അഴീക്കോട് മാഷിന്റെ മരണം ഒരു ആഘാതം എന്നു പറയാന്‍ വയ്യ. കാരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പേ മാഷ് യാത്രയായി എന്ന് മാധ്യമപ്രതിനിധികള്‍ സംസാരിച്ചു തുടങ്ങിയിരുന്നു. കാലം മായ്‌ക്കാത്ത വാക്കുകളുടെ അധിപനായ് ആകാശത്തിലെ വെള്ളിനക്ഷത്രമായ് മാഷ് ഓര്‍മയാകുമ്പോള്‍ മനസ് തെല്ലിടയാതെ നില്‍ക്കില്ലെന്നുറപ്പായിരുന്നു. എന്നെ എന്നും അതിശയിപ്പിരുന്നത് മാഷും അമ്മയും തമ്മിലുള്ള ബന്ധം തന്നെയായിരുന്നു. കാരണം വാക്കുകള്‍ കൊണ്ട് മായാവിദ്യകള്‍ കാണിക്കുന്ന മാഷ് അമ്മയുടെ അടുത്ത് വളരെ കുറച്ച് മാത്രമാണ് സംസാരിച്ചിരുന്നത്. മാഷ് തന്നെ ഒരു അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. താന്‍ മരിക്കുമ്പോള്‍ മകനൊപ്പമുണ്ടാകുമോ എന്ന വിഹ്വലതെ പൂര്‍ണമായും ഉള്‍ക്കൊണ്ട മകനായിരുന്നു അദ്ദേഹം. അമ്മയുടെ ഹൃയസ്‌പന്ദനം അറിഞ്ഞോ അറിയാതെയോ തൊട്ടറിഞ്ഞപോലെ അമ്മയെ മകന്റെ സാന്നിധ്യത്തില്‍ യാത്രയാക്കിയപ്പോള്‍ അവസാനിച്ചത് വെറും വിഹ്വലതമാത്രമായി. യുധിഷ്‌ഠിരന്‍ കുന്തീദേവിയുടെ വാക്കുകളെ പിന്തുര്‍ന്നതുപോലെയായിരുന്നു അഴീക്കോട് മാഷ് അമ്മയുടെ ആഗ്രഹസാഫല്യം പൂര്‍ത്തീകരിച്ചപ്പോള്‍. മാഷേ, ആരൊക്കെ വിമര്‍ശിച്ചാലും വാക്‌ദേവതയുടെ കടാക്ഷം ഇത്രയധികം അങ്ങേയ്‌ക്ക് കനിഞ്ഞു കിട്ടിയത് അങ്ങയുടെ അമ്മയുടെ കറയില്ലാത്ത പ്രാര്‍ത്ഥനയുടെ ഫലം...മാഷിന് ആദരാഞ്‌ജലികള്‍.....
2012 ജനു 23
അദ്വിതീയനായ വാഗ്മി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ