2010 മാർ 20

അര്‍ഹത

നീയെന്നില്‍ നിറഞ്ഞു പെയ്‌ത നിമിഷം
എന്നില്‍ നിന്നുയര്‍ന്ന ഏകസ്വരം-`മുത്തപ്പാന്ന്‌'
നാനാര്ത്ത്ഹാന്നളില്‍ ഊഞ്ഞാലാടുന്ന വാക്ക്‌
നീയില്ലാതാവുമ്പോള്‍ ഇല്ലാതാവുന്നത്‌
എന്റെ ശ്വാസമോ ജീവനോ മാത്രമല്ല;
ഒരുപാട്‌ ദിനരാത്രങ്ങളില്‍ നാം
നെയ്‌തുകൂട്ടിയ നമ്മുടെ മാത്രം സ്വപ്‌നങ്ങള്‍,
ഭൂതകാലത്തിലെവിടെയോ എറിഞ്ഞുടച്ച- അക്ഷരങ്ങള്‍
നിനക്കായ്‌ സ്വരുക്കൂട്ടിയപ്പോള്‍
ഞാന്‍ മാത്രം അനുഭവിച്ച പരമാനന്ദം,
അസമയത്ത്‌ കിനാവ്‌ കണ്ട്‌ പേടിച്ചരണ്ട്‌
നിന്നിലേയ്‌ക്ക്‌ ചുരുണ്ട്‌ കൂടുമ്പോള്‍
സാവധാനത്തിലാകുന്ന നെഞ്ചിടിപ്പ്‌,
മഴ പെയ്യുമ്പോള്‍ വിറങ്ങലിച്ച ശരീരത്തിന്‌
നീ പകര്‍ന്ന്‌ തന്ന ചൂട്‌...
അങ്ങനെയങ്ങനെ നഷ്‌ടപ്പെടാന്‍ ഒരുപാട്‌!
ഈ നഷ്‌ടങ്ങളൊക്കെയും സൂക്ഷിച്ചുവയ്‌ക്കാറുള്ള
ഗര്‍ഭപാത്രവും ഇല്ലാതാവുന്നു.
ഇതില്‍ പലതും എന്റെ മാത്രം നഷ്‌ടങ്ങളല്ല;
്‌നിന്റേതും കൂടിയാണ്‌
ഏറ്റവും ഒടുവില്‍,നിനക്ക്‌ മാത്രം തന്ന
എന്റെ ഗര്‍ഭപാത്രത്തെ തിരഞ്ഞ്‌
തെരുവില്‍ അലഞ്ഞു നടക്കുന്ന
`ഞാന്‍'-എന്ന ഭ്രാന്തിയെ നോക്കി
അവന്‍ പിറുപിറുത്തു
``നിനക്കിത്‌ വേണം,
ഒക്കെറ്റിനും നീയര്‍ഹയാണ്‌.''

2 അഭിപ്രായങ്ങൾ:

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...