിംസിന് ആതിഥ്യമരുളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...