2012 സെപ്റ്റം 30

ദേശീയ ഗെയിംസ് പതാക തലസ്ഥാനത്തെത്തി

Sunday, 30 September 2012 തിരുവനന്തപുരം:കേരളം ആതിഥ്യം വഹിക്കുന്ന 35-ാം ദേശീയ ഗെയിംസിന്റെ പതാക സംസ്ഥാനത്തെത്തി. റാഞ്ചിയില്‍ നിന്ന് സംസ്ഥാനഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങിയ പതാക ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്. കേരളത്തിന്റെ അന്തര്‍ദേശീയ താരം പ്രീജാശ്രീധരനില്‍ നിന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ എറ്റുവാങ്ങിയ പതാക കായികമന്ത്രി എം വിജയകുമാറിനു കൈമാറി. വിജയകുമാറില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പതാക ഏറ്റുവാങ്ങി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് സി.ഇ.ഒ അമിത് മല്ലിക്കിനെ ഏല്‍പ്പിച്ചു. 2012 ഡിസംബര്‍ 12-നാണ് ഗെയിംസ് ആരംഭിക്കുന്നത്. ഗെയിംസ് വേദിയില്‍ ഉയര്‍ത്തുന്നതുവരെ പതാക ഗെയിംസ് സെക്രട്ടേറിയറ്റില്‍ സൂക്ഷിക്കും. പതാക കൈമാറിയ ചടങ്ങില്‍ അവഗണിച്ചെന്നു ആരോപിച്ച് സംസ്ഥാന ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉദ്ഘാടന} ചടങ്ങില്‍ നിന്നു വിട്ടുനിന്നു. ഗെയിംസിന്റെ പ്രധാന വേദിയായ നവീകരിച്ച യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ട് സംസ്ഥാന}സര്‍ക്കാര്‍ നടപ്പാക്കുന്ന ഗോ ഫോര്‍ ഗോള്‍ഡ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ കായികമന്ത്രിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന കായികരംഗത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ രൂപീകരിച്ച കായികവികസന}നിധിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഗോ ഫോര്‍ ഗോള്‍ഡ് പദ്ധതിയുടെ മുഖ്യ സൂത്രധാരനായ അന്തരിച്ച ഒളിമ്പ്യന്‍ സുരേഷ് ബാബുവിനെ അനുസ്മരിച്ചു കൊണ്ടാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. കായികരംഗത്ത് മികവ് പ്രകടിപ്പിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച കായികതാരത്തിനുള്ള ജി.വി രാജ പുരസ്‌കാരം അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരവും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവുമായ സനാവെ തോമസിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച പരിശീലകര്‍ക്കുള്ള പുരസ്‌കാരം തങ്കച്ചന്‍ മാത്യു, രാജുപോള്‍ എന്നിവരും കായിക പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം കേരള കൗമുദിയുടെ അന്‍സാര്‍ എസ് രാജും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജാര്‍ഖണ്ഡ് ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്കു സംസ്ഥാനം പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡുകളും 43 പഞ്ചായത്തുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുടെ വികസനത്തിന് അനുവദിച്ച ഒന്നരക്കോടി രൂപയും മുഖ്യമന്ത്രി വിതരണം ചെയ്തു.കായികമന്ത്രി എം വിജയകുമാര്‍ അധ്യക്ഷനായിരുന്നു. മന്ത്രി വി സുരേന്ദ്രന്‍പിള്ള, സായ് റിജീയണല്‍ ഡയറക്ടര്‍ ജി കിഷോര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...