2012 സെപ്റ്റം 30

ദേശീയ ഗെയിംസ്: ഗോവയും കേരളത്തിന്‍റെ വഴിയേ മനോരമഓണ്‍ലൈന്‍ – 2011 ഡിസം 24, ശനി Email Print കൊച്ചി: അടുത്ത ദേശീയ ഗെയിംസ് കേരളത്തെ മറികടന്ന് ഗോവയ്ക്ക് നല്‍കുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭീഷണി മുഴക്കുന്നുണ്ടെങ്കിലും ഇത് നടക്കിലെ്ലന്ന് ഉറപ്പ്. ദേശീയ ഗെയിംസിനായുള്ള ഒരുക്കങ്ങളില്‍ കേരളത്തിനെ വെല്ലുന്ന മെല്ലപ്പോക്കും വിവാദങ്ങളുമാണ് ഗോവയിലും. എന്നു മാത്രമല്ല കേരളത്തെ മറികടന്ന് അടുത്ത ദേശീയ ഗെയിംസ് തങ്ങള്‍ക്കു നടത്താനാവിലെ്ലന്നും ഒരുക്കങ്ങള്‍ 2015ല്‍ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂവെന്നും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഗോവ അധികൃതര്‍ ഒളിംപിക് അസോസിയേഷനെ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. ഗോവയില്‍ ഗെയിംസ് നടത്തിപ്പിനുള്ള സ്‌പോര്‍ട്സ് സിറ്റി നിര്‍മാണത്തിനായി ദാര്‍ഗലില്‍ സ്ഥലം ഏറ്റെടുത്തുകൊണ്ടിരിക്കുന്നേയുള്ളൂ. സ്ഥലം ഏറ്റെടുപ്പിനു പിന്നിലെ കള്ളകളികള്‍ സംബന്ധിച്ച് ഉയരുന്ന പ്രതിപക്ഷ ആരോപണം ഗോവ നിയമസഭയില്‍ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തു.കേരളത്തിന് 2009ലേയും ഗോവയ്ക്ക് 2011ലേയും ദേശീയ ഗെയിംസ് ആണ് അനുവദിച്ചിരുന്നത്. എന്നാല്‍ 2007ല്‍ ജാര്‍ഖണ്ഡില്‍ നടത്തേണ്ടിയിരുന്ന ദേശീയ ഗെയിംസ് ആറു തവണ മാറ്റിവച്ചശേഷം നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതിനനുസരിച്ച് കേരളത്തിലെ ഒരുക്കങ്ങളും ഇഴഞ്ഞു. ഇപ്പോള്‍ 2013ല്‍ നടത്താമെന്നാണ് കേരളത്തിന്‍റെ നിലപാട്. എന്നാല്‍ കേരളത്തിലെ ഒരുക്കങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് കേരളത്തിന് അനുവദിച്ചിരിക്കുന്ന അടുത്ത ദേശീയ ഗെയിംസ് ഗോവയ്ക്ക് അനുവദിക്കുമെന്നും കേരളത്തെ ഒഴിവാക്കുമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭീഷണി മുഴക്കിയത്. കേരളത്തില്‍ ഗെയിംസ് ഫണ്ട് തിരിമറിനടക്കുന്നതായും ധൂര്‍ത്തടിക്കുന്നതായും ആരോപണവുമുണ്ട്.ഗോവയിലാകട്ടെ കാര്യങ്ങള്‍ ഇതിലും കുഴഞ്ഞുമറിഞ്ഞ സ്ഥിതിയാണ്. ഗെയിംസ് നടത്തിപ്പിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, രാജ്യാന്തര ഫുഡ് കോര്‍ട്ടുകള്‍, സ്‌പോര്‍ട്സ് ബാര്‍, ക്ലബ്ബുകള്‍, സ്പാകള്‍ എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തന്നെ അവിടെ വലിയ വിവാദമായി. ഗെയിംസിന്‍റെ പേരില്‍ സംസ്ഥാനത്താകെ റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് എന്നാണ് പ്രതിപക്ഷമായ ബിജെപിയുടെ മുഖ്യ ആരോപണം. ഇത്തരം ടൂറിസം സംരംഭങ്ങള്‍ക്കു പണം മുടക്കാന്‍ സ്വകാര്യ സംരംഭകര്‍ തയാറുള്ളപ്പോള്‍ ഗെയിംസിന്‍റെ ഫണ്ട് ഇതിനായി വിനിയോഗിക്കുന്നതെന്തിനെന്നും അവര്‍ ചോദിക്കുന്നു.ഗോവയിലെ സ്‌പോര്‍ട്സ് മന്ത്രിയായ മനോഹര്‍ അസന്‍കറിന്‍റെ മണ്ഡലമായ ദാര്‍ഗലിലാണ് ഗെയിംസിനുള്ള സ്‌പോര്‍ട്സ് സിറ്റിക്കായി 325 ഏക്കര്‍ ഏറ്റെടുക്കുന്നത്. ഇതില്‍ 100 ഏക്കറോളം സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഗോവയുടെ ഡയറക്ടര്‍ വി.എം. പ്രഭുദേശായുടെ ബന്ധുക്കള്‍ക്കുള്ളതാണെന്നാണ് ആരോപണം. ഗെയിംസ് ഒരുക്കങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതു സംബന്ധിച്ച് നിയമസഭയില്‍ ആരോപണം ഉയരുന്പോഴെല്ലാം കേരളത്തിലെ ഗെയിംസ് കഴിഞ്ഞിട്ടിലെ്ലന്നും അതുകൊണ്ടുതന്നെ 2014 വരെ സമയം മുന്നിലുണ്ടെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് സഭയില്‍ നല്‍കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...