പുലര്‍കാലമഞ്ഞ് പെയ്തിറങ്ങുന്നു.രാവിലെല വീട്ടില്‍ നിന്ന് ഇറങ്ങാന്‍ വൈകി.ഇന്ന് ട്രെയിന്‍ കിട്ടുമോ ആവോ.
"മഞ്ഞുണ്ട്, തലയില്‍ തുണിയിട്ട് നടന്നോളൂ.പനി മാറിയിട്ടില്ല."സ്നേഹത്തിന്റെ സ്വരം അശരീരി പോലെല കാതില്‍ വീണു.തിരിഞ്ഞു നിന്ന് വെളുക്കെനെ ചിരിച്ചു കാണിച്ചു. എന്നിട്ട് ധിക്കരത്തോടെ തല മറയ്ക്കാതെ നടന്നു തുടങ്ങി.
സ്നേഹത്തെ നിഷേധിക്കുമ്പോള്‍ മനസില്‍ കുമിഞ്ഞു കൂടുന്ന ഒരു തരം ഇഷ്ടം...അതോര്‍മിച്ച് ഊറിയൂറിച്ചിരിച്ചു. സ്ഥലകാല ബോധം വന്നപ്പോള്‍ ചുറ്റും നോക്കി.ആരെങ്കിലും...?അതിരാവിലെ നടക്കാനിറങ്ങിയവര്‍ മാത്രമേ ഉണ്ടാവൂ.
നടക്കുമ്പോള്‍ വീണ്ടും ഓര്മ വന്നു, ആ വാക്കുകള്‍... അതിലുപരി ആ മുഖത്തെ ഉത്കണ്ഠ നിറഞ്ഞ
ഭാവം
അവര്‍ ആ സ്ത്രീ - എന്റെയാരാണ്?
വളരെ കുറഞ്ഞ ദിവസത്തെ പരിചയം എന്നിട്ടും!
ഒരമ്മയില്‍ നിന്ന് മാത്രേ അത്തരം വാക്കുകള്‍ അതേ വികാരത്തോടുകൂടി വരൂ.
പെട്ടെന്ന് മനസ് ഭൂതകാലത്തിലെവിടെയോ സഞ്ചരിച്ചു.
മാതൃത്വം... പ്രസവിച്ചിട്ടും മുലയൂട്ടിയിട്ടും അമ്മയാകാത്തവര്, പ്രസവിക്കാതെ മുലയൂട്ടാതെ അമ്മയായവര്‍. ചിന്തിച്ചപ്പോള്‍ അസ്വസ്ഥത തോന്നി.ശരീരം ഒന്നുകൂടി വിറച്ചു. കാലുകള്‍ ചലിപ്പിക്കാന്‍ ബുദ്ധിമുട്ടി.അല്ല, തളര്‍ന്ന കാലുകള്‍ വലിച്ചിഴച്ച് നടന്നു.ട്രെയിന്‍ വന്നിട്ടില്ല. ഇന്നലെ രാത്രിമുഴുവന്‍ മഞ്ഞ് വീണ് മരവിച്ച സിമന്റ് ബഞ്ചില്‍ അതേ മരവിപ്പോടെ ഞാനും ഇരുന്നു.എന്തുകൊണ്ടാവാം അമ്മമാര്‍ക്ക് ഇത്രയധികം ആധി.
എന്നിട്ട് എന്റെ അമ്മയെന്തേ ഇങ്ങനെ????
മുന്നിലൂടെ നീളത്തില്‍ പെരുമ്പാമ്പിനെപ്പോലെ കിടക്കുന്നറെയില്പ്പാളങ്ങള്....തനിച്ച് എത്രദൂരം ഇവ സഞ്ചരിക്കുന്നു...ഇടയില്‍ എത്രയോ ട്രെയിനുകള്‍ വന്നു പോകുന്നു...വരുമ്പോഴും പോകുമ്പോഴും ശബ്ദകോലാഹലങ്ങളോടെ ... വിട്ടകലുമ്പോഴോ കനത്ത നിശബ്ദതയും ബാക്കിയാവുന്നു.ചിന്തകള്‍ക്ക് വിഘ്നം വരുത്തിക്കൊണ്ട് ഫോണ്‍ ശബ്ദിച്ചു.
സ്ക്രീനില്‍ പേര് കണ്ടു.""മഞ്ഞ്"" .
ഫോണിന്റെ പ്രൊഫൈലും കഴിഞ്ഞ ദിവസം മഞ്ഞ് എന്നാക്കിയിരുന്നു.
ഏട്ടാ, എന്താ രാവിലെത്തന്നെ?
ഉത്തരം കിട്ടാതെ അടുത്ത ചോദ്യം വന്നു.അല്ലെങ്കിലും ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാറില്ലല്ലോഎവിടെയെത്തി?റെയില്‍വേ സ്റ്റേഷനില്‍ ,ട്രെയിന്‍ വരുമെന്ന്
പ്രതീക്ഷിക്കുന്നു.
അവിടെ മഞ്ഞുണ്ടോ?
മഞ്ഞ്...! ഇല്ല, ഇവിടെ പറയാന്‍ മാത്രം മഞ്ഞില്ലമഞ്ഞ് പെയ്യുന്നുണ്ടെങ്കിലും അങ്ങനെ ഉത്തരം നല്‍കാനാണ് തോന്നിയത്.ട്രെയിന്‍ വന്നു, വൈകിട്ട് വിളിക്ക്ട്ടോ.മറുപടി കേള്‍ക്കാതെ ഫോണ്‍
കട്ടാക്കി.ട്രെയിനില്‍ കയറി വാതിലിനടുത്തായി നിന്നു.ട്രെയിന്‍ യാത്ര ഏറെ ഇഷ്ടമാണ്.ഓര്‍മയില്‍ കയ്പും മധുരവും ഏറെത്തന്നു യാത്രകള്‍.പക്ഷേ, ഈയിടെയായി ഇത്തരം യാത്രകള്‍ വല്ലാതെ ശല്യം ചെയ്യുന്നു.മനസ്സ് വല്ലാണ്ട് അസ്വസ്ഥമാകുന്നു.
മനസ്സില്‍ മുറിവേല്‍പ്പിച്ച് മടങ്ങിയവര്‍ ഏറെയാണ്പക്ഷേ അവന്.....നഗരത്തിന്റെ വേഗതയേറി വരുന്ന സമയത്ത് എന്നെത്തനിച്ചാക്കി അവന് മടങ്ങിയപ്പോള്‍ എന്റെ ചിത്രം ഞാന്‍ തന്നെ കാണുകയായിരുന്നു.തല കറങ്ങി വീഴാതിരിക്കാന്‍ അടുത്ത് കണ്ട ഏതേ മലുഷ്യന്റെ കൈയില്‍ കയറിപ്പടിച്ചു.ക്രൂരമായ അയാളുടെ ദൃഷടി പതിയ്ക്കും മുമ്പേ കുഴഞ്ഞു വീണു
***************************************************************** **************************************************
ഓഫീസിലെ ചെയറില്‍ പിഴച്ച കണക്കുകൂട്ടലുകള്‍ക്കിടയില്‍ മുങ്ങിത്താഴുമ്പോള്‍ ഒരാശ്വാസത്തിനായി ബ്ലോഗ് തുറന്നു.www.vyga.com മുച്ചിലോട്ടു ഭഗവതിയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്തു.മഴയും മുച്ചിലോട്ടു ഭഗവതിയും നന്നായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. ഇടയിലെവിടെയോ ഒരു വാചകം കണ്ടു.
"മഴത്തുള്ളികള്‍ വസൂരിക്കലപോലെയെന്ന്"'ആ വാക്കുകള്‍ വീണ്ടു വായിപ്പിക്കാന്‍ തോന്നലുണ്ടാക്കുന്നവയായിരുന്നു.മഴയത്ത് തുള്ളിച്ചാടുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ നീയ്യ്.അപ്പോള്‍ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ച് നില്ക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ നീയ്യ്...അത്തരത്തില്‍ ഒരമ്മയാവാന്‍ കഴിയ്യ്വോ നിനക്ക്?????
കഥ ഇവിടെയെത്തി നിന്നപ്പോള്‍ ക്ലോസ് ചെയ്തു.അവന്റെ കഥ വായിച്ചപ്പോള്‍ മഞ്ഞിന്റെ വാക്കുകളാണ് ഓര്മ വന്നത്.നിങ്ങള്ടെ വേവ്ലെങ്ത് ഒന്നാണല്ലേ???അകലങ്ങളിലെവിടെയോ ഇരുന്ന് അവന് മഴയെക്കുറിച്ചെഴുതിയപ്പോള് ഞാന്‍ മഞ്ഞിനെക്കുറിച്ചെഴുതി.ഒരു പക്ഷേ ഇതാവാം വേവ്ലെങ്ത്.
സമയം വൈകി. വീട്ടിലെത്തി ഇരുണ്ട മുറിയില്‍ കയറി ഒററയ്ക്കിരുന്നു.പുറത്ത് മഴമേഘങ്ങള്‍ എനിക്കായി കൂട് കൂട്ടുന്നു.അതിനെ എതിര്‍ക്കാനെന്നവണ്ണം മഞ്ഞ് പെയ്തിറങ്ങുന്നു.
2010 മാർ 20
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...
enthan ottappedalin ithra vedanayundavumo?
മറുപടിഇല്ലാതാക്കൂis int it enjoyable?
Stil like this my dear athira................
മറുപടിഇല്ലാതാക്കൂathiiiiiiiiiii supperrrrrrrrrr
മറുപടിഇല്ലാതാക്കൂezhuth nirthanda..
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂ