2010 ജൂൺ 21

വാര്‍ത്തകള്‍

മുഴുവന്‍ സമയ വാര്‍ത്താചാനലുകളുടെ വരവ്‌ രാഷ്‌ട്രീയ വ്യവഹാരത്തിന്റെ മേഖലയിലും മാറ്റങ്ങള്‍ വരുത്തി.കാഴ്‌ചക്കു വന്ന പ്രാധാന്യം മൂലം ഉള്ളടക്കത്തിനേക്കാള്‍ അത്‌ എങ്ങനെ പറയുന്നു എന്നതിനായി.പ്രകടനാത്മകതയ്‌ക്കും അഭിനയ ശേഷിക്കും ക്യാമറയ്‌ക്കു മുന്നിലുള്ള സാന്നിധ്യ ബോധത്തിനും ശരീരഭാഷയ്‌ക്കും ഏറിയ പ്രാധാന്യം കൈവന്നു.ദൃശ്യസാധ്യത വാര്‍ത്തകളുടെ മുന്‍ഗണനാക്രമത്തെ സ്വാധീനിച്ചു.പത്രങ്ങളുടെ 24 മണിക്കൂര്‍ എന്ന വാര്‍ത്താചക്രത്തെ അത്‌ തകര്‍ത്തെറിഞ്ഞു.ദിനംപ്രതി ഉടനീളം വാര്‍ത്തകള്‍ എന്നത്‌ തികച്ചും വ്യത്യസ്‌തമായ അനുഭവം ആയിരുന്നു.മലയാളത്തില്‍ ഇത്രയധികം വാര്‍ത്തയുണ്ടോ? എന്ന ചോദ്യമാണ്‌ പലരും ഉന്നയിച്ചത്‌.വാര്‍ത്താവിനിമയസമയത്തിന്റെ വികാസം നിറയ്‌ക്കപ്പെട്ടത്‌ അന്താരാഷ്‌ട്ര വാര്‍ത്തകള്‍ കൊണ്ടോ ദേശീയപ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ കൊണ്ടോ മാത്രമല്ല;മറിച്ച്‌ തദ്ദേശീയ വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍ ഇടം ലഭിക്കുകയാണ്‌ ഉണ്ടായത്‌.മറ്റൊന്ന്‌ രാഷ്‌ട്രീയചര്‍ച്ചകളെ പരുവപ്പെടുത്തിയെടുത്തതാണ്‌.ടെലിവിഷന്‍ സംഭാഷണത്തിന്റെ മാധ്യമമായതിനാല്‍ വാര്‍ത്തകളെയും പ്രശ്‌നങ്ങളെയും വ്യക്തികളെയും എല്ലാം അത്‌ ചെറിയ ബൈറ്റുകളിലേക്ക്‌ ഒതുക്കി.ചോദ്യോത്തരങ്ങളായും,ആരോപണ-പ്രത്യാരോപണങ്ങളായും ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണിന്ന്‌.ആലോചനയ്‌ക്കോ സാവകാശത്തിനോ ഇവിടെ സ്ഥാനമില്ല.എടുത്ത്‌ പറയത്തക്ക സമ്മര്‍ദ്ദം ഓരോ വാര്‍ത്തയെയും ആഖ്യാനവത്‌കരിക്കാനുള്ള ബാധ്യതയാണ്‌.ഒരു വാര്‍ത്ത ബ്രേക്കിങ്ങ്‌ ന്യൂസ്‌ ആയി പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ വാര്‍ത്താശലകത്തിന്‌ ഓരോ മണിക്കൂറിടവിട്ടുളള ബൂളളറ്റുകളില്‍ അതേപടി സ്ഥാനം പിടിക്കാനാവില്ല.അപ്പോള്‍ അതില്‍ `പരിണാമം ' ഉണ്ടാക്കിയേ തീരൂ.ഇതോടൊപ്പം തന്നെ കൂടെ മത്സരിക്കുന്ന ചാനലുകളില്‍നിന്ന്‌ വ്യത്യസ്ഥവും `എക്‌സ്‌ക്‌ളൂസീവും' ആകുകയുംവേണം എന്ന സമ്മര്‍ദ്ദവും ഉണ്ട്‌.
ഇതെല്ലാംതന്നെ വാര്‍ത്ത എന്നതിനെ-അതിന്റെ ഘടന,അവതരണം,വികാസം,സമയക്രമം,ആഖ്യാനഗതി,വീക്ഷണ കോണുകളുടെ അവതരണം-ഇവയെ എല്ലാറ്റിനെയും മൗലികമായി ബാധിക്കിന്നു.മുമ്പ്‌ രാഷ്‌ട്രീയവും പൊതുകാര്യങ്ങളും മധ്യ-ഉപരിവര്‍ഗ്ഗ പുരുഷന്‍മാരുടേതും ചില രാഷ്‌ട്രീയ-സാമൂഹിക നേതാക്കന്‍മാരുടേതും മാത്രമായിരുന്നെങ്കില്‍,ഇന്നതിന്റെ ഉളളുകളളികളും സിരാപടലങ്ങളുമല്ലാം പൊതുജനത്തിന്റെ കാഴ്‌ചയ്‌ക്കു വിധേയമാണ്‌.

1 അഭിപ്രായം:

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...